വിലകൂടിയ കാറുകളിലെ ആ സൗകര്യം ഇനി കുറഞ്ഞ വിലയില്‍! പുതിയ വെന്യു വരുന്നത് ചുമ്മാപോവാനല്ല

2025 നവംബര്‍ നാലിന് ഹ്യുണ്ടായി രണ്ടാം തലമുറ വെന്യു കോംപാക്ട് എസ്‌യുവി പുറത്തിറക്കാന്‍ പോകുകയാണ്. വില പ്രഖ്യാപനത്തിന് വെറും 8 ദിവസം മാത്രം ബാക്കി നില്‍ക്കേ കാറിനെ കുറിച്ചുള്ള ചില സുപ്രധാന വിവരങ്ങള്‍ ഇപ്പോള്‍ ചോര്‍ന്നിരിക്കുകയാണ്. ഹ്യുണ്ടായി വെന്യു ഇതിനോടകം തന്നെ സബ് 4 മീറ്റര്‍ എസ്‌യുവി വിഭാഗത്തില്‍ വലിയ തോതില്‍ വിറ്റഴിക്കപ്പെടുന്ന മോഡലുകളില്‍ ഒന്നാണ്. 2019 ആദ്യമായി വിപണിയില്‍ എസ്‌യുവിക്ക് ചെറിയ ഫെയ്‌സ്‌ലിഫ്റ്റുകള്‍ അല്ലാതെ വലിയ അപ്‌ഡേറ്റുകള്‍ കമ്പനി നടപ്പാക്കിയിരുന്നില്ല. ഇക്കഴിഞ്ഞ ദിവസമാണ് കൊറിയന്‍ കമ്പനി ന്യൂജെന്‍ വെന്യു പൂര്‍ണമായി വെളിപ്പെടുത്തിയത്.

താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ 25000 രൂപ ടോക്കണ്‍ തുക നല്‍കി ഈ കാര്‍ ബുക്ക് ചെയ്യാവുന്നതാണ്. ഈ കാര്‍ HX 2, HX 4, HX 5, HX 6, HX 6T, HX 7, HX 8, HX 10 എന്നീ വേരിയന്റുകളില്‍ ലഭ്യമാണ്. HX എന്നാല്‍ ഹ്യുണ്ടായ് എക്‌സ്പീരിയന്‍സ് എന്നാണ് അര്‍ത്ഥമാക്കുന്നത്. ഈ കാറില്‍ ആകര്‍ഷകമായ എക്സ്റ്റീരിയര്‍, ഇന്റീരിയര്‍ കളര്‍ ഓപ്ഷനുകള്‍ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

new hyundai venue interior

മിസ്റ്റിക് സഫയര്‍, ഹേസല്‍ ബ്ലൂ, ഡ്രാഗണ്‍ റെഡ്, അറ്റ്‌ലസ് വൈറ്റ്, ടൈറ്റന്‍ ഗ്രേ, അബയാസ് ബ്ലാക്ക് എന്നീ സിംഗിള്‍ ടോണ്‍ കളറുകളും അറ്റ്‌ലസ് വൈറ്റ്, ഹേസല്‍ ബ്ലൂ എന്നീ ഡ്യുവല്‍ ടോണ്‍ കളര്‍ ഓപ്ഷനുകളും ലഭ്യമാണ്. ഡാര്‍ക്ക് നേവി കളറിലാണ് ഈ കാറിന്റെ ഇന്റീരിയര്‍ വരുന്നത്.

കപ്പ 1.2 ലിറ്റര്‍ MPI, കപ്പ 1.0 ലിറ്റര്‍ ടര്‍ബോ DGI , U2 1.5 ലിറ്റര്‍ CRDi ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളാണ് പുതിയ വെന്യുവില്‍ ഹ്യുണ്ടായി വാഗ്ദാനം ചെയ്യുന്നത്. മാനുവല്‍, ഓട്ടോമാറ്റിക് അല്ലെങ്കില്‍ ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍ (ഡിസിടി) ഗിയര്‍ബോക്‌സ് ഓപ്ഷനുകളും കാറിലുണ്ട്. ഇവ കമ്പനി പുറത്തിറക്കിയ ബ്രോഷറിലും ഈ വിവരങ്ങള്‍ ലഭ്യമാണ്.

