എതിരാളികളെ വിറപ്പിക്കാൻ കിയയുടെ മാസ്റ്റർ പ്ലാൻ; അടുത്ത വർഷം വരുന്നത് എസ്‌യുവികളുടെ വലിയ നിര തന്നെ

ചുരുങ്ങിയകാലംകൊണ്ട് ഇന്ത്യൻ വാഹന വിപണിയിൽ വലിയ സ്ഥാനം നേടിയ ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളാണ് കിയ. സെൽറ്റോസ്, സോനെറ്റ്, കാരെൻസ് എന്നീ മോഡലുകൾക്ക് രാജ്യത്ത് വൻ വരവേൽപ്പ് കിട്ടിയതോടെ ബ്രാൻഡിൻ്റെ ഇമേജ് ഒന്നുകൂടി ഉയർന്നു. ഇപ്പോൾ വരും വർഷങ്ങളിൽ ഇലക്ട്രിക്, ഹൈബ്രിഡ് ടെക്‌നോളജികളെല്ലാം ഉൾപ്പെടുത്തിക്കൊണ്ടുള്ള പുതിയ കിയയുടെ മാസ്റ്റർ പ്ലാൻ ഒരുങ്ങുകയാണ്. ന്യൂജെൻ സെൽറ്റോസ്, സിറോസ് ഇവി, സോറന്റോ 7-സീറ്റർ എന്നിങ്ങനെയുള്ള മൂന്ന് പുത്തൻ എസ്‌യുവികളാണ് ബ്രാൻഡ് ഇന്ത്യക്കായി കാത്തുവെച്ചിരിക്കുന്നത്. ഇവ ഓരോന്നും തങ്ങളുടെ സെഗ്മെന്റുകളിൽ പുതുമയും കൂടുതൽ മൂല്യവും നൽകുന്ന മോഡലുകളാണ്.

പുത്തൻ സെൽറ്റോസ്: ഇന്ത്യൻ മിഡ്-സൈസ് എസ്‌യുവി ലോകത്ത് വീണ്ടും ശക്തമാവാൻ തയാറെടുക്കുകയാണ് സെൽറ്റോസ്. നിലവിലെ മോഡലിനെക്കാൾ കൂടുതൽ ഗംഭീരമായ ഡിസൈനും ഇൻ്റീരിയറും ഒപ്പം സുരക്ഷാ സംവിധാനങ്ങും ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ എൽഇഡി ഹെഡ്‌ലാമ്പുകളും, വലിയ അലോയ് വീലുകളും, ബമ്പർ ഡിസൈനുകളും ആയിരിക്കും പ്രധാന ആകർഷണങ്ങളിൽ വരാൻപോകുന്നത്. കൂടാതെ വലിയ ഡ്യുവൽ-സ്ക്രീൻ സെറ്റപ്പും, ഇൻഫോടെയിൻമെന്റ് സിസ്റ്റവും, ഡിജിറ്റൽ ഇന്സ്ട്രുമെന്റ് ക്ലസ്റ്ററുമെല്ലാം അകത്തളത്തിലും ഇടംപിടിക്കും.

3 Upcoming Kia SUVs

എഞ്ചിൻ ഓപ്ഷനുകളിൽ വലിയ മാറ്റങ്ങൾ വരാനുള്ള സാധ്യത കുറവാണ്. നിലവിലെ മോഡലിലെ 1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നിവ കടമെടുത്താവും ന്യൂജെൻ എസ്‌യുവിയും വിപണിയിലെത്തുക. എന്നാൽ പുതിയതിൽ കൂടുതൽ മികച്ച മൈലേജ് നൽകുന്ന ഹൈബ്രിഡ് സംവിധാനം ലഭ്യമായേക്കുമെന്ന വാർത്തകൾ പരക്കുന്നുണ്ട്. സുരക്ഷാ സംവിധാനങ്ങളിലാണെങ്കിൽ മെച്ചപ്പെടുത്തിയ ADAS, 360 ഡിഗ്രി ക്യാമറ, ഓട്ടോ എമർജൻസി ബ്രേക്കിംഗ് എന്നിവ ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു.

സിറോസ് ഇവി: കോംപാക്റ്റ് ഇലക്ട്രിക് എസ്‌യുവി എന്ന നിലയിൽ വലിയ ശ്രദ്ധ നേടാനൊരുങ്ങുന്ന മോഡലാണ് സിറോസ് ഇവി. ഇൻസ്റ്റർ ഇവിയുടെ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കി വികസിപ്പിച്ചിരിക്കുന്ന ഇവിയുടെ ഹൃദയത്തിൽ 42kWh, 49kWh എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്ഷനുകളായിരിക്കും ഉണ്ടാവുക. കൂടാതെ ഫാസ്റ്റ് DC ചാർജിംഗ് സപ്പോർട്ട് ഉള്ളതിനാൽ 10 ശതമാനം മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ ഏകദേശം 30 മിനിറ്റ് മാത്രം മതിയാകും.

