ബേസ് വേരിയൻ്റിൽ തന്നെ ഒരു ലോഡ് ഫീച്ചറുകൾ! സെൽറ്റോസ് HTE,HTE(O) വേരിയൻ്റുകളെ പരിചയപ്പെടാം

കിയയുടെ ഏറ്റവും പുതിയ തലമുറ സെൽറ്റോസ്, അപ്ഡേറ്റ് ചെയ്ത ഡിസൈനും അതോടൊപ്പം തന്നെ നിരവധി പ്രീമിയം ഫീച്ചറുകളുമായിട്ടാണ് ഇന്ത്യൻ വിപണിയിലേക്ക് എത്തിയിരിക്കുന്നത്. സ്റ്റൈൽ, ടെക്നോളജി,സേഫ്റ്റി ഫീച്ചർ എന്നിവയിൽ കമ്പനി ശ്രദ്ധേയമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് എന്നതാണ് എടുത്തു പറയേണ്ട കാര്യങ്ങൾ. ഈ പുതിയ കോംപാക്ട് എസ്‌യുവി ഉപഭോക്താക്കൾക്ക് മികച്ച ഡ്രൈവിംഗ് അനുഭവം വാഗ്ദാനം ചെയ്യുമെന്ന കാര്യം ഉറപ്പാണ്. ഏതൊരു മോഡൽ അവതരിപ്പിക്കുമ്പോഴും ജനങ്ങൾക്ക് അറിയേണ്ടത് ബേസ് വേരിയൻ്റുകളെ കുറിച്ചായിരിക്കും. അത്തരത്തിൽ 2026 കിയ സെൽറ്റോസിൻ്റെ ബേസ് വേരിയൻ്റിൽ നിങ്ങൾക്ക് ലഭിക്കുന്ന ഫീച്ചറുകളും പവർട്രെയിനുകളുമാണ് ഈ ലേഖനത്തിൽ പങ്കുവയ്ക്കുന്നത്.

സെൽറ്റോസ് HTE, HTE(O), HTK, HTK(O), HTX, HTX(A), GTX, GTX(A), X Line, X Line A എന്നിങ്ങനെ 10 വേരിയന്റുകളിൽ ലഭ്യമാണ്. ഇതിൽ GTX, GTX(A) മോഡലുകൾക്ക് X Line സ്റ്റൈലിംഗ് പാക്കേജിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനും സാധിക്കും. സെൽറ്റോസിന്റെ എൻട്രി-ലെവൽ HTE വേരിയന്റിൽ ഐസ് ക്യൂബ് MFR LED ഹെഡ്‌ലാമ്പുകൾ, സ്റ്റാർ മാപ്പ് LED DRL-കൾ, സ്റ്റാർ മാപ്പ് LED ടെയിൽ ലാമ്പുകൾ, ഷാർക്ക് ഫിൻ ആന്റീന എന്നിവയുണ്ട്.

2026 kia seltos base variant

സിൽവർ ഫിനിഷുള്ള മുൻ, പിൻ സ്കിഡ് പ്ലേറ്റുകളും, വീൽ കവറുകളോടുകൂടിയ 16 ഇഞ്ച് സ്റ്റീൽ വീലുകളും ഇതിന്റെ എക്സ്റ്റീരിയറിലെ മറ്റ് സവിശേഷതകൾ.HTE വേരിയൻ്റിൽ 4.2 ഇഞ്ച് കളർ TFT ഡിസ്‌പ്ലേയോടുകൂടിയ 12 ഇഞ്ച് LCD ക്ലസ്റ്ററും, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റവും ലഭ്യമാണ്.

അതോടൊപ്പം തന്നെ വയർലെസ് ആൻഡ്രോയിഡ് ഓട്ടോ/ആപ്പിൾ കാർപ്ലേ, മുൻ/പിൻ ടൈപ്പ്-സി USB പോർട്ടുകൾ, ക്രൂയിസ് കൺട്രോൾ, കീലെസ് എൻട്രി, സെൻട്രൽ ലോക്കിംഗ്, ഇലക്ട്രിക്കലായി അഡ്ജസ്റ്റ് ചെയ്യാവുന്ന ORVM-കൾ, മാനുവൽ എയർ കണ്ടീഷനിംഗ്, റിയർ എസി വെന്റുകൾ എന്നിവയും മറ്റു സവിശേഷതകളാണ്.

