കിടിലൽ ലുക്കും ഉഗ്രൻ ഫീച്ചറുകളുമായി പുത്തൻ വെർണ! ഫെയ്‌സ്‌ലിഫ്റ്റ് ആദ്യ കാഴ്ച്ചയിൽ തന്നെ കിടു
ഇന്ത്യയിലെ വാഹന വിപണിയിൽ ഒരുപാട് വർഷങ്ങളായി മുന്നിൽ നിൽക്കുന്ന ഒരു ബ്രാൻഡാണ് ഹ്യുണ്ടായി. സെഡാനുകളും, ഹാച്ച്ബാക്കുകളും, എസ്‌യുവികളുമെല്ലാം സമ്മാനിച്ചുക്കൊണ്ട് ജനഹൃദയത്തിൽ ഇടംപിടിക്കാൻ ഇവർക്ക് അധികനാളുകളൊന്നും വേണ്ടിവന്നിട്ടില്ല. സ്റ്റൈലിഷ് ലുക്ക്, കംഫർട്ടബിൾ ഇന്റീരിയർ, പെർഫോമൻസ് എന്നിവ മികച്ച രീതിയിൽ ബാലൻസ് ചെയ്യുന്നതിനാൽ സെഡാൻ വിഭാഗത്തിൽ ഹ്യുണ്ടായി വെർണ എപ്പോഴും ഒരു പ്രിയപ്പെട്ട മോഡലാണ്. വെർണയെ ഒരു പുതിയ തലത്തിലേക്ക് കൊണ്ടുപോകാൻ ലക്ഷ്യമിട്ടുക്കൊണ്ട് 2026 ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കാനുള്ള പ്ലാനിലാണിപ്പോൾ കമ്പനി. ഈയിടെ ഹിറ്റായിരുന്ന പുത്തൻ വെർണ സ്പൈ ഷോട്ടുകളുടെ കൂടുതൽ വിവരങ്ങളിലേക്ക് ഒന്ന് കണ്ണോടിച്ചാലോ.
അടുത്തിടെ പുറത്തിറക്കിയ ഹ്യുണ്ടായി വെന്യുവിൽ നിന്നും നിരവധി അപ്ഡേറ്റുകൾ കടമെടുത്തുകൊണ്ടാണ് 2026 വെർണ രൂപമെടുക്കുന്നത്. ഡിസൈനിൽ ചെറിയതോതിലുള്ള മാറ്റങ്ങൾ മാത്രമേ കാണാൻ സാധിച്ചിട്ടുള്ളു. ഫ്രണ്ട് ബമ്പർ കൂടുതൽ തീക്ഷ്ണമായ ലൈനുകളോടെ ഡിസൈൻ ചെയ്തേക്കും. അതുപോലെ തന്നെ ലൈറ്റിംഗ് ഘടകങ്ങൾക്കും, ഗ്രില്ലിനും, നേരിയ മാറ്റങ്ങൾ വരുത്താനും സാധ്യയുണ്ട്.

അധികമാറ്റങ്ങളില്ലാതെ തന്നെ സൈഡ് പ്രൊഫൈലും തുടരും. എന്നിരുന്നാലും ഷാർപ്പ് ക്യാരക്ടർ ലൈനുകൾ, പുതിയ അലോയ് വീലുകൾ എന്നിവ ഫെയ്‌സ്‌ലിഫ്റ്റിൻ്റെ ഭാഗമായേക്കും. സൈഡ് ക്രോം ട്രിം ലൈനുകൾ കൂടുതൽ പ്രീമിയം ഫീൽ നൽകുന്ന തരത്തിൽ ഡോർ ലൈനിൽ ഉണ്ടായേക്കും. പിന്നിലെ ടെയിൽലാമ്പുകൾക്കും ബൂട്ട്-ലിഡ്-മൗണ്ടഡ് സ്‌പോയിലറുകൾക്കും പുതിയ ഡിസൈൻ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അകത്തളവും ഏറ്റവും പുതിയ ഹ്യുണ്ടായി വെന്യുവിനെ അനുസ്മരിപ്പിക്കുന്ന കർവ്‌ഡ് ഡ്യുവൽ സ്‌ക്രീൻ ലേഔട്ട് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഒപ്പം ടിൽറ്റ്, ടെലിസ്കോപ്പിക് ക്രമീകരണം, മൗണ്ടഡ് കൺട്രോളുകൾ എന്നിവയുള്ള സ്റ്റിയറിംഗ് വീലും വാഗ്ദാനം ചെയ്തേക്കും. വലിയ സ്‌ക്രീനുകൾക്ക് പുറമേ വെർണ ഫെയ്‌സ്‌ലിഫ്റ്റിൽ വയർലെസ് ഫോൺ ചാർജിംഗ്, പനോരമിക് സൺറൂഫ്, മെച്ചപ്പെടുത്തിയ വോയ്‌സ്/കണക്റ്റഡ് കാർ ഇന്റർഫേസ് എന്നിവ ഉൾപ്പെടും.

