പണക്കാരുടെ പ്രിയപ്പെട്ട മോഡലിന് ചെറിയ അപ്ഡേഷൻ; വിശാലമായി തന്നെ ടച്ച്സ്ക്രീൻ ഉപയോഗിച്ചോളുവെന്ന് കമ്പനി
എല്ലാ പണക്കാരുടെ വീട്ടിലും ഒരു ഡിഫൻഡർ അത് നിർബന്ധാ. ലോട്ടറി അടിച്ചാൽ ഒരു ഡിഫൻഡർ വാങ്ങണമെന്ന് പറയുന്നവരാണ് കൂടുതൽ. അത്രയ്ക്കുണ്ട് ഈ മോഡലിനോട് ജനങ്ങൾക്കുളള ഇഷ്ടം.2026 മോഡൽ വർഷത്തേക്ക് ലാൻഡ് റോവർ ഡിഫൻഡറിന് ചെറിയ കോസ്മെറ്റിക് മാറ്റങ്ങളും പുതിയ ഫീച്ചറുകളും അത് പോലെ തന്നെ ആക്‌സസറികളും ഉപയോഗിച്ച് അപ്‌ഡേറ്റ് ചെയ്‌തിരിക്കുകയാണ. മുൻവശത്ത്, ഡിഫൻഡറിന് നിലവിലുള്ള മോഡലിനെ അപേക്ഷിച്ച് ചില ചെറിയ ഡിസൈൻ അപ്‌ഡേറ്റുകൾ ആണ് നൽകിയിരിക്കുന്നത്. ഡിസൈനിൽ വലിയ മാറ്റമെന്ന് പറയത്തക്കതായി ഇല്ലെങ്കിലും ഹെഡ്‌ലാമ്പുകളിൽ മാറ്റങ്ങൾ വരുത്തിയ DRL ഘടകങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഗ്രില്ലിന് ഇപ്പോൾ സ്റ്റാൻഡേർഡായി ഒരു ഇരുണ്ട ഫിനിഷ് ലഭിക്കുന്നുണ്ട്, അതോടൊപ്പം തന്നെ വശങ്ങളിലേക്ക് നോക്കിയാൽ വീൽ സെന്റർ ക്യാപ്പുകൾ ഇപ്പോൾ 'ഡിഫെൻഡർ' എന്ന് എഴുതിയിട്ടുണ്ട്. പുതിയ അലോയ് വീൽ ഡിസൈനുകളും നൽകിയതിനൊപ്പം തന്നെ ടെയിൽലൈറ്റുകൾക്ക് ഇപ്പോൾ സ്മോക്ക്ഡ് ഫിനിഷാണ് ലഭിക്കുന്നത് എന്നതു ഒരു മികച്ച മാറ്റമാണ് എന്ന് പറയാതിരിക്കാൻ കഴിയില്ല.

12.3 ഇഞ്ച് ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഹെഡ്-അപ്പ് ഡിസ്പ്ലേ, വയര്‍ലെസ് ചാര്‍ജിംഗ്, കണക്റ്റഡ് കാര്‍ ടെക്, മെറിഡിയന്‍ പ്രീമിയം സ്പീക്കര്‍ സിസ്റ്റം, ഇലക്ട്രോണിക്കലി ക്രമീകരിക്കാവുന്ന ഫ്രണ്ട് സീറ്റുകള്‍, ഇലക്ട്രോണിക് എയര്‍ സസ്പെന്‍ഷന്‍ എന്നിങ്ങനെ പ്രീമിയം ഫീച്ചറുകള്‍ ഇതില്‍ വരുന്നു.
കൂടാതെ, 360-ഡിഗ്രി ക്യാമറ, ഹീറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ബ്ലൈന്‍ഡ്-സ്‌പോട്ട് അസിസ്റ്റ്, ഇരുവശത്തും പാര്‍ക്കിംഗ് സെന്‍സറുകള്‍, ആറ് എയര്‍ബാഗുകള്‍, എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, ലെതര്‍ അപ്‌ഹോള്‍സ്റ്ററി, റബ്ബര്‍ ഫ്‌ലോറിംഗ് തുടങ്ങിയ ഫീച്ചറുകള്‍ കൂടി ലഭിക്കുന്നതിനാല്‍ സുരക്ഷയിലോ പ്രവര്‍ത്തനക്ഷമതയിലോ വിട്ടുവീഴ്ച ചെയ്യാതെ ആഡംബരം തുളുമ്പുന്ന യാത്രകള്‍ വേണ്ടവര്‍ക്ക് ഡിഫെന്‍ഡര്‍ ആകര്‍ഷകമായ ഓപ്ഷനായി മാറുന്നു.

