ടാറ്റ എസ്‌യുവി മൂന്നാറില്‍ പരീക്ഷണത്തില്‍! മാരുതിക്ക് വരെ പേടിയുള്ള കാര്‍, വരുന്നത് പൂര്‍വാധികം ശക്തിയോടെ
ടാറ്റ മോട്ടോര്‍സിന്റെ വാഹനനിരയിലെ ശ്രദ്ധേയ സാന്നിധ്യമാണ് ടാറ്റ പഞ്ച്. താങ്ങാനാവുന്ന വിലയും, പെട്രോള്‍, സിഎന്‍ജി, ഇലക്ട്രിക് എന്നീ വിവിധ പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ക്കുമൊപ്പം ടാറ്റയുടെ ട്രേഡ്മാര്‍ക്കായ സേഫ്റ്റിയുമാണ് പഞ്ചിന്റെ വിജയത്തിന് പിന്നിലെ പ്രധാന കാരണങ്ങള്‍. കഴിഞ്ഞ വര്‍ഷം മാരുതി കാറുകളെ തൂക്കി ഇന്ത്യയിലെ ബെസ്റ്റ് സെല്ലര്‍ ആയി മാറിയെങ്കിലും ഈ വര്‍ഷം പഞ്ച് വില്‍പ്പനയില്‍ അല്‍പ്പം പിന്നിലാണ്. സ്വന്തം കുടുംബത്തില്‍ നിന്ന് തന്നെ ചേട്ടനായ നെക്സോണ്‍ പഞ്ചിനെ പിന്തള്ളി ടോപ്പിലെത്തി. ഈ വര്‍ഷം ജനുവരി മുതല്‍ ഒക്ടോബര്‍ വരെ 1,24,225 യൂണിറ്റ് പഞ്ച് കാറുകളാണ് ടാറ്റ വിറ്റഴിച്ചത്.
പഞ്ചിന്റെ വില്‍പ്പന വര്‍ധിപ്പിക്കാനായി 2026-ല്‍ ഫെയ്സ്ലിഫ്റ്റ് മോഡല്‍ പുറത്തിറക്കാനാണ് ടാറ്റയുടെ പദ്ധതി. അവതരണത്തിന് മുന്നോടിയായി ടാറ്റ പഞ്ച് ഫെയ്സ്ലിഫ്റ്റിന്റെ സിഎന്‍ജി മോഡല്‍ പരീക്ഷണയോട്ടം നടത്തുന്നതിനിടെ ക്യാമറയില്‍ പതിഞ്ഞു. കേരളത്തിലെ മൂന്നാറില്‍ ടെസ്റ്റിംഗ് നടത്തുന്ന പഞ്ചിന്റെ ചിത്രങ്ങള്‍ ടീം ബിഎച്ച്പി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൂന്നാറിലെ റോഡരികില്‍ നിര്‍ത്തിയിട്ട പഞ്ച് ഫെയ്സ്ലിഫ്റ്റിന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്.

കാര്‍ വലിയ രീതിയില്‍ മറച്ചിട്ടുണ്ടെങ്കിലും ചില ഡിസൈന്‍ മാറ്റങ്ങള്‍ പ്രകടമാണ്. പുത്തന്‍ പഞ്ച് ഫെയ്സ്ലിഫ്റ്റിന് പുതുക്കിയ ഗ്രില്‍ ഡിസൈനാണ് നല്‍കിയിരിക്കുന്നത്. ലോവര്‍ ഗ്രില്ലില്‍ ആകര്‍ഷകമായ ഹൊറിസോണ്ടല്‍ സ്ലാറ്റുകളും പ്രതീക്ഷിക്കാം. ലൈറ്റിംഗ് സജ്ജീകരണത്തിലാണ് ഒരു പ്രകടമായ മാറ്റമുള്ളത്. ടാറ്റ നെക്‌സോണ്‍, ഹാരിയര്‍ തുടങ്ങിയ മോഡലുകളിലെ ത്രികോണാകൃതിയിലുള്ള ലൈറ്റിംഗ് സജ്ജീകരണം പഞ്ച് ഫെയ്സ്ലിഫ്റ്റിലും പ്രതീക്ഷിക്കാം.
വശങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ കാണുന്നില്ലെങ്കിലും, പുതിയ അലോയ് വീലുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. സ്‌ക്വയേര്‍ഡ് വീല്‍ ആര്‍ച്ചുകള്‍, ബോഡി ക്ലാഡിംഗ്, സി-പില്ലറില്‍ ഘടിപ്പിച്ച റിയര്‍ ഡോര്‍ ഹാന്‍ഡിലുകള്‍, ബ്ലാക്ക്-ഔട്ട് പില്ലറുകള്‍, ഡോര്‍ ക്ലാഡിംഗ്, സ്റ്റൈലിഷ് റൂഫ് റെയിലുകള്‍, ഷാര്‍ക്ക്-ഫിന്‍ ആന്റീന, നേരിയ ചരിവുള്ള റൂഫ് ലൈന്‍ എന്നിവ നിലവിലുള്ള ഡിസൈന്‍ സവിശേഷതകളാണ്. പഞ്ച് ഫെയ്സ്ലിഫ്റ്റിന്റെ പിന്നില്‍ പുതുക്കിയ ടെയില്‍ ലാമ്പുകള്‍, ബൂട്ട് ലിഡ്, ബമ്പര്‍ എന്നിവ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.

ഉയര്‍ന്ന വേരിയന്റുകളില്‍ സ്പോര്‍ട്ടിയര്‍ ലുക്കിനായി കണക്റ്റഡ് ടെയില്‍ ലാമ്പുകള്‍ നല്‍കിയേക്കും. മുന്നിലെ വിന്‍ഡ്‌സ്‌ക്രീനിലെ സിഎന്‍ജി സ്റ്റിക്കര്‍ മൂന്നാറില്‍ കണ്ട ടെസ്റ്റ് മ്യൂള്‍ സിഎന്‍ജി മോഡലാണെന്ന് സൂചിപ്പിക്കുന്നു. പുത്തന്‍ പഞ്ച് ഫെയ്സ്ലിഫ്റ്റില്‍ നിലവിലുള്ള എഞ്ചിന്‍ ഓപ്ഷനുകള്‍ നിലനിര്‍ത്താനാണ് സാധ്യത. ഇത് 87.8 പിഎസ് പവറും 115 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിട്ടുള്ള 1.2 ലിറ്റര്‍ റെവോട്രോണ്‍ പെട്രോള്‍ എഞ്ചിനാണ് പഞ്ചിന് കരുത്ത് പകരുന്നത്.
5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5-സ്പീഡ് എഎംടി ട്രാന്‍സ്മിഷനുമായി ഇത് ഇണചേര്‍ത്തിരിക്കുന്നു. സിഎന്‍ജി മോഡില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഈ എഞ്ചിന്‍ 73.5 PS പവറും 103 Nm ടോര്‍ക്കുമാണ് നല്‍കുക. പഞ്ച് സിഎന്‍ജി 5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനോടൊപ്പം മാത്രമേ ലഭ്യമാകൂ. മൈക്രോ എസ്‌യുവിയുടെ പെട്രോള്‍ വേരിയന്റില്‍ 21 കിലോമീറ്റര്‍ മൈലേജും സിഎന്‍ജി വേരിയന്റില്‍ 27 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം.

