പോര്‍ക്കളത്തിലിറങ്ങാനുള്ള മാരുതിയുടെ 4 പടയാളികള്‍! ഓരോരുത്തരും ഒന്നിനൊന്ന് മെച്ചം....

ഇന്ത്യയിലെ സ്‌പോര്‍ട് യൂടിലിറ്റി വാഹന (എസ്‌യുവി) വിഭാഗം പിടിച്ചടക്കാനുള്ള ഉറച്ച ലക്ഷ്യത്തിലാണ് മാരുതി സുസുക്കി. ഇന്ത്യയിലെ നമ്പര്‍ 1 കാര്‍ നിര്‍മ്മാതാക്കളുടെ എസ്‌യുവികള്‍ എക്കാലത്തും ജനഹൃദയങ്ങള്‍ കീഴടക്കാന്‍ കാരണം പ്രായോഗികത, ഇന്ധനക്ഷമത, ആധുനിക സവിശേഷതകള്‍ എന്നിവ താങ്ങാനാവുന്ന വിലയില്‍ സംയോജിപ്പിക്കുന്നു എന്നതിനാലാണ്. ഇതിനോടനുബന്ധിച്ച് അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഒന്നിലേറെ എസ്‌യുവികള്‍ നിരത്തിലിറക്കാനായി ഇതിനകം തന്നെ സജ്ജമാക്കി കഴിഞ്ഞു.

നിങ്ങള്‍ ഒരു എസ്യുവി പ്രോമിയാണോ?. അല്ലെങ്കില്‍ ഇന്ധനക്ഷമതയുള്ളതും ആധുനിക സവിശേഷത നിറഞ്ഞതുമായ എസ്യുവികള്‍ വാങ്ങാന്‍ പ്ലാനിടുന്നവരോ? ആണെങ്കില്‍ മാരുതി സുസുക്കി നിങ്ങളെ കൈവിടില്ല. കാരണം എസ്‌യുവി പോര്‍ക്കളത്തില്‍ ഇനി പടവെട്ടാന്‍ ഇറങ്ങുന്നത് മാരുതിയുടെ നാല് പടയാളികളാണ്. മാരുതി സുസുക്കി ഇ വിറ്റാര, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര 7 സീറ്റര്‍, മാരുതി സുസുക്കി മൈക്രോ എസ്യുവി, മാരുതി സുസുക്കി ഫ്രോങ്ക്‌സ് ഹൈബ്രിഡ് എന്നീ കൊമ്പന്‍മ്മാരാണ് നിരത്തിലിറങ്ങിയിരിക്കുന്നത്.

1. മാരുതി സുസുക്കി ഇ വിറ്റാര: വരും മാസങ്ങളില്‍ ഷോറുമുകളില്‍ അരങ്ങേറ്റം കുറിക്കുന്ന മാരുതി സുസുക്കിയുടെ ആദ്യ തുറപ്പുച്ചീട്ടാണ് ഫുള്‍ ഇലട്രിക് എസ്യുവിയായ ഇ വിറ്റാര. പെര്‍ഫോമന്‍സ്, റേഞ്ച്, സുരക്ഷ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് നൂതന ഹാര്‍ടെക്റ്റ്-ഇ പ്ലാറ്റ്ഫോമിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 49 kWh, 61 kWhഎന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളാണ് ഇലക്ട്രിക് എസ്‌യുവി വാഗ്ദാനം ചെയ്യുന്നത്. ഇവ രണ്ടും ഈടുനില്‍ക്കുന്ന LFP ബ്ലേഡ് സെല്ലുകള്‍ ഉപയോഗിക്കുന്നത്.

അതിനാല്‍ വേരിയന്റിനെ ആശ്രയിച്ച് ഒറ്റ ചാര്‍ജില്‍ 500 കിലോമീറ്റര്‍ വരെ മികച്ച ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്നുണ്ട്. സിംഗിള്‍-മോട്ടോര്‍ ഫ്രണ്ട്-വീല്‍ ഡ്രൈവിലും ഡ്യുവല്‍-മോട്ടോര്‍ ഓള്‍-വീല്‍ ഡ്രൈവ് സജ്ജീകരണത്തിലും ലഭ്യമാകും. ബേസ് വേരിയന്റില്‍ ഏകദേശം 143 bhp മുതല്‍ ടോപ്പ്-സ്പെക്ക് AWD പതിപ്പില്‍ 184 bhp വരെ പവര്‍ ഔട്ട്പുട്ട് നല്‍കുന്നതിനാല്‍ ഇത് സുഗമമായ ആക്‌സിലറേഷനും ഹൈവേ പെര്‍ഫോമന്‍സും ഉറപ്പാക്കുന്നു.

2. മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര 7 സീറ്റര്‍: മാരുതി സുസുക്കിയുടെ അടുത്ത പടയാളി തികച്ചും ഒരു കുടുംബ സ്‌നേഹിയാണ്. നിലവിലുള്ള 5 സീറ്റര്‍ പതിപ്പിനേക്കാള്‍ കൂടുതല്‍ സ്‌പെയ്‌സും പ്രായോഗികതയും വാഗ്ദാനം ചെയ്യുന്ന തരത്തിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 2025 അവസാനത്തോടെയോ 2026 തുടക്കത്തോടെയോ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ഗ്രാന്‍ഡ് വിറ്റാര 1.5 ലിറ്റര്‍ മൈല്‍ഡ്-ഹൈബ്രിഡ് പെട്രോള്‍, 1.5 ലിറ്റര്‍ സ്‌ട്രോംഗ്-ഹൈബ്രിഡ് പവര്‍ട്രെയിനുകള്‍ക്കൊപ്പം മാനുവല്‍, ഓട്ടോമാറ്റിക്, ഇ-സിവിടി ഗിയര്‍ബോക്‌സ് ഓപ്ഷനുകളും നല്‍കും.

