അധികം ചെലവിന് കൊടുക്കേണ്ട, എസിയിട്ട് പോകാം! കുറഞ്ഞ മെയിന്റനന്‍സുള്ള കാറുകള്‍ ഇതാണ്...

ഒരു കാര്‍ എന്നത് ഇന്നും പലരുടെയും സ്വപ്‌നമായിരിക്കും. കാര്‍ വാങ്ങി കഴിഞ്ഞാല്‍ അവയ്ക്കുള്ള പരിപാലന ചെലവ് കാരണം ടൂവീലറില്‍ തന്നെ യാത്ര തുടരുന്ന ഒത്തിരി പേര്‍ നമുക്ക് ചുറ്റുമുണ്ട്. എന്നാല്‍ ഇന്ന് ഇന്ത്യയില്‍ വളരെ കുറച്ച് പരിപാലന ചെലവ് മാത്രമുള്ള ചില കാറുകളും വില്‍പ്പനക്കെത്തുന്നുണ്ട്. മാരുതി സുസുക്കി, ഹ്യുണ്ടായി, ടാറ്റ, ഹോണ്ട എന്നീ പ്രമുഖ ബ്രാന്‍ഡില്‍ നിന്നുള്ള ആ കാറുകളുടെ ഒരു പട്ടിക ഞങ്ങള്‍ തയാറാക്കിയിട്ടുണ്ട്. 'തീറ്റിപ്പോറ്റാന്‍' കുറഞ്ഞ ചെലവ് മാത്രമുള്ള ആ കാറുകള്‍ ഏതൊക്കെ ആണെന്നും അവയുടെ വില, എഞ്ചിന്‍ ഓപ്ഷനുകള്‍ പ്രത്യേകതകള്‍ എന്നിവ ചുവടെ വിശദമായി വായിക്കാം.

ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ്: ഈ കാറിന്റെ പ്രാരംഭ വില 5.98 ലക്ഷം. ഇത് എക്‌സ്-ഷോറൂം വില മാത്രമാണ്. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഈ കാറിന്റെ ഹൃദയം. ഒരു സിഎന്‍ജി പവര്‍ട്രെയിന്‍ ഓപ്ഷനും കാറില്‍ വാഗ്ദാനം ചെയ്യുന്നു. ഈ കാറിന്റെ 5 വര്‍ഷത്തേക്കുള്ള പരിപാലനച്ചെലവ് ഏകദേം 19954 രൂപയാണ്. ഇത് ചിലപ്പോള്‍ അങ്ങോട്ടോ ഇങ്ങോട്ടോ ചിലപ്പോള്‍ മാറാം.

cars that are easy and affordable to maintain

ഹോണ്ട അമേസ്: ജാപ്പനീസ് വാഹന നിര്‍മാതാക്കളില്‍ നിന്നുള്ള കോംപാക്ട് സെഡാന്‍ കാറിന്റെ പ്രാരംഭ വില 8.09 ലക്ഷം രൂപയാണ്. 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ഈ കാറിന് കരുത്ത് പകരുന്നത്. ഈ കാറിന്റെ ആദ്യ സര്‍വീസ് സൗജന്യമാണ്. രണ്ടാമത്തെ സര്‍വീസിന് 5,000 മുതല്‍ 6,000 രൂപ വരെ മാത്രമേ ചെലവാകൂ എന്നത് ശ്രദ്ധിക്കുക.

മാരുതി സുസുക്കി വാഗണ്‍ആര്‍: ഇന്ത്യക്കാരുടെ പ്രിയപ്പെട്ട കാര്‍ മോഡലാണിത്. ഈ ടോള്‍ബോയ് ഹാച്ച്ബാക്കിന്റെ ലക്ഷക്കണക്കിന് യൂണിറ്റുകളാണ് ഇന്ത്യക്കാര്‍ ഇതിനോടകം വാങ്ങിക്കൂട്ടിയിരിക്കുന്നത്. വാഗണ്‍ആര്‍ നിലവില്‍ 5.64 ലക്ഷം രൂപ പ്രാരംഭ വിലയില്‍ ആരംഭിക്കുന്നു. ഇത് മാത്രമല്ല പരിപാലനച്ചെലവും വളരെ കുറവായത് കൊണ്ടാണ് ഈ കാറിന് ഇന്ത്യക്കാര്‍ക്കിടയില്‍ നല്ല സ്വീകാര്യത ലഭിക്കുന്നത്. 1.0 ലിറ്റര്‍, 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ കാറില്‍ വാഗ്ദാനം ചെയ്യുന്നു. സിഎന്‍ജി പവര്‍ട്രെയിന്‍ ഓപ്ഷനും തെരഞ്ഞെടുക്കാം.

