ADAS മുതൽ അണ്ടർബോഡി CNG TANK വരെയുണ്ടേ! പുതുവർഷത്തിൽ നെക്സോണിനെ വിറപ്പിക്കാൻ ബ്രെസ

മാരുതി സുസുക്കി ബ്രെസ്സ ഇന്ത്യൻ വിപണിയിലെ ജനപ്രിയ കോംപാക്റ്റ് എസ്‌യുവികളിലൊന്നാണ്. 2022-ൽ പുറത്തിറങ്ങിയ രണ്ടാം തലമുറ ബ്രെസ്സയ്ക്ക്, 2026-ൽ ഒരു പ്രധാന ഫെയ്‌സ്‌ലിഫ്റ്റ് ലഭിക്കാൻ ഒരുങ്ങുകയാണ് മാരുതി സുസുക്കി. ഇത് വരെ പുറത്ത് വരുന്ന റിപ്പോർട്ടുകളിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത് ഈ അപ്‌ഡേറ്റ് പ്രധാനമായും ഫീച്ചറുകൾ, സുരക്ഷ, പ്രാക്റ്റിക്കാലിറ്റി എന്നിവയിൽ ആയിരിക്കും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എഞ്ചിനിൽ വലിയ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ലെങ്കിലും, ഡിസൈനിലും ഇന്റീരിയറിലും കാര്യമായ പുതുമയുണ്ടാകും. പുതിയ ബ്രെസ്സയിൽ പ്രതീക്ഷിക്കുന്ന അഞ്ച് പ്രധാന മാറ്റങ്ങൾ എന്തൊക്കെയണെന്ന് വിശദമായി പങ്കുവയ്ക്കുകയാണ് ഈ ലേഖനത്തിലൂടെ.

വരാനിരിക്കുന്ന പ്രധാന മാറ്റങ്ങളിലൊന്ന് ലെവൽ 2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) ബ്രെസ്സയിൽ ആദ്യമായി അവതരിപ്പിക്കുമെന്നതാണ്. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ കീപ്പ് അസിസ്റ്റ്, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ ഡിപ്പാർച്ചർ വാണിംഗ്, ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ തുടങ്ങിയ നിരവധി സവിശേഷതകൾ ഇതിൽ ഉൾപ്പെടുന്നു. ടാറ്റ നെക്സോൺ, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ് തുടങ്ങിയ എതിരാളികളുമായി മത്സരിക്കുന്നതിന് ഈ സുരക്ഷാ അപ്‌ഗ്രേഡ് നിർബന്ധമാണ്.

maruti suzuki brezza facelift

ഉയർന്ന വകഭേദങ്ങളിൽ ഇത് സ്റ്റാൻഡേർഡ് അല്ലെങ്കിൽ ഓപ്ഷണൽ ഫീച്ചറായിരിക്കും. നിലവിലുള്ള സെമി-ഡിജിറ്റൽ ക്ലസ്റ്ററിന് പകരം, ആകർഷകമായ ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് പാനൽ പ്രതീക്ഷിക്കുന്നു. വലിയതും ഉയർന്ന റെസല്യൂഷനുള്ളതുമായ TFT ഡിസ്‌പ്ലേ ഡ്രൈവിംഗ് വിവരങ്ങൾ അതിമനോഹരമായി പ്രദർശിപ്പിക്കും, ഇത് കാബിന് പ്രീമിയം അനുഭവം നൽകുമെന്ന് ഉറപ്പാണ്. കൂടാതെ, നിലവിലുള്ള 9 ഇഞ്ച് ടച്ച്‌സ്‌ക്രീനിന് പകരം 10.1 അല്ലെങ്കിൽ 10.25 ഇഞ്ചുള്ള വലിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ലഭിക്കും.

പുതിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിൽ വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, കണക്റ്റഡ് കാർ ടെക്നോളജി, OTA അപ്‌ഡേറ്റുകൾ എന്നിവയുമുണ്ടാകും. ഉയർന്ന വേരിയന്റുകളിൽ പ്രീമിയം ഓഡിയോ സിസ്റ്റം കൂടി ഉൾപ്പെടുത്തിയേക്കാം. ഇത് ഉപഭോക്താക്കൾക്കായി മികച്ച കണക്റ്റിവിറ്റിയും വിനോദ സൗകര്യങ്ങളും ഉറപ്പാക്കുന്ന ഒരു മാറ്റമാണിത്.

maruti suzuki brezza facelift

CNG വകഭേദങ്ങളിൽ ബോഡിക്ക് താഴെ ഘടിപ്പിക്കുന്ന CNG ടാങ്ക് ഒരു സുപ്രധാന മാറ്റമാണ്. നിലവിലുള്ള മോഡലിൽ സിലിണ്ടർ കാരണം നഷ്ടപ്പെടുന്ന ബൂട്ട് സ്പേസ് പൂർണ്ണമായി ഇത് വഴി തിരിച്ചുകിട്ടുമെന്നതാണ് പ്രത്യേകത. ദീർഘദൂര യാത്രകൾക്കും കുടുംബ ആവശ്യങ്ങൾക്കും ഇത് ഏറെ പ്രായോഗികമായിരിക്കും, കൂടാതെ CNG വകഭേദങ്ങളുടെ ജനപ്രീതി വർദ്ധിപ്പിക്കുകയും ചെയ്യും.

എക്സ്റ്റീരയറിൽ നേരിയതും എന്നാൽ ശ്രദ്ധേയവുമായ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. പുതിയ അലോയ് വീലുകൾ, പരിഷ്കരിച്ച ഗ്രിൽ, പുതിയ ബമ്പറുകൾ, പുതുക്കിയ LED DRL സിഗ്നേച്ചർ, പിന്നിൽ കണക്റ്റഡ് LED ടെയിൽലൈറ്റുകൾ എന്നിവ ഇതിൽ ഉൾപ്പെടും. ബോക്സി സിലൗറ്റ് പഴയതുപോലെ തുടരുമ്പോൾ, രൂപം കൂടുതൽ ആധുനികവും ആകർഷകവുമാകുമെന്ന കാര്യം ഉറപ്പാണ്.

maruti suzuki brezza facelift

ഇന്റീരിയറിലേക്ക് നോക്കിയാൽ പുതിയ സ്റ്റിയറിംഗ് വീൽ, മെച്ചപ്പെട്ട മെറ്റീരിയലുകൾ, വെന്റിലേറ്റഡ് സീറ്റുകൾ തുടങ്ങിയ അധിക ഫീച്ചറുകളും ഉൾപ്പെടുത്തിയേക്കാം. 2026 ബ്രെസ്സ ഫെയ്‌സ്‌ലിഫ്റ്റിന്റെ ലോഞ്ച് അടുത്ത വർഷം ആദ്യ മാസങ്ങളിൽ തന്നെ പ്രതീക്ഷിക്കാം. ഈ മാറ്റങ്ങൾ ബ്രെസ്സയെ അതിന്റെ വിഭാഗത്തിൽ കൂടുതൽ ശക്തമാക്കുകയും പ്രത്യേകിച്ച് ഫീച്ചറുകളുടെയും പ്രായോഗികതയുടെയും കാര്യത്തിൽ ഇത് അൽപ്പം മുന്നിട്ട് നിൽക്കുമെന്ന് ഉറപ്പാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, December 27, 2025, 18:50 [IST]
English summary
2026 maruti suzuki brezza facelift expected changes features safety
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X