ആദ്യമായി കാര്‍ വാങ്ങുമ്പോള്‍ ഈ 5 ഫീച്ചറുകളുണ്ടെന്ന് ഉറപ്പാക്കണം! ഇല്ലെങ്കില്‍ 'വലിയ വില' കൊടുക്കേണ്ടി വരും

ആദ്യത്തെ കാര്‍ എന്നത് പലരുടെയും സ്വപ്നമാണ്. പലരും അത് സഫലീകരിച്ചിട്ടുണ്ടാകും. എന്നാല്‍ നമ്മുടെ രാജ്യത്ത് ദശലക്ഷക്കണക്കിന് ആളുകളുടെ സ്വപ്നമാണ് ഇപ്പോഴും ഒരു ഫോര്‍വീലര്‍. ഏതായാലും ആദ്യത്തെ കാര്‍ വാങ്ങുമ്പോള്‍ കിട്ടുന്നത് പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു ഫീല്‍ ആണ്. അതുകൊണ്ട് തന്നെ അതില്‍ പിഴവുകള്‍ ഒന്നും വരുത്താതെ നല്ല ഒരു വണ്ടി തന്നെ വാങ്ങാന്‍ എല്ലാവരും നല്ല ഗൃഹപാഠം നടത്തും. നിങ്ങള്‍ പുതുതായി ഒരു കാര്‍ വാങ്ങാന്‍ പദ്ധതിയിട്ടിട്ടുണ്ടെങ്കില്‍ ഈ ലേഖനം ഏറെ ഉപകാരപ്പെടും. ഇന്ന് കാലത്ത് കാര്‍ വാങ്ങുമ്പോള്‍ വില, മൈലേജ് എന്നിവയുടെ അത്ര തന്നെ അതിനകത്തെ ഫീച്ചുറുകള്‍ക്കും പ്രാധാന്യം കൊടുക്കുന്നുണ്ട്.

മോഡേണ്‍ കാറുകളില്‍ ആവശ്യമുള്ളതും ആവശ്യമില്ലാത്തതുമായ ഒത്തിരി ഫീച്ചറുകള്‍ ഓഫര്‍ ചെയ്യാറുണ്ട്. നിങ്ങള്‍ ആദ്യമായി കാര്‍ വാങ്ങുമ്പോള്‍ അതില്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ട ഏറ്റവും ഉപയോഗപ്രദമായ 5 സവിശേഷതകള്‍ ഉണ്ട്. നമ്മള്‍ ഒരു കാര്‍ വാങ്ങുമ്പോള്‍ അത് അപ്ഡേറ്റഡ് ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. അതുകൊണ്ട് ഇന്നത്തെ കാലത്ത് ആദ്യമായി കാര്‍ വാങ്ങുമ്പോള്‍ അതില്‍ ഉറപ്പായും ഉണ്ടായിരിക്കേണ്ട ആ ഫീച്ചറുകളെ കുറിച്ച് ചുവടെ വിശദമായി വായിക്കാം.

first car buying tips

എയര്‍ബാഗുകള്‍: ഒരു മനുഷ്യനെ സംബന്ധിച്ച് ഏറ്റവും പ്രാധാന്യം ജീവന്‍ ആണെല്ലോ. അതുകൊണ്ട് നിങ്ങള്‍ വാങ്ങുന്ന കാറില്‍ 6 എയര്‍ബാഗുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക. ഫ്രണ്ട്, സൈഡ്, കര്‍ട്ടന്‍ എന്നിവ ഉള്‍പ്പെടെ 6 എയര്‍ബാഗുകള്‍ സജ്ജീകരിച്ച കാറുകള്‍ അപകടസമയത്ത് ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും സമഗ്രമായ സംരക്ഷണം നല്‍കുന്നു. അപകടസമയത്ത് ജീവന്‍ രക്ഷിക്കുകയോ അതിന്റെ രൂക്ഷത കുറയ്ക്കുകയോ ചെയ്യുന്ന ഈ ഫീച്ചര്‍ ഇന്ന് വളരെ പ്രധാനമാണ്.

പുതിയ ഡ്രൈവര്‍മാര്‍ക്ക് ഈ സേഫ്റ്റി ഫീച്ചര്‍ നല്ല ആത്മവിശ്വാസം നല്‍കും. ടാറ്റ, മഹീന്ദ്ര, ഹ്യുണ്ടായി എന്നീ കമ്പനികള്‍ക്ക് പിന്നാലെ മാരുതിയും ഇപ്പോള്‍ തങ്ങളുടെ കുറഞ്ഞ വിലയുള്ള കാറുകളില്‍ പോലും 6 എയര്‍ബാഗുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ആള്‍ട്ടോ, സെലേറിയോ, വാഗണ്‍ആര്‍ എന്നിവയടക്കമുള്ള അരീന മോഡല്‍നിരയിലെ കാറുകളില്‍ ഇപ്പോള്‍ 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ് ആണ്. കൂടുതല്‍ വാഹന നിര്‍മാതാക്കളും ഇത് പിന്തുടരുമെന്നാണ് പ്രതീക്ഷ.

