2026 പഞ്ച് റാഞ്ചും..! കൊതിപ്പിക്കുന്ന ലുക്കിലെത്തുന്ന ഫെയ്‌സ്‌ലിഫ്റ്റിന്റെ സ്പൈ ചിത്രം തരംഗമായി

ഇന്ത്യന്‍ വിപണിയില്‍ മൈക്രോ എസ്‌യുവി എന്ന പുതിയ ഒരു സെഗ്‌മെന്റ് തന്നെ സൃഷ്ടിച്ച് വില്‍പ്പനയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ച ടാറ്റ പഞ്ചിന്റെ പുത്തന്‍ പതിപ്പ് അണിയറയില്‍ ഒരുങ്ങുന്നുണ്ട്. പുതുവര്‍ഷത്തില്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന പഞ്ച് ഫെയ്‌സ്ലിഫ്റ്റ് പരീക്ഷണ ഓട്ടം (Tata Punch Facelift Testing) നടത്തുന്നതിടെ വീണ്ടും ക്യാമറക്കണ്ണില്‍ പതിഞ്ഞു. പഞ്ച് ഫെയ്‌സ്‌സ്‌ലിഫ്റ്റിന്റെ ഏറ്റവും പുതിയ സ്‌പൈ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഡിസൈനിലും ഫീച്ചറുകളിലും വലിയ മാറ്റങ്ങള്‍ വരുത്തിയാണ് ടാറ്റ മോട്ടോര്‍സ് പഞ്ചിന്റെ അപ്‌ഡേറ്റഡ് പതിപ്പ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്.

ഡിസൈനിംഗില്‍ ഐസിഇ പഞ്ച് ഫെയ്‌സ്‌ലിഫ്റ്റ് പഞ്ച് ഇവിയോട് (Punch.ev) സാമ്യത പുലര്‍ത്തുമെന്നാണ് സ്‌പൈ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. മുന്‍വശത്ത് നെക്‌സോണ്‍, സഫാരി തുടങ്ങിയ മോഡലുകളെ അനുസ്മരിപ്പിക്കുന്ന എല്‍ഇഡി ഡിആര്‍എല്ലുകളും (LED DRL), വെര്‍ട്ടിക്കല്‍ സെറ്റപ്പിലുള്ള ഹെഡ്ലാമ്പുകളും വാഹനത്തിന് പ്രീമിയം ലുക്ക് നല്‍കുന്നു. ടാറ്റയുടെ ഏറ്റവും പുതിയ actie.ev പ്ലാറ്റ്ഫോമിലെ ഡിസൈന്‍ എലമെന്റുകള്‍ ഇതിലും കാണാം.

2026 tata punch facelift spy images

വശങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നില്ലെങ്കിലും പുത്തന്‍ ഡിസൈനിലുള്ള അലോയ് വീലുകള്‍ പുതുമ നല്‍കും. പിന്‍വശത്ത് ടെയില്‍ ലാമ്പ്, ബമ്പര്‍ എന്നിവയുടെ രൂപകല്‍പ്പനയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഫെയ്‌സ്‌ലിഫ്റ്റിലൂടെ നിലവിലുള്ള മോഡലിനേക്കാള്‍ കൂടുതല്‍ കരുത്തുറ്റതും മോഡേണുമായ രൂപഭംഗി പഞ്ചിന് സമ്മാനിക്കാനാണ് ടാറ്റ ശ്രമിക്കുന്നത്. പൂര്‍ണമായി മറച്ച നിലയിലായിരുന്ന ടെസ്റ്റിംഗ് നടത്തുന്നതെങ്കിലും വരാന്‍ പോകുന്ന കുഞ്ഞന്‍ എസ്‌യുവിയിലെ മാറ്റങ്ങള്‍ വ്യക്തമായിരുന്നു.