2026 kia seltos base variant

സുരക്ഷയ്ക്ക് കിയ വലിയ പ്രാധാന്യം നൽകുന്നുണ്ട്. എല്ലാ സെൽറ്റോസ് വേരിയന്റുകളിലും 24 സുരക്ഷാ ഫീച്ചറുകൾ സ്റ്റാൻഡേർഡായി ലഭിക്കും. ടയർ പ്രെഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെൻ്റ് (VSM), ഹിൽ സ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ (HAC), റിയർ പാർക്കിംഗ് സെൻസറുകൾ, ഡൗൺഹിൽ ബ്രേക്ക് കൺട്രോൾ, റോൾഓവർ സെൻസർ, ഡൈനാമിക് നാവിഗേഷനോടുകൂടിയ റിയർ-വ്യൂ ക്യാമറ എന്നിവ സുരക്ഷാ പാക്കേജിൽ ഉൾപ്പെടുന്നു.

HTE (ഓപ്ഷണൽ) വേരിയൻ്റിലേക്ക് വന്നാൽ, HTE-യിലെ സവിശേഷതകൾക്കൊപ്പം ചില അധിക പ്രീമിയം ഫീച്ചറുകളും ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനും നൽകുന്നുണ്ട്. ഓട്ടോ ഹോൾഡുള്ള ഇലക്ട്രിക് പാർക്കിംഗ് ബ്രേക്ക്, പാഡിൽ ഷിഫ്റ്ററുകൾ, പ്രീമിയം സ്ലൈഡിംഗ് കവറുള്ള കപ്പ് ഹോൾഡർ എന്നിവ ഇതിൽപ്പെടും. സാൻഡ്, മഡ്, സ്നോ ട്രാക്ഷൻ കൺട്രോൾ മോഡുകളും ഇക്കോ, നോർമൽ, സ്പോർട്ട് ഡ്രൈവ് മോഡുകളും ഈ വേരിയന്റിൽ ലഭ്യമാണ്.

2026 kia seltos base variant

എഞ്ചിൻ, ഗിയർബോക്സ് ഓപ്ഷനുകൾ വേരിയന്റനുസരിച്ച് വ്യത്യാസം വരുത്തിയിട്ടുണ്ട്. HTE വേരിയന്റിൽ 1.5 ലിറ്റർ MPi പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിനുകൾ 6-സ്പീഡ് മാനുവൽ ഗിയർബോക്സിനൊപ്പം ലഭിക്കും. ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷൻ ലഭിക്കാൻ കുറഞ്ഞത് HTE (ഓപ്ഷണൽ) വേരിയന്റ് തിരഞ്ഞെടുക്കണം.

HTE (ഓപ്ഷണൽ) വേരിയന്റിൽ, പെട്രോൾ എഞ്ചിനൊപ്പം 6-സ്പീഡ് IVT ഓപ്ഷനും ഡീസൽ എഞ്ചിനൊപ്പം 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനും അധികമായി ലഭിക്കുന്നുണ്ട് കേട്ടോ. കൂടാതെ, 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനിലും HTE (ഓപ്ഷണൽ) വേരിയന്റ് സ്വന്തമാക്കാം. ഇത് കൂടുതൽ പെർഫോമൻസ് ആഗ്രഹിക്കുന്നവർക്ക് മികച്ച തിരഞ്ഞെടുപ്പാണ്.

കുറഞ്ഞ വിലയിൽ പുതിയ കിയ സെൽറ്റോസ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് HTE, HTE(O) വേരിയന്റുകൾ മികച്ച ഓപ്ഷനാണ്. ഈ എൻട്രി-ലെവൽ മോഡലുകളിൽ ഏതാണ് തിരഞ്ഞെടുക്കേണ്ടത് എന്നത് നിങ്ങളുടെ വ്യക്തപരമായ തീരുമാനങ്ങളേയും മുൻഗണന നൽകുന്ന ഘടകങ്ങളേയും ആശ്രയിച്ചിരിക്കും. സെൽറ്റോസിനായുള്ള ബുക്കിംഗുകൾ ഡിസംബർ 11 മുതൽ ആരംഭിച്ചിട്ടുണ്ട്. താൽപ്പര്യമുള്ളവർക്ക് നിങ്ങളുടെ അടുത്തുളള കിയ ഡീലർഷിപ്പുകളിലൂടെയോ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ വാഹനം ബുക്ക് ചെയ്യാവുന്നതാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, December 11, 2025, 17:30 [IST]
English summary
2026 kia seltos base variant hte features powertrain explained in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X