സിയറയുടെ പ്രധാന എതിരാളി ക്രെറ്റയോ; രണ്ട് കൊമ്പൻമാരിൽ ആരാണ് കേമനെന്ന് നോക്കാം

ഇന്ത്യൻ വിപണിയിലേക്ക് ടാറ്റയുടെ ഇതിഹാസ താരമായ സിയറ എത്തിയിരിക്കുകയാണ്. വിശ്വാസ്യതയ്ക്കും മികച്ച പെർഫോമൻസിനും പേരുകേട്ട രാജ്യത്തെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മിഡ്-സൈസ് എസ്‌യുവിയാണ് ഹ്യുണ്ടായി ക്രെറ്റ. സിയറയും ക്രെറ്റയും ഫൈവ് സീറ്റർ എസ്‌യുവികളാണെങ്കിലും, സിയറയ്ക്ക് അൽപ്പം വലിയ രൂപവും പ്രീമിയം ഫീലും ലഭിക്കുന്നുണ്ട്, എന്നാൽ അതേസമയം ക്രെറ്റ കൂടുതൽ താങ്ങാനാവുന്ന വിലയിൽ ലഭിക്കുന്ന ഒരു എസ്‌യുവിയാണ് എന്ന് വേണമെങ്കിൽ പറയാം. ഇവയുടെ വില, ഡിസൈൻ, ഇന്റീരിയർ, ഫീച്ചറുകൾ, സുരക്ഷ, എഞ്ചിൻ, പെർഫോമൻസ് എന്നിവയെല്ലാ കൂടി വിശദമായി ഒന്ന് നമുക്ക് താരതമ്യം ചെയ്തു നോക്കിയാലോ.

2025 ടാറ്റ സിയറയുടെ പ്രാരംഭ എക്സ്-ഷോറൂം വില 11.49 ലക്ഷം രൂപയാണ് (സ്മാർട്ട് പ്ലസ് പെട്രോൾ വേരിയന്റ്), ഇത് ഏഴ് വേരിയന്റുകളിൽ (സ്മാർട്ട് പ്ലസ് മുതൽ അകംപ്ലിഷ്ഡ് പ്ലസ് വരെ) ലഭ്യമാണ്. ടോപ്പ് വേരിയന്റിന് 20 ലക്ഷം രൂപയിൽ കൂടുതൽ വില വരാനാണ് സാധ്യത്. ഇനി മറുവശത്ത്, ഹ്യുണ്ടായി ക്രെറ്റയുടെ പ്രാരംഭ വില 10.73 ലക്ഷം രൂപയാണ് (ഇ പെട്രോൾ), ഇത് 9 വേരിയന്റുകളിൽ (ഇ മുതൽ കിംഗ് എഡിഷൻ വരെ) 20.2 ലക്ഷം രൂപ വരെ എത്തുന്നു. ക്രെറ്റയുടെ പ്രാരംഭ വില സിയേറയെക്കാൾ ഏകദേശം 77,000 രൂപ കുറവാണ് എന്നതാണ് ശ്രദ്ധിക്കേണ്ടത്.

tata sierra vs Hyundai creta

സിയറയുടെ ഡിസൈൻ വശങ്ങളിലേക്ക് നോക്കിയാൽ മസ്കുലാറുമാണ്, ഇതിന് ഐക്കണിക് ഗ്ലാസ് ഹൗസ് റിയർ, വലിയ ഫ്രണ്ട് ബോണറ്റ്, ഡയമണ്ട് കട്ട് അലോയ് വീലുകൾ (17 മുതൽ 19 ഇഞ്ച്), നൈറ്റ് സെയ്ബർ ബി-എൽഇഡി ഹെഡ്‌ലാമ്പുകൾ എന്നിവയും ടാറ്റ സിയറയിൽ ലഭിക്കുന്നുണ്ട്. 4340 മില്ലീമീറ്റർ നീളവും 1841 മില്ലീമീറ്റർ വീതിയും 1715 മില്ലീമീറ്റർ ഉയരവും 2730 മില്ലീമീറ്റർ വീൽബേസും 205 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും ഇതിനുണ്ട്. ക്രെറ്റയുടെ ഡിസൈൻ അൽകസാർ, ട്യൂസോൺ എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്.

