6 എയര്‍ബാഗുകളുള്ള ഏറ്റവും കുറഞ്ഞ വിലയുള്ള 5 കാറുകള്‍! ഏറ്റവും 'ചീപ്പ്' കാറിന് 34.43 കി.മീ മൈലേജും

നിലവില്‍ ഇന്ത്യക്കാര്‍ കാര്‍ വാങ്ങുമ്പോള്‍ ഏറ്റവും കൂടുതല്‍ പരിഗണിക്കുന്ന ഘടകങ്ങളില്‍ ഒന്ന് സേഫ്റ്റിയാണ്. ഈ ഒരൊറ്റ കാര്യം മുഖമുദ്രയാക്കി ടാറ്റ പോലുള്ള ബ്രാന്‍ഡുകള്‍ വിജയം കൊയ്യുമ്പോള്‍ മറ്റ് കമ്പനികളും തങ്ങളുടെ ഉല്‍പ്പന്നങ്ങളില്‍ കൂടുതല്‍ സുരക്ഷ സവിശേഷതകള്‍ ചേര്‍ക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഒരു കാലത്ത് പ്രീമിയം കാറുകളില്‍ മാത്രമായിരുന്നു 6 എയര്‍ബാഗുകള്‍ ലഭിച്ചിരുന്നത്. എന്നാല്‍ ഇന്ന് കഥ മാറി. ബജറ്റ് വിലയില്‍ വരുന്ന കാറുകളില്‍ പോലും ആറ് എയര്‍ബാഗുകളുടെ സംരക്ഷണമുണ്ട്. ഉപഭോക്താക്കള്‍ സേഫ്റ്റി ഫീച്ചറുകള്‍ക്ക് നല്‍കുന്ന പ്രാധാന്യം അടിവരയിടുന്നതാണ് ഈ നീക്കം.

കഴിഞ്ഞ ദിവസം മാരുതി സുസുക്കി തങ്ങളുടെ ജനപ്രിയ ചെറുകാറുകളില്‍ ഒന്ന് ആറ് എയര്‍ബാഗുകള്‍ ചേര്‍ത്ത് അപ്‌ഡേറ്റ് ചെയ്തത് തന്നെ ഉദാഹരണം. വൈവിധ്യമാര്‍ന്ന ഓപ്ഷനുകളില്‍ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യാത്ത താങ്ങാവുന്ന വിലയുള്ള കാറുകള്‍ ഇന്ന് ഇന്ത്യയില്‍ ലഭ്യമാണ്. നിലവില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ വാങ്ങാവുന്ന ആറ് എയര്‍ബാഗുള്ള കാറുകളെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തില്‍.

2024 maruti suzuki dzire

5. നാലാം തലമുറ മാരുതി ഡിസയര്‍: കഴിഞ്ഞ വര്‍ഷം അസാനമാണ് മാരുതി നാലാം തലമുറ ഡിസയര്‍ സെഡാന്‍ പുറത്തിറക്കിയത്. ഇതിന്റെ മുന്‍ഗാമി സേഫ്റ്റിയുടെ കാര്യത്തില്‍ പരാജയമായിരുന്നു. തലമുറ മാറി വന്നപ്പോള്‍ മാരുതി 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡാക്കിയതിനൊപ്പം മറ്റ് നിരവധി സേഫ്റ്റി ഫീച്ചറുകളും കൂട്ടിച്ചേര്‍ത്തു. ഇതോടെ ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടുന്ന ആദ്യത്തെ മാരുതി കാറായി ഡിസയര്‍ മാറി. പെട്രോള്‍, സിഎന്‍ജി എഞ്ചിന്‍ ഓപ്ഷനുകളില്‍ വാങ്ങാനാകും.

1.2 ലിറ്റര്‍, 3-സിലിണ്ടര്‍ Z സീരീസ് പെട്രോള്‍ എഞ്ചിന്‍ 82 PS പവറും 112 Nm ടോര്‍ക്കും നല്‍കുന്നു. സിഎന്‍ജി മോഡില്‍ 70 PS പവറും 102 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. പെട്രോള്‍ വേരിയന്റുകള്‍ 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5-സ്പീഡ് എഎംടി ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ ലഭ്യമാകുമ്പോള്‍ ഡിസയര്‍ സിഎന്‍ജി മാനുവലില്‍ മാത്രമേ ഓഫര്‍ ചെയ്യുന്നുള്ളൂ. 6.84 ലക്ഷം മുതല്‍ 10.14 ലക്ഷം രൂപ വരെയാണ് എക്‌സ്-ഷോറൂം വില.

4. ഹ്യുണ്ടായി എക്സ്റ്റര്‍: മൈക്രോ എസ്‌യുവിയുടെ എല്ലാ വേരിയന്റുകളിലും ആറ് എയര്‍ബാഗുകള്‍ വാഗ്ദാനം ചെയ്യുന്നു. ഗ്രാന്‍ഡ് i10 നിയോസിന്റെ അതേ പ്ലാറ്റ്ഫോമിലാണ് ഇതിന്റെ നിര്‍മാണം. പെട്രോള്‍, സിഎന്‍ജി പവര്‍ട്രെയിനുകള്‍ ലഭ്യമാണ്. 83 PS പവറും 114 Nm ടോര്‍ക്കും നല്‍കുന്ന 1.2 ലിറ്റര്‍ കപ്പ എഞ്ചിനാണ് പെട്രോള്‍ പതിപ്പിന് കരുത്തേകുന്നത്.

