ഈ കാറുകളും 'ഗില്ലി'യിലെ പാട്ടും കൂടിയുണ്ടെങ്കില്‍ ഉഷാറായി... കുറഞ്ഞ ബജറ്റില്‍ വാങ്ങാവുന്ന 'ഫണ്‍' കാറുകള്‍
കാര്‍ എന്നത് ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തെത്താന്‍ ഉപയോഗിക്കുന്ന വാഹനങ്ങളില്‍ ഒന്ന് മാത്രമല്ലെന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാം. കാര്‍ എന്നതിന്റെ നിര്‍വചനം ഓരോ വ്യക്തികള്‍ക്കും അനുസരിച്ച് മാറിക്കൊണ്ടിരിക്കും. പല തരത്തിലുള്ള കാറുകള്‍ ഇന്ന് നമുക്ക് മാര്‍ക്കറ്റില്‍ വാങ്ങാന്‍ കിട്ടും. ചില കാറുകള്‍ ഓടിക്കാന്‍ ഭയങ്കര രസമാണെങ്കില്‍ ചിലതില്‍ പാസഞ്ചര്‍ സീറ്റുകളില്‍ യാത്ര ചെയ്യാനായിരിക്കും സുഖം. ഓടിക്കാന്‍ വളരെ രസകരമായ കാറുകളെ 'ഫണ്‍ ടു ഡ്രൈവ്' കാറുകള്‍ (Fun To Drive Caars) എന്ന് പൊതുവേ വിശേഷിപ്പിക്കാറുണ്ട്. ഓടിക്കാന്‍ വളരെ രസകരമായ ഈ കാറുകള്‍ പോക്കറ്റ് കീറാത്ത വിലയിലും ഇന്ത്യന്‍ വിപണിയില്‍ വാങ്ങാന്‍ സാധിക്കും.
20 ലക്ഷത്തില്‍ താഴെയുള്ള മികച്ച 5 കാറുകളുടെ പട്ടിക ഞങ്ങള്‍ തയാറാക്കിയിട്ടുണ്ട്. അത് നിങ്ങള്‍ക്ക് പരിശോധിക്കാം. ഈ കാറുകള്‍ നിങ്ങളെ ലക്ഷ്യസ്ഥാനത്തെത്തിക്കുന്നുവെന്ന് മാത്രമല്ല ഡ്രൈവ് ചെയ്യുന്നയാള്‍ക്ക് അഡ്രിനാലിന്‍ റഷ് കൂടി നല്‍കുന്നവയാണ്. ഹാച്ച്ബാക്കുകള്‍ മുതല്‍ എസ്യുവികളും സെഡാനുകളും ഉള്‍പ്പെടെ ഓരോ കാര്‍ പ്രേമിക്കും അനുയോജ്യമായ ബോഡി സ്‌റ്റൈല്‍, ബ്രാന്‍ഡ്, പവര്‍ട്രെയിന്‍ എന്നിവയുള്ള വാഹനങ്ങളാണ് പട്ടികയിലുള്ളത്.

ഹ്യുണ്ടായി i20 N ലൈന്‍: ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായിയുടെ പ്രീമിയം ഹാച്ച്ബാക്കായ i20-യുടെ സ്‌പോര്‍ട്ടിയര്‍ പതിപ്പാണ് i20 Nലൈന്‍. 10 ലക്ഷം മുതല്‍ രൂപ. 12.56 ലക്ഷം രൂപ വരെ വിലയുള്ള ഈ വാഹനം ഒരു സ്‌പോര്‍ട്ടി ഹാച്ച്ബാക്കായി വേറിട്ടുനില്‍ക്കുന്നു. i20 എതിരാളിയായ ആള്‍ട്രോസിന്റെ സ്‌പോര്‍ട്ടിയര്‍ പതിപ്പായ റേസറുമായാണ് ഇത് ഏറ്റുമുട്ടുന്നത്.