നിലവിലെ മോഡലിലെ സുരക്ഷാ സംവിധാനങ്ങൾക്ക് കോട്ടംതട്ടാതെയായിരിക്കും പുതിയ വെർണ നിർമ്മിക്കുന്നത്. ലെയ്ൻ കീപ്പിംഗ് അസിസ്റ്റ്, ലെയ്ൻ ഫോളോവിംഗ് അസിസ്റ്റ്, ഫോർവേഡ് കൊളീഷൻ വാണിംഗ്, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ്, റിയർ ക്രോസ്-ട്രാഫിക് അലേർട്ട്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് തുടങ്ങിയ സ്മാർട്ട് സാങ്കേദികവിദ്യകൾ ഉൾപ്പെടെയുള്ള ലെവൽ 2 ADAS ഫീച്ചർ പുതിയ വെർണയിലും കാണാൻ കഴിയും.
ഈ നൂതന സാങ്കേതികവിദ്യകൾക്ക് പുറമേ ഹ്യുണ്ടായി കാറിന്റെ നിഷ്ക്രിയ സുരക്ഷയും ശക്തിപ്പെടുത്തിയേക്കും. 6 എയർബാഗുകൾ, എല്ലാ യാത്രക്കാർക്കും ത്രീ-പോയിന്റ് സീറ്റ് ബെൽറ്റുകൾ, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ, സീറ്റ് ബെൽറ്റ് ഓർമ്മപ്പെടുത്തൽ എന്നിവ പുതിയ വെർണയിൽ ലഭ്യമാകും. കൂടാതെ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്മെന്റ് (VSM), ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), ഓൾ-വീൽ ഡിസ്ക് ബ്രേക്കുകൾ തുടങ്ങിയ സവിശേഷതകളും പുത്തൻ പതിപ്പിന്റെ ഭാഗമാകും.

വെർണ ഫെയ്‌സ്‌ലിഫ്റ്റ് അതിന്റെ ക്ലാസിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള സെഡാനുകളിലൊന്നായി തുടരാനാണ് സാധ്യത. പുതിയ മോഡൽ മുമ്പുണ്ടായിരുന്ന പോലെ തന്നെ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനും 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും ഉൾക്കൊള്ളും. 1.5 നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിൻ മാനുവൽ അല്ലെങ്കിൽ IVT ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുമായി ഏകദേശം 18 കിലോമീറ്റർ മുതൽ 19 കിലോമീറ്റർ വരെ മൈലേജ് നൽകും.
ഇത് 115 bhp കരുത്തും 143.8 Nm ടോർക്കും ഉത്പാദിപ്പിക്കാനും യോഗ്യമാണ്. അതേസമയം 160 bhp കരുത്തും 253 Nm ടോർക്കുംഉത്പാദിപ്പിക്കുന്ന 1.5 ടർബോ പെട്രോൾ എൻജിൻ 7-സ്പീഡ് DCT ഗിയർബോക്‌സിനൊപ്പം 20 KM വരെ മൈലേജാണ് നൽകുന്നത്. സ്റ്റൈൽ, സേഫ്റ്റി, ടെക്‌നോളജി, കംഫർട്ട് എന്നിവയെ ഒറ്റ പാക്കേജിൽ കൊണ്ടുവരുന്ന ഈ പുതിയ വെർണ മിഡ്-സൈസ് സെഡാൻ സെഗ്മെന്റിൽ പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിക്കുമെന്ന് തന്നെ കരുതാം.


Click it and Unblock the Notifications