സിഎന്‍ജി പവര്‍ട്രെയിനിന് 69 PS, 95.2 Nm എന്നിങ്ങനെ കുറഞ്ഞ ഔട്ട്പുട്ട് മാത്രമേയുള്ളൂ. എക്‌സ്റ്റര്‍ പെട്രോള്‍ 5 സ്പീഡ് മാനുവല്‍, 5 സ്പീഡ് എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ ലഭ്യമാണ്. അതേസമയം സിഎന്‍ജി വേരിയന്റില്‍ മാനുവല്‍ ട്രാന്‍സ്മിഷന്‍ മാത്രമേ ലഭ്യമാകൂ. എക്‌സ്റ്ററിന്റെ വില 6.20 ലക്ഷം മുതല്‍ 10.50 ലക്ഷം വരെ പോകുന്നു. എക്‌സ്‌ഷോറൂം വിലകളാണിത്.

nissan magnite safety

3. നിസാന്‍ മാഗ്‌നൈറ്റ്: സബ് 4 മീറ്റര്‍ എസ്‌യുവിയുടെ എല്ലാ വേരിയന്റുകളിലും ജാപ്പനീസ് ബ്രാന്‍ഡ് ആറ് എയര്‍ബാഗുകള്‍, എല്ലാ യാത്രക്കാര്‍ക്കും ത്രീ-പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍, ISOFIX ആങ്കറുകള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ടിപിഎംഎസ്,, വിവിധ വേരിയന്റുകളില്‍ ഹില്‍-സ്റ്റാര്‍ട്ട് അസിസ്റ്റ് തുടങ്ങിയ സേഫ്റ്റി ഫീച്ചറുകള്‍ സജ്ജീകരിച്ചിരിക്കുന്നു. നിസാന്‍ മാഗ്‌നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റ് 1.0 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ്, 1.0 ലിറ്റര്‍ ടര്‍ബോ എന്നിങ്ങനെ രണ്ട് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളിലാണ് വാഗ്ദാനം ചെയ്യുന്നത്.

NA പെട്രോള്‍ എഞ്ചിന്‍ 72 PS പവറും 96 Nmടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. അതേസമയം ടര്‍ബോ യൂണിറ്റിന് 100 PS പവറും 160 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുണ്ട്. ആമുഖ വിലയായി 5.99 ലക്ഷത്തിന് പുറത്തിറങ്ങിയ ഫെയ്‌സ്‌ലിഫ്റ്റഡ് മാഗ്‌നൈറ്റിന്റെ വില കമ്പനി അടുത്തിടെ ഉയര്‍ത്തിയിരുന്നു. ബേസ് വേരിയന്റിന് 6.12 ലക്ഷം രൂപയാണ് വില. ഫുള്‍ ലോഡഡ് വേരിയന്റിന് 11.88 ലക്ഷം രൂപ മുടക്കണം. എക്‌സ്‌ഷോറൂം വിലകളാണിത്.

2. ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ്: കൊറിയന്‍ കമ്പനിയുടെ എന്‍ട്രി ലെവല്‍ കാറിന്റെ എല്ലാ വേരിയന്റുകളിലും ആറ് എയര്‍ബാഗുകള്‍ വാഗ്ദാനം ചെയ്യുന്നു. ഈ കാര്‍ പെട്രോള്‍, സിഎന്‍ജി പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. ഗ്രാന്‍ഡ് i10 നിയോസ് അതിന്റെ എഞ്ചിനുകളും ട്രാന്‍സ്മിഷനുകളും എക്‌സ്റ്റര്‍ മൈക്രോ എസ്‌യുവിയുമായി പങ്കിടുന്നു. ഈ ഹാച്ച്ബാക്കിന്റെ പ്രാരംഭ വില 5.98 ലക്ഷം രൂപയാണ്. ടോപ്‌സ്‌പെക് വേരിയന്റിന് 9.75 ലക്ഷം ചെലവാക്കണം. എക്‌സ്‌ഷോറൂം വിലകളാണിത്.

1. മാരുതി സെലേറിയോ: ആറ് എയര്‍ബാഗുകളുമായി വരുന്ന ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള കാര്‍ ഇപ്പോള്‍ മാരുതി സെലേറിയോ ആണ്. അടുത്തിടെയാണ് കമ്പനി 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡാക്കി ഹാച്ച്ബാക്ക് നവീകരിച്ചത്. മികച്ച മൈലേജും താങ്ങാവുന്ന വിലയുമുള്ള കാറിന്റെ വില്‍പ്പന കൂട്ടാന്‍ ഈ സേഫ്റ്റി അപ്‌ഡേറ്റ് വഴി സാധിക്കുമെന്നാണ് മാരുതിയുടെ കണക്ക് കൂട്ടല്‍.

maruti celerio gets 6 airbags

66 PS പവറും 82.1 Nm ടോര്‍ക്കും നല്‍കുന്ന 1.0 ലിറ്റര്‍, ത്രീ സിലിണ്ടര്‍ കെ-സീരീസ് പെട്രോള്‍ എഞ്ചിനാണ് സെലേറിയോയുടെ ഹൃദയം. 5-സ്പീഡ് മാനുവല്‍, 5-സ്പീഡ് എഎംടി ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ലഭിക്കും. എഎംടി വേരിയന്റിന് ലിറ്ററിന് 26.68 ഇന്ധനക്ഷമതയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. സിഎന്‍ജി വേരിയന്റിന്റെ മൈലേജ് 34.43 കിലോമീറ്ററാണ് പറയുന്നത്. 5.64 ലക്ഷം മുതല്‍ 7.37 ലക്ഷം രൂപ വരെയാണ് കാറിന്റെ വില.

More from DriveSpark

Article Published On: Saturday, February 15, 2025, 17:00 [IST]
English summary
5 most affordable cars in india equipped with 6 airbags you can purchase today
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X