ഒക്ടാവിയ RS മുതൽ പഞ്ച് ഫെയ്‌സ്‌ലിഫ്റ്റ് വരെ, ഉടൻ തന്നെ വിപണിയിലെത്തുന്ന പുതുപുത്തൻ കാറുകൾ

വീര്യമേറിയ പെർഫോമൻസും സാങ്കേതികവിദ്യകളും കൊണ്ട് അലങ്കരിച്ച പുത്തൻ കാറുകളും ബൈക്കുകളും സമ്മാനിച്ച് ഓരോ വാഹന പ്രേമികളുടേയും മനസ് നിറക്കുന്നവരാണല്ലോ ഇവിടുള്ള വാഹന നിർമാതാക്കൾ. ഇപ്പോഴിതാ കാത്തിരുന്നു മുഷിഞ്ഞ ഇന്ത്യൻ കാർ പ്രേമികൾക്കായി ചില ജനപ്രിയ ബ്രാൻഡുകൾ അവരുടെ വീരപടയാളികളെ നിരത്തിലേക്കിറക്കാൻ തയാറായിരിക്കുകയാണ്. ചെക്ക് റിപ്പബ്ലിക്കൻ കമ്പനിയായ സ്കോഡ മുതൽ ഇന്ത്യക്കാരുടെ സ്വന്തം വ്യവസായിയായിരുന്ന രത്തൻ ടാറ്റയുടെ ടാറ്റ മോട്ടോർസ് വരെ അധികം വൈകാതെ ചില പുതിയ മോഡലുകൾ പുറത്തിറക്കാൻ പോവുകയാണ്. ഉടൻ തന്നെ വിപണനത്തിന് എത്തുന്ന ചില പുത്തൻ കാറുകളെ നോക്കിവെച്ചാലോ?

സ്കോഡ ഒക്ടാവിയ RS: ഏതാനും ദിവസത്തിനുള്ളിൽ നിരത്തിലിറങ്ങാൻ പോകുന്ന പുത്തൻ കാറാണ് സ്കോഡ ഒക്ടാവിയ RS. ഈ വരുന്ന ഒക്ടോബർ 17നാണ് ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡ് തൻ്റെ പുത്തൻ സെഡാൻ അവതരിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. വെറും 100 യൂണിറ്റുകളിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന മോഡലിന് 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് കരുത്ത് പകരുന്നത്.

Skoda octavia RS

ഏകദേശം 265 bhp പവറിൽ പരമാവധി 370 Nm ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഒക്‌ടാവിയയുടെ പെർഫോമൻസ് പതിപ്പിന് 7-സ്പീഡ് DSG ട്രാൻസ്മിഷനാണ് ഉപയോഗിക്കുന്നത്. വെറും 6.4 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗം കൈവരിക്കാനാവുന്ന RS വേരിയന്റിൽ നൂതന സുരക്ഷാ സാങ്കേതികവിദ്യകളും ADAS സവിശേഷതകളും വരെ ഒരുക്കിയിട്ടുണ്ട്. 50 മുതൽ 55 ലക്ഷം വരെയാണ് പ്രതീക്ഷിക്കുന്ന വില.

ടാറ്റ സിയറ ഇവി: ഈ വർഷം അവസാനത്തോടെ പുറത്തിറങ്ങാനിരിക്കുന്ന സിയറ ആദ്യം ഒരു പൂർണ ഇലക്ട്രിക് എസ്‌യുവിയായാണ് വരുന്നത്. മികച്ച പെർഫോമൻസിനൊപ്പം വൈവിധ്യമാർന്ന സവിശേഷതകളും വാഗ്ദാനം ചെയ്യ്തുകൊണ്ടാണ് ആശാൻ്റെ പുതിയ വരവ്. അതിനാൽ ഏവർക്കും പ്രിയപ്പെട്ടവനായി മാറുമെന്നതിലും മറ്റ് ഇലക്ട്രിക് എസ്‌യുവികളിൽ ഒന്നാമനായി മുന്നേറുമെന്നതിലും ഒരു സംശയവുമില്ല.

