പുതിയ ഗെയിം പ്ലാനുമായി റെനോ; ഇറക്കാൻ പോകുന്നത് 7 കൊമ്പന്മാരെ

ഇന്ത്യൻ കാർ വിപണിയിൽ വീണ്ടും ശക്തമായി തിരിച്ചെത്താൻ ഒരുങ്ങുകയാണ് ജനപ്രിയ ബ്രാൻഡായ റെനോ. അടുത്ത കുറച്ച് വർഷങ്ങൾക്കുള്ളിൽ കമ്പനി 7 പുതിയ കാറുകളും എസ്‌യുവികളും അവതരിപ്പിക്കാനാണ് പദ്ധതി തയ്യാറാക്കുന്നത്. പെട്രോൾ, ഹൈബ്രിഡ്, ഇലക്ട്രിക് എന്നീ വ്യത്യസ്ത പവർട്രെയിൻ ഓപ്ഷനുകളുമായാണ് പുതിയ മോഡലുകൾ എത്തുന്നത്. മാത്രവുമല്ല ഇത് ബജറ്റ് സെഗ്മെന്റിൽ നിന്നും പ്രീമിയം എസ്‌യുവി വിഭാഗം വരെ വ്യാപിക്കുന്നു. ഒരുകാലത്ത് വലിയ ജനപ്രീതി നേടിയ ഡസ്റ്ററിന്റെ തിരിച്ചുവരവ് മുതൽ പുതിയ ഇലക്ട്രിക് വാഹനങ്ങൾ വരെ ഉൾപ്പെടുന്ന ഈ ലോഞ്ചുകൾ ഇന്ത്യൻ വിപണിയിൽ റെനോയുടെ ഭാവി ദിശ വ്യക്തമാക്കുന്നവയാകും.

ഇന്ത്യയിലെ വാഹനപ്രേമികൾ ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു മോഡലാണ് പുതിയ തലമുറ റെനോ ഡസ്റ്റർ. പൂർണമായും പുതുമയുള്ള CMF-B പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ച മോഡലായാണ് അവതരിക്കാൻ ഇരിക്കുന്നത്. മാത്രവുമല്ല പഴയ ഡസ്റ്ററിനെ അപേക്ഷിച്ച് പൂർണമായും പുതിയ അനുഭവമാണ് റെനോ ഈ മോഡലിലൂടെ ലക്ഷ്യമിടുന്നത്. ഇതിൽ 1.3 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും 1.6 ലിറ്റർ മൈൽഡ് ഹൈബ്രിഡ് പെട്രോൾ എഞ്ചിനും ലഭിക്കുമെന്നാണ് സൂചന.

7 New Renault Cars And SUVs Launching Soon

ഡസ്റ്ററിന് പിന്നാലെ എത്തുന്ന ഏറ്റവും പ്രധാനപ്പെട്ട മോഡലാണ് ബോറിയൽ. ഇത് അടിസ്ഥാനപരമായി പുതിയ തലമുറ ഡസ്റ്ററിന്റെ ഏഴ് സീറ്റർ പതിപ്പായിരിക്കും. റിപ്പോർട്ടുകൾ പ്രകാരം 2026-ന്റെ മധ്യത്തോടെ ഇന്ത്യയിൽ ഇതിന്റെ ഔദ്യോഗിക ലോഞ്ച് പ്രതീക്ഷിക്കുന്നു. ഡസ്റ്ററിൽ കാണുന്ന പല ഫീച്ചറുകളും ബോറിയലിലും തുടരുമെങ്കിലും കൂടുതൽ പ്രീമിയം ഫീൽ നൽകുന്ന ഇന്റീരിയർ ലേഔട്ടും മെറ്റീരിയൽ ക്വാളിറ്റിയും റെനോ ഒരുക്കാനാണ് സാധ്യത.

ഇന്ത്യയിൽ താങ്ങാനാവുന്ന വിലയിലുള്ള ഇലക്ട്രിക് കാറുകളുടെ വിഭാഗത്തിലേക്ക് ശക്തമായി പ്രവേശിക്കാൻ ഒരുങ്ങുകയാണ് റെനോ ക്വിഡ് ഇവി. നിലവിലുള്ള ക്വിഡിന്റെ വിജയത്തെ അടിസ്ഥാനമാക്കി വികസിപ്പിക്കുന്ന ഈ ചെറിയ ഇലക്ട്രിക് ഹാച്ച്ബാക്ക് സിറ്റി ഉപഭോക്താക്കളെയും ആദ്യമായി ഇവി വാങ്ങുന്നവരെയും ലക്ഷ്യമിട്ടുള്ളതാണ്. ടെക്‌നിക്കൽ വിവരങ്ങൾ നോക്കിയാൽ 26.8 kWh ശേഷിയുള്ള ബാറ്ററി പായ്ക്ക് ക്വിഡ് ഇവിയിൽ ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ഒറ്റ ചാർജിൽ ഏകദേശം 250 കിലോമീറ്റർ വരെ ഡ്രൈവിംഗ് റേഞ്ച് നൽകുമെന്നാണ് കണക്കാക്കുന്നത്.

