പുതിയ മാസ്റ്റർ പ്ലാനുമായി ഫോക്‌സ്‌വാഗൺ, വരുന്നത് 5 കിടിലൻ മോഡലുകൾ

ഫോക്‌സ്‌വാഗൺ ഇന്ത്യൻ വിപണിയിൽ ഇനി വരുന്ന വർഷങ്ങളിലായി വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ ഒരുങ്ങുകയാണ്. നിലവിലുള്ള കാറുകൾക്ക് ചെറിയ അപ്‌ഡേറ്റുകളും അതോടൊപ്പം പുതിയ മോഡലുകളും ആദ്യ ഇലക്ട്രിക് കാറും ഉൾപ്പെടുന്ന ലോഞ്ചുകളാണ് കമ്പനി പ്ലാൻ ചെയ്യുന്നത്. ഇതോടെ ഇപ്പോൾ ഹിറ്റായിരിക്കുന്ന ടൈഗൂൺ, വെർട്ടിസ് മോഡലുകൾക്ക് പുതുജീവൻ ലഭിക്കുകയും കൂടാതെ പുത്തനും വില കുറഞ്ഞതുമായ എസ്‌യുവികൾ വിപണിയിലെത്തുകയും ചെയ്യും. അതിനൊപ്പം തന്നെ മാറുന്ന പരിസ്ഥിതി സൗഹൃദ വാഹന ട്രെൻഡിനെ പിന്തുടർന്ന് ബ്രാൻഡിൻ്റെ ആദ്യ പൂർണ്ണ ഇലക്ട്രിക് കാറും ഇന്ത്യയിൽ എത്തും.

ടൈഗൂൺ ഫെയ്‌സ്‌ലിഫ്റ്റ്: മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ ഏറ്റവും ജനപ്രിയമായ മോഡലുകളിൽ ഒന്നാണ് ടൈഗൂൺ. 2026 തുടക്കത്തിൽ പുത്തൻ അപ്ഡേറ്റുകളുമായി വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് നിലവിലെ മോഡലിനെക്കാൾ കൂടുതൽ ആധുനികവും ഫീച്ചറുകൾ നിറഞ്ഞതുമായിരിക്കും. പനോരമിക് സൺറൂഫ്, 360 ഡിഗ്രി ക്യാമറ, ലെവൽ 2 ADAS പോലുള്ള അഡ്വാൻസ്ഡ് സുരക്ഷാ സാങ്കേതികവിദ്യകൾ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. അതിനൊപ്പം പുതിയ ഡാഷ്‌ബോർഡ് ഫിനിഷ്, കളർ സ്കീമുകൾ, പ്രീമിയം ഫീൽ നൽകുന്ന മെറ്റീരിയലുകൾ എന്നിവയും പ്രതീക്ഷിക്കാം.

5 New Volkswagen cars Launching Soon

മെക്കാനിക്കൽ ഭാഗത്ത് വലിയ മാറ്റങ്ങളൊന്നും വരുത്താൻ സാധ്യതയില്ല. നിലവിലുള്ളതുപോലെ തന്നെ 1.0 ലിറ്റർ TSI ടർബോ പെട്രോൾ എഞ്ചിനും 1.5 ലിറ്റർ TSI ടർബോ പെട്രോൾ എഞ്ചിനും തുടരുമെന്ന് കരുതുന്നു. മികച്ച പ്രകടനവും ഡ്രൈവിംഗ് അനുഭവവും നൽകുന്ന ഈ എഞ്ചിനുകൾക്ക് മാനുവലും ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളും ലഭിക്കും. എക്സ്റ്റീരിയർ ഡിസൈനിൽ മെലിഞ്ഞതും ഷാർപ്പുമായ എൽഇഡി ഹെഡ്‌ലാമ്പുകൾ, പുതുക്കിയ ഫ്രണ്ട് ഗ്രിൽ, കൂടുതൽ ആകർഷകമായ ബമ്പർ ഡിസൈൻ എന്നിവ ഉണ്ടാകും.

വെർട്ടിസ്: ബ്രാൻഡിൻ്റെ സി 2 സെഡാൻ വിഭാഗത്തിലെ മോഡലാണിത്. വിപണിയിൽ എത്തി കുറച്ച് വർഷങ്ങൾ കഴിഞ്ഞതോടെ ഡിസൈനിലും ഫീച്ചറുകളിലും ഒരു പുതുക്കൽ അനിവാര്യമായി മാറിയിട്ടുണ്ട്. ഇതിൻ്റെ ഭാഗമായാണ് ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിക്കാൻ കമ്പനി തീരുമാനിച്ചത്. പുതുക്കിയ ഗ്രിൽ, എൽഇഡി ഹെഡ്‌ലാമ്പ്, റീ-ഡിസൈൻ ചെയ്ത ബമ്പറുകൾ എന്നിവ പ്രതീക്ഷിക്കാം. പിന്നിൽ പുതിയ എൽഇഡി ടെയിൽ ലാമ്പുകളും ചെറിയ സ്റ്റൈലിംഗ് മാറ്റങ്ങളും വരുന്നതോടെ കാറിന് കൂടുതൽ മോഡേൺ ലുക്ക് ലഭിക്കും.