ഇതിന് ക്വാഡ് ബീം എൽഇഡി ഹെഡ്‌ലാമ്പുകൾ, കണക്റ്റഡ് എൽഇഡി ടെയിൽ ലാമ്പുകൾ, 16-17 ഇഞ്ച് വീലുകൾ എന്നിവയുണ്ട്. ഇതിന്റെ അളവുകൾ 4330മില്ലീമീറ്റർ നീളവും 1790 മില്ലീമീറ്റർ വീതിയും 1635 മില്ലീമീറ്റർ ഉയരവും ഗ്രൗണ്ട് ക്ലിയറൻസ് 190 മില്ലീമീറ്റർ എന്നിങ്ങനെയാണ്. സിയറ വലുതാണെങ്കിൽ, ക്രെറ്റയുടെ സ്റ്റൈൽ കൂടുതൽ പരിചിതവും ആകർഷകവുമാണ്.

tata sierra vs Hyundai creta

സിയറയുടെ ഇന്റീരിയറിലേക്ക് നോക്കിയാൽ വളരെ വിശാലമാണ്, 6 അടി ഉയരമുള്ള യാത്രക്കാർക്ക്പോല ഇത് സൗകര്യപ്രദമാണ്. ഇതിൽ ലെതർ വെന്റിലേറ്റഡ് സീറ്റുകൾ, 6-വേ പവർ ഡ്രൈവർ സീറ്റ്, തൈ സപ്പോർട്ട് എക്സ്റ്റെൻഡർ, ബോസ് മോഡ് (പിന്നിലെ യാത്രക്കാർക്ക്), ആംബിയന്റ് മൂഡ് ലൈറ്റിംഗ്, കൂൾഡ് ഗ്ലോവ് ബോക്സ്, പാസഞ്ചർ സ്ക്രീനുകൾ എന്നിവയുണ്ട്.

ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, റിയർ സൺഷെയ്ഡുകൾ, ടൈപ്പ്-സി ചാർജറുകൾ എന്നിവ സ്റ്റാൻഡേർഡാണ്. ക്രെറ്റയിൽ പവറും വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകളും, 60:40 സ്പ്ലിറ്റ് റിയർ സീറ്റുകളും, രണ്ട് 10.25 ഇഞ്ച് സ്ക്രീനുകളും, മൾട്ടി-കളർ ആംബിയന്റ് ലൈറ്റിംഗും, എയർ പ്യൂരിഫയറും ഉണ്ട്. സിയറയുടെ കാബിൻ കൂടുതൽ പ്രീമിയവും ഫീച്ചർ സമ്പന്നവുമാണ്, പ്രത്യേകിച്ച് പിന്നിലെ സ്ഥലത്ത്, അതേസമയം ക്രെറ്റയുടെ ഡ്യുവൽ-ടോൺ ഡാഷ്‌ബോർഡ് ആധുനികമാണ്.

tata sierra vs Hyundai creta

സിയറയിൽ ട്രിപ്പിൾ-സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് (12.3-ഇഞ്ച് സെന്റർ, പാസഞ്ചർ സ്ക്രീനുകൾ, 10.5-ഇഞ്ച് ഡിജിറ്റൽ ക്ലസ്റ്റർ), ഹൈപ്പർ എച്ച്‌യുഡി, ഡോൾബി അറ്റ്മോസിനൊപ്പം 12-സ്പീക്കർ ജെബിഎൽ സൗണ്ട് സിസ്റ്റം, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ/ആപ്പിൾ കാർപ്ലേ, വയർലെസ് ചാർജിംഗ്, 5ജി ഉള്ള ഐആർഎ കണക്റ്റഡ് കാർ ടെക്, ഒടിഎ അപ്‌ഡേറ്റുകൾ, ആർക്കേഡ് ആപ്പ് സ്റ്റോർ എന്നിവയുണ്ട്.

ക്രെറ്റയിൽ രണ്ട് 10.25 ഇഞ്ച് സ്ക്രീനുകൾ, 8-സ്പീക്കർ ബോസ് സൗണ്ട്, വോയ്‌സ് കമാൻഡുകൾ, ബ്ലൂലിങ്ക് കണക്റ്റഡ് ടെക്, പനോരമിക് സൺറൂഫ്, റെയിൻ-സെൻസിംഗ് വൈപ്പറുകൾ എന്നിവയുണ്ട്. സിയേറ കൂടുതൽ നൂതനമായ ഫീച്ചറുകൾ (ബോസ് മോഡ്, ജെസ്ചർ ടെയിൽഗേറ്റ് പോലുള്ളവ) നൽകുമ്പോൾ, ക്രെറ്റയുടെ കണക്റ്റിവിറ്റി സിസ്റ്റം ശക്തമാണ്.