സ്പോര്‍ട്ടി സസ്പെന്‍ഷനും ടര്‍ബോ പെട്രോള്‍ എഞ്ചിനും കാരണം ഇത് ആവേശകരമായ ഡ്രൈവിംഗ് അനുഭവം പ്രദാനം ചെയ്യുന്നു. സ്‌പോര്‍ട്ടി നവീകരണങ്ങള്‍ക്കൊപ്പം കൂടുതല്‍ പരുക്കന്‍ എക്സ്ഹോസ്റ്റും നല്‍കിയത് കാറിനെ കൂടുതല്‍ ആകര്‍ഷണീയമാക്കുന്നു. 1 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 120 PS പവറും 172 Nm ടോര്‍ക്കും നല്‍കുന്നു. മാനുവല്‍ അല്ലെങ്കില്‍ DCT ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ ഇത് വാങ്ങാം. പ്രത്യേകിച്ച് മാനുവല്‍ ട്രാന്‍സ്മിഷനില്‍ ആവേശകരമായ ഡ്രൈവിംഗ് അനുഭവം ഉറപ്പാക്കുന്നു.

മാരുതി സുസുക്കി ഫ്രോങ്ക്‌സ്: മാരുതിയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറുകളില്‍ ഒന്നായ ഫ്രോങ്ക്‌സ് അതിന്റെ കൂപ്പെ ഡിസൈന്‍, വില, മൈലേജ് എന്നിവ വഴി ഒരുപാട് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നു. നിലവില്‍ 7.55 ലക്ഷം മുതല്‍ രൂപ. 13.04 ലക്ഷം വരെയാണ് ഇതിന്റെ എക്‌സ്‌ഷോറൂം വില. എന്നാല്‍ വണ്ടിപ്രാന്തന്‍മാര്‍ക്ക് ഈ ക്രോസ്ഓവര്‍ എസ്‌യുവിയോട് ഇഷ്ടം തോന്നാന്‍ കാരണം ഇതിലെ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ്.
കാറില്‍ നാചുറലി ആസ്പി്േരറ്റഡ് പെട്രോള്‍ എഞ്ചിനില്‍ ലഭ്യമാണെങ്കിലും, 100 PS പവറും 148 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ വേരിയന്റാണ് ആവേശം നല്‍കുന്നത്. ബലേനോ RS -ല്‍ ആദ്യമായി അവതരിപ്പിച്ച ഈ എഞ്ചിന്‍ ഈ പട്ടികയിലെ ഏറ്റവും കരുത്തന്‍ അല്ലെങ്കിലും മികച്ച പ്രകടനം കാഴ്ചവെക്കുന്നു.
സ്‌കോഡ കൈലാക്ക്: ചെക്ക് റിപബ്ലിക്കന്‍ ബ്രാന്‍ഡ് ആയ സ്‌കോഡ ഏറ്റവും പുതുതായി വിപണിയില്‍ എത്തിച്ച സബ് 4 മീറ്റര്‍ എസ്‌യുവിയാണ് കൈലാക്ക്. മലയാളിയാണ് ഈ എസ്‌യുവിക്ക് പേര് ഇട്ടിരിക്കുന്നത് ചുരുങ്ങിയ നാളുകള്‍ കൊണ്ട് വിപണിയില്‍ മികച്ച അഭിപ്രായം നേടിയ ഈ കാറിന്റെ വില 7.89 ലക്ഷം മുതല്‍ രൂപ 14.40 ലക്ഷം രൂപ വരെയാണ്. മിഡ്‌െൈസസ് എസ്‌യുവിയായ കുഷാഖിന്റെ അതേ MQB AO IN പ്ലാറ്റ്ഫോമിലാണ് സ്‌കോഡ കൈലാക്ക് നിര്‍മ്മിച്ചിരിക്കുന്നത്.
കരുത്തുറ്റ ഷാസി, മികച്ച ഹാന്‍ഡ്‌ലിംഗ്, ആകര്‍ഷകമായ സ്റ്റിയറിംഗ് എന്നിവ കൈലാക്കിനെ മികച്ച ഫണ്‍ ടു ഡ്രൈവ് കാറുകളില്‍ ഒന്നാക്കി മാറ്റുന്നു. 115 PS പവറും 178 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് ഈ കാറിന് കരുത്ത് പകരുന്നത്. ഇത് ബേസ് വേരിയന്റിലടക്കം രസകരമായ ഡ്രൈവ് ഉറപ്പാക്കുന്നു. ഫോക്‌സ്‌വാഗണ്‍ പോളോയുടെ പിന്‍ഗാമിയായി പലരും ഇതിനെ കണക്കാക്കുന്നു.

