മാരുതിയെ ഞെട്ടിച്ച് ടാറ്റ! 5-സീറ്റര്‍ കാറിന് 26.90 Km മൈലേജ്, വില തുടങ്ങുന്നത് 6.89 ലക്ഷം മുതൽ

കഴിഞ്ഞ ആഴ്ചയാണ് ടാറ്റ മോട്ടോര്‍സ് ആള്‍ട്രോസ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ വില പ്രഖ്യാപിച്ചത്. അകത്തും പുറത്തും കാര്യമായ മാറ്റങ്ങളുമായി എത്തിയ കാറിന് വെറും 6.89 ലക്ഷം രൂപ മാത്രമാണ് ടാറ്റ വിലയിട്ടത്. പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് പുറമെ സിഎന്‍ജി പവര്‍ട്രെയിന്‍ ഓപ്ഷനിലും ടാറ്റ ഈ കാര്‍ വാഗ്ദാനം ചെയ്യുന്നു. ആള്‍ട്രോസ് ഫെയ്സ്ലിഫ്റ്റ് സിഎന്‍ജി വേരിന്റിന് 7.89 ലക്ഷം മുതല്‍ 11.09 ലക്ഷം വരെയും പ്രീമിയം ഹാച്ച്ബാക്കിന്റെ ഡീസല്‍ മോഡലുകള്‍ക്ക് 8.99 ലക്ഷം മുതല്‍ 11.29 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറൂം വില.

വിലയും ഫീച്ചറുകളും മാത്രമല്ല ഇന്ത്യക്കാര്‍ കാര്‍ വാങ്ങുമ്പോള്‍ എല്ലാകാലത്തും പരിഗണിക്കുന്ന സംഗതിയാണ് മൈലേജ്. മാരുതി സുസുക്കിയുമായി നേരിട്ട് മത്സരിക്കുന്ന സെഗ്‌മെന്റ് ആയതിനാല്‍ തന്നെ ടാറ്റ മോട്ടോര്‍സ് ആള്‍ട്രോസിന്റെ മൈലേജിന്റെ കാര്യത്തിലും മോശമാക്കിയിട്ടില്ല. ഡീസല്‍ എഞ്ചിനില്‍ വാങ്ങാന്‍ കിട്ടുന്ന ഏക ഹാച്ച്ബാക്ക് ആയതിനാല്‍ തന്നെ അത് ഒരു പ്ലസാണ്. ഇപ്പോള്‍ അപ്‌ഡേറ്റഡ് ആള്‍ട്രോസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇന്ധനക്ഷത കണക്കുകള്‍ പുറത്ത് വന്നിട്ടുണ്ട്. അത് നമുക്ക് വിശദമായി വായിക്കാം.

2025 tata altroz

ഡ്യൂണ്‍ ഗ്ലോ, ആംബര്‍ ഗ്ലോ, റോയല്‍ ബ്ലൂ, പ്യുവര്‍ ഗ്രേ, പ്രിസ്റ്റൈന്‍ വൈറ്റ് എന്നീ നിറങ്ങളിലാണ് 2025 ടാറ്റ ആള്‍ട്രോസ് വാങ്ങാനാകുക. ടോപ്പ്-സ്‌പെക്ക് വേരിയന്റുകള്‍ക്ക് ഓപ്ഷണല്‍ ഡ്യുവല്‍-ടോണ്‍ പെയിന്റും ലഭിക്കും. അതില്‍ റൂഫ് കറുപ്പ് നിറത്തില്‍ പൂര്‍ത്തിയാക്കിയിരിക്കുന്നു. പ്യുവര്‍, ക്രിയേറ്റീവ്, അക്കംപ്ലിഷ്ഡ് S, അക്കംപ്ലഷ്ഡ് പ്ലസ് S എന്നീ നാല് ട്രിം ലെവലുകളിലാണ് പുതിയ ആള്‍ട്രോസ് തെരഞ്ഞെടുക്കാനാവുക.

ടാറ്റ മോഡലുകളുമായി പൊരുത്തപ്പെടുന്ന പുനര്‍രൂപകല്‍പ്പന ചെയ്ത ഫ്രണ്ട് ഫാസിയയാണ് 2025 ആള്‍ട്രോസില്‍ വരുന്നത്. പുതിയ ഗ്രില്‍, എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ടെയില്‍ലാമ്പുകള്‍, ടെയില്‍ഗേറ്റില്‍ എല്‍ഇഡി ലൈറ്റ് ബാര്‍, ഫ്ലഷ്-ഫിറ്റിംഗ് ഡോര്‍ ഹാന്‍ഡിലുകള്‍, ഡ്യുവല്‍-ടോണ്‍ അലോയ് വീലുകള്‍ എന്നിവയും ഇതില്‍ നല്‍കിയിട്ടുണ്ട്. ഇന്റീരിയര്‍ ഇപ്പോള്‍ കൂടുതല്‍ ആഡംബരമായിട്ടുണ്ട്.

