സ്ലാവിയ മുതൽ വെർട്ടിസും സിറ്റിയും വരെ! വരും വർഷങ്ങളിൽ ഇന്ത്യൻ റോഡുകൾ ഇനി സെഡാൻ കീഴടക്കും
ഇന്ത്യൻ സെഡാൻ വിപണി അടുത്ത രണ്ട് വർഷങ്ങൾക്കുള്ളിൽ വലിയ ഒരു നവീകരണത്തിലേക്ക് മാറാനുളള ഒരുക്കത്തിലാണ്. എസ്‌യുവികൾ രാജാവായി വാഴുന്ന ഇന്നത്തെ വിപണിയിൽ, സെഡാൻ സെഗ്മെൻ്റുകൾ ഇനി പിന്നോട്ട് പോകും എന്ന ധാരണ പരക്കെ പടരുന്നുണ്ട്. ഇത് പൂർണ്ണമായും മറികടക്കുവാനാണ് ഇങ്ങനെ ഒരു തിരിച്ചുവരവ് നടത്താൻ ചില കമ്പനികൾ തയ്യാറാകുന്നത്. എസ്‌യുവികൾ ഉയർന്ന ബോഡി, ടഫ്ഫ് ലുക്ക് എന്നിലയൊക്കെ നൽകുന്നുണ്ടെങ്കിലും, ഒരു സെഡാൻ നൽകുന്ന സ്മൂത്ത് ഡ്രൈവ്, ക്ലീൻ സ്റ്റൈൽ, കൺഫർട്ടബിൾ ക്യാബിൻ എന്നിവക്ക് എപ്പോഴും ഒരു പ്രത്യേക ഫാൻ ഗ്രൂപ്പ് തന്നെ ഉണ്ട്.
2026 സ്കോഡ സ്ലാവിയ ഫെയ്‌സ്‌ലിഫ്റ്റ്, പുതിയ ഫോക്‌സ്‌വാഗൺ വെർട്ടിസ്, ഹ്യുണ്ടായി വെർണ ഫെയ്‌സ്‌ലിഫ്റ്റ് കൂടാതെ 2027 ഹോണ്ട സിറ്റി എന്നീ നാല് മോഡലുകളാണ് അത്ഭുതകരമായ ഡിസൈൻ അപ്‌ഡേറ്റുകളും ടെക്‌നോളജി വളർച്ചയും കൊണ്ട് വരും വർഷങ്ങളിൽ താരങ്ങളാകാൻ പോകുന്നത്. ഇവയിൽ ഓരോ മോഡലുകളും സ്വന്തം സ്റ്റൈലും വ്യക്തിത്വവും കൊണ്ട് ഒന്നിനൊന്ന് മെച്ചമുള്ളവയാണ്.

സ്കോഡ സ്ലാവിയ ഫെയ്‌സ്‌ലിഫ്റ്റ്: പുത്തൻ ഫീച്ചറുകൾ ചേർത്തൊരു പുതു അനുഭവത്തിന് അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്ന മോഡലാണ് സ്കോഡ സ്ലാവിയ. പുതുക്കിയ ഗ്രിൽ, LED ഹെഡ്‌ലാമ്പുകൾ, സ്പോർട്ടി ബമ്പറുകൾ, പുതിയ അലോയ് വീലുകൾ എന്നിവ കാറിന്റെ ലുക്കിനെ അടുത്ത തലത്തിലേക്ക് കൊണ്ടുപോകുന്നു. ഇൻ്റീരിയറിൽ പുതിയ ഡാഷ്‌ബോർഡ് ഫിനിഷുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, 360° ക്യാമറ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് എന്നിവ ഉൾപ്പെടും.
സുരക്ഷയിൽ ഏറ്റവും വലിയ അപ്‌ഡേറ്റ് ലെവൽ-2 ADAS സാങ്കേതികവിദ്യ തന്നെ ആയിരിക്കും. എഞ്ചിൻ വിഭാഗത്തിൽ നിലവിലുള്ള 1.0L, 1.5L TSI ടർബോ-പെട്രോൾ എൻഞ്ചിനുകൾ തുടർന്നേക്കും. അതായത് പ്രീമിയം ഡ്രൈവിംഗ് അനുഭവം നിലനിൽക്കുകയും എഫിഷ്യൻസി കൂടുതൽ മെച്ചപ്പെടുത്തുകയും ചെയ്യും. വില നിലവിലുള്ള മോഡലുകളേക്കാൾ കുറച്ചുകൂടി ഉയർന്നതായിരിക്കുമെങ്കിലും നൽകുന്ന നവീന ഫീച്ചറുകളും സുരക്ഷയും ഡിസൈനും സ്ലാവിയയെ ശക്തമായ മത്സരാർത്ഥിയാക്കി മാറ്റുന്നു.

