കിയയുടെ 900 എഞ്ചിനുകൾ കളളൻ കൊണ്ടുപോയി; കളളൻ കപ്പലിൽ തന്നെയെന്ന് മാനേജ്മെൻ്റ്
വാഹന നിർമാണ പ്ലാൻ്റിൽ നിന്ന് ഒരു മൊട്ടുസൂചി പോലും പുറത്ത് പോകണമെങ്കിൽ അനുവാദം ഇല്ലാതെ നടക്കില്ല. അപ്പോൾ 900 എഞ്ചിനുകൾ നിർമാണ പ്ലാൻ്റിൽ നിന്ന് മോഷണം പോയി എന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ. എന്നാൽ അങ്ങനെയൊരു സംഭവം ആന്ധ്രയിലെ കിയയുടെ നിർമാണ പ്ലാൻ്റിൽ നിന്നാണ് 5 വർഷം കൊണ്ട് 900 എഞ്ചിനുകൾ മോഷ്ടിച്ചത്. പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത്രയും എഞ്ചിനുകൾ മോഷണം പോകണമെങ്കിൽ അതിന് കാരണം കമ്പനിയുടെ ഉളളിൽ തന്നെയുളളവരാണ് എന്നാണ് പൊലീസ് നിഗമനം. കിയ പോലെയൊരു കമ്പനിയിൽ നിന്നുകൊണ്ട് ഇത്തരം ഒരു പ്രവർത്തി ചെയ്യാൻ കാണിച്ച ധൈര്യം സമ്മതിക്കണം.
കിയയുടെ ഏറ്റവും പുതിയ വാർത്തകളിലേക്ക് പരിശോധിക്കുകയാണെങ്കിൽ 2025 കിയ EV6 65.9 ലക്ഷം എക്‌സ്-ഷോറൂം വിലയില്‍ പുറത്തിറങ്ങിയിരിക്കുകയാണ്. യഥാക്രമം 60.9 ലക്ഷം, 65.7 ലക്ഷം എക്‌സ്-ഷോറൂം വിലയുള്ള GT ലൈന്‍, GT ലൈന്‍ AWD എന്നീ രണ്ട് വേരിയന്റുകളില്‍ ലഭ്യമായിരുന്ന പ്രീ-ഫെയ്സ്ലിഫ്റ്റ് മോഡലില്‍ നിന്ന് വ്യത്യസ്തമായി 2025 മോഡല്‍ GT ലൈന്‍ AWD രൂപത്തില്‍ മാത്രമേ ലഭ്യമാകൂ. 2025 ഭാരത് മൊബിലിറ്റി ഗ്ലോബല്‍ ഓട്ടോ എക്സ്പോയിൽ കിയ ഈ കാര്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

ഫെയ്സ്ലിഫ്റ്റ് അവതാരത്തില്‍ എത്തുന്ന വാഹനത്തിന് ഡിസൈന്‍ അപ്ഡേറ്റ്, പുതിയ സവിശേഷതകള്‍, കൂടുതല്‍ ശ്രേണിയുള്ള വലിയ ബാറ്ററി പായ്ക്ക് എന്നിവ ലഭിക്കുന്നു. നിറങ്ങളുടെ കാര്യത്തില്‍, കിയ EV6 ഫെയ്സ്ലിഫ്റ്റ് സ്‌നോ വൈറ്റ് പേള്‍, അറോറ ബ്ലാക്ക് പേള്‍, വുള്‍ഫ് ഗ്രേ, റണ്‍വേ റെഡ്, യാച്ച് ബ്ലൂ മാറ്റ് എന്നിങ്ങനെ അഞ്ച് ഓപ്ഷനുകളില്‍ ലഭ്യമാണ്.