ഫോക്‌സ്‌വാഗണ്‍ വെര്‍ട്ടിസ്: നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റ് പോകുന്ന മിഡ്‌സൈസ് സെഡാന്‍ ആണ് ഫോക്‌സ്‌വാഗണ്‍ വെര്‍ട്ടിസ്. കാറിന്റെ നിലവിലുള്ള വില 11.56 ലക്ഷം മുതല്‍ 19.40 ലക്ഷം രൂപ വരെ പോകുന്നു. സ്റ്റിയറിംഗ്, കൃത്യമായ ഹാന്‍ഡ്‌ലിംഗ് എന്നിവയുടെ ഫലമായി ഡ്രൈവിംഗ് ആസ്വദിക്കുന്നവരുടെ പ്രിയപ്പെട്ട മോഡലുകളില്‍ ഒന്നായി വെര്‍ട്ടിസ് മാറിയിട്ടുണ്ട്. GT വേരിയന്റിലെ 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 150 PS പവറും 250 Nm ടോര്‍ക്കും നല്‍കുന്നു.
ഇതിന്റെ സ്പോര്‍ട്ടിയര്‍ ആകര്‍ഷണം ഉയര്‍ത്തുന്ന ഡിസൈന്‍ ഘടകങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വെര്‍ട്ടിസിന്റെ അതേ പ്ലാറ്റ്‌ഫോമില്‍ വരുന്ന സ്‌കോഡ മോഡല്ായ സ്ലാവിയയും പരിഗണിക്കാവുന്നതാണ്. നിങ്ങളുടെ വ്യക്തലപരമായ മുന്‍ഗണനകള്‍ കൂടി പരിഗണിച്ച് വെര്‍ട്ടിസും സ്ലാവിയയും ടെസ്റ്റ് ഡ്രൈവ് നടത്തിയ ശേഷം മാത്രം വാങ്ങിയാല്‍ മതി. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടിയ കാറുകള്‍ കൂടിയാണ് ഇവ രണ്ടും.

മഹീന്ദ്ര BE 6: ട്രെന്‍ഡിംഗ് ആയ BE 6 ഇവിയുടെ നിലവിലെ പ്രാരംഭ വില 18.9 ലക്ഷം രൂപയാണ്. ബേസ് വേരിയന്റിലെ പവര്‍ട്രെയിന്‍ 230 PS പവറും 380 Nm ടോര്‍ക്കും വാഗ്ദാനം ചെയ്യുന്നു. പട്ടികയിലെ ഏറ്റവും കരുത്തുറ്റ വാഹനമാണ് BE 6. ഇതിലെ റിയര്‍-വീല്‍ ഡ്രൈവ് സജ്ജീകരണം ആവേശകരമായ ഡ്രൈവിംഗ് അനുഭവം പ്രദാനം ചെയ്യുന്നു. ഡ്രിഫ്റ്റിംഗും ഡോനട്ടുകളും ഉള്‍പ്പെടെയുള്ള ഇലക്ട്രിക് വാഹനങ്ങളുടെ ആവേശകരമായ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകും ഈ ഇവി.
ഡ്രൈവിംഗ് ആവേശമായി കരുതുന്നവര്‍ ഉയര്‍ന്ന പെര്‍ഫോമന്‍സ് നല്‍കുന്ന കാര്‍ വേണമെന്ന് ആഗ്രഹിക്കുന്നു. ഓവര്‍ടേക്ക് ചെയ്യാന്‍ അടക്കം റോഡില്‍ വേഗത്തില്‍ സഞ്ചരിക്കുമ്പോള്‍ പിക്കപ്പ് വളരെ പ്രധാനമാണ്. സിറ്റി ഡ്രൈവിംഗിന് വേണ്ടി മാത്രമല്ല ഹൈവേകളിലും നന്നായി സഞ്ചരിക്കുന്ന തരത്തിലാണ് ഈ കാറുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 20 ലക്ഷം രൂപയില്‍ താഴെ വിലയില്‍ മികച്ച ഡ്രൈവിംഗ് അനുഭവം സമ്മാനിക്കുന്ന കാറുകളാണ് മുകളില്‍ പറഞ്ഞിരിക്കുന്നത്. നിങ്ങള്‍ ഇത്തരത്തില്‍ ഒരു കാര്‍ തേടുന്നവരാണെങ്കില്‍ അവയില്‍ ഒന്ന് പരിഗണിക്കാം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