smart tyre pressure monitoring systems

ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം: കാര്‍ നന്നായി പരിപാലിക്കുന്നതിനായി അതിന്റെ ടയറുകളില്‍ മതിയായ എയര്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. ടയറുകളിലെ എയര്‍ പ്രഷര്‍ ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (ടിപിഎംഎസ്) നിരീക്ഷിക്കുകയും താഴ്ന്നാല്‍ ഉടനടി ഡ്രൈവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു. വാഹനം സുരക്ഷിതമാക്കുന്നതിനൊപ്പം നല്ല മൈലേജ് ലഭിക്കാനും ഈ ഫീച്ചര്‍ സഹായകമാണ്. നിസാന്‍ മാഗ്നൈറ്റ് പോലുള്ള ബജറ്റ് വിലയുള്ള എസ്‌യുവികളില്‍ അടക്കം ഈ ഫീച്ചര്‍ വരുന്നുണ്ട്.

പാര്‍ക്കിംഗ് ക്യാമറ: പുതിയ ഡ്രൈവര്‍മാരുടെ ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നാണ് പാര്‍ക്കിംഗ്. ഇടുങ്ങിയ സ്ഥലങ്ങളില്‍ റിയര്‍ പാര്‍ക്കിംഗ് ക്യാമറുടെ മാര്‍ഗനിര്‍ദേശത്തില്‍ എളുപ്പത്തില്‍ പാര്‍ക്ക് ചെയ്യാന്‍ സാധിക്കും. ഇത് കൂടുതല്‍ സുരക്ഷിതവുമാണ്. മോഡേണ്‍ കാറുകളില്‍ ഇപ്പോള്‍ 3600-ഡിഗ്രി ക്യാമറകളാണ് വരുന്നത്. ബജറ്റ് കുറവാണെങ്കില്‍ റിയര്‍ പാര്‍ക്കിംഗ് ക്യാമറകള്‍ ഉള്ള കാറുകള്‍ നോക്കി വാങ്ങാന്‍ ശ്രമിക്കാം.

maruti suzuki xl6 ventilated seat

വെന്റിലേറ്റഡ് സീറ്റുകള്‍: കാറിലെ സീറ്റുകള്‍ കംഫര്‍ട്ട് ആണെങ്കില്‍ യാത്രയും സുഖകരമായിരിക്കും. അതുകൊണ്ട് വേനല്‍കാലത്ത് ഏറ്റവും ഉപകാരപ്രദമാകുന്ന ഒരു ഫീച്ചര്‍ ആണ് വെന്റിലേറ്റഡ് സീറ്റുകള്‍. അത് എസിയുടെ തണുപ്പിനുമപ്പുറത്ത് ശരീരത്തിന് നല്ല കുളിര്‍മ സമ്മാനിക്കുന്നു. ദീര്‍ഘദൂര ഡ്രൈവുകളില്‍ ഈ സവിശേഷത പ്രത്യേകിച്ചും ഉപയോഗപ്രദമാണ്. കിയ സോനെറ്റ് പോലുള്ള കോംപാക്ട് എസ്യുവികളില്‍ ഈ ഫീച്ചര്‍ ഇപ്പോള്‍ ലഭ്യമാണ്. നമ്മുടെ സംസ്ഥാനത്ത് അധികം തണുപ്പ് അനുഭവപ്പെടാത്തതിനാല്‍ മാത്രമാണ് ഹീറ്റഡ് സീറ്റുകള്‍ പട്ടികയില്‍ ഉള്‍പ്പെടുത്താത്തത്.

മ്യൂസിക് സിസ്റ്റം: നമ്മുടെ യാത്രകള്‍ ആസ്വാദ്യകരമാക്കാന്‍ നല്ല ഒരു മ്യൂസിക് സിസ്റ്റം അത്യാവശ്യമാണ്. നല്ലൊരു മ്യൂസിക് സിസ്റ്റം ഡ്രൈവിംഗ് അനുഭവം മെച്ചപ്പെടുത്തുന്നു. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, ബ്ലൂടൂത്ത്, യുഎസ്ബി കണക്റ്റിവിറ്റി എന്നിവയുള്ള ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം മികച്ച രീതിയില്‍ സംഗീതം ആസ്വദിക്കാന്‍ അവസരമൊരുക്കുമെന്ന് മാത്രമല്ല, നാവിഗേഷനും കോളിംഗും എളുപ്പമാക്കുന്നു. ഇന്ന് പുറത്തിറങ്ങുന്ന പല കാറുകളിലും ഈ സവിശേഷത നിങ്ങള്‍ക്ക് കാണാന്‍ കഴിയും.

More from DriveSpark

Article Published On: Sunday, June 8, 2025, 13:00 [IST]
English summary
5 must have features you should consider while buying first car from 6 airbags to ventilated seats
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X