ഗിയറിടാതെ പോകാം, 28 കി.മീ മൈലേജുമുണ്ട്! പുതിയ ടാറ്റ കാറിന്റെ വില തുടങ്ങുന്നത് 6 ലക്ഷം മുതല്‍

ടാറ്റ മോട്ടോര്‍സ് കഴിഞ്ഞ ദിവസം 2025 ടിയാഗോ, ടിയാഗോ ഇവി എന്നിവയുടെ വില പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി രാജ്യത്തെ സബ് കോംപാക്ട് സെഡാന്‍ സെഗ്‌മെന്റില്‍ അപ്‌ഡേറ്റുകളുടെ കാലമാണ്. മാരുതി സുസുക്കി ഡിസയറും ഹോണ്ട അമേസും തലമുറ മാറ്റവുമായി രംഗത്ത് വന്നതോടെ മത്സരം കെഴുത്തു. ഈ സാഹചര്യത്തില്‍ മടിച്ച് നിന്നാല്‍ പിന്നിലായിപ്പോകുമെന്ന തിരിച്ചറിവിന്റെ ബലത്തില്‍ ടാറ്റ 2025 ടിഗോര്‍ പുറത്തിറക്കുകയാണ്. 2020-ലായിരുന്നു ടിഗോര്‍ അവസാനമായി അപ്‌ഡേറ്റിന് വിധേയമായത്. 2025 ടിഗോറില്‍ കമ്പനി വരുത്തിയ പരിഷ്‌കാരങ്ങളും വിലയും മറ്റും ചുവടെ വിശദമായി വായിക്കാം.

ലോഞ്ചിന് മുന്നോടിയായി 2025 ടിഗോറിന്റെ ടീസര്‍ ചിത്രങ്ങള്‍ ടാറ്റ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിട്ടുണ്ട്. അടുത്ത ആഴ്ച നടക്കാന്‍ പോകുന്ന 2025 ഓട്ടോ എക്‌സ്‌പോയില്‍ വെച്ച് കമ്പനി പുത്തന്‍ കാറുകള്‍ അവതരിപ്പിക്കും. എന്നാല്‍ ടിഗോര്‍ ഇവിയെ കുറിച്ചുള്ള യാതൊരു സൂചനയും ടാറ്റ നല്‍കിയിട്ടില്ല. രാനിരിക്കുന്ന ടാറ്റ ടിഗോര്‍ ഫെയ്സ്ലിഫ്റ്റിന്റെ ഡിസൈന്‍ വശം പറയുമ്പോള്‍ അതിന്റെ അടിസ്ഥാനപരമായ രൂപവും ഭാവവും നിലനിര്‍ത്തിയതായാണ് ടീസര്‍ ചിത്രം സൂചിപ്പിക്കുന്നത്.

2025 tata tigor teased

അതേസമയം ചില്ലറ കോസ്‌മെറ്റിക് പരിഷ്‌കാരങ്ങള്‍ വരുത്തിയിട്ടുണ്ട്. ഫ്രണ്ട് ഗ്രില്ലിലും ബമ്പറിലും ചെറിയ ഡിസൈന്‍ മാറ്റങ്ങള്‍ ദശൃ്യമാകും. മാത്രമല്ല പുനര്‍രൂപകല്‍പ്പന ചെയ്ത റിയര്‍ ബമ്പറും കാറിന് ലഭിക്കും. കൂപ്പെ പോലുള്ള പ്രൊഫൈല്‍ നിലനിര്‍ത്തുകയും മുമ്പത്തെപ്പോലെ തന്നെ 15 ഇഞ്ച് അലോയ് വീലുകളുമായാണ് വരുന്നത്. ഷാര്‍ക്ക് ഫിന്‍ ആന്റിനയുടെ സാന്നിധ്യവും ടീസറിലുണ്ട്. ഡിസൈന്‍ വശം ഔട്ട്‌ഗോയിംഗ് മോഡലുമായി കാര്യമായ വ്യത്യാസങ്ങള്‍ ഇല്ലെങ്കിലും ആ കുറവ് ഫീച്ചര്‍ ലിസ്റ്റിലൂടെ മറികടക്കാനാണ് ടാറ്റയുടെ ശ്രമം.

അപ്ഡേറ്റഡ് ടാറ്റ ടിഗോറിന് 10.25 ഇഞ്ച് ഫ്‌ലോട്ടിംഗ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, 4-സ്പീക്കര്‍ സൗണ്ട് സിസ്റ്റം, ഓട്ടോമാറ്റിക് ഹെഡ്ലൈറ്റുകള്‍, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, പുതിയ ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വൈപ്പര്‍, വാഷര്‍, ക്രൂയിസ് കണ്‍ട്രോള്‍, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് തുടങ്ങി നിരവധി സവിശേഷതകള്‍ ലഭിക്കും.