3 Upcoming Kia SUVs

സാധാരണ ICE മോഡലിനെക്കാൾ കൂടുതൽ പ്രത്യേകമായ ലുക്കുള്ള ഡിസൈനിലായിരിക്കും സിറോസ് ഇവി പുറത്തിറങ്ങാൻ പോകുന്നത്. ഇൻ്റീരിയറിലെ വലിയ ഡ്യുവൽ 12.3-ഇഞ്ച് ഡിസ്പ്ലേകൾ, 5 ഇഞ്ച് ക്ലൈമറ്റ് കൺട്രോൾ ടച്ച് പാനൽ, പനോരമിക് സൺറൂഫ് തുടങ്ങിയവ ദീർഘദൂര യാത്രകൾക്ക് പോലും അനുയോജ്യമായ അന്തരീക്ഷം നൽകും. ഒപ്പം ലെവൽ-2 ADAS പോലുളള നൂതന സുരക്ഷാ സംവിധാനങ്ങളും കൂടിയാകുമ്പോൾ മറ്റ് ഇവി മോഡലുകളെ നേരിട്ട് വെല്ലുവിളിക്കാൻ കഴിവുള്ള ശക്തനാവുമിത്.

സോറന്റോ 7-സീറ്റർ: കാലങ്ങളായി ഇന്ത്യക്കാർ കാത്തിരിക്കുന്ന കിയയുടെ എസ്‌യുവിയാണ് സോറൻ്റോ. അതിനാൽ കിയയുടെ എസ്‌യുവി സെഗ്മെൻ്റിൽ ഏറ്റവും കൂടുതൽ സ്വീകരണം നേടുന്നതും ഇവൻ തന്നെയായിരിക്കും. രൂപഭംഗിയിൽ ആകർഷകമായി തോന്നുന്നത് അതിൻ്റെ ബോക്സി ഡിസൈനാണ്. ഒപ്പം വലിയ വീലുകളും, അഗ്രസീവായി തോന്നിപ്പിക്കുന്ന ഫ്രണ്ട് ബമ്പറും, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും എല്ലാം സോറൻ്റോയുടെ റോഡ് പ്രസൻസ് മികച്ചതാക്കും.

3 Upcoming Kia SUVs

അകത്തളത്തിലെ മൂന്ന് നിരകൾ ഉൾപ്പെടുന്ന 7 സീറ്റർ സജ്ജീകരണം ഒത്തൊരു ഫാമിലി എസ്‌യുവിയാക്കി സോറൻ്റോയെ മാറ്റും. കൂടാതെ ടെക്‌നോളജി മസ്റ്റെന്ന് പറയുന്നവർക്കായി 12.3-ഇഞ്ച് ഡ്യുവൽ സ്ക്രീനുകളും, പനോരമിക് സൺറൂഫും ഒപ്പം ഓഡിയോ സംവിധാനവും സമ്മാനിക്കും. എഞ്ചിൻ ഓപ്ഷനുകളിൽ 1.6 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും ഇലക്ട്രിക് മോട്ടറുമായി ജോടിയാക്കിയ സ്ട്രോങ്-ഹൈബ്രിഡ് സജ്ജീകരണവും കൊണ്ടുവരാനാണ് സാധ്യത.

സുരക്ഷയുടെ കാര്യത്തിലാണെങ്കിൽ വലിയ വിട്ടുവീഴ്ച്ചകളൊന്നും കമ്പനി വരുത്തിയിട്ടില്ല. അഡാപ്പ്റ്റീവ് ക്രൂയിസ് കൺട്രോളും, ലെയിൻ കീപ്പ് അസിസ്റ്റും, 360 ഡിഗ്രി ക്യാമറ എന്നിവയടങ്ങുന്ന ADAS സംവിധാനങ്ങളാണ് പ്രതീക്ഷിക്കപ്പെടുന്നത്. അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ കിയയുടെ തട്ടകം വാഴാൻ ഒരുക്കുന്ന ഈ മൂന്ന് മിടുക്കൻമാരും വിപണിയിലിറങ്ങിയാൽ ഒരു വലിയ തരംഗം സൃഷ്ടിക്കാനിടയുണ്ട്. മാത്രവുമല്ല ഇതിലൂടെ ജനഹൃദത്തിൽ മറ്റൊരു സ്ഥാനം പിടിക്കാനും കിയക്ക് സാധിക്കും.

More from DriveSpark

Article Published On: Wednesday, November 26, 2025, 8:00 [IST]
English summary
3 upcoming kia suvs in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X