രണ്ട് വാഹനങ്ങളിലെ സുര്ഷ നോക്കുകയാണെങ്കിൽ 6 എയർബാഗുകൾ, ലെവൽ-2 എഡിഎഎസ് (അഡാപ്റ്റീവ് ക്രൂയിസ്, ലെയ്ൻ കീപ് അസിസ്റ്റ്), 360-ഡിഗ്രി ക്യാമറ, ഇഎസ്സി, ട്രാക്ഷൻ കൺട്രോൾ, ടിപിഎംഎസ് എന്നിവയുണ്ട്. സിയേറയിൽ അധികമായി ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, ഹിൽ ഡിസന്റ് കൺട്രോൾ, ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ, ഓട്ടോ ഹോൾഡുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് എന്നിവയുണ്ട്.

ക്രെറ്റയിൽ ഡാഷ്‌ക്യാം, ട്രാക്ഷൻ മോഡുകൾ (സ്നോ, മഡ്), സറൗണ്ട് വ്യൂ മോണിറ്റർ എന്നിവയുണ്ട്. സിയേറയുടെ സസ്പെൻഷൻ (റിയർ ട്വിസ്റ്റ് ബീം വിത്ത് കോയിൽ സ്പ്രിംഗ്) കുഴികൾ നന്നായി കൈകാര്യം ചെയ്യുന്നു. മൊത്തത്തിൽ, രണ്ടും സുരക്ഷയിൽ ഒരുപോലെയാണെങ്കിലും, സിയേറ ഓഫ്-റോഡിന് കൂടുതൽ മികച്ചതായി കണക്കാക്കാം.

സിയറയിൽ മൂന്ന് എഞ്ചിൻ ഓപ്ഷനുകളാണ് ലഭിക്കുന്നത്. 2 പെട്രോൾ, 1 ഡീസൽ എഞ്ചിനുമായാണ് വാഹനം വാങ്ങാനാവുക. 158 bhp കരുത്തിൽ 255 Nm ടോർക്ക് ഉത്പാദിപ്പിക്കുന്ന പുതിയ 1.5 ലിറ്റർ GDi ടർബോ പെട്രോളാണ് സിയറയുടെ ഹൈലൈറ്റ്. ഐസിനിൽ നിന്നുള്ള 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സിൽ മാത്രമേ ഈ വേരിയൻ്റ് തെരഞ്ഞെടുക്കാനാവൂ.

ഇതുകൂടാതെ സിയറയുടെ ബേസ് വേരിയൻ്റുകളിൽ 105 bhp പവറിൽ 145Nm ടോർക്ക് ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ NA പെട്രോൾ എഞ്ചിനും ഉണ്ടാവും. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 7 സ്പീഡ് DCT ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് ഇതിനൊപ്പം കൊടുത്തിരിക്കുന്നത്. മൂന്നാമതായി 116 bhp കരുത്തും 260 Nm ടോർക്കും നൽകുന്ന ടാറ്റയുടെ 1.5 ലിറ്റർ ഫോർ-പോട്ട് ഡീസൽ എഞ്ചിനും എസ്‌യുവിക്കൊപ്പം വാങ്ങാനാവും. ഇതിൽ 6 സ്പീഡ് മാനുവൽ 7 സ്പീഡ് DCT ഓട്ടോമാറ്റിക്കുമാണ് ഒരുക്കിയിരിക്കുന്നത്.

1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍, 1.5 ഡീസല്‍ എന്നിങ്ങനെ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളിലാണ് ഹ്യുണ്ടായി ക്രെറ്റ സ്വന്തമാക്കാനാവുക. 6 സ്പീഡ് മാനുവല്‍, ഇന്റലിജന്റ് വേരിയബിള്‍ ട്രാന്‍സ്മിഷന്‍ (ഐവിടി), 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍ (ഡിസിട), 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ട്രാന്‍സ്മിഷന്‍ ചോയ്‌സുകളും എസ്‌യുവിയില്‍ ഓഫര്‍ ചെയ്യുന്നു.

More from DriveSpark

Article Published On: Thursday, November 27, 2025, 19:37 [IST]
English summary
2025 tata sierra vs hyundai creta features price comparison
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X