ഇതോടൊപ്പം, വരാനിരിക്കുന്ന പുതിയ സബ്-കോംപാക്റ്റ് സെഡാന്റെ സുരക്ഷയിലും ടാറ്റ പൂര്‍ണ ശ്രദ്ധ ചെലുത്തുന്നുണ്ട്. യാത്രക്കാരുടെ സുരക്ഷക്കായി 360 ഡിഗ്രി ക്യാമറ, ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), ഹില്‍-ഹോള്‍ഡ് കണ്‍ട്രോള്‍, ഇബിഡിയുള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC) തുടങ്ങിയ സുരക്ഷാ സവിശേഷതകള്‍ ഇതില്‍ നല്‍കും. നിലവില്‍ വില്‍പ്പനക്കെത്തുന്ന മോഡലിന് ഏകദേശം സമാനമാണ് സേഫ്റ്റി ഫീച്ചറുകള്‍.

കോസ്‌മെറ്റിക്, ഫീച്ചര്‍ അപ്ഡേറ്റുകള്‍ ഒഴികെ പുതിയ ടിഗോറിന്റെ പവര്‍ട്രെയിനില്‍ കമ്പനി ഒരു മാറ്റവും വരുത്താന്‍ പോകുന്നില്ല. നിലവില്‍ വില്‍പ്പനയ്ക്കുള്ള ടാറ്റ ടിഗോര്‍ സെഡാനില്‍ 1.2 ലിറ്റര്‍ 3 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് തുടിപ്പേകുന്നത്. 85 bhp പവറും 113 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5 സ്പീഡ് എഎംടി ഗിയര്‍ബോക്‌സുകളുമായി ഇണചേര്‍ക്കുന്നു.

ടിഗോര്‍ സെഡാന്‍ സിഎന്‍ജി ഓപ്ഷനിലും ലഭ്യമാണ്. സിഎന്‍ജി മോഡലില്‍ 72 bhp പവറും 95 Nm ടോര്‍ക്കും മാത്രമേ എഞ്ചിന്‍ ഉത്പാദിപ്പിക്കുകയുള്ളൂ. ടിഗോര്‍ സിഎന്‍ജി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനിലും വാങ്ങാം. ടിഗോര്‍ പെട്രോള്‍ വേരിയന്റ് ലിറ്ററിന് 19.60 കിലോമീറ്റര്‍ വരെയും സിഎന്‍ജി മോഡല്‍ ലിറ്ററിന് 28.06 കിലോമീറ്റര്‍ വരെയും മൈലേജ് നല്‍കുന്നു.

അപ്‌ഡേറ്റുകള്‍ക്കൊപ്പം പുത്തന്‍ ടിഗോറിന്റെ വേരിയന്റ് ലിസ്റ്റിലും വിലയിലും മാറ്റമുണ്ട്. ബേസ് വേരിയന്റായ XE ഇപ്പോള്‍ നിര്‍ത്തലാക്കിയതോടെ XM മുതലാണ് 2025 ടാറ്റ ടിഗോര്‍ ശ്രേണി ആരംഭിക്കുന്നത്. മുമ്പ് 6.60 ലക്ഷം രൂപ വിലയുണ്ടായിരുന്ന ഈ വേരിയന്റ് ഇനി 6 ലക്ഷത്തിന് വാങ്ങാം. ടിഗോറിന്റെ XZ പ്ലസ് വേരിയന്റിന്റെ വില ഇപ്പോള്‍ 7.90 ലക്ഷമാണ്. 10000 രൂപ കൂടി.

2025 ടാറ്റ ടിഗോറിന് ഒരു പുതിയ ടോപ്പ് എന്‍ഡ് വേരിയന്റും ലഭിക്കുന്നു XZ പ്ലസ് ലക്‌സിന്റെ വില 8.50 ലക്ഷം രൂപയാണ്. അതേസമയം ടിഗോര്‍ സിഎന്‍ജിക്ക് രണ്ട് പുതിയ ട്രിം ലെവലുകള്‍ നല്‍കിയിട്ടുണ്ട്. ബേസ് XM ട്രിമ്മിന് പകരം വന്ന XT-ക്ക് 7.70 ലക്ഷം രൂപയാണ് വില. XZ പ്ലസിന് 8.90 ലക്ഷം രൂപയും ടോപ് സ്‌പെക് XZ പ്ലസ് ലക്‌സിന് 9.50 ലക്ഷം രൂപയുമാണ് വിലയിട്ടിരിക്കുന്നത്. എക്‌സ്‌ഷോറൂം വിലകളാണിത്.

More from DriveSpark

Article Published On: Friday, January 10, 2025, 15:00 [IST]
English summary
2025 tata tigor launched with cosmetic and feature updates check out prices and mileage here
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X