എസ്‌യുവി സെഗ്‌മെന്റില്‍ 'പൊരിഞ്ഞ അടി', എംജിയും കളത്തില്‍! പുതിയ ഹെക്ടറിന്റെ ടീസര്‍

2019 ല്‍ പുറത്തിറങ്ങിയ ശേഷ ഇന്ത്യക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ട മിഡ്-സൈസ് എസ്‌യുവികളില്‍ ഒന്നായി വളര്‍ന്ന മോഡലാണ് എംജി ഹെക്ടര്‍. ധീരമായ റോഡ് പ്രസന്‍സിലൂടെയും സെഗ്മെന്റ്-ലീഡിംഗ് ഫീച്ചറുകള്‍ കുത്തിനിറച്ചും രൂപപ്പെടുത്തിയ ഹെക്ടര്‍ ടാറ്റ, ഹ്യുണ്ടായി, മഹീന്ദ്ര, കിയ തുടങ്ങിയ ബ്രാന്‍ഡുകള്‍ ആധിപത്യം പുലര്‍ത്തുന്ന സെഗ്‌മെന്റില്‍ എംജി മോട്ടോര്‍ ഇന്ത്യയെ ശക്തമായ സ്ഥാനത്ത് പ്രതിഷ്ഠിച്ചു. വിശാലമായ സ്ഥലസൗകര്യം, ആധുനിക സാങ്കേതികവിദ്യ, പ്രീമിയം സുഖസൗകര്യങ്ങള്‍ എന്നിവ സംയോജിക്കുന്ന ഉപഭോക്താക്കള്‍ക്ക് എംജി ഹെക്ടര്‍ ഒരു ആകര്‍ഷകമായ പാക്കേജാണ്. പതിവ് അപ്ഡേറ്റുകളിലൂടെയും മത്സരാധിഷ്ഠിത വിലനിര്‍ണയത്തിലൂടെയും ഇന്ത്യന്‍ വിപണിയില്‍ ഒരു സ്മാര്‍ട്ട്, ഫീച്ചര്‍ റിച്ച് ഫാമിലി എസ്‌യുവിയായി സ്ഥാനമുറപ്പിച്ചിരിക്കുകയാണ് ഹെക്ടര്‍.

ഇപ്പോള്‍ ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ 2026 എംജി ഹെക്ടറിന്റെ ടീസര്‍ പുറത്തിറക്കി. 'കുറച്ച് കാലമായി, അത്ഭുതപ്പെടാന്‍ ഒരുങ്ങിക്കോളൂ' എന്ന് അര്‍ത്ഥം വരുന്ന ഇംഗ്ലീഷ് ടാഗ്ലൈനോടെയാണ് ടീസര്‍ ആരംഭിക്കുന്നത്. ഇന്ത്യന്‍ കമ്പനിയായ ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യയുടെ സഹ ഉടമകളായ ശേഷം വിപണിയില്‍ എത്താന്‍ പോകുന്ന ആദ്യത്തെ ഐസി എഞ്ചിന്‍ വാഹനമാണ് 2026 എംജി ഹെക്ടര്‍. പുത്തന്‍ മോഡലില്‍ നമുക്ക് എന്തൊക്കെ പ്രതീക്ഷിക്കാമെന്ന് ചുവടെ വായിക്കാം.

2026 mg hector facelift teased

പുതിയ മോഡല്‍ വെറുമൊരു ഫെയ്സ്ലിഫ്റ്റ് രൂപത്തില്‍ മാത്രമായി ഒതുങ്ങിയേക്കില്ല. മറിച്ച്, പുതിയ ഡിസൈനും മികച്ച ഇന്റീരിയര്‍ ഫീച്ചറുകളും ഉള്‍പ്പെടുന്ന മോഡലായിട്ടാകും ഹെക്ടറിന്റെ വരവ്. ലോഞ്ചിന് മുന്നോടിയായി വരാന്‍ പോകുന്ന എംജി ഹെക്ടര്‍ ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. സാധാരണ കാമോഫ്‌ലേജിന് പകരം, പൂര്‍ണമായും പച്ച ടാര്‍പോളിന്‍ ഉപയോഗിച്ച് മറച്ച നിലയിലായിരുന്നു എംജി വാഹനം പരീക്ഷിച്ചത്.

ഇത് പുതിയ എക്‌സ്റ്റീരിയര്‍ സ്‌റ്റൈലിംഗിനെ കുറിച്ചുള്ള വ്യക്തമായ സൂചന നല്‍കി. പുതിയ ഫ്രണ്ട് ഗ്രില്‍, അലോയ് വീലുകള്‍, ബമ്പര്‍, സ്‌കിഡ് പ്ലേറ്റുകള്‍, ബോണറ്റ് ഡിസൈന്‍ എന്നിവ പ്രതീക്ഷിക്കാം. സിഗ്‌നേച്ചര്‍ എല്‍ഇഡി ഹെഡ്ലാമ്പ്, ടെയില്‍ ലാമ്പ് രൂപകല്‍പ്പന നിലനിര്‍ത്താനാണ് സാധ്യത. 2026 എംജി ഹെക്ടറില്‍ പവര്‍ട്രെയിന്‍ വശം മാറ്റങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല.

