ഇന്ത്യയില്‍ നിര്‍മിക്കുന്ന കാറിന് കിടിലന്‍ അപ്‌ഡേറ്റുമായി സുസുക്കി! പക്ഷേ വാങ്ങാന്‍ വിചാരിച്ചാല്‍ നടക്കൂല
ലോകത്തിലെ തന്നെ ഏറ്റവും കേളികേട്ട ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവികളില്‍ ഒന്നാണ് സുസുക്കി ജിംനി . നവീകരിച്ച ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററുകളും ടോപ്പ് വേരിയന്റുകളില്‍ 9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഉള്‍പ്പെടെ നിരവധി മാറ്റങ്ങളോടെ 2026 സുസുക്കി ജിംനി (2026 Suzuki Jimny SUV) അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. ഈ അപ്‌ഡേറ്റുകള്‍ സുസുക്കി ജിംനി എസ്‌യുവിയെ ഓഫ്-റോഡ് വാഹന പ്രേമികൾക്കിടയിൽ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. ഓഫ്‌റോഡര്‍ എസ്‌യുവിയെ മുന്‍ മോഡലില്‍ നിന്ന് വ്യത്യാസപ്പെടുത്തുന്ന അപ്‌ഡേറ്റുകളെ കുറിച്ചും അതിന്റെ വിലയെ കുറിച്ചും ചുവടെ വിശദമായി വായിക്കാം.
ആദ്യം നമുക്ക് സുസുക്കി ജിംനിയെന്ന ഐതിഹാസിക മോഡലിനെ പരിചയപ്പെടാം. സുസുക്കി 1970-ലാണ് LJ10 എന്ന പേരില്‍ ജിംനി ആദ്യമായി വിപണിയില്‍ എത്തിച്ചത്. 'സുസുക്കി സമുറായി' എന്ന പേരില്‍ കോംപാക്ട് ഓഫ്-റോഡ് വാഹനം ആഗോള വിപണിയില്‍ ഹിറ്റായി മാറിയ മോഡലിന്റെ മൂന്നാം തലമുറ പതിപ്പിലൂടെയാണ് 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ സ്ഥാനം പിടിച്ചത്. ഇന്ത്യയില്‍ നിര്‍മിക്കപ്പെട്ടുവെങ്കിലും ജിംനി കിട്ടാന്‍ ഇന്ത്യക്കാര്‍ 2023 വരെ കാത്തിരിക്കേണ്ടി വന്നു.

2023 ഓട്ടോ എക്‌സ്‌പോയിലൂടെയായിരുന്നു ജിംനിയുടെ 5 ഡോര്‍ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചത്.എന്നാല്‍ ഇന്ത്യയില്‍ കമ്പനി പ്രതീക്ഷിച്ച പോലെ ഒരു വിജയം കൈവരിക്കാന്‍ ജിംനി 5 ഡോറിന് സാധിച്ചിട്ടില്ല. എന്നാല്‍ ചില വിദേശ വിപണികളില്‍ ജിംനി 5 ഡോറിന് വമ്പന്‍ ഡിമാന്‍ഡ് ആണ്. ജപ്പാന്‍, ഓസ്ട്രലിയ എന്നീ വിപണികളില്‍ സുസുക്കി ജിംനി 5 ഡോര്‍, 3 ഡോര്‍ മോഡലുകള്‍ ഒരുമിച്ച് വില്‍ക്കുന്നു. ഇപ്പോള്‍ പരിഷ്‌കരിച്ചിരിക്കുന്നത് 3-ഡോര്‍ ജിംനിയാണ്.
ജപ്പാനില്‍ 5 ഡോര്‍ ജിംനി നൊമാഡ് എന്ന പേരിലാണ് വില്‍ക്കുന്നത്. 3 ഡോര്‍ ജിംനിയെ ജിംനി നൊമാഡിനൊപ്പം കാലികമാക്കി നിലനിര്‍ത്താന്‍ വേണ്ടിയാണ് ഇപ്പോള്‍ പുത്തന്‍ ഫീച്ചറുകള്‍ ചേര്‍ത്തിരിക്കുന്നത്. പുതിയ അപ്‌ഡേറ്റുകള്‍ 3-ഡോര്‍ മോഡലിന് പുത്തന്‍ ഉണര്‍വേകും. 3-ഡോര്‍ ജിംനിയും ഇന്ത്യയിലാണ് നിര്‍മിക്കുന്നത്. ജപ്പാനിലെ കോംപാക്ട് കാര്‍ നിയമങ്ങള്‍ക്ക് അനുസരിച്ച് നിര്‍മിക്കുന്ന ജിംനി 3 ഡോര്‍ പതിപ്പിന്റെ സിലൗട്ടിലും ഡിസൈനിലും മാറ്റങ്ങള്‍ ഒന്നും വരുത്തിയിട്ടില്ല.

