ഇൻ്റീരിയറിൽ ഞെട്ടിക്കാൻ പുത്തൻ എംജി ഹെക്ടർ; ഇൻഫോടെയ്ൻമെൻ്റിലെ മാറ്റങ്ങൾ കണ്ടോ

എസ്‌യുവി സെഗ്മെൻ്റിൽ വലിയ വിപ്ലവം തീർത്ത മോഡലാണ് ഹെക്ടർ. ബൃട്ടീഷ് പൈതൃകവും ആധുനിക ചൈനീസ് എഞ്ചിനീയറിംഗും ഒന്നിച്ച് ചേർന്ന മോഡൽ 2019-ൽ ഇന്ത്യൻ വിപണിയിലെത്തിയ ശേഷം പുത്തൻ സാങ്കേതികവിദ്യകൾ, ആകർഷകമായ വലുപ്പം, പ്രീമിയം ഫീച്ചറുകൾ, മികച്ച വില എന്നിവ കൊണ്ടെല്ലാം രാജ്യത്ത് വേഗത്തിൽ തന്നെ ജനപ്രീതി നേടാൻ സാധിച്ചു. എന്നിവയുടെ അടിസ്ഥാനത്തിൽ വേഗത്തിൽ ജനപ്രിയമായി. 2019 ജൂണിലാണ് ആദ്യ എംജി ഹെക്ടർ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഇന്ത്യയിലെ ആദ്യത്തെ ഇന്റർനെറ്റ് കാർ എന്ന സവിശേഷതയുമായ എത്തിയ മോഡലാണ് ഹെക്ടർ. 2020-ൽ BS6-ലേക്ക് അപ്ഡേഷൻ ലഭിച്ചതിന് ശേഷം പ്രധാന ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ എത്തിയത് 2021-ലായിരുന്നു.

പുതിയ ഗ്രിൽ, പരിഷ്കരിച്ച അലോയ് വീലുകൾക്കൊപ്പം തന്നെ അകത്തളത്തിൽ ഡ്യുവൽ ടോൺ നിറവും, പുതിയ i-സ്മാർട്ട് ഫീച്ചറുകളും ലഭിച്ചിരുന്നു. 2023-ൽ രണ്ടാം തലമറ മോഡൽ എത്തിയത് ഭീമൻ ഗ്രില്ലും സെഗ്മെൻ്റിലെ തന്നെ ഏറ്റവും വലിയ Portrait ടച്ച്സ്ക്രീനുമായിട്ടായിരുന്നു. 1 ഇഞ്ച് വലിപ്പമുളള സ്ക്രീനായിരുന്നു ലഭിച്ചത്. അതിനൊപ്പം തന്നെ ലെവൽഡ 2 അഡാസ് ഫീച്ചർ വാഹനത്തിൻ്റെ സുരക്ഷ വർധിപ്പിക്കുന്നുണ്ട്.

Mg Hector 2026 Facelift Model Infotainment Updation

ഇപ്പോൾ 2026 മോഡൽ എംജി ഹെക്ടർ ഫെയ്‌സ്‌ലിഫ്റ്റ് താമസിയാതെ വരുമെന്ന റിപ്പോർട്ട് പുറത്ത് വരുന്നുണ്ട്. പലയിടത്തായി പരീക്ഷണയോട്ടങ്ങളുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. ഇപ്പോൾ ഞങ്ങൾക്ക് വളരെ എക്സ്ക്ലൂസിവായി പുതിയ ഹെക്ടറിൽ ലഭിക്കാൻ പോകുന്ന ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റത്തിൻ്റെ ചിത്രം ലഭിച്ചിരിക്കുകയാണ്. ടെക്നോളജിയുടെ അതിപ്രസരം തന്നെയായിരിക്കും പുത്തൻ ഹെക്ടറിൽ കാണാൻ സാധിക്കുക എന്നത് ഉറപ്പാണ്.

പുതിയ സിസ്റ്റത്തിൽ 10 ജിബി വരെ റാം സജ്ജീകരിച്ചിരിച്ചിട്ടുണ്ടെന്നും, ഇത് ഉപഭോക്താക്കൾക്ക് കൂടുതൽ സുഗമമായ അനുഭവം വാഗ്ദാനം ചെയ്യുന്നു. ഫാൻ സ്പീഡ്, മ്യൂസിക് പ്ലേബാക്ക് പോലുള്ള മൾട്ടി-ടച്ച് ജെസ്റ്റർ നിയന്ത്രണങ്ങളും ഇതിലൂടെ സാധിക്കും. പുത്തൻ ഹെക്ടറിലെ ഇൻഫോടെയ്ൻമെന്റ് കൂടുതൽ സുഗമവും ബ്രാൻഡിന്റെ പുതിയ ടെക്നോളജിയിൽ വലിയൊരു മുന്നേറ്റം കൂടിയായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

Mg Hector 2026 Facelift Model Infotainment Updation

നിലവിൽ 13.99 ലക്ഷം രൂപയുടെ പ്രാരംഭ എക്‌സ്ഷോറൂം വിലയോടെയാണ് 2025 എംജി ഹെക്‌ടർ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. മാനുവൽ ട്രാൻസ്മിഷനുമായോ സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായോ ജോടിയാക്കിയ 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ ഇപ്പോൾ E20 പെട്രോളിൽ പ്രവർത്തിക്കാൻ പ്രാപ്തമാണെന്നും കമ്പനി പറയുന്നു. 2025 ഏപ്രിൽ ഒന്നിന് ശേഷം നിർമിക്കുന്ന പെട്രോൾ വാഹനങ്ങളിൽ E20 നിർബന്ധമാക്കിയ സാഹചര്യത്തിലാണ് ഹെക്‌ടറിലും നവീകരണം കൊണ്ടുവന്നിരിക്കുന്നത്.

1.5 ലിറ്റർ ടർബോ പെട്രോൾ അല്ലെങ്കിൽ 2.0 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലാണ് എസ്‌യുവി വിപണനത്തിന് എത്തുന്നത്. ടർബോ പെട്രോൾ വേരിയൻ്റ് 142 bhp കരുത്തിൽ പരമാവധി 250 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം ഡീസൽ എഞ്ചിൻ 168 bhp പവറിൽ 350 Nm torque ആണ് നൽകുന്നത്.

Mg Hector 2026 Facelift Model Infotainment Updation

ടാറ്റ ഹാരിയർ, ജീപ്പ് കോമ്പസ്, ടാറ്റ സഫാരി, ജീപ്പ് മെറിഡിയൻ എന്നിവയുൾപ്പെടെ മറ്റ് നിരവധി എസ്‌യുവികളിലും ഉപയോഗിക്കുന്ന ഫിയറ്റിന്റെ അതേ ക്രിയോടെക് ഡീസൽ എഞ്ചിനാണ് എംജി ഹെക്‌ടറിനും തുടിപ്പേകുന്നത്. രണ്ട് എഞ്ചിനുകളും സ്റ്റാൻഡേർഡായി 6-സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായാണ് ജോടിയാക്കിയിരിക്കുന്നത്. ഓട്ടോമാറ്റിക് ഗിയർബോക്‌സ് വേണ്ടവർക്ക് പെട്രോൾ മോഡൽ തന്നെ വാങ്ങേണ്ടി വരും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, December 5, 2025, 19:48 [IST]
English summary
2026 mg hector facelift model infotainment updation exclusive images inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X