2026 mg hector facelift teased

പുതിയ ഹെക്ടറിന് നിലവിലുള്ള 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ കരുത്തേകും. 141 bhp പവറും 250 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍, സിവിടി ഗിയര്‍ബോക്‌സുകളുമായി ഇണചേര്‍ത്തിരിക്കുന്നു. കൂടാതെ 167 bhp പവറും 350 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന 2.0 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിനും ഓഫറിലുണ്ടാകും. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ഈ എഞ്ചിന്‍ ബന്ധിപ്പിച്ചിരിക്കുന്നു.

2026 ഹെക്ടറിന്റെ അകത്തളത്തില്‍ പുതിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡാഷ്ബോര്‍ഡ്, സീറ്റുകള്‍, നവീകരിച്ച സാങ്കേതികവിദ്യ എന്നിവയാണ് പ്രതീക്ഷിക്കുന്നത്. മുന്നിലും പിന്നിലും വെന്റിലേറ്റഡ് സീറ്റുകള്‍, പുതിയ ടച്ച് ഇന്റര്‍ഫേസ്, കണക്റ്റഡ് കാര്‍ ടെക് എന്നിവ പുത്തന്‍ മോഡലില്‍ സജ്ജീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ADAS ശേഷി മെച്ചപ്പെടുത്തി എസ്‌യുവിയുടെ സുരക്ഷയും വര്‍ധിപ്പിക്കും.

2026 mg hector facelift teased

ജെഎസ്ഡബ്ല്യുവിന്റെ പിന്തുണ കൂടി ലഭിച്ചതോടെ ഇന്ത്യന്‍ ഇലക്ട്രിക് പാസഞ്ചര്‍ വാഹന വിഭാഗത്തില്‍ വലിയ മുന്നേറ്റം നടത്താന്‍ എംജിക്ക് സാധിച്ചിരുന്നു. ടാറ്റ മോട്ടോര്‍സിന്റെ മൃഗീയാധിപത്യമുണ്ടായിരുന്ന ഈ വിഭാഗത്തില്‍ സമീപകാലത്ത് വിപണി വിഹിതം കുത്തനെ ഉയര്‍ത്താന്‍ എംജിക്കായി. കോമെറ്റ് ഇവി, വിന്‍ഡ്സര്‍ ഇവി എന്നിവയാണ് ഇതിന് കരുത്തായത്. ഇതില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ വിന്‍ഡ്‌സര്‍ ഇവി നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാര്‍ ആണ്.

2024 സെപ്റ്റംബറില്‍ പുറത്തിറങ്ങിയ വിന്‍ഡ്‌സര്‍ കഴിഞ്ഞ മാസം 50000 യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് പിന്നിട്ടിരുന്നു. ഇവി സെഗ്‌മെന്റില്‍ മുന്നേറ്റം നടത്തുമ്പോഴും ഐസിഇ വിഭാഗത്തില്‍ മാരുതി, ഹ്യുണ്ടായി, കിയ, ടാറ്റ, മഹീന്ദ്ര തുടങ്ങിയ ശക്തരായ എതിരാളികളുമായി മത്സരിക്കാന്‍ പാടുപെടുകയാണ് എംജി. ഐസിഇ, ഇവി പ്ലാറ്റ്ഫോമുകള്‍ക്കായി എംജി ചൈനയില്‍ നിന്നുള്ള എസ്എഐസിയെ (SAIC) കൂടുതലായി ആശ്രയിക്കുമ്പോള്‍ എതിരാളികള്‍ പ്രാദേശികമായി ഉത്പാദിപ്പിച്ച ഉല്‍പ്പന്നങ്ങള്‍ വില്‍പ്പനക്കെത്തിക്കുന്നു.

ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, ടാറ്റ ഹാരിയര്‍, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര, ഫോക്സ്വാഗണ്‍ ടൈഗൂണ്‍ എന്നീ എസ്‌യുവികളാണ് ഹെക്ടറിന്റെ എതിരാളികള്‍. പുതിയ അപ്‌ഡേറ്റിലൂടെ സെഗ്‌മെന്റില്‍ ഹെക്ടറിനെ മത്സരക്ഷമതയോടെ നിലനിര്‍ത്താന്‍ എംജിക്ക് സാധിക്കും. വരും ആഴ്ചകളില്‍ 2026 ഹെക്ടറിനെ കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്ന ടീസര്‍ കമ്പനി പുറത്തുവിടും.

More from DriveSpark

Article Published On: Tuesday, December 9, 2025, 16:00 [IST]
English summary
2026 mg hector facelift teased ahead of 15 december unveil features specs price expectations
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X