tata tiago

ടാറ്റ ടിയാഗോ: പെട്രോള്‍, ഇലക്ട്രിക്, സിഎന്‍ജി എന്നിവയുള്‍പ്പെടെ ഒന്നിലധികം വേരിയന്റുകളില്‍ ഈ കാര്‍ ഇന്ത്യയില്‍ ലഭ്യമാണ്. ടാറ്റ മോട്ടോര്‍സ് വില്‍പ്പനക്കെത്തിക്കുന്ന ഏറ്റവും കുറഞ്ഞ വിലയുള്ള കാര്‍ മോഡലാണിത്. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 4 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടിയ ഈ ഹാച്ച്ബാക്ക് വളരെ സുരക്ഷിതമായ ഒരു കാര്‍ കൂടിയാണ്.

20,000 കിലോമീറ്റര്‍ ഓടുകയോ അല്ലെങ്കില്‍ 24 മാസം ഉപയോഗിച്ചാല്‍ സര്‍വീസ് ഫീസ് 5000 രൂപയില്‍ താഴെ മാത്രമേ വരുന്നുള്ളൂ. അതുപോലെ ഈ കാറിന്റെ വിലയും വളരെ കുറവാണ്. വെറും 4.99 ലക്ഷം രൂപ മാത്രമാണ് ടിയാഗോ ബേസ് വേരിയന്റിന്റെ വില. 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് മോട്ടോര്‍ ഈ കാറിനെ പരിപാലിക്കാന്‍ വളരെ എളുപ്പമാക്കുന്നു.

maruti alto k10

മാരുതി സുസുക്കി ആള്‍ട്ടോ K10: ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് ലഭ്യമായ ഏറ്റവും താങ്ങാനാവുന്ന വിലയുള്ള കാറാണ് മാരുതി സുസുക്കി ആള്‍ട്ടോ K10. ഇതിന്റെ പ്രാരംഭ വില വെറും 4.09 ലക്ഷം രൂപ മാത്രമാണ്. വിലയുടെ കാര്യത്തില്‍ മാത്രമല്ല പരിപാലനച്ചെലവും വളരെ കുറവായതിനാല്‍ ഓരോ മാസവും ആയിരക്കണക്കിന് ആള്‍ട്ടോയാണ് വിറ്റുപോകുന്നത്. ഈ കാറിന്റെ മെയിന്റനന്‍സിന് ഏതാനും ആയിരങ്ങള്‍ മാത്രം ചെലവാക്കിയാല്‍ മതി.

അതായത് ഒരു പ്രീമിയം ബൈക്കിന്റെ സര്‍വീസ് കോസ്റ്റ് പോലും യഥാര്‍ത്ഥത്തില്‍ ആള്‍ട്ടോക്ക് വരാറില്ല. അതുകൊണ്ട് കൂടിയാണ് പല ഇന്ത്യക്കാരുടെയും ആദ്യത്തെ കാറായി ആള്‍ട്ടോ മാറുന്നത്. 1.0 ലിറ്റര്‍ ഡ്യുവല്‍-ജെറ്റ് പെട്രോള്‍ എഞ്ചിനാണ് ഈ കാറില്‍ നല്‍കിയിരിക്കുന്നത്. പട്രോള്‍, സിഎന്‍ജി ഓപ്ഷനുകളില്‍ ആള്‍ട്ടോ വാങ്ങാന്‍ സാധിക്കും. രണ്ടിനും ഉയര്‍ന്ന മൈലേജാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

ഇന്ത്യയില്‍ കുറഞ്ഞ പരിപാലനച്ചെലവുള്ള കാര്‍ അന്വേഷിക്കുന്നവര്‍ക്ക് പരിഗണിക്കാവുന്ന കാര്‍ മോഡലുകളാണ് മുകളില്‍ പറഞ്ഞിരിക്കുന്നത്. വിവിധ വില നിലവാരത്തില്‍ വിവിധ ബ്രാന്‍ഡുകളുടെ കാറുകള്‍ ഇതിലുണ്ട്. ഇത് പരിശോവധിച്ച് നിങ്ങളുടെ ബജറ്റും ആവശ്യങ്ങളും സര്‍വീസ് സെന്ററുകളുടെയും മറ്റും ലഭ്യതയുമെല്ലാം അനുസരിച്ച് കാര്‍ തെരഞ്ഞെടുക്കാം. ഈ ലേഖനം ഉപകാരപ്രദമായെന്ന് തോന്നിയാല്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ച് കൊടുക്കുമല്ലോ.

More from DriveSpark

Article Published On: Thursday, February 20, 2025, 15:54 [IST]
English summary
5 affordable cars having low maintenance cost hyundai grand i10 nios to maruti alto k10
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X