എസ്‌യുവിയില്‍ നടപ്പാക്കിയിരിക്കുന്ന പ്രധാന മാറ്റം 4.2 ഇഞ്ച് കളര്‍ ഡിസ്പ്ലേയാണ്. ഉയര്‍ന്ന വേരിയന്റില്‍ 9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഉണ്ട്. ജിംനി ഫാന്‍സ് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മാറ്റം നടപ്പാക്കിയിരിക്കുകയാണ് കമ്പനി. ഇന്ധനക്ഷമത, ട്രിപ്പ് വിവരങ്ങള്‍, ഡ്രൈവര്‍ അസിസ്റ്റന്‍ അലേര്‍ട്ടുകള്‍ തുടങ്ങി വിപുലമായ ഡേറ്റ റീഡൗട്ടുകള്‍ നല്‍കുന്ന കളര്‍ മള്‍ട്ടി ഇന്‍ഫര്‍മേഷന്‍ ഡിസ്പ്ലേ ഉള്‍പ്പെടുത്തിയാണ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ നവീകരിച്ചിരിക്കുന്നത്.
അപ്ഡേറ്റഡ് സ്‌ക്രീന്‍ മെച്ചപ്പെട്ട റെസല്യൂഷന്‍, വേഗത്തിലുള്ള റെസ്‌പോണ്‍സ്, പുതിയ ഇന്റര്‍ഫേസ് ഗ്രാഫിക്‌സ് എന്നിവ വാഗ്ദാനം ചെയ്യുന്നതിനൊപ്പം വോയ്സ് കമാന്‍ഡ് ഫംഗ്ഷനുകളും മെച്ചപ്പെടുത്തിയിട്ടുണ്ട്, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവ വഴിയുള്ള സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി തുടര്‍ന്നും ലഭ്യമാകും. സുസുക്കി കണക്റ്റ് റിമോട്ട് വെഹിക്കിള്‍ മോണിറ്ററിംഗ്, സര്‍വീസ് റിമൈന്‍ഡറുകള്‍, തെരഞ്ഞെടുത്ത ഫീച്ചറുകള്‍ക്കായി ഒടിഎ അപ്ഡേറ്റുകള്‍ എന്നിവ ചേര്‍ക്കുന്നു.

ഇത് കൂടാതെ സേഫ്റ്റി സ്യൂട്ടില്‍ മെച്ചപ്പെട്ട ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ്, ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ പ്രിവന്‍ഷന്‍, ഓട്ടോമാറ്റിക് പതിപ്പുകളില്‍, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയെ പിന്തുണയ്ക്കുന്ന ഒരു സ്റ്റീരിയോ ക്യാമറ സിസ്റ്റം എന്നിവ ലഭിക്കുന്നു. സ്റ്റീരിയോ ക്യാമറ സജ്ജീകരണം റിവേഴ്സ് ബ്രേക്ക് സപ്പോര്‍ട്ട്, റിയര്‍വേര്‍ഡ് ഫോള്‍സ് സ്റ്റാര്‍ട്ടുകള്‍ പ്രിവന്‍ഷന്‍ തുടങ്ങിയ പുതിയ ഫംഗ്ഷനുകള്‍ അനുവദിക്കുന്നു.
ഈ അപ്‌ഡേറ്റില്‍ എക്സ്റ്റീരിയര്‍ സ്‌റ്റൈലിംഗിലോ പവര്‍ട്രെയിന്‍ മോഡിഫിക്കേഷനുകളിലോ അല്ല, മറിച്ച് ക്യാബിന്‍ സാങ്കേതികവിദ്യയിലാണ് കമ്പനി ശ്രദ്ധപതിപ്പിച്ചിരിക്കുന്നു. സുസുക്കി ജിംനി 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് 4-സിലിണ്ടര്‍ എഞ്ചിന്‍ പെട്രോള്‍ എഞ്ചിന്‍ നിലനിര്‍ത്തുന്നു. 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 4-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ബന്ധിപ്പിച്ചിരിക്കുന്നു. ലോ റേഞ്ച് ട്രാന്‍സ്ഫര്‍ ഗിയറുള്ള പാര്‍ട്ട് ടൈം ഫോര്‍ വീല്‍ ഡ്രൈവ് സിസ്റ്റവും എസ്‌യുവിയില്‍ വരുന്നുണ്ട്.

പുത്തന്‍ ഫീച്ചറുകള്‍ ചേര്‍ത്തതോടെ ജിംനിക്ക് ജപ്പാനിലുള്ളവര്‍ ഇനി കൂടുതല്‍ പണം മുടക്കണം. ജിംനി സിയറ മാനുവല്‍ വേരിയന്റിന് ഇപ്പോള്‍ ഏകദേശം 2,271,500 ജാപ്പനീസ് യെന്‍ (13.24 ലക്ഷം രൂപ) ആണ് വില. ഇത് മുമ്പത്തേതിനേക്കാള്‍ ഏകദേശം 309,100 യെന്‍ (ഏകദേശം 1.80 ലക്ഷം രൂപ) കൂടുതലാണ്. കോണ്‍ഫിഗറേഷന്‍ അനുസരിച്ച് മറ്റ് സിയറ ഗ്രേഡുകളില്‍ 202,400 മുതല്‍ 301,400 യെന്‍ വരെ വില കൂടിയിട്ടുണ്ട്.
അപ്‌ഡേറ്റഡ് മോഡല്‍ നവംബര്‍ ആദ്യം മുതല്‍ ജപ്പാനില്‍ വില്‍പ്പനയ്ക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുത്തന്‍ അപ്‌ഡേറ്റുകള്‍ക്ക് അനുസൃതമായി ആഭ്യന്തര, കയറ്റുമതി വിപണികള്‍ക്കായുള്ള ജിംനി 3 ഡോര്‍ മോഡലിന്റെ ഉത്പാദനം ഇതിനോടകം തുടങ്ങിയിട്ടുണ്ട്. ജപ്പാന് പുറത്തുള്ള വിപണികളില്‍ എന്ന് വാഹനം എത്തുമെന്ന കാര്യം ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. ജപ്പാനില്‍ അവതരിപ്പിച്ച് ഒരു മോഡല്‍ ഇയറിനുള്ളില്‍ ഇത് ഫോറിന്‍ മാര്‍ക്കറ്റുകളില്‍ എത്തുന്ന പതിവ് പിന്തുടരും.


Click it and Unblock the Notifications







