ഇന്ത്യയിലേക്ക് സ്റ്റിയറിംഗ് തിരിച്ച് ഹോണ്ട! എഴുന്നള്ളത്തിന് ഒരുക്കി നിർത്തിയിരിക്കുന്നത് 4 ഗ്ലോബൽ കാറുകളെ
ലോകമാകെ ടെക്‌നോളജി, വിശ്വസനീയത എന്നിവയുടെ പര്യായമായി മാറിയ ഒരു ജാപ്പനീസ് വാഹന നിർമാതാക്കളാണ് ഹോണ്ട. രാജ്യത്ത് നിരവധി മോഡലുകള്‍ അവതരിപ്പിച്ച് ഉപഭോക്താക്കളുടെ മനസ്സ് കീഴടക്കാൻ ബ്രാൻഡിന് അധികനാളുകളൊന്നും വേണ്ടിവന്നിരുന്നില്ല. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇന്ത്യയിൽ ഇവികൾ, ഹൈബ്രിഡ് കാറുകൾ, പ്രീമിയം എസ്‌യുവികൾ എന്നിവയുടെ ഡിമാൻ്റ് ഉയർന്നുവരികയാണ്. ഇത് മനസിലാക്കിയ ഹോണ്ട തങ്ങളുടെ ഗ്ലോബല്‍ മോഡലുകള്‍ ഇന്ത്യയില്‍ എത്തിച്ച് വിപണിയിലെ നില ശക്തമാക്കാനായി തയ്യാറെടുക്കുകയാണ്. ഇത്തരത്തില്‍ മുന്നോട്ട് കൊണ്ടുവരുന്ന 4 പ്രധാന മോഡലുകൾ ഏതെല്ലാമെന്ന് നോക്കിയാലോ?
ഹോണ്ട ZR‑V: ബ്രാൻഡിൻ്റെ മിഡ്-സൈസ് പ്രീമിയം എസ്‌യുവി സെഗ്മെന്റിലെ സജ്ജീവമായ മോഡലാണ് ZR‑V. ഡിസൈൻ ഭാഷയും സ്മാർട്ട് ഫീച്ചറുകളും സംയോജിപ്പിച്ചുള്ള ആകർഷകമായ രൂപഭാഷയാണ് കാറിനുള്ളത്. സ്ലിം എൽഇഡി ഹെഡ്ലാമ്പുകളും, ഫ്രണ്ട് ഗ്രില്ലും പിന്നിലെ U-ഷേപ്പ് ടെയിൽലാംമ്പുകളും ZR‑Vയുടെ സ്റ്റെലിഷ് ലുക്ക് വർദ്ധിപ്പിക്കാൻ സഹായിക്കുന്നുണ്ട്. ഇൻറീരിയർ മികച്ച അനുഭവം നൽകാൻ രൂപകൽപ്പന ചെയ്തിരിക്കുന്നു.

ഹോണ്ടയുടെ സിംപ്ലിസിറ്റി മീറ്റ്സ് ടെക് (simplicity meets tech) എന്ന ആശയത്തെ പിന്തുണച്ചുള്ള സാങ്കേതിക ഫീച്ചറുകൾക്കൊപ്പം 10.2-ഇഞ്ച് ഡിജിറ്റൽ ഇൻസ്റ്റ്രുമെന്റ് ക്ലസ്റ്ററും നിരവധി സ്റ്റോറേജ് ഓപ്ഷനുകളും കാറിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്ത്യയിൽ ഹോണ്ടയുടെ 2.0-ലിറ്റർ പെട്രോൾ എഞ്ചിൻ ഉപയോഗിച്ച് എത്താനാണ് സാധ്യയുള്ളത്. ഇത് ഇരട്ട ഇലക്ട്രിക് മോട്ടോറുകളും e-CVT ട്രാൻസ്മിഷനും അടങ്ങിയതാണ്. പവർ ഔട്ട്പുട്ട് ഏകദേശം 181 bhp കരുത്തും 315 Nm ടോർക്കും വരെ എത്തുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
പ്രിലൂഡ്: ഐക്കോണിക് സ്‌പോർട്സ് കൂപ്പെയായ പ്രീലൂഡ് ഇന്ത്യയിൽ സാങ്കേതിക മികവ് തെളിയിക്കാൻ ഒരുങ്ങുകയാണ്. ഫ്രണ്ട് ഷാർപ്പ് നോസ്, സ്ലിം എൽഇഡി ഹെഡ്ലാമ്പുകൾ, ഗ്രാഫിക് ഡിജിറ്റൽ ഇൻസ്റ്റ്രുമെന്റ് ക്ലസ്റ്റർ എന്നിവ കാറിനെ ഒറ്റനോക്കിൽ ശ്രദ്ധേയമാക്കുന്നു. ഇന്റീരിയർ സോഫ്റ്റ് ടച്ച് മെറ്റീരിയലുകളാൽ സമ്പന്നമാണ്. സ്റ്റിയറിങ്ങ് വീൽ, പാഡിൽ ഷിഫ്റ്റ് സജ്ജീകരണങ്ങൾ, ഡാഷ്ബോർഡിലെ ആധുനിക ലേയൗട്ട് എന്നിവ ഡ്രൈവർക്ക് പ്രീമിയം സ്പോർട്സ് അനുഭവം നൽകുന്നു.

