ഇനി മൂടൽമഞ്ഞുപോലും നിങ്ങൾക്ക് പ്രശ്നമാവില്ല! റഡാർ ADAS ഉള്ള 5 കാറുകളെ പരിചയപെടാം

കനത്ത മൂടൽമഞ്ഞ് നിറഞ്ഞ റോഡുകളിൽ ഡ്രൈവ് ചെയ്യുന്നത് ഏത് ഡ്രൈവർക്കും വലിയ സമ്മർദ്ദമുണ്ടാക്കുന്ന ഒരു കാര്യമാണ്. മുന്നിലുള്ള വാഹനങ്ങളോ റോഡിലെ തടസ്സങ്ങളോ അവസാന നിമിഷം വരെ കാണാനാകാത്ത സാഹചര്യങ്ങളിൽ ചെറിയൊരു പിഴവ് പോലും വലിയ അപകടത്തിലേക്ക് നയിക്കാം. ഇത്തരത്തിലുള്ള വെല്ലുവിളികൾ കുറക്കാനാണ് ഇന്നത്തെ കാറുകളിൽ റഡാർ അധിഷ്ഠിത ADAS (Advanced Driver Assistance Systems) അവതരിപ്പിച്ചിരിക്കുന്നത്. സാധാരണ ക്യാമറകളെ മാത്രം ആശ്രയിക്കാതെ റേഡിയോ തരംഗങ്ങൾ ഉപയോഗിച്ച് മുന്നിലുള്ള സാഹചര്യങ്ങൾ തിരിച്ചറിയുന്ന ഈ സാങ്കേതികവിദ്യ മൂടൽമഞ്ഞ് പോലുള്ള സാഹചര്യങ്ങളിലും ഡ്രൈവർക്കൊരു അധിക സുരക്ഷാ കവചമായി പ്രവർത്തിക്കുന്നു. ഇത്തരത്തിലുള്ള സാങ്കേദികവിദ്യ വാഗ്ദാനം ചെയ്യുന്ന ഏതാനും ചില കാറുകളെ പരിചയപെട്ടാലോ.

സുരക്ഷക്കും ആധുനിക സാങ്കേതികവിദ്യക്കും കൂടുതൽ പ്രാധാന്യം നൽകി ടാറ്റ മോട്ടോഴ്‌സ് അവതരിപ്പിച്ച ഒരു മോഡലാണ് പുതിയ സിയറ. ഇത് എസ്‌യുവി വിഭാഗത്തിലേക്കുള്ള ബ്രാൻഡിന്റെ പ്രധാന എൻട്രി കൂടിയായിരുന്നു. രൂപകൽപ്പന പോലെ തന്നെ സുരക്ഷയെ മുൻനിരയിൽ വെക്കുന്ന ഈ എസ്‌യുവിയിൽ ലെവൽ 2 ADAS പാക്കേജ് നൽകുന്നുണ്ട്. ഇതിൽ അഡാപ്റ്റീവ് ക്രൂയ്സ് കൺട്രോൾ മുന്നിലുള്ള വാഹനത്തോട് സുരക്ഷിത അകലം പാലിച്ച് വേഗത സ്വയം ക്രമീകരിക്കാൻ സഹായിക്കുന്നു.

5 cars with Radar Based ADAS

കൂടാതെ റഡാർ ക്യാമറ ഫ്യൂഷൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ലെയ്ൻ കീപ്പിംഗ് അസിസ്റ്റ് പോലുള്ള ഫീച്ചറുകളും ഉൾപ്പെടുന്നുണ്ട്. അതിനാൽ മൂടൽമഞ്ഞ്, കനത്ത മഴ, കുറഞ്ഞ ദൃശ്യപരത എന്നിവയുള്ള സാഹചര്യങ്ങളിൽ പോലും മുന്നിലുള്ള വാഹനങ്ങളെയും റോഡിലെ ചലനങ്ങളെയും കൂടുതൽ കൃത്യമായി തിരിച്ചറിയാൻ ഈ സിസ്റ്റങ്ങൾ സഹായിക്കും. 11.49 ലക്ഷം രൂപ മുതൽ 21.29 ലക്ഷം രൂപ വരെയാണ് സിയറയുടെ എക്‌സ്ഷോറൂം വില വരുന്നത്.

അടുത്തതായി വരുന്നത് പുതിയ തലമുറ മോഡലുമായി ഇന്ത്യയിൽ വീണ്ടും ശ്രദ്ധ നേടുന്ന കിയ സെൽറ്റോസാണ്. ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കൊപ്പം മുമ്പ് ഉണ്ടായിരുന്ന ചില ഉയർന്ന വകഭേദങ്ങളിലേത് പോലെ ലെവൽ 2 ADAS സ്യൂട്ടും ഈ എസ്‌യുവിയിൽ ലഭ്യമാണ്. ഉയർന്ന ട്രിംസുകളിൽ റഡാർ സഹായത്തോടെ പ്രവർത്തിക്കുന്ന സുരക്ഷാ ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അഡാപ്റ്റീവ് ക്രൂയ്സ് കൺട്രോൾ, ഫോർവേർഡ് കൊളീഷൻ അസിസ്റ്റ് തുടങ്ങിവ ഉൾപെടുന്നു.