പുറംമോടിയില്‍ മാത്രമല്ല പഞ്ച് ഫെയ്‌സ്‌ലിഫ്റ്റിന്റെ അകത്തളത്തിലും വിപ്ലവകരമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇലക്ട്രിക് പതിപ്പില്‍ കണ്ടതിന് സമാനമായ വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ 2026 പഞ്ചില്‍ ഇടംപിടിക്കും. ഉയര്‍ന്ന വേരിയന്റുകള്‍ക്ക് 10.25 ഇഞ്ച് സ്‌ക്രീനുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. വെന്റിലേറ്റഡ് സീറ്റുകള്‍ (Ventilated Seats), വയര്‍ലെസ് ചാര്‍ജര്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP) എന്നിവയും ഫീച്ചര്‍ കൂട്ടിച്ചേര്‍ക്കലുകളില്‍ ഉള്‍പ്പെട്ടേക്കാം.

tata punch

ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന് മെക്കാനിക്കലായി മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. 86 bhp പവറും 113 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്ന 1.2 ലിറ്റര്‍, 3-സിലിണ്ടര്‍ റെവോട്രോണ്‍ പെട്രോള്‍ എഞ്ചിന്‍ തന്നെയായിരിക്കും ഫെയ്‌സ്ലിഫ്റ്റ് മോഡലിനും കരുത്തേകുക. 5 സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ലഭ്യമായിരിക്കും. ട്വിന്‍ സിലിണ്ടര്‍ സാങ്കേതികവിദ്യയുമായി വരുന്ന സിഎന്‍ജി പതിപ്പും ഓഫറിലുണ്ടാകും. സിഎന്‍ജി സ്റ്റിക്കര്‍ പതിച്ച പഞ്ച് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മൂന്നാറില്‍ കണ്ടിരുന്നു.

ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാറുകളില്‍ ഒന്നായ പഞ്ച് മുഖംമിനുക്കിയെത്തുമ്പോള്‍ സേഫ്റ്റിയും മെച്ചപ്പെടുത്തിയേക്കും. ഫെയ്‌സ്ലിഫ്റ്റില്‍ 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി നല്‍കാന്‍ സാധ്യതയുണ്ട്. പുതിയ ഫീച്ചറുകള്‍ കൂടി എത്തുന്നതോടെ ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടിയ പഞ്ചിന്റെ സുരക്ഷാ നിലവാരം കൂടുതല്‍ ശക്തമാകും. ഉയര്‍ന്ന വേരിയന്റുകളില്‍ 360 ഡിഗ്രി ക്യാമറ പോലുള്ള മോഡേണ്‍ സേഫ്റ്റി ഫീച്ചറുകള്‍ നല്‍കാന്‍ സാധ്യതയുണ്ട്.

വിപണിയില്‍ എത്തിയ കാലം മുതല്‍ ടാറ്റയുടെ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന മോഡലുകളില്‍ ഒന്നാണ് പഞ്ച്. മൈക്രോ എസ്‌യുവി വിഭാഗത്തില്‍ പഞ്ചിന്റെ എതിരാളിയായാണ് ഹ്യുണ്ടായി എക്സ്റ്റര്‍ കൊണ്ടുവന്നത്. എന്നാല്‍ ഇതുവരെ പഞ്ചിന്റെ ഒപ്പമെത്താന്‍ എക്‌സ്റ്ററിന് സാധിച്ചിട്ടില്ല. ഫെയ്‌സ്‌ലിഫ്റ്റ് മോഡല്‍ എത്തുന്നതോടെ വിപണി വിഹിതം ഇനിയും വര്‍ധിപ്പിക്കാമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍. 2026 ജനുവരിയില്‍ പഞ്ച് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവില്‍ 5.50 ലക്ഷം രൂപ മുതലാണ് പഞ്ചിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. മികച്ച അപ്‌ഡേറ്റുകള്‍ ലഭിക്കുന്നതിനാല്‍ തന്നെ ഫെയ്‌സ്‌ലിഫ്റ്റഡ് പഞ്ചിന്റെ വില ചെറുതായി കൂടാന്‍ സാധ്യതയുണ്ട്. ഏകദേശം 6-6.30 ലക്ഷത്തിനിടയില്‍ പ്രാരംഭ വില പ്രതീക്ഷിക്കാം. പുത്തന്‍ ലുക്കും ഫീച്ചറുകളുമായി വരുന്ന പഞ്ച് 2026 റാഞ്ചുമെന്നാണ് ടാറ്റയുടെ പ്രതീക്ഷ. 2024 കലണ്ടര്‍ വര്‍ഷത്തിലെ ബെസ്റ്റ് സെല്ലറായിരുന്ന മോഡലിന് ഈ വര്‍ഷം നേരിട്ട ഇടിവ് അടുത്ത കൊല്ലം മറികടന്നേക്കും.

More from DriveSpark

Article Published On: Saturday, December 27, 2025, 15:38 [IST]
English summary
2026 tata punch facelift spotted testing design changes features launch details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X