മത്സരത്തിൽ രാജാവല്ലാതെ മറ്റാര് ജയിക്കാൻ! ഗോദയിലെ കളികൾ ഇനി മാരുതി നയിക്കും

ഇന്ന് ഷോറൂമുകളിലെത്തി ഒരു കാർ വാങ്ങുന്നവർ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത് വിലയ്ക്കും അതിൻ്റെ സാങ്കേതികവിദ്യകൾക്കും ആയിരിക്കും. ഇത് മനസിലാക്കുന്ന കമ്പനികൾ കൂടുലായും പുതിയ മോഡലുകൾ നൽകാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. ഇതിൽ ടാറ്റ, കിയ, ഹ്യുണ്ടായി തുടങ്ങിയ ബ്രാൻഡുകൾക്കിയിൽ വലിയ മത്സരം നടക്കുകയാണ്. ഓരോരുത്തരും തങ്ങളുടെ നിലനിൽപ്പിന് കോട്ടംതട്ടാതിരിക്കാൻ കൂടുതൽ ഫീച്ചറുകളും നല്ല മൈലേജുമെല്ലാം ഉള്ള കാറുകൾ സമ്മാനിച്ചുകൊണ്ടേയിരിക്കുന്നു. ഇതിനൊട്ടും കുറവുവരുത്താതെ വിപണിയിലെ രാജാവായ മാരുതി സുസുക്കിയും മുൻനിരയിൽ തന്നെയുണ്ട്. ഈ മത്സരചൂടിൽ മുന്നേറാനായി തങ്ങളുടെ തട്ടകത്തിലെ ഏതാനും ചില മോഡലുകളെ നിരത്തിലിറക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി.

2026 ബ്രെസ ഫെയ്‌സ്‌ലിഫ്റ്റ്, ഫ്രോങ്ക്സ് ഹൈബ്രിഡ്, ഇ-വിറ്റാര എന്നീ മൂന്നു മോഡലുകൾ ആയിരിക്കും ഇനി വരുന്ന ഒമ്പത് മാസങ്ങൾക്കുള്ളിൽ മാരുതി വിപണിയിൽ അവതരിപ്പിക്കാൻ പോകുന്നത്. ഇവയെല്ലാം തന്നെ ബ്രാൻഡിൻ്റെ പുതുതലമുറ ഉപഭോക്താക്കളെ കൂടുതൽ ആകർഷിപ്പിക്കുന്നതിനുള്ള തന്ത്രങ്ങളാണ്. മാത്രവുമല്ല ഓരോ മോഡലും ഡിസൈൻകൊണ്ടും ഇൻ്റീരിയർകൊണ്ടും മറ്റ് നൂതന സാങ്കേതികവിദ്യകൾകൊണ്ടും ഒന്നിനൊന്ന് മെച്ചമുള്ളവയായിരിക്കും.

3 Upcoming Maruti Cars in India

ശ്രേണിയിൽ ആദ്യം വരുന്ന ബ്രെസ ഫെയ്‌സ്‌ലിഫ്റ്റ് കൂടുതൽ ആകർഷകമായ മാറ്റങ്ങളുമായി എത്തുമെന്നാണ് വിവരങ്ങൾ. ഏറ്റവും വലിയ അപ്ഡേറ്റുകൾ നൽകുന്നത് സിഎൻജി മോഡലുകളിലായിരിക്കും. നിലവിലെ മോഡലുകളിൽ സിഎൻജി ടാങ്ക് കാരണം ബൂട്ട് സ്പേസ് കുറവാണ്. ഈ പ്രശ്നം പരിഹരിക്കനായി പുതിയ അണ്ടർബോഡി സിഎൻജി ടാങ്ക് ഉപയോഗിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. കൂടെ പുതിയ എൽഇഡി ഹെഡ്‌ലാമ്പുകൾ, സിഗ്നേച്ചർ ടെയിൽ ലൈറ്റ്, മസ്‌കുലാർ ബംമ്പറുകൾ, ഷാർപ്പ് അലോയ് വീലുകൾ തുടങ്ങിയ നിരവധി കോസ്മെറ്റിക് അപ്ഡേറ്റുകളും പ്രതീക്ഷിക്കപ്പെടുന്നു.

ഇൻ്റീരിയർ ഭാഗത്താണ് മാരുതി കൂടുതൽ ശ്രദ്ധ നൽകുന്നത്. 10.5 ഇഞ്ച് ഇൻഫോട്ടെയിൻമെന്റ് സിസ്റ്റം, പുതിയ ആർക്കിടെക്ചറിലുള്ള ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, കൂടുതൽ സോഫ്റ്റ്-ടച്ച് മെറ്റീരിയലുകൾ, പുതുക്കിയ സീറ്റുകൾ, പൂർണ്ണമായ ഡിജിറ്റൽ ഇൻസ്റ്റ്രുമെന്റ് ക്ലസ്റ്റർ എന്നിവയൊക്കെ ഉൾപ്പെടുത്താനാണ് സാധ്യത. കൂടാതെ ലെവൽ-2 ADAS സുരക്ഷാ സംവിധാനങ്ങളും ഉണ്ടായിരിക്കും. നിലവിലെ 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ തന്നെ തുടരുമെങ്കിലും മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവുകൂടി ഉൾപ്പെടുത്താനുള്ള സാധ്യതയുണ്ട്.