പഞ്ച് സിഎന്‍ജിയുടെ പ്രധാന സവിശേഷത അതിന്റെ ട്വിന്‍-സിലിണ്ടര്‍ സാങ്കേതികവിദ്യയാണ്. സിഎന്‍ജി കാര്‍ ഉപയോക്താക്കള്‍ക്കിടയില്‍ നിന്ന് സാധാരണമായ ഉയര്‍ന്നുകേള്‍ക്കുന്ന പരാതി സിഎന്‍ജി ടാങ്ക് ബൂട്ട് സ്പെയ്സ് കവരുന്നുവെന്നതാണ്. സിംഗിള്‍ ടാങ്കിന് പകരം രണ്ട് ചെറിയ സിലിണ്ടറുകള്‍ നല്‍കിയാണ് ടാറ്റ ഈ പ്രശ്നത്തിന് പരിഹാരം കണ്ടത്. പിന്നാലെ എതിരാളികളായ ഹ്യുണ്ടായിയും ഇതേ തന്ത്രം തങ്ങളുടെ സിഎന്‍ജി കാറുകളില്‍ പ്രയോഗിച്ചു.
നിലവിലെ മോഡലില്‍ ലഭ്യമായ നിരവധി ഫീച്ചറുകള്‍ പുതിയ പതിപ്പിലും തുടരും. വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ/ആപ്പിള്‍ കാര്‍പ്ലേ, വോയിസ് അസിസ്റ്റഡ് ഇലക്ട്രിക് സണ്‍റൂഫ്, ഫാസ്റ്റ് യുഎസ്ബി ചാര്‍ജര്‍, റിയര്‍ എസി വെന്റുകള്‍, എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് ബട്ടണ്‍, വയര്‍ലെസ് ചാര്‍ജര്‍, ലെതറില്‍ പൊതിഞ്ഞ സ്റ്റിയറിംഗ് വീല്‍, ഗിയര്‍ നോബ് എന്നിവ ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. മികച്ച സുരക്ഷയ്ക്കായി 360-ഡിഗ്രി വ്യൂ ക്യാമറ എസ്‌യുവിയില്‍ ചേര്‍ത്തേക്കും.
വാഹനത്തിന്റെ ഇന്റീരിയറില്‍ വലിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളും കണ്ടിട്ടുണ്ട്. മറ്റ് ടാറ്റ എസ്‌യുവികളിലേത് പോലെ ഇല്യുമിനേറ്റട് ലോഗോയോടുകൂടിയ പുതിയ സ്റ്റിയറിംഗ് വീലും കൂട്ടിച്ചേര്‍ക്കാന്‍ സാധ്യതയുണ്ട്. ചില വേരിയന്റുകള്‍ക്ക് വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റ്, ബ്ലൈന്‍ഡ് സ്പോട്ട് മോണിറ്റര്‍ പോലുള്ള പ്രീമിയം ഫീച്ചറുകള്‍ ലഭിച്ചേക്കാം. ബേസ് വേരിയന്റിലടക്കം 6 എയര്‍ബാഗുകള്‍ നല്‍കി കുഞ്ഞന്‍ എസ്‌യുവിയെ കൂടുതല്‍ സുരക്ഷിതമാക്കുമെന്നും പ്രതീക്ഷിക്കുന്നു.
മുഖംമിനുക്കിയെത്തുന്ന 2026 പഞ്ചിന്റെ വില അല്‍പ്പം കൂടാന്‍ സാധ്യതയുണ്ട്. നിലവില്‍ 5.57 ലക്ഷം രൂപയാണ് പഞ്ചിന്റെ പ്രാരംഭ വില. സിഎന്‍ജി വേരിയന്റുകളുടെ വില തുടങ്ങുന്നത് 6.68 ലക്ഷം രൂപ മുതലാണ്. എക്സ്-ഷോറൂം വിലകളാണ് ഇത്. ഇന്ത്യന്‍ വിപണിയില്‍ ഹ്യുണ്ടായി എക്സ്റ്റര്‍, മാരുതി സുസുക്കി ഫ്രോങ്ക്സ്, ടൊയോട്ട ടൈസര്‍, നിസാന്‍ മാഗ്‌നൈറ്റ്, റെനോ കൈഗര്‍, സിട്രണ്‍ C3 തുടങ്ങിയ മോഡലുകളുമായാണ് പഞ്ച് നേരിട്ട് മത്സരിക്കുന്നത്.


Click it and Unblock the Notifications