7 New Renault Cars And SUVs Launching Soon

ഇപ്പോൾ അന്താരാഷ്ട്ര വിപണികളിൽ വിൽപ്പനക്കെത്തിയിരിക്കുന്ന കമ്പനിയുടെ കാര്‍ഡിയന്‍ മോഡൽ ഇന്ത്യയിലേക്കും എത്താനുള്ള സാധ്യത ശക്തമാണ്. ഇത് 2026 അവസാനത്തോടെയോ 2027ഓടെയോ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിൽ റെനോ അവതരിപ്പിക്കുന്ന ആദ്യത്തെ പുതിയ മോഡുലാർ പ്ലാറ്റ്‌ഫോം അധിഷ്ഠിത എസ്‌യുവിയായിരിക്കും കാർഡിയൻ എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. കരുത്ത് നൽകുന്നത് 1.0 ലിറ്റർ, 3-സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിൻ ആയിരിക്കും. ഈ എഞ്ചിൻ 6-സ്പീഡ് DCT ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കപ്പെടും.

അടുത്തതായി റെനോ അവതരിപ്പിക്കാൻ തയ്യാറെടുക്കുന്ന മറ്റൊരു പ്രധാന ഇലക്ട്രിക് വാഹനമാണ് കൈഗർ ഇവി. നിലവിൽ വിപണിയിൽ ഉള്ള കൈഗർ പെട്രോൾ എസ്‌യുവിയെ അടിസ്ഥാനമാക്കിയാകും ഈ ഇലക്ട്രിക് പതിപ്പ് വികസിപ്പിക്കുക. ടെക്‌നിക്കൽ വശത്ത് നോക്കിയാൽ ഇത് ഒറ്റ ചാർജിൽ ഏകദേശം 250 കിലോമീറ്റർ വരെ ഡ്രൈവിംഗ് റേഞ്ച് നൽകുമെന്നാണ് പ്രതീക്ഷ. ബാറ്ററി പായ്ക്കിന്റെ കൃത്യമായ ശേഷി ഇപ്പോഴും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള ലിഥിയം-അയൺ ബാറ്ററി ഇതിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്.

7 New Renault Cars And SUVs Launching Soon

ഈ മോഡലുകൾക്കെല്ലാം പുറമെ കൂടുതൽ ഇന്ധനക്ഷമതയും കുറഞ്ഞ എമിഷനും ലക്ഷ്യമിട്ട് കമ്പനി ഡസ്റ്ററിൻ്റെ ശക്തമായ ഹൈബ്രിഡ് പതിപ്പ് ഇന്ത്യയിൽ അവതരിപ്പിക്കാൻ പദ്ധതിയിടുന്നുണ്ട്. ഈ ഹൈബ്രിഡ് വേരിയന്റ് സാധാരണ പെട്രോൾ ഡസ്റ്റർ ലോഞ്ച് ചെയ്തതിന് ശേഷം 6 മുതൽ 12 മാസത്തിനുള്ളിൽ വിപണിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൂടാതെ മൈലേജ് പ്രാധാന്യമുള്ള ഉപഭോക്താക്കൾക്കും നഗര-ഉപയോഗം കൂടുതലുള്ളവർക്കുമാണ് ഈ പതിപ്പ് പ്രധാനമായും ലക്ഷ്യമിടുന്നത്.

വാരാനിരിക്കുന്ന ബോറിയലിൽ ഹൈബ്രിഡ് പവർട്രെയിൻ വാഗ്ദാനം ചെയ്യാനാണ് കമ്പനിയുടെ അടുത്ത പദ്ധതി. ഈ ഹൈബ്രിഡ് പതിപ്പ് സാധാരണ ബോറിയൽ പെട്രോൾ മോഡൽ പുറത്തിറങ്ങിയതിന് ശേഷം 2027-ൽ ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ 1.6 ലിറ്റർ പെട്രോൾ എഞ്ചിൻ, രണ്ട് ഇലക്ട്രിക് മോട്ടോറുകൾ, കൂടാതെ 1.2-1.4 kWh ശേഷിയുള്ള ബാറ്ററി പായ്ക്ക് ഉൾപ്പെടുന്ന ശക്തമായ ഹൈബ്രിഡ് സജ്ജീകരണം പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Saturday, December 20, 2025, 8:00 [IST]
English summary
7 new renault cars and suvs launching soon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X