5 New Volkswagen cars Launching Soon

മാത്രവുമല്ല ലെവൽ 2 ADAS പോലുള്ള അഡ്വാൻസ്ഡ് സുരക്ഷാ സവിശേഷതകൾ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. ഇത് ഈ സെഗ്‌മെന്റിൽ വെർട്ടിസിനെ കൂടുതൽ ശക്തമായ മത്സരാർത്ഥിയാക്കും. അതോടൊപ്പം നിലവിൽ ലഭ്യമായ 1.0 ലിറ്റർ TSI ടർബോ പെട്രോൾ, 1.5 ലിറ്റർ TSI ടർബോ പെട്രോൾ എഞ്ചിനുകൾ തുടരും. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളും അതുപോലെ തന്നെ ലഭിക്കും.

ടെയ്റോണ്‍: ബ്രാൻഡ് ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്ന ഏറ്റവും പ്രീമിയം 7 സീറ്റർ എസ്‌യുവികളിൽ ഒന്നാണ് പുതിയ ടെയ്‌റോൺ. MQB പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ഈ മോഡൽ നിർമ്മിച്ചിരിക്കുന്നത്. വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പനോരമിക് സൺറൂഫ്, മൾട്ടി-സോൺ ക്ലൈമറ്റ് കൺട്രോൾ, വെന്റിലേറ്റഡ് സീറ്റുകൾ എന്നിവ ഇതിൽ ലഭിക്കാൻ സാധ്യതയുണ്ട്. മാത്രവുമല്ല പുറത്തിറങ്ങിയാൽ ഇന്ത്യയിലെ ഫോക്‌സ്‌വാഗൺ ലൈനപ്പിലെ ഫ്ലാഗ്ഷിപ്പ് മോഡൽ എന്ന സ്ഥാനം ടെയ്‌റോൺ സ്വന്തമാക്കുന്നതായിരിക്കും.

5 New Volkswagen cars Launching Soon

ടെറ-ബേസ്ഡ് എസ്‌യുവി: ബ്രാൻഡ് ഇന്ത്യയിൽ അവതരിപ്പിക്കാൻ സാധ്യതയുള്ള ഏറ്റവും പ്രധാനപ്പെട്ട പുതിയ മോഡലുകളിൽ ഒന്നാണ് ടെറയെ അടിസ്ഥാനമാക്കിയുള്ള ചെറിയ എസ്‌യുവി. നാല് മീറ്ററിൽ താഴെ നീളമുള്ള ഈ സബ്-കോംപാക്റ്റ് എസ്‌യുവി ഇതിനകം ചില അന്താരാഷ്ട്ര വിപണികളിൽ വിൽപ്പനയിലുള്ള ടെറ മോഡലിൽ നിന്നാണ് പ്രചോദനം ഉൾക്കൊള്ളുന്നത്. ഇന്ത്യൻ വിപണിക്ക് അനുയോജ്യമാകുന്ന തരത്തിൽ ഈ എസ്‌യുവിക്ക് ചെറിയ ഓവർഹാങ്ങുകൾ, കൂടുതൽ ആകർഷകമായ ഡിസൈൻ, മികച്ച ഗ്രൗണ്ട് ക്ലിയറൻസ് എന്നിവ നൽകാൻ സാധ്യതയുണ്ട്.

ഏറ്റവും അവസാനമായി പറയാനുള്ളത് ബ്രാൻഡിൻ്റെ ആദ്യത്തെ ഇലക്ട്രിക് കാറിനെ കുറച്ചാണ്. ഇന്ത്യയിൽ അവതരിപ്പിക്കാൻ പോകുന്ന ഈ മോഡൽ ID.4 വരാനാണ് കൂടുതൽ സാധ്യത. കഴിഞ്ഞ കുറേ വർഷങ്ങളായി കമ്പനി ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ID.4 ഫ്യൂച്ചർ മോഡൽ എന്ന പേരിൽ പ്രദർശിപ്പിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ കൃത്യമായ ലോഞ്ച് തീയതി സംബന്ധിച്ച് ഇതുവരെ വ്യക്തമായ പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. എന്നിരുന്നാലും അടുത്ത വർഷം ഈ കാർ ഇന്ത്യയിൽ പുറത്തിറക്കാനുള്ള സാധ്യത ശക്തമാണ്.

More from DriveSpark

Article Published On: Sunday, December 14, 2025, 8:00 [IST]
English summary
5 new volkswagens launching soon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X