7-Seater Maruti Suzuki Grand Vitara

ഫീച്ചറുകളുടെ കാര്യത്തിലാണെങ്കില്‍ വലിയ ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച്സ്‌ക്രീന്‍, ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, വെന്റിലേറ്റഡ് സീറ്റുകള്‍, പനോരമിക് സണ്‍റൂഫ്, വയര്‍ലെസ് ചാര്‍ജിംഗ് എന്നിവയും പിന്‍ യാത്രക്കാര്‍ക്കായി ഒന്നിലധികം കംഫര്‍ട്ട്-ഫോക്കസ്ഡ് സൗകര്യങ്ങള്‍, രണ്ടാമത്തെയും മൂന്നാമത്തെയും നിരകള്‍ക്കായി പ്രത്യേക എസി വെന്റുകള്‍ എന്നിവ വാഗ്ദാനം ചെയ്‌തേക്കും. 15 ലക്ഷം മുതല്‍ 27 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില പ്രതീക്ഷിക്കുന്നത്.

3. മാരുതി സുസുക്കി മൈക്രോ എസ്യുവി: മാരുതി സുസുക്കിയുടെ മറ്റൊരു തുറുപ്പുച്ചീട്ടായി കണക്കാക്കുന്നത് വരാന്‍ പോകുന്ന മൈക്രോ എസ്യുവിയാണ്. മാനുവല്‍, ഓട്ടോമാറ്റിക്/എഎംടി ഗിയര്‍ബോക്സ് ഓപ്ഷനുകളുമായി ജോടിയാക്കിയ പുതിയ 1.2 ലിറ്റര്‍ Z-സീരീസ് പെട്രോള്‍ എഞ്ചിനായിരിക്കും ഇതിന് കരുത്ത് പകരു. മൈല്‍ഡ്-ഹൈബ്രിഡ് വേരിയന്റുകള്‍ മികച്ച ഇന്ധനക്ഷമത ഉറപ്പാക്കും.

ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഉയര്‍ന്ന ട്രിമ്മുകളില്‍ സണ്‍റൂഫ്, വയര്‍ലെസ് ചാര്‍ജിംഗ്, കണക്റ്റഡ് കാര്‍ ടെക് തുടങ്ങിയ ആധുനിക സവിശേഷതകള്‍ മാരുതി ഇതില്‍ സജ്ജീകരിക്കാന്‍ സാധ്യതയുണ്ട്. മാരുതി കാറുകള്‍ ഇപ്പോള്‍ സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാറില്ല. വരാന്‍ പോകുന്ന എസ്‌യുവിയില്‍ 6 എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, ഇഎസ്പി, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ഉയര്‍ന്ന വേരിയന്റുകളില്‍ 360-ഡിഗ്രി ക്യാമറ എന്നിവ വാഗ്ദാനം ചെയ്‌തേക്കും.

4. മാരുതി സുസുക്കി ഫ്രോങ്ക്‌സ് ഹൈബ്രിഡ്: മാരുതി സുസുക്കി സമീപ ഭാവിയില്‍ പുറത്തിറക്കാന്‍ പോകുന്ന മറ്റൊരു എസ്‌യുവി ഫ്രോങ്ക്‌സ് ഹൈബ്രിഡ് ആണ്. 1.2 ലിറ്റര്‍ Z-സീരീസ് പെട്രോള്‍ എഞ്ചിനും ഇലക്ട്രിക് മോട്ടോര്‍, ബാറ്ററി പായ്ക്ക്, റീജനറേറ്റീവ് ബ്രേക്കിംഗ് എന്നിവ ഉള്‍പ്പെടുന്ന ശക്തമായ ഹൈബ്രിഡ് സിസ്റ്റവും സംയോജിപ്പിച്ചിരിക്കുന്നതിനാല്‍ ആളൊരു കില്ലായായിരിക്കുമെന്ന കാര്യത്തില്‍ സംശയങ്ങള്‍ ഒന്നും തന്നെ വേണ്ട.

മാരുതി സ്വന്തമായി വികസിപ്പിക്കുന്ന ഹൈബ്രിഡ് ടെസ് സജ്ജീകരിച്ചെത്തുന്ന ആദ്യത്തെ മോഡല്‍ ആയിരിക്കും ഫ്രോങ്ക്‌സ് എന്നാണ് വിവരം. ഈ കാറിന് ഏകദേശം 30 മുതല്‍ 35 കിലോമീറ്റര്‍ വരെയാണ് ഇന്ധനക്ഷമത പ്രതീക്ഷിക്കുന്നത്. മികച്ച ഇന്ധനക്ഷമതക്കൊപ്പം ഈ സജ്ജീകരണം മികച്ച ടോര്‍ക്ക് ഡെലിവറിയും കുറഞ്ഞ എമിഷനും ഉപയോഗിച്ച് സുഗമമായ സിറ്റി, ഹൈവേ ഡ്രൈവിംഗ് സാധ്യമാക്കും. ലോഞ്ച് അടുക്കുന്ന മുറയ്ക്ക് ഈ വാഹനങ്ങളെ കുറിച്ചുള്ള വിശദാംശങ്ങള്‍ കമ്പനി പുറത്തുവിടും.

More from DriveSpark

Article Published On: Thursday, October 2, 2025, 14:03 [IST]
English summary
4 upcoming maruti suzuki suv you should wait for in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X