65 kWh മുതൽ 75 kWh വരെയുള്ള ബാറ്ററി ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന ഈ എസ്‌യുവി ഒറ്റ ചാർജിൽ ഏകദേശം 500-600 കിലോമീറ്റർ റേഞ്ച് നൽകാൻ സാധ്യതയുണ്ട്. കണക്റ്റഡ് എൽഇഡി ലൈറ്റിംഗും, ഫ്ലഷ് ഡോർ ഹാൻഡിലുകളും, മസ്കുലാർ ബോഡി ക്ലാഡിംഗും തുടങ്ങിയ ഫ്യൂച്ചറിസ്റ്റിക് ടച്ചുകൾ എല്ലാം മറ്റ് സവിശേഷതകളിൽ ഉൾപ്പെടുന്നു.

ഹ്യുണ്ടായി വെന്യു: 2025 നവംബർ നാലിന് ഇന്ത്യൻ വിപണിയിൽ പുതിയ വെന്യു പുറത്തിറങ്ങുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ആകർഷണീയമായ ഡിസൈനും സാങ്കേതികവിദ്യകൾക്കൊണ്ട് അലങ്കരിച്ചതുമായ ക്യാബിനുമാണ് ഹ്യുണ്ടായിയുടെ പുതിയ കോംപാക്‌ട് എസ്‌യുവി ഇത്തവണ വഹിക്കുക. ഇതോടെ മാരുതി ബ്രെസ, ടാറ്റ നെക്സോൺ എന്നിവയ്ക്ക് വലിയ വെല്ലുവിളിയാവാനും ന്യൂജെൻ മോഡലിനായേക്കും.

മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളുമായി ജോടിയാക്കിയ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.0 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നിവയുൾപ്പെടെ വിശ്വസനീയമായ എഞ്ചിൻ ഓപ്ഷനുകൾ തന്നെയാവും വെന്യു തുടർന്നും വാഗ്ദാനം ചെയ്യുന്നുക. ലെവൽ-2 ADAS പോലുള്ള നൂതന സാങ്കേതികവിദ്യ മെച്ചപ്പെട്ട സുരക്ഷയും സൗകര്യവും മോഡലിൽ ഇത്തവണയും കാണും.

ടാറ്റ പഞ്ച് ഫെയ്‌സ്‌ലിഫ്റ്റ്: ഈ ലിസ്റ്റിലെ അവസാന മോഡലായി ടാറ്റ പഞ്ച് ഫെയ്‌സ്‌ലിഫ്റ്റ് കളത്തിലെത്തും. പുതുക്കിയ ഡിസൈൻ, ആധുനിക സാങ്കേതികവിദ്യ, മെച്ചപ്പെടുത്തിയ സുരക്ഷാ സവിശേഷതകൾ എന്നിവയാൽ ഇന്ത്യയിലെ മൈക്രോ എസ്‌യുവി വിഭാഗത്തെ മറ്റൊരു തലത്തിലെത്തിക്കാൻ പഞ്ചിനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ മെക്കാനിക്കൽ വശങ്ങളിൽ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ല.

1.2 ലിറ്റർ പെട്രോൾ എഞ്ചിനും സിഎൻജി ഓപ്ഷനും നിലനിർത്തിയെത്തുന്ന ടാറ്റ പഞ്ച് ഫെയ്‌സ്‌ലിഫ്റ്റ് മികച്ച ഡ്രൈവിംഗ് അനുഭവമാണ് വാഗ്ദാനം ചെയ്യുന്നത്. അകത്ത്, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, പ്രീമിയം മെറ്റീരിയലുകൾ, 2-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ എന്നിവ കുഞ്ഞൻ സ്പോർട് യൂട്ടിലിറ്റി വാഹനത്തിനെ അഴകുറ്റതാക്കും.

More from DriveSpark

Article Published On: Wednesday, October 15, 2025, 8:00 [IST]
English summary
4 exciting cars we can expect to see in india soon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X