സെഡാൻ സെഗ്മെൻ്റ് മരിച്ചിട്ടില്ലെന്ന് പറയാൻ പറഞ്ഞു; 2026-ൽ എസ്‌യുവികളെ വീഴ്ത്താൻ ഇവരെത്തുന്നു
ഇന്ത്യൻ വാഹന വിപണിയിൽ സെഡാൻ കാറുകൾക്ക് ഡിമാൻഡ് കുറഞ്ഞെങ്കിലും, അവയ്ക്ക് ഇപ്പോഴും ആരാധകർ ധാരാളമാണ്. മികച്ച ഡ്രൈവിംഗ്, മികച്ച സ്റ്റെബിലിറ്റി, പ്രീമിയം അനുഭവം എന്നിവ തേടുന്ന ഉപഭോക്താക്കൾക്ക് സെഡാൻ ഇന്നും ഒരു പ്രത്യേക വികാരമാണ്. 2026 വർഷം ഇന്ത്യൻ സെഡാൻ സെഗ്‌മെന്റിന് ഒരു തിരിച്ചുവരവായിരിക്കുമെന്നുളള സൂചനകൾ നൽകുന്നുണ്ട്. ഹ്യുണ്ടായി വെർണ, ഹോണ്ട സിറ്റി, സ്‌കോഡ സ്ലാവിയ, ഫോക്‌സ്വാഗൺ വെർട്ടിസ് തുടങ്ങിയ മോഡലുകൾക്ക് ലഭിക്കുന്ന ഫെയ്‌സ്‌ലിഫ്റ്റുകളും ഫീച്ചർ അപ്‌ഡേറ്റുകളും സെഡാൻ ആരാധകർക്ക് പുതിയ പ്രതീക്ഷകളാണ് സമ്മാനിക്കുന്നത്. എസ്‌യുവികൾ വാഴുന്ന വിപണിയിലേക്ക് സെഡാൻ വീണ്ടും ശക്തമായി തിരിച്ചുവരുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ഹ്യുണ്ടായി വെർണ (Hyundai Verna)
2026-ൽ ഹ്യുണ്ടായ് വെർണയ്ക്ക് ഒരു 'മിഡ്-ലൈഫ് ഫെയ്‌സ്‌ലിഫ്റ്റ്' അപ്‌ഡേറ്റ് വരുന്നുണ്ട്. മുൻഭാഗത്ത് സ്റ്റൈലിംഗ് മാറ്റങ്ങളും ക്യാബിനിൽ പുതുമകളും പ്രതീക്ഷിക്കാം. പുതിയ ചെറു കാറുകളിൽ നിന്നുള്ള നൂതന ഫീച്ചറുകൾ ഉൾപ്പെടുത്തി ഡ്യുവൽ സ്‌ക്രീൻ സിസ്റ്റവും അത്യാധുനിക ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റവും ഇതിൽ ലഭ്യമാകും.

മെക്കാനിക്കൽ വിഭാഗത്തിൽ മാറ്റങ്ങളില്ലാതെ, നിലവിലുള്ള 1.5 ലിറ്റർ എൻജിൻ തുടരും. 1.5 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ്, 1.5 ലിറ്റർ ടർബോ GDi എന്നിങ്ങനെ രണ്ട് എൻജിൻ ഓപ്ഷനുകളാണുള്ളത്. ടർബോ എൻജിൻ 157.5 bhp കരുത്ത് ഉത്പാദിപ്പിക്കുമ്പോൾ, നാച്ചുറലി ആസ്പിരേറ്റഡ് എൻജിൻ നഗര യാത്രകൾക്ക് അനുയോജ്യമാണ്. ഈ എൻജിനുകൾ മാനുവൽ, സിവിടി (NA), ഡിസിടി (ടർബോ) ഗിയർബോക്സ് ഓപ്ഷനുകളിൽ ലഭ്യമാകും.
സ്‌കോഡ സ്ലാവിയ (Skoda Slavia)
2026-ൽ സ്‌കോഡ സ്ലാവിയയ്ക്കും പുതിയ അപ്ഡേറ്റുകൾ വരുന്നുണ്ട്. ADAS ഉൾപ്പെടെയുള്ള ഹൈവേ യാത്രകൾക്ക് അനുയോജ്യമായ ഫീച്ചറുകളും മെച്ചപ്പെട്ട സുരക്ഷാ സംവിധാനങ്ങളും ഇതിൽ പ്രതീക്ഷിക്കാമെന്നാണ് റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്. എൻജിൻ വിഭാഗത്തിൽ നിലവിലുള്ള 1.0 ലിറ്റർ TSI, 1.5 ലിറ്റർ TSI ഓപ്ഷനുകൾ തുടരും. 1.0 ലിറ്റർ എൻജിൻ 114 bhp കരുത്തും 1.5 ലിറ്റർ എൻജിൻ 148 bhp കരുത്തും നൽകും.