പ്രിലൂഡിൻ്റെ പ്രധാന ആകർഷണം അതിൻ്റെ എഞ്ചിൻ സജ്ജീകരണമാണ്. ഇതിൽ 2.0 ലിറ്റർ പെട്രോൾ എഞ്ചിനും രണ്ട് ഇലക്ട്രിക് മോട്ടോറുകൾ ഉള്ള ഹൈബ്രിഡ് e:HEV സിസ്റ്റവും ഉപയോഗിച്ചിരിക്കുന്നു. ഇത് ഏകദേശം 200 bhp പവറും 315 Nm ടോർക്കും നൽകുന്നുണ്ട്. സുരക്ഷയുടെ കാര്യത്തിലാണെങ്കിൽ ADAS പോലുള്ള അധിക സുരക്ഷ സംവിധാനങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു.
ഹേണ്ട 0 ആൽഫ: 0 സീരിസ് ശ്രേണിയുടെ മുഖം മിനുക്കാൻ ഒരുങ്ങുന്ന ഈ കൂപ്പെ-സ്റ്റൈൽ ഇവി ഭാവിയിലെ ഇലക്ട്രിക് മൊബിലിറ്റിയുടെ കുതിച്ചുച്ചാട്ടത്തിന് വഴിയൊരുക്കുന്ന ഒരു മോഡലാണ്. സ്ലിമ്മും സ്മൂത്തുമായ ബോഡി ലൈനുകൾ, എൽഇഡി ലൈറ്റ് ബാർ, കൂപ്പേ സ്റ്റൈൽ റൂഫ് എന്നിവ കാരണം ഇത് വളരെ മോഡേൺയും ഫ്യൂച്ചറിസ്റ്റികുമായെത്തും. കാറിനുള്ളിൽ ഒരസാധാരണവും ശാന്തമായതുമായ മിനിമലിസ്റ്റിക് ക്യാബിനാണ് നൽകിയിക്കുന്നത്.

ആൽഫ ഒരു പൂർണ്ണ ഇലക്ട്രിക്ക് പ്ലാറ്റ്‌ഫോംമിലാണ് നിർമ്മിക്കപ്പെട്ടത്. ഹൈ-ഡെൻസിറ്റി ബാറ്ററി ഉപയോഗിക്കുന്നതിനാൽ 450-550 കിലോമീറ്റർ വരെ റേഞ്ച് ലഭിക്കുമെന്ന് ഹോണ്ട പറയുന്നുണ്ട്. ഫാസ്റ്റ് ചാർജിങ് ഉപയോഗിച്ച്, 20 ശതമാനം മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ 20-25 മിനിറ്റ് മാത്രമെ വേണ്ടിവരുന്നുള്ളു. കാർ റോഡിൽ കൂടുതൽ സുരക്ഷിതവും സ്റ്റേബിളുമായിരിക്കാൻ ഹോണ്ട 3D സെൻസറുകളും ഇൻറലിജന്റ് നിയന്ത്രണങ്ങളും ഉപയോഗിക്കുന്നുണ്ട്.
ഹോണ്ട 0 എസ്‌യുവി: ബ്രാൻഡിൻ്റെ ഇവി സ്ട്രാറ്റജിയിലെ ഏറ്റവും ശ്രദ്ധേയവും ഭാവിപ്രതീക്ഷയുമായി ബന്ധപ്പെട്ട മോഡലാണ് 0 എസ്‌യുവി. വലിയ ഗ്ലാസ് ഏരിയയും, ലൈനുകളും, ഫ്യൂച്ചറിസ്റ്റിക് ലൈറ്റിംഗ് ഘടകങ്ങളും ഇതിന് ഒരു പൂർണ്ണ ഇലക്ട്രിക് ഐഡന്റിറ്റി നൽകുന്നു. പവർട്രെയിനിൽ ഒരു ഡെഡിക്കേറ്റഡ് ഇവി പ്ലാറ്റ്‌ഫോമാണ് ഉപയോഗിച്ചിരിക്കുന്നത്. RWDയും AWDയും ഉൾപ്പെടുന്ന ഡ്രൈവ് കോൻഫിഗറേഷനുകൾ ലഭ്യമാക്കാനാണ് സാധ്യത.


Click it and Unblock the Notifications








