ഏസര്‍ ഫാസ്റ്റര്‍ അവാര്‍ഡ്‌സ് 2025 ജൂറി റൗണ്ട് പൂര്‍ത്തിയായി; ഇനി വിജയികളെ അറിയാനുള്ള കാത്തിരിപ്പ്

രാജ്യത്തെ വാഹന പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഏസര്‍ ഫാസ്റ്റര്‍ അവാര്‍ഡ്‌സിന്റെ (Acer FASTER Awards 2025) നാലാം എഡിഷന്റെ ജൂറി റൗണ്ടുകള്‍ പൂര്‍ത്തിയായി. ഇപ്പോള്‍ മദ്രാസ് റേസിംഗ് സര്‍ക്ക്യൂട്ട് എന്ന് അറിയപ്പെടുന്ന ചെന്നൈയിലെ ഐതിഹാസികമായ മദ്രാസ് മോട്ടോര്‍ റേസ് ട്രാക്കില്‍ വെച്ച് ഫെബ്രുവരി 26, 27 തീയതികളിലായാണ് ജൂറി റൗണ്ട് നടത്തിയത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഏറ്റവും ശ്രദ്ധേയമായ ബൈക്കുകളും കാറുകളും ജൂറി വിലയിരുത്തി. ഡ്രൈവ്സ്പാര്‍ക്കിലെ റിവ്യൂസ് എഡിറ്ററായ പ്രൊമീത് ഘോഷ് ആറംഗ ജഡ്ജിംഗ് പാനലില്‍ അംഗമായിരുന്നു. 2024 കലണ്ടര്‍ വര്‍ഷം പുറത്തിറങ്ങിയ മോഡലുകളാണ് സര്‍ക്യൂട്ടില്‍ വിശദമായ വിലയിരുത്തലിന് പാത്രമായത്.

മുന്‍ പതിപ്പുകളിലെന്ന പോലെ തന്നെ വാഹന ലോകത്തെ ഏറ്റവും മികച്ച പെര്‍ഫോമര്‍മാരെ തിരിച്ചറിഞ്ഞ് അവയെ ആദരിക്കുക എന്നതാണ് ഏസര്‍ ഫാസ്റ്റര്‍ അവാര്‍ഡ്‌സിന്റെ ലക്ഷ്യം. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ആറ് വ്യത്യസ്ത ഭാഷകളിലായി 250 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള ഇന്ത്യന്‍ ഓട്ടോ മീഡിയയില്‍ ഏറ്റവും സ്വാധീനമുള്ള സ്ഥാപനങ്ങളിലൊന്നാണ് ഫാസ്റ്റര്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഫെഡറേഷന്‍ ഓഫ് ഓട്ടോ സ്‌ക്രൈബ്സ് ഓഫ് ദി ഇലക്ട്രോണിക് റിയലം.

acer faster awards 2025 jury round mmrt

ഇന്ത്യയിലെ ഓട്ടോമോട്ടീവ് രംഗത്ത് നിന്നുള്ള വിദഗ്ധരാണ് ഏസര്‍ ഫാസ്റ്റര്‍ അവാര്‍ഡ് 2025 ജൂറി പാനലിലുള്ളത്. മുന്‍ പതിപ്പുകളിലെ പോലെ ഡ്രൈവ്‌സ്പാര്‍ക്ക്, കാര്‍ബ്ലോഗ്ഇന്ത്യ, ഗാഡിവാഡി, ഗിയര്‍ഫ്‌ലിക്യു, മോട്ടറോയിഡ്‌സ്, പൈലറ്റ് ഓണ്‍ വീല്‍സ് എന്നിവയുള്‍പ്പെടെ ഫാസ്റ്ററില്‍ ഉള്‍പ്പെടുന്ന മുന്‍നിര പ്രസിദ