ഇ-വിറ്റാരയ്ക്ക് വിദേശത്ത് വൻ ഡിമാൻ്റ്; സായിപ്പൻമാർക്ക് വേണ്ടി കയറ്റി വിട്ടത് 6000 യൂണിറ്റുകൾ
പല ബ്രാൻഡുകളും രാജ്യത്ത് അവതരിപ്പിക്കുന്നതിന് മുൻപ് തന്നെ വിദേശത്തേക്ക് വാഹനങ്ങൾ കയറ്റി അയക്കുന്ന പതിവുണ്ട്. അത്തരത്തിൽ മാരുതി സുസുക്കി തങ്ങളുടെ കിടിലൻ ഇവി മോഡലായ ഇ-വിറ്റാര ഇന്ത്യയിൽ ലോഞ്ച് ചെയ്തതിന് ശേഷം യൂറോപ്യൻ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചിരുന്നു, അതിനൊപ്പം തന്നെ യു.കെയിലേക്കും കമ്പനി വാഹനങ്ങൾ കയറ്റി അയച്ചിരുന്നു. ഇത്തരത്തിൽ 6000 യൂണിറ്റുകളാണ് മാരുതി സുസുക്കി ഇന്ത്യയിൽ നിന്ന് കയറ്റി അയച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുന്നത്. ഗുജറാത്തിലെ പിപാവാവ് തുറമുഖത്ത് നിന്ന് യുണൈറ്റഡ് കിംഗ്ഡം, ജര്‍മ്മനി, നോര്‍വേ, ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക്, സ്വിറ്റ്‌സര്‍ലന്‍ഡ്, നെതര്‍ലാന്‍ഡ്സ്, സ്വീഡന്‍, ഹംഗറി, ഐസ്ലാന്‍ഡ്, ഓസ്ട്രിയ, ബെല്‍ജിയം എന്നിവിടങ്ങളിലേക്കാണ് കയറ്റി അയച്ചിരിക്കുന്നത്.
ഇറ്റലിയിലെ മിലാനില്‍ ആദ്യം പ്രദര്‍ശിപ്പിച്ച ഇവിറ്റാര ഈ വര്‍ഷം തുടക്കത്തില്‍ ന്യൂഡല്‍ഹിയില്‍ നടന്ന ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. 6 സിംഗിള്‍-ടോണ്‍, 4 ഡ്യുവല്‍-ടോണ്‍ ഓപ്ഷനുകള്‍ അടക്കം പത്തോളം എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളിലാവും ഇവി വിപണിയില്‍ എത്തുന്നത്. ഹാര്‍ടെക്റ്റ്-ഇ ആര്‍ക്കിടെക്ചറില്‍ നിര്‍മ്മിച്ച ഈ എസ്‌യുവി കാര്യക്ഷമത, സുരക്ഷ, പ്രകടനം എന്നിവയ്ക്ക് വേണ്ടി ഡിസൈൻ ചെയ്തിരിക്കുന്നതാണ് എന്നാണ് കമ്പനിയുടെ അവകാശവാദം.

നെക്സ ബ്ലൂ, സ്പ്ലെന്‍ഡിഡ് സില്‍വര്‍, ആര്‍ട്ടിക് വൈറ്റ്, ഗ്രാന്‍ഡിയര്‍ ഗ്രേ, ബ്ലൂയിഷ് ബ്ലാക്ക്, ഒപ്പുലന്റ് റെഡ് എന്നീ സിംഗിള്‍ ടോണ്‍ നിറങ്ങളും ആര്‍ട്ടിക് വൈറ്റ്, ലാന്‍ഡ് ബ്രീസ് ഗ്രീന്‍, സ്പ്ലെന്‍ഡിഡ് സില്‍വര്‍, ഒപ്പുലന്റ് റെഡ് എന്നിവ നീലകലര്‍ന്ന ബ്ലാക്ക് റൂഫോടെ ഡ്യുവല്‍-ടോണിലും വാങ്ങാനാവും. പരുക്കന്‍ എസ്‌യുവി സ്‌റ്റൈലിംഗ് ഫ്യൂച്ചറിസ്റ്റിക് ഡിസൈനുമായി സംയോജിപ്പിച്ചാണ് ഇതിന്റെ രൂപകല്‍പ്പന.
എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, 18 ഇഞ്ച് അലോയ് വീലുകള്‍, 10-വേ പവര്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍ സീറ്റ്, സണ്‍റൂഫ്, 10.1 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയെല്ലാമാണ് വാഹനത്തിലെ പ്രധാന ഫീച്ചറുകള്‍. സ്ലൈഡിംഗ് ആന്‍ഡ് റീക്ലൈനിംഗ് റിയര്‍ സീറ്റുകള്‍, 7-എയര്‍ബാഗുകള്‍, ലെവല്‍ 2 ADAS, 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സുസുക്കി കണക്റ്റ് തുടങ്ങിയ ഏറ്റവും നൂതനവും പ്രീമിയം സവിശേഷതകളും മാരുതി സുസുക്കി ഇ വിറ്റാരയില്‍ വരുന്നു.

49 kWh യൂണിറ്റും 61.1 kWh യൂണിറ്റും ഉള്ള രണ്ട് ബാറ്ററി പാക്കുകളിലാണ് ഇവിറ്റാര അന്താരാഷ്ട്രതലത്തില്‍ വാഗ്ദാനം ചെയ്യുന്നത്. ഫ്രണ്ട് വീല്‍ ഡ്രൈവ് സജ്ജീകരണത്തോടെ വരുന്ന ചെറിയ പായ്ക്ക് 142 bhp പവറും 193 Nm ടോര്‍ക്കും നല്‍കുന്നു. WLTP സൈക്കിളില്‍ ഫുള്‍ ചാര്‍ജില്‍ 344 കിലോമീറ്റര്‍ വരെയാണ് റേഞ്ച് വാഗ്ദാനം ചെയ്യുന്നത്.
വലിയ 61.1 kWh ബാറ്ററി രണ്ട് കോണ്‍ഫിഗറേഷനുകളില്‍ ലഭ്യമാണ്. ഫ്രണ്ട്-വീല്‍ ഡ്രൈവ് പതിപ്പ് 171 bhp പവറും 193 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 426 കിലോമീറ്റര്‍ വരെയാണ് ഇതിന്റെ ക്ലെയിംഡ് റേഞ്ച്. 181 bhp പവറും 307 Nm ടോര്‍ക്കും നല്‍കുന്ന ഓള്‍വീല്‍ ഡ്രൈവ് വേരിയന്റ് ഫുള്‍ചാര്‍ജില്‍ 395 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു.ഇവിയുടെ ബാറ്ററിയെ ആശ്രയിച്ച് ചാര്‍ജിംഗ് സമയം വ്യത്യാസപ്പെടുന്നു. 49 kWh പായ്ക്ക് ചാര്‍ജ് ചെയ്യാന്‍ 7 kW എസി ചാര്‍ജറില്‍ ഏകദേശം 6.5 മണിക്കൂറും 11 kW ചാര്‍ജറില്‍ 4.5 മണിക്കൂറും എടുക്കും.
61 kWh യൂണിറ്റിന് ഇവയില്‍ ഏകദേശം ഒമ്പത് മണിക്കൂറും 5.5 മണിക്കൂറും ആവശ്യമാണ്. രണ്ട് പതിപ്പുകളും ഏകദേശം 45 മിനിറ്റിനുള്ളില്‍ 80 ശതമാനം ചാര്‍ജ് ചെയ്യാന്‍ അനുവദിക്കുന്ന ഡിസി ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്നു. ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്, മഹീന്ദ്ര BE 6, എംജി ZS ഇവി തുടങ്ങിയ മോഡലുകള്‍ക്കെതിരെയാണ് ഇവിറ്റാര ഇന്ത്യയില്‍ മത്സരിക്കുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