ഹോണ്ട സിറ്റി (Honda City)
ഹോണ്ട തങ്ങളുടെ ജനപ്രിയ മോഡലായ സിറ്റിക്ക് 2026-ൽ അപ്‌ഡേറ്റ് നൽകുന്നതിൽ പ്രധാനമായും സിറ്റി ഹൈബ്രിഡ് വേരിയന്റിലാകും മാറ്റങ്ങളുണ്ടാവുക. 126 bhp കരുത്തുള്ള എൻജിൻ ഓപ്ഷനോടെയെത്തുന്ന പുതിയ സിറ്റിക്ക് മുൻഭാഗത്തും പിൻഭാഗത്തും ഡിസൈൻ മാറ്റങ്ങൾ പ്രതീക്ഷിക്കാം. അകത്ത് വൃത്തിയുള്ളതും ലളിതവുമായ രൂപകൽപ്പന നൽകിയിരിക്കാം. പുതിയ മോഡലിൽ, 1.5 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ എൻജിൻ ഒരു സ്ട്രോംഗ് ഹൈബ്രിഡ് സിസ്റ്റവുമായിട്ടാണ് സംയോജിപ്പിച്ചിരിക്കുന്നത്.
ഫോക്സ്‌വാഗൺ വെർട്ടിസ് (Volkswagen Virtus)
ഫോക്സ്വാഗൺ വെർട്ടിസ് സെഡാനും ഈ വർഷം (2026) പ്രധാന നവീകരണങ്ങൾക്ക് ഒരുങ്ങുന്നുണ്ട്. സ്‌കോഡ സ്ലാവിയയ്ക്ക് ലഭിക്കുന്ന അപ്ഡേറ്റുകൾക്ക് സമാനമായ മാറ്റങ്ങൾ വിർടസിലും പ്രതീക്ഷിക്കാം. കാബിൻ നവീകരണങ്ങളും മെച്ചപ്പെട്ട സുരക്ഷാ സംവിധാനങ്ങളുമാണ് ഇതിൽ പ്രധാനം. 1.0 ലിറ്റർ TSI, 1.5 ലിറ്റർ TSI എന്നിങ്ങനെ രണ്ട് ടർബോ എൻജിൻ ഓപ്ഷനുകൾ ലഭ്യമാണ്.

1.5 ലിറ്റർ TSI എൻജിൻ ഡിഎസ്ജി ഗിയർബോക്സുമായി ചേർന്ന് മികച്ച പ്രകടനം നൽകും. വിപണിയിലെ മത്സരത്തെ നേരിടാൻ, ADAS സാങ്കേതികവിദ്യയും ഡ്യുവൽ സ്‌ക്രീൻ ലേഔട്ടും ഉൾപ്പെടെ അത്യാധുനിക സുരക്ഷാ, ഇന്റീരിയർ അപ്ഡേറ്റുകൾ വെർട്ടിസിൽ സമന്വയിപ്പിക്കാൻ ഫോക്സ്വാഗൺ പദ്ധതിയിടുന്നു. ഇത് സ്ലാവിയയുടെ അപ്ഡേഷനോട് സാമ്യമുള്ളതാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