വലുപ്പത്തിന്റെ കാര്യത്തില്‍ മുന്‍ഗാമിയുമായി മാറ്റമൊന്നുമില്ല. ഇലക്ട്രിക് കാറിന് 4,695mm നീളവും 1,890mm വീതിയും 1,570mm ഉയരവുമുണ്ട്. 2,900mm വീല്‍ബോണുള്ളത്. രസകരമെന്നു പറയട്ടെ, വലിപ്പത്തില്‍ മാറ്റം വരുത്താതെ തന്നെ ഒരു വലിയ ബാറ്ററി പായ്ക്ക് കാറില്‍ ഘടിപ്പിക്കാന്‍ കിയക്ക് സാധിച്ചു. അപ്ഡേറ്റോടെ EV6 കൂടുതല്‍ അഗ്രസീവ് ലുക്ക് നേടിയിട്ടുണ്ട്.
പുതിയ കണക്റ്റഡ് എല്‍ഇഡി ഡിആര്‍എല്ലുകള്‍, സീക്വന്‍ഷ്യല്‍ ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, GT-ലൈന്‍ സ്‌പെക്ക് ഫ്രണ്ട് ബമ്പര്‍, ഗ്ലോസി ഫിനിഷുള്ള 19 ഇഞ്ച് എയ്റോ വീലുകള്‍, എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, പിന്‍ഭാഗത്ത് സീക്വന്‍ഷ്യല്‍ ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ എന്നിവ ഉപയോഗിച്ച് കിയ EV6 മോഡലിന് കൂടുതല്‍ സ്പോര്‍ട്ടിയറും അഗ്രസീവുമായ സ്‌റ്റൈലിംഗ് സമ്മാനിച്ചിട്ടുണ്ട്.
ഡ്രൈവര്‍ക്കുള്ള ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച്സ്‌ക്രീനും ഉള്‍ക്കൊള്ളുന്ന പുതിയ ഡ്യുവല്‍ 12.3 ഇഞ്ച് കര്‍വ്ഡ് പനോരമിക് ഡിസ്പ്ലേ കിയ EV6-ന്റെ ഇന്റീരിയറിലെ ശ്രദ്ധേയമായ അപ്ഗ്രേഡുകളില്‍ ഒന്നാണ്. ആന്‍ഡ്രോയിഡ് ഓട്ടോയ്ക്കും ആപ്പിള്‍ കാര്‍പ്ലേയ്ക്കുമായി വയര്‍ലെസ് കണക്റ്റിവിറ്റി പുതിയ മോഡലില്‍ ഉണ്ട്. 2-സ്പോക്ക് ഡി-കട്ട് സ്റ്റിയറിംഗ് വീലില്‍ ഒരു ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ചേര്‍ത്തിട്ടുണ്ട്. ഇത് ഡ്രൈവര്‍ക്ക് ഒരു സ്റ്റാന്‍ഡേര്‍ഡ് കീ ഇല്ലാതെ തന്നെ EV6 സ്റ്റാര്‍ട്ട് ചെയ്യാന്‍ പ്രാപ്തമാക്കുന്നു.
കിയ EV6-നുള്ള OTA അപ്ഗ്രേഡുകള്‍ നാവിഗേഷനും ഇലക്ട്രിക്കല്‍ കണ്‍ട്രോള്‍ സിസ്റ്റങ്ങളും ഉള്‍ക്കൊള്ളുന്നുന്നു. ഒരു ഡിജിറ്റല്‍ റിയര്‍വ്യൂ മിറര്‍, മെച്ചപ്പെടുത്തിയ 12 ഇഞ്ച് ഹെഡ്സ്-അപ്പ് ഡിസ്പ്ലേ, ഓഗ്മെന്റഡ് റിയാലിറ്റി നാവിഗേഷന്‍ സിസ്റ്റം എന്നിവയാണ് ക്യാബിലേക്കുള്ള മറ്റ് അപ്ഗ്രേഡുകള്‍. അഞ്ച് പുതിയ ഓട്ടോണമസ് സവിശേഷതകള്‍ ഉള്‍പ്പെടെ 27 സവിശേഷതകളുള്ള അപ്ഡേറ്റ് ചെയ്ത ADAS സ്യൂട്ടും ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