3 Upcoming Maruti Cars in India

ഇനി പറയേണ്ടത് ഫ്രോങ്ക്സ് ഹൈബ്രിഡിനെ കുറിച്ചാണ്. ബ്രാൻഡ് പുതുതായി വികസിപ്പിച്ചെടുത്ത 1.2 ലിറ്റർ 3-സിലിണ്ടർ പെട്രോൾ എഞ്ചിനും അതോടൊപ്പം പൂർണമായും പുതിയ സീരീസ് ഹൈബ്രിഡ് സിസ്റ്റവും ഇതിൽ ഉണ്ടാകുന്നതായിരിക്കും. സ്പൈ ഷോട്ടുകളിൽ കണ്ട വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ലെയിൻ കീപ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ബ്ലൈൻഡ് സ്പോട്ട് അലർട്ട് എന്നിവ നൽകാനുള്ള സാധ്യതയുണ്ട്.

ഡിസൈനിൻ്റെ കാര്യത്തിലാണെങ്കിൽ ഫ്രോങ്ക്സ് ഹൈബ്രിഡിന് കൂടുതൽ പ്രീമിയം ലുക്ക് നൽകാനായി പുതിയ ഗ്രിൽ പാറ്റേൺ, പുതുക്കിയ ഹെഡ്‌ലാമ്പ് സിഗ്നേച്ചർ, അലോയ് വീൽ ഡിസൈൻ കൂടാതെ ഹൈബ്രിഡ് മോഡലിനുള്ള പ്രത്യേക കളർ ഓപ്ഷനുകളും പരിഗണനയിലുണ്ട്. ഇൻറീരിയർ ഭാഗത്ത് വലിയ ടച്ച്‌സ്‌ക്രീൻ, കൂടുതൽ അപ്ഡേറ്റഡ് UI, 360 ഡിഗ്രി ക്യാമറ, മെച്ചപ്പെടുത്തിയ സീറ്റ് എന്നിവയും പ്രതീക്ഷിക്കാം.

3 Upcoming Maruti Cars in India

ഏറ്റവും ഒടുവിൽ വരുന്ന മോഡവാണ് ഇ-വിറ്റാര. മാരുതിയുടെ ആദ്യ പൂർണ്ണ ഇലക്ട്രിക് എസ്‌യുവി എന്നതുതന്നെയാണ് ഇതിൻ്റെ ഏറ്റും വലിയ പ്രത്യേകത. 49 kWh, 61 kWh എന്ന രണ്ടു ബാറ്ററി ഓപ്ഷനുകളോടെയായിരിക്കും വിപണിയിൽ എത്തുന്നത്. ഇതിലൂടെ 500 കിലോമീറ്ററിന് മുകളിൽ റേഞ്ച് ലഭിക്കുമെന്നുള്ളതാണ് വലിയ ഹൈലൈറ്റ്. കൂടാതെ ഫാസ്റ്റ് DC ചാർജിംഗിലൂടെ 30 മിനിറ്റിനുള്ളിൽ ബാറ്ററി ചാർജ് ചെയ്യാനും സാധിക്കും.

നിലവിലെ പെട്രോൾ വിറ്റാരയെക്കാൾ കൂടുതൽ ഫ്യൂച്ചറിസ്റ്റിക് ലുക്കിലായിരിക്കും ഇറങ്ങാൻ പോകുന്നത്. എൽഇഡി ലൈറ്റ് ബാർ, കൂടുതൽ എറോഡൈനാമിക് ഷേപ്പ്, സ്പെഷ്യൽ ബ്ലൂ ആക്‌സെന്റ്‌സ് എന്നിവയൊക്കെ വരാമെന്ന റിപ്പോർട്ടുകളുണ്ട്. മാത്രവുമല്ല ലെവൽ-2 ADAS, 360 ഡിഗ്രി ക്യാമറ, ഫ്രണ്ട്/സൈഡ് എയർബാഗുകൾ, ട്രാക്ഷൻ കട്രോൾ, ഹിൽ-ഡിസെന്റ് അസിസ്റ്റ്, അടിയന്തര ബ്രേക്കിംഗ് തുടങ്ങിയ സവിശേഷതകളുമായി ഇ-വിറ്റാര ഇലക്ട്രിക് എസ്‌യുവി ലോകത്തിൻ്റെ മുൻനിരയിൽ തന്നെ എത്തുകയും ചെയ്യും.

More from DriveSpark

Article Published On: Sunday, November 30, 2025, 19:00 [IST]
English summary
3 upcoming maruti cars in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X