കിടു മൈലേജുണ്ട്, പെട്രോള്‍ തീര്‍ന്നാലും 80 Km വരെ ഓടും! ഇന്ത്യക്കാര്‍ക്ക് ഈ ടൊയോട്ട കണ്ട് കൊതിക്കാനാ വിധി

ഇന്ത്യക്കാര്‍ക്ക് ഏറ്റവും വിശ്വാസമുള്ള കാര്‍ ബ്രാന്‍ഡുകളില്‍ ഒന്നാണ് ടൊയോട്ട. നിലവില്‍ ജാപ്പനീസ് കമ്പനി മാരുതിയുടെ പല മോഡലുകളും റീബാഡ്ജ് ചെയ്ത് വില്‍ക്കുമ്പോഴും ജനങ്ങള്‍ ഇരച്ചെത്തി അവ വാങ്ങുന്നത് ടൊയോട്ടയുടെ ബ്രാന്‍ഡ് വാല്യു കൂടി നോക്കിയാണ്. നിരവധി ലോകോത്തര കാറുകള്‍ ടൊയോട്ട വിദേശ വിപണികളില്‍ വില്‍ക്കുന്നുണ്ടെങ്കിലും അവ നോക്കി കൊതിക്കാന്‍ മാത്രമാണ് ഇന്ത്യക്കാര്‍ക്ക് വിധി. ഇപ്പോള്‍ അത്തരത്തില്‍ ഒരു മോഡല്‍ കൂടി ടൊയോട്ട ആഗോള വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ്. പുതുതലമുറ RAV4 കമ്പനി മറനീക്കി കൊണ്ടുവന്നിരിക്കുന്നത്. സ്‌റ്റൈലിഷ് ബോള്‍ഡ് ലുക്കും നൂതന സവിശേഷതകളും ഹൈബ്രിഡ് സെറ്റപ്പുമായി വരുന്ന എസ്‌യുവിയെ കുറിച്ച് ചുവടെ വിശദമായി വായിക്കാം.

ആഗോള വിപണിയില്‍ മിനി ഫോര്‍ച്യൂണര്‍ എന്ന് വിളിക്കുന്ന ഒരു മോഡല്‍ ആണ് RAV4. കഴിഞ്ഞ ദിവസം ടോക്യേയില്‍ വെച്ചാണ് ആറാം തലമുറ RAV-ന്റെ അവതരണം നടന്നത്. സ്‌പോര്‍ട്ടിയും ആകര്‍ഷകവുമായ ഡിസൈനാണ് പുതുതലമുറ ടൊയോട്ട RAV4 എസ്‌യുവിയില്‍ ടൊയോട്ട നല്‍കിയിരിക്കുന്നത്. പുതിയ കാമ്രിയില്‍ കാണുന്ന അതേ 'ഹാമര്‍ഹെഡ്' ഡിസൈന്‍ തന്നെയാണ് പുതിയ RAV4 എസ്‌യുവിയുടെ ഹെഡ്ലൈറ്റുകള്‍ക്കും ടെയില്‍ ലൈറ്റുകള്‍ക്കും ഉള്ളത്.

toyota rav4

മൊത്തത്തിലുള്ള സിലൗട്ട് ലാന്‍ഡ് ക്രൂയിസറിന് സമാനമാണ്. മുന്‍ഗാമികളുടെ ഓഫ്-റോഡ് ക്രെഡന്‍ഷ്യലുകളെ സൂചിപ്പിക്കുന്ന കട്ടിയുള്ള വീല്‍ ആര്‍ച്ചുകള്‍ ഇതിന് കൂടുതല്‍ ഭംഗി നല്‍കുന്നു. വിപണിയെ ആശ്രയിച്ച് 17, 18 അല്ലെങ്കില്‍ 19-ഇഞ്ച് വീലുകള്‍ ലഭിക്കും. മുന്‍ഗാമിയെ അപേക്ഷിച്ച് നവീകരിച്ച ഇന്റീരിയറാണ് ഇതിന് ലഭിക്കുന്നത്. ഡാഷ്‌ബോര്‍ഡ് ഡിസൈന്‍, സ്റ്റിയറിംഗ് വീല്‍, എസി കണ്‍ട്രോളുകള്‍ എന്നിവയടക്കം പുതുക്കിയിട്ടുണ്ട്.