5 cars with Radar Based ADAS

എഞ്ചിൻ ഓപ്ഷനുകളിൽ പ്രധാന ആകർഷണം 157 bhp കരുത്ത് നൽകുന്ന 1.5 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാണ്. മാത്രവുമല്ല ഈ യൂണിറ്റിനൊപ്പം ദൈനംദിന ഉപയോഗത്തിനായി 1.5 ലിറ്റർ നാച്ചുറലി ആസ്‌പിറേറ്റഡ് പെട്രോൾ എഞ്ചിൻ ഓപ്ഷനും ലഭ്യമാണ്. 10.8 ലക്ഷം രൂപ മുതൽ 19.8 ലക്ഷം രൂപ വരെ എക്‌സ്ഷോറൂം വില മുടക്കിയാൽ കിയ സെൽറ്റോസിനെ നിങ്ങൾക്ക് സ്വന്തമാക്കാവുന്നതാണ്.

ഇന്ത്യൻ എസ്‌യുവി വിപണിയിൽ വർഷങ്ങളായി ഒരു മാനദണ്ഡമായി തുടരുന്ന മോഡലാണ് ഹ്യുണ്ടായി ക്രെറ്റ. അതിന്റെ ഏറ്റവും വലിയ ശക്തികളിലൊന്ന് ആധുനിക സുരക്ഷാ സാങ്കേതികവിദ്യകളാണ്. അതിൽ ഏറ്റവും പ്രധാനമായി പറയേണ്ടത് ADAS സ്യൂട്ടിനെ കുറിച്ചാണ്. എഞ്ചിൻ ഓപ്ഷനുകളുടെ കാര്യത്തിൽ ക്രെറ്റ വളരെ വൈവിധ്യമാർന്നതാണ്. മികച്ച പ്രകടനത്തിനായി 157 bhp പവർ നൽകുന്ന 1.5 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ ഉൾപ്പെടെ വിവിധ ഡ്രൈവിംഗ് ആവശ്യങ്ങൾക്ക് അനുയോജ്യമായ ഒന്നിലധികം പവർട്രെയിനുകൾ ഹ്യുണ്ടായി നൽകുന്നുണ്ട്.

5 cars with Radar Based ADAS

നിലവിൽ 13.6 ലക്ഷം രൂപ മുതൽ 23.7 ലക്ഷം വരെ എക്‌സ്ഷോറൂം വിലയുള്ള മഹീന്ദ്ര XUV700 ആണ് അടുത്തതായി വരുന്നത്. മാസ്സ്-മാർക്കറ്റ് എസ്‌യുവികളിൽ റഡാർ അധിഷ്ഠിത ലെവൽ 2 ADAS അവതരിപ്പിച്ച ആദ്യകാല മോഡലുകളിൽ ഒന്നൂകൂടിയാണിത്. മാത്രവുമല്ല എഞ്ചിൻ പ്രകടനത്തിന്റെ കാര്യത്തിൽ ഇവൻ മുന്നിലാണ്. പെട്രോൾ പതിപ്പ് ഏകദേശം 197 bhp പവറും ഡീസൽ പതിപ്പ് ഏകദേശം 182 bhp പവറും ഉത്പാദിപ്പിക്കുന്നുണ്ട്.

ഈ ലിസ്റ്റിൽ അവസാനമായി വരുന്ന മോഡലാണ് ഹ്യുണ്ടായി വെർണ. റഡാർ അധിഷ്ഠിത ADAS എസ്‌യുവികളിൽ മാത്രം ഒതുങ്ങാതെ സെഡാവുകളിലും ശക്താമായി വാഗ്ദാനം ചെയ്യുന്നുണ്ട് എന്നതിനുള്ള ഒരു ഉദാഹരണമാണ് ഈ മോഡൽ. പെർഫോമൻസിൽ 1.5 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ ഏകദേശം 157 bhp കരുത്ത് ഉത്പാദിപ്പിക്കുന്നുണ്ട്. മാത്രവുമല്ല ഹൈവേയിൽ സ്ഥിരതയുള്ള ഡ്രൈവിംഗും മികച്ച ഇന്ധനക്ഷമതയും വെർണ നൽകുന്നുണ്ട്. നിലവിൽ 10.7 ലക്ഷം മുതൽ 16.9 ലക്ഷം വരെയാണ് എക്‌സ്ഷോറൂം വില.

More from DriveSpark

Article Published On: Friday, December 19, 2025, 15:45 [IST]
English summary
5 cars with radar based adas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X