ഗ്രാൻഡ് വിറ്റാരയൊക്കെ ഇനി വിയർക്കും! ഹെക്ടറിൻ്റെ മുഖം മിനുക്കി നാളെയെത്തും

എംജി മോട്ടോർസ് തങ്ങളുടെ ഹെക്ടർ എസ്‌യുവിയുടെ 2026 പതിപ്പ് ഡിസംബർ 15-ന് പുറത്തിറക്കുകയാണ്. കോസ്മെറ്റിക് മാറ്റങ്ങളും പുതിയ ഫീച്ചറുകളും ഉൾപ്പെടുത്തിയാണ് ഈ അപ്‌ഡേറ്റഡ് മോഡൽ എത്തുന്നത്. 2019-ൽ ഇന്ത്യൻ വിപണിയിലെത്തിയ ഹെക്ടർ, ബ്രാൻഡിന്റെ മുന്നേറ്റത്തിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട് . തുടർച്ചയായ മികച്ച വിൽപ്പനയ്ക്ക് ശേഷം, മോഡേൺ ഫീച്ചറുകൾ ഇഷ്ടമുളള ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് വേണ്ടി കൂടിയാണ് ഈ മോഡൽ പരിഷ്കരിക്കാൻ കമ്പനി ലക്ഷ്യമിടുന്നത്. ഹാരിയർ,അൽകസാർ,ഗ്രാൻഡ് വിറ്റാര എന്നീ മോഡലുകളുമായി നേരിട്ട് മത്സരിക്കുന്ന ഹെക്ടറിൻ്റെ മുഖം മിനുക്കിയെത്തുന്ന മോഡലിൽ എന്തൊക്കെ മാറ്റങ്ങളുണ്ടെന്ന് വിശദമായി നോക്കിയാലോ.

പുതിയ മോഡലിൽ ഡിസൈൻ വിഭാഗത്തിലാണ് കാര്യമായ പരിഷ്കാരങ്ങൾ പ്രതീക്ഷിക്കുന്നത്. പ്രത്യേകിച്ച്, മുൻഭാഗത്തെ ഗ്രില്ലിൽ വലിയ മാറ്റങ്ങൾ വരും. മുൻഭാഗത്തും പിൻഭാഗത്തുമുള്ള ബമ്പറുകൾ പുതിയ ഡിസൈനിൽ എത്തുമെങ്കിലും, മുൻവശത്തെ ക്രോം എലമെൻ്റുകൾ അതേപടി നിലനിർത്തുമെന്നാണ് റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാക്കുന്നത്.

Mg Hector Facelift

എൽഇഡി ലൈറ്റിംഗ് സെറ്റപ്പിൽ മാറ്റങ്ങളൊന്നും ഉണ്ടാവാൻ സാധ്യതയില്ല. എന്നാൽ, പിൻഭാഗത്തെ ലൈറ്റിംഗിൽ ചെറിയ പരിഷ്കാരങ്ങൾ പ്രതീക്ഷിക്കാം. പുതിയ ഡിസൈനിലുള്ള 19 ഇഞ്ച് അലോയ് വീലുകൾ വാഹനത്തിന് കൂടുതൽ ആകർഷകമായ രൂപം നൽകിയേക്കും. ഇൻ്റീരിയറിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നില്ലെങ്കിലും, ക്യാബിൻ അപ്ഡേറ്റുകൾ ഉണ്ടാകാം.

പുതിയ അപ്ഹോൾസ്റ്ററിയും വർണ്ണ ഓപ്ഷനുകളും ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. കോംപാക്ട് എസ്‌യുവി വിഭാഗത്തിലെ മത്സരം നേരിടാൻ ഉപഭോക്താക്കളെ ആകർഷിക്കുന്ന ചില ഘടകങ്ങൾ ചേർക്കും. പുതിയ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം ലഭിക്കുന്നുണ്ടെന്ന് ഞങ്ങൾ ആദ്യം തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. പുതിയ സിസ്റ്റത്തിൽ 10 ജിബി വരെ റാം സജ്ജീകരിച്ചിരിച്ചിട്ടുണ്ടെന്നും, ഇത് ഉപഭോക്താക്കൾക്ക് കൂടുതൽ സുഗമമായ അനുഭവം വാഗ്ദാനം ചെയ്യുന്നു.

ഫാൻ സ്പീഡ്, മ്യൂസിക് പ്ലേബാക്ക് പോലുള്ള മൾട്ടി-ടച്ച് ജെസ്റ്റർ നിയന്ത്രണങ്ങളും ഇതിലൂടെ സാധിക്കും. പുത്തൻ ഹെക്ടറിലെ ഇൻഫോടെയ്ൻമെന്റ് കൂടുതൽ സുഗമവും ബ്രാൻഡിന്റെ പുതിയ ടെക്നോളജിയിൽ വലിയൊരു മുന്നേറ്റം കൂടിയായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഫീച്ചറുകളുടെ കാര്യത്തിൽ, നിലവിലുള്ള സാങ്കേതികവിദ്യകൾ അതേപടി തുടരും.

പുതിയ പ്രീമിയം സവിശേഷതകളും കൂട്ടിച്ചേർക്കാൻ സാധ്യതയുണ്ട്. പിന്നിലെ സീറ്റുകൾക്കായുള്ള എസി വെന്റിലേഷൻ ഇതിൽ പ്രധാനമാണ്. പനോരമിക് സൺറൂഫ്, ഡിജിറ്റൽ ക്ലസ്റ്റർ, ആംബിയന്റ് ലൈറ്റിംഗ്, വയർലെസ് ചാർജിംഗ്, പവർഡ് ഡ്രൈവർ സീറ്റ്, എയർ പ്യൂരിഫയർ തുടങ്ങിയ ആഡംബര ഫീച്ചറുകൾ എല്ലാ പുതിയ എംജി ഹെക്ടറിൽ ലഭ്യമാകും.

സേഫ്റ്റി ഫീച്ചറുകളിൽ കാര്യമായ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല; നിലവിലുള്ളവ അങ്ങനെതന്നെ തുടരുമെന്നാണ് റിപ്പോർട്ട്. 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ്, 360 ഡിഗ്രി ക്യാമറ, പാർക്കിംഗ് സെൻസറുകൾ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ഓട്ടോ ഹോൾഡ്, ഹിൽ ഡ്രൈവിംഗ് എയ്ഡ്സ്, ലെവൽ 2 ADAS തുടങ്ങിയ നിരവധി സുരക്ഷാ ഫീച്ചറുകളോടെയാണ് പുതിയ ഹെക്ടർ എത്തുന്നത്.

എഞ്ചിൻ ഓപ്ഷനുകളുടെ കാര്യത്തിലും മാറ്റം വരുത്തില്ല എന്ന് തന്നെയാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. പുതിയ ഹെക്ടറിലും 1.5 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനും 2.0 ലിറ്റർ ടർബോ ഡീസൽ എഞ്ചിനും ലഭ്യമാകും. ഈ എഞ്ചിനുകൾ 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി ഗിയർബോക്സുമായി ഘടിപ്പിക്കും. പെട്രോൾ എഞ്ചിൻ 141 bhp കരുത്തും 250 Nm ടോർക്കും, ഡീസൽ എഞ്ചിൻ 167 bhp കരുത്തും 350 Nm ടോർക്കും നൽകും. ഡ്രൈവിംഗ് പ്രകടനത്തിൽ നിലവിലെ മോഡലിന്റെ കരുത്ത് നിലനിർത്താനാകും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Sunday, December 14, 2025, 16:28 [IST]
English summary
2026 mg hector facelift launch december 15 india what to expect details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X