പുതിയ ഡാഷ്ബോര്‍ഡും സെന്റര്‍ കണ്‍സോളും ലഭിക്കുന്ന ക്യാബിനില്‍ 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പുതിയ 10.25 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, ടച്ച് അധിഷ്ഠിത എസി കണ്‍ട്രോള്‍ പാനല്‍, ലുമിനേറ്റഡ് ലോഗോയുള്ള പുതിയ 2-സ്പോക്ക് സ്റ്റിയറിംഗ് വീല്‍ എന്നിവയെല്ലാം നല്‍കിയിട്ടുണ്ട്.

കൂടാതെ 360 ഡിഗ്രി ക്യാമറ, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററിംഗ്, iRA കണക്റ്റഡ് വെഹിക്കിള്‍ ടെക്, എയര്‍ പ്യൂരിഫയര്‍, വോയ്സ് അസിസ്റ്റഡ് ഇലക്ട്രിക് സണ്‍റൂഫ്, ആംബിയന്റ് ലൈറ്റിംഗ്, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, ക്രൂയിസ് കണ്‍ട്രോള്‍ ഫീച്ചറുകളും പ്രധാന ഹൈലൈറ്റുകളാണ്. ടാറ്റ കാര്‍ ആയതിനാല്‍ തന്നെ സേഫ്റ്റിയിലും മുറ്റാണ് അപ്‌ഡേറ്റഡ് ആള്‍ട്രോസ്.ടാറ്റ കാര്‍ ആയതിനാല്‍ തന്നെ സേഫ്റ്റിയിലും മുറ്റാണ് അപ്‌ഡേറ്റഡ് ആള്‍ട്രോസ്.

2025 tata altroz interior

എല്ലാ ട്രിം ലെവലുകളിലും ആറ് എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡാക്കിയതിന് പുറമെ ഫെയ്സ്ലിഫ്റ്റ് മോഡലില്‍ ESP, ABS, EBD, 5 സ്റ്റാര്‍ ക്രാഷ് റേറ്റഡ് ബോഡിഷെല്‍ എന്നീ കാര്യങ്ങളും സ്റ്റാന്‍ഡേര്‍ഡായി തന്നെ ലഭിക്കും. ക്രാഷ് ടെസ്റ്റുകളില്‍ 5 സ്റ്റാര്‍ നിലനിര്‍ത്താന്‍ മോഡലിന് സാധിക്കുമെന്ന് പ്രതീക്ഷിക്കാം.

1.2 ലിറ്റര്‍ NA പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍, CNG കിറ്റുള്ള 1.2 ലിറ്റര്‍ NA പെട്രോള്‍ എന്നിവയാണ് ആള്‍ട്രോസ് ഫെയ്സ്ലിഫ്റ്റില്‍ ലഭ്യമാകുന്ന എഞ്ചിന്‍ ഓപ്ഷനുകള്‍. ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ 5 സ്പീഡ് മാനുവല്‍, AMT, ആറ് സ്പീഡ് DCA യൂണിറ്റുകള്‍ ഉള്‍പ്പെടുന്നു. പ്രീ ഫെയ്സ്ലിഫ്റ്റ് മോഡലില്‍ ഉണ്ടായിരുന്ന ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ നിരയില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ഒരുപക്ഷേ ഹാച്ചിന്റെ സ്പോര്‍ട്ടിയര്‍ പതിപ്പായ ആള്‍ട്രോസ് റേസറിനായി മാറ്റിവെച്ചതാകാം ഇത്.

2025 tata altroz rear

ടാറ്റ മോട്ടോര്‍സിന്റെ കണക്കനുസരിച്ച് 2025 ആള്‍ട്രോസിന്റെ സിഎന്‍ജി പതിപ്പ് കിലോഗ്രാമിന് 26.90 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നും ഡീസല്‍ പതിപ്പിന് 23.60 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്ന് പറയപ്പെടുന്നു. ഈ രണ്ട് ഓപ്ഷനുകളും 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സില്‍ മാത്രമാണ് ലഭ്യമാകുക. പെട്രോള്‍ വേരിയന്റുകള്‍ക്ക് ലിറ്ററിന് 19.33 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കുമെന്നാണ് അവകാശവാദം.

പ്രീമിയം ലുക്കും മോഡേണ്‍ ഫീച്ചറും കിടിലന്‍ മൈലേജുമായി വരുന്ന ആള്‍ട്രോസ് ഇതിനോടകം തന്നെ നിരവധി ഇന്ത്യക്കാരില്‍ പ്രതീക്ഷ ജനിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അടുത്ത മാസം രണ്ടാം തീയതി മാത്രമാണ് ബുക്കിംഗ് വിന്‍ഡോ തുറക്കുക. ഓണ്‍ലൈനായും ഓഫ്‌ലൈനായും ബുക്ക് ചെയ്യാന്‍ അവസരമുണ്ടാകും. മാരുതി സുസുക്കി ബലേനോ, ടൊയോട്ട ഗ്ലാന്‍സ, ഹ്യുണ്ടായി i20 എന്നിവക്ക് ബദലായി ഒരു പുത്തന്‍ കാര്‍ തേടുന്നവര്‍ക്ക് മികച്ച ചോയ്‌സ് ആയിരിക്കും 2025 ആള്‍ട്രോസ്.

More from DriveSpark

Article Published On: Monday, May 26, 2025, 16:17 [IST]
English summary
2025 tata altroz facelift mileage figures revealed all details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X