വ്യത്യസ്ത മുന്‍ഗണനകളും ആവശ്യകതകളും നിറവേറ്റുന്ന 90, 110, 130 പതിപ്പുകള്‍ ഉള്‍പ്പെടെ നിരവധി വേരിയന്റുകളില്‍ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ ലഭ്യമാണ്. ഇതില്‍ 3 ഡോര്‍ വേരിയന്റാണ് ഡിഫെന്‍ഡര്‍ 90. അഞ്ച് ഡോറുകളുള്ള 110 വേരിയന്റ് കൂടാതെ മൂന്ന് നിര സീറ്റിംഗും എക്‌സ്റ്റന്റഡ് വീല്‍ബേസും വാഗ്ദാനം ചെയ്യുന്ന വലിയ 130 വേരിയന്റും ഡിഫെന്‍ഡറില്‍ ലഭ്യമാണ്. വൈവിധ്യമാര്‍ന്ന എഞ്ചിന്‍ ഓപ്ഷനുകളും ഡിഫെന്‍ഡറിന്റെ പ്രത്യേകതകളില്‍ ഒന്നാണ്.
2.0 ലിറ്റര്‍, 3.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുകള്‍, 3.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍, ശക്തമായ 5.0 ലിറ്റര്‍ V8 പെട്രോള്‍ എഞ്ചിന്‍ എന്നീ ഓപ്ഷനുകളില്‍ എസ്‌യുവി വാങ്ങാം. ഡിഫെന്‍ഡറിന്റെ എല്ലാ വേരിയന്റുകളിലും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍, പെര്‍മെനന്റ് 4WD സിസ്റ്റം, ലോക്കിംഗ് സെന്റര്‍ ഡിഫറന്‍ഷ്യല്‍, ആക്റ്റീവ് റിയര്‍-ലോക്കിംഗ് ഡിഫറന്‍ഷ്യലുകള്‍ എന്നിവ സജ്ജീകരിച്ചിരിക്കുന്നതിനാല്‍ എത്ര ദുഷ്‌കരമായ ഭൂപ്രദേശങ്ങളും എളുപ്പത്തില്‍ കീഴടക്കാം.

കരീന കപൂര്‍, സഞ്ജയ് ദത്ത്, അര്‍ജുന്‍ കപൂര്‍, സണ്ണി ഡിയോള്‍, മുകേഷ് അംബാനി, എംകെ സ്റ്റാലിന്‍ തുടങ്ങിയ പ്രമുഖ ബിസിനസുകാരും രാഷ്ട്രീയക്കാരും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ഈ കാര്‍ സ്വന്തമാക്കിയിട്ടുണ്ട്. മലയാള സിനിമാ ലോകത്ത് മമ്മൂട്ടിയടക്കം ഒരു ഡസനിലേറെ നടനമാര്‍ക്ക് ഈ വാഹനമുണ്ട്. ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറിന്റെ പ്രാരംഭ വില 1.05 കോടി രൂപയാണ്. റേഞ്ച് ടോപിംഗ് മോഡലുകള്‍ക്ക് ഏകദേശം 2.79 കോടി രൂപ മുടക്കണം. എക്‌സ്‌ഷോറൂം വിലകളാണ് ഇത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