ടൊയോട്ടയുടെ പുതിയ അരീന്‍ ഓപറേറ്റിംഗ് സിസ്റ്റം അടിസ്ഥാനമാക്കിയുള്ള 12.9 ഇഞ്ച് ഫങ്ഷണല്‍ ടച്ച് സ്‌ക്രീന്‍ ഡിസ്പ്ലേയാണ് ഇതിനുള്ളത്. ഈ സോഫ്റ്റ്വെയര്‍ കാറിനെ കൂടുതല്‍ മികച്ചതാക്കുന്നു. ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് അല്ലെങ്കില്‍ ആപ്പിളിന്റെ iOS എന്നിവ വേഗത്തിലും എളുപ്പത്തിലും സംയോജിപ്പിക്കാന്‍ സാധ്യമാകുന്ന ഇത് ഭാവിയിലെ എല്ലാ ടൊയോട്ടകളിലും ലഭ്യമാകാന്‍ പോകുന്ന ഒരു സ്റ്റാന്‍ഡേര്‍ഡ് പ്ലാറ്റ്ഫോമാണ്. ഇതിനുപുറമെ, 10.5 ഇഞ്ച് മള്‍ട്ടിമീഡിയ ഡിസ്പ്ലേ, വയര്‍ലെസ് ചാര്‍ജിംഗ് തുടങ്ങിയ സവിശേഷതകളും ഈ കാറിലുണ്ട്.

toyota rav4

പുതിയ തലമുറ ടൊയോട്ട RAV4 ന്റെ എല്ലാ വേരിയന്റുകളും ഇപ്പോള്‍ സ്‌ട്രോങ് ഹൈബ്രിഡിലോ പ്ലഗ്-ഇന്‍ ഹൈബ്രിഡ് (PHEV) ഓപ്ഷനിലോ ലഭ്യമാണ്. രണ്ട് ഇലക്ട്രിക് പവര്‍ട്രെയിനുകളും 2.5 ലിറ്റര്‍ 4 സിലിണ്ടര്‍ എഞ്ചിനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. ഹൈബ്രിഡ് 236 bhp പവര്‍ ഉത്പാദിപ്പിക്കുമ്പോള്‍ പ്ലഗ്ഇന്‍ ഹൈബ്രിഡ് മോഡല്‍ 320 bhp പവര്‍ നല്‍കും.

പ്ലഗ് ഇന്‍ ഹൈബ്രിഡ് ഇവി മോഡില്‍ ഏകദേശം 80 കിലോമീറ്റര്‍ (50 മൈല്‍) ദൂരം സഞ്ചരിക്കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. XSE/വുഡ്‌ലാന്‍ഡ് ട്രിമ്മുകളില്‍ ഫാസ്റ്റ്ചാര്‍ജിംഗ് ഓപ്ഷനും ലഭ്യമാണ്. 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ഓള്‍-വീല്‍ ഡ്രൈവ് (AWD) ഓപ്ഷനുകളുമായാണ് വരുന്നത്. ഈ കാറിന് ഏകദേശം 35 കിലോമീറ്റര്‍ മൈലേജ് നല്‍കാന്‍ കഴിയും.

toyota rav4

അതേസമയം, 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 5.8 സെക്കന്‍ഡ് സമയം മാത്രം മതി. ഓട്ടോമേറ്റഡ് എമര്‍ജന്‍സി ബ്രേക്കിംഗ്, ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ അലേര്‍ട്ട്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററിംഗ് സവിശേഷതകളുള്ള ടൊയോട്ട സേഫ്റ്റി സെന്‍സ് (ADAS സ്യൂട്ട്) ഈ എസ്യുവിയില്‍ ഉള്‍പ്പെടുന്നു.

RAV4 അതിന്റെ സ്‌പോര്‍ട്ടി അവതാരമായ GR സ്‌പോര്‍ട്ട് എഡിഷനിലും ലഭ്യമാണ്. ഡിസൈന്‍ മാറ്റങ്ങള്‍ക്കൊപ്പം ഇതിന് 6 എയര്‍ബാഗുകള്‍, പാര്‍ക്കിംഗ് ക്യാമറ, സീറ്റ് ബെല്‍റ്റ് തുടങ്ങിയ സവിശേഷതകളും സ്റ്റാന്‍ഡേര്‍ഡ് ആയി ലഭിക്കും. ഈ വര്‍ഷം അവസാനത്തോടെ 2026 ടൊയോട്ട RAV4 യുഎസ് വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

യുഎസ് വിപണിയില്‍ ഇതിന്റെ പ്രതീക്ഷിക്കുന്ന വില ഏകദേശം 30,645 ഡോളറാണ് (ഏകദേശം 25.5 ലക്ഷം രൂപ). വരും മാസങ്ങളില്‍ കമ്പനി ഇതിന്റെ വില പ്രഖ്യപിക്കും. എന്നിരുന്നാലും ഇന്ത്യന്‍ വിപണിയിലേക്കുള്ള പ്രവേശനത്തെക്കുറിച്ച് ഇതുവരെ കമ്പനി ഒരു വാക്കും മിണ്ടിയിട്ടില്ല. ഇന്ത്യയില്‍ ഹൈബ്രിഡ് കാറുകള്‍ക്ക് പ്രചാരമേറുന്നതിനാല്‍ ഒരുപക്ഷേ ഇത് കൊണ്ടുവന്ന് കൂടെന്നില്ല. നിലവില്‍ കാമ്രി ഹൈബ്രിഡ് സെഡാന്‍ ടൊയോട്ട സിബിയു യൂണിറ്റായി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നുണ്ട്.

More from DriveSpark

Article Published On: Thursday, May 22, 2025, 19:41 [IST]
English summary
2026 toyota rav4 unveiled globally design features specs mileage details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X