എന്നാല്‍ എഞ്ചിന്‍ അധിഷ്ഠിത വേരിയന്റ് വിശദാംശങ്ങള്‍ കമ്പനി പുറത്തുവിടുന്നതിന് മുമ്പേ ആ വിവരങ്ങള്‍ ഇപ്പോള്‍ ചോര്‍ന്നിരിക്കുകയാണ്. വിഗൈഡ് ഓട്ടോ പുറത്തിറക്കിയ മാര്‍ക്കറ്റിംഗ് മെറ്റീരിയലില്‍ ഇവ വ്യക്തമാക്കിയിരിക്കുന്നു. ഇത് അനുസരിച്ച് 1.2 ലിറ്റര്‍ MPI എഞ്ചിന്‍ ഓപ്ഷന്‍ ഹ്യുണ്ടായി HX 2 മുതല്‍ വാഗ്ദാനം ചെയ്യും. 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായാണ് ഇത് ഇണചേര്‍ത്തിരിക്കുന്നത്.

1.0 ലിറ്റര്‍ ടര്‍ബോ GTI എഞ്ചിന്‍ 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ഇണക്കിച്ചേര്‍ത്ത ബേസ് HX വേരിയന്റില്‍ വാഗ്ദാനം ചെയ്യുന്നു. HX6, HX10 വേരിയന്റുകളില്‍ മാത്രമാണ് 7-സ്പീഡ് DCT ഗിയര്‍ബോക്‌സ് ഓപ്ഷന്‍ ഉള്ളത്. HX5, HX8 വേരിയന്റുകളില്‍ മാനുവല്‍, DCT ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ലഭ്യമാണ്.

new hyundai venue

അതേസമയം U2 1.5 ലിറ്റര്‍ CRDi ഡീസല്‍ എഞ്ചിന്‍ HX2, HX5, HX7, HX10 വേരിയന്റുകളില്‍ ലഭ്യമാണ്. HX2, HX7 വേരിയന്റുകളില്‍ 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷന്‍ ലഭിക്കുന്നു. HX10 വേരിയന്റില്‍ 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷന്‍ ലഭിക്കുന്നു. HX5 വേരിയന്റിന് മാനുവല്‍, ഓട്ടോമാറ്റിക് ഓപ്ഷനുകള്‍ ലഭിക്കുന്നു. ഡീസല്‍ ഓട്ടോമാറ്റിക് ഒരു പുതിയ ഓപ്ഷനാണ്.

HX7 വേരിയന്റില്‍ ഡീസല്‍ മാനുവല്‍ ഓപ്ഷന്‍ മാത്രമേയുള്ളൂ. HX6D പെട്രോളില്‍ മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമേയുള്ളൂ. ജനപ്രിയ HX5 വേരിയന്റില്‍ മാത്രമാണ് കൂടുതല്‍ എഞ്ചിന്‍, ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ഉള്ളത്. കാറില്‍ ട്രാക്ഷന്‍ മോഡുകളും ഡ്രൈവ് മോഡും ഉണ്ട്. എടി, ഡിസിടി ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ പാഡില്‍ ഷിഫ്റ്ററുകളും ഉണ്ട്.

new hyundai venue interior

ഇതിനോടകം സബ് കോംപാക്ട് എസ്‌യുവി വിഭാഗത്തിലെ മുന്‍നിര മോഡലുകളില്‍ ഒന്നാണ് വെന്യു, ബ്രെസ, നെക്‌സോണ്‍ എന്നിവയെ കൂടാതെ കിയ സോനെറ്റ്, മഹീന്ദ്ര XUV 3XO, സ്‌കോഡ കൈലാക്, റെനോ കൈഗര്‍, നിസാന്‍ മാഗ്‌നൈറ്റ് എന്നിവയുമായി ഇത് ഏറ്റുമുട്ടുന്നു. വമ്പന്‍ അപ്‌ഡേറ്റുകളുമായ അടിമുടി മാറി എത്തുന്ന വെന്യു സെഗ്‌മെന്റിന്റെ തലവര മാറ്റിയേക്കും. ഇനി കാറിന്റെ വില കൂടി അറിയാന്‍ കാത്തിരിക്കുകയാണ് ജനം. അതിന് ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രമേ ഉള്ളൂ.

More from DriveSpark

Article Published On: Saturday, October 25, 2025, 19:48 [IST]
English summary
2026 hyundai venue powertrain wise variant lineup leaked diesel automatic confirmed
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X