ഫോക്‌സ്‌വാഗൺ വെർട്ടിസ്: ഇന്ത്യൻ സെഡാൻ സെഗ്മെന്റിലേക്ക് പുതിയ പ്രീമിയം സ്റ്റാൻഡേർഡുകൾ എത്തിക്കുന്ന തരത്തിലുള്ള ഒരു മോഡൽ ആയിരിക്കും വരാനിരിക്കുന്ന വെർട്ടിസ്. കാറിന്റെ പുറം രൂപരേഖയെ കൂടുതൽ ആകർഷകമായി മാറ്റിയിരിക്കുന്നത് പുതുക്കിയ ഫ്രണ്ട് ഗ്രിൽ, ഷാർപ്പായ LED ഹെഡ്‌ലാമ്പുകൾ, സ്റ്റൈലിഷ് ബമ്പറുകൾ, ആധുനിക അലോയ് വീലുകൾ, എഡ്ജ്‑ക്ലിയർ LED ടെയിൽ-ലാമ്പുകൾ എന്നിവയുടെ സഹായത്താൽ ആണ്.
ഉയർന്ന ഗുണനിലവാരമുള്ള മെറ്റീരിയലുകൾക്കൊപ്പം, വലിയ ടച്ച് ഇൻഫോടെയ്ൻമെന്റ് സ്ക്രീൻ, ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ആംബിയൻ്റ് ലൈറ്റിംഗ്, 360° കാമറ, പനോരമിക് സൺറൂഫ് എന്നിവയുടെ സഹായത്തോടെ കാർ ഡ്രൈവിംഗും ക്യാബിൻ അനുഭവവും മെച്ചപ്പെട്ടതാക്കുന്നു. എൻഞ്ചിൻ വിഭാഗത്തിൽ VW-യുടെ വിശ്വസ്തമായ 1.0L TSI ടർബോയും 1.5L TSI ടർബോയും തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ ശക്തമായ പ്രകടനവും എഫിഷ്യൻസിയും ഉറപ്പാക്കപ്പെടുന്നു.

ഹ്യുണ്ടായി വെർണ ഫെയ്‌സ്‌ലിഫ്റ്റ്: കൂടുതൽ ആധുനികവും സ്മാർട്ടും ആകർഷകവുമായ രൂപത്തിലാണ് പുത്തൻ ഹ്യുണ്ടായി വെർണ വരുന്നത്. സുരക്ഷയിലും ലെവൽ-2 ADAS ഫീച്ചറുകൾ ഉൾപ്പെടുന്നുണ്ട്. വെർണയുടെ ഫ്യൂവൽ എഫിഷ്യൻസി മോഡലിന് അനുസരിച്ച് വ്യത്യാസപ്പെട്ടേക്കും. 1.5L നാച്ചുറലി അസ്പിറേറ്റഡ് മാനുവൽ വേർഷൻ ഏകദേശം 18-19 km/L വരെ മൈലേജ് നൽകാനും IVT ഓട്ടോമാറ്റിക് മോഡൽ ഏകദേശം 19-20 km/L വരെ നൽകാനും സാധ്യതയുണ്ട്.
2027 ഹോണ്ട സിറ്റി: പവർട്രെയിനിൽ 1.5 ലിറ്റർ പെട്രോൾ + സ്ട്രോങ് ഹൈബ്രിഡ് സിസ്റ്റം ഉപയോഗിച്ച് മികച്ച മൈലേജും പ്രകടനവും നൽകാൻ സാധ്യതയുണ്ട്. ബാഹ്യ രൂപത്തിൽ പുതുക്കിയ LED ഹെഡ്‌ലാമ്പുകൾ, സ്റ്റൈലിഷ് ഫ്രണ്ട് ഗ്രിൽ, ആകർഷകമായ അലോയ് വീലുകൾ എന്നിവ സിറ്റിയെ കൂടുതൽ മോഡേൺ ആക്കും. പുതിയ PF2 പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കി ഇന്ത്യയിലെ സെഡാൻ സെഗ്മെന്റിലേക്ക് ഒരു മെച്ചപ്പെട്ട, സ്മാർട്ട്, എഫിഷ്യൻറ് മോഡലായി എത്താൻ പോകുന്ന ഒന്നുക്കൂടിയാണ് ഹോണ്ട സിറ്റി.


Click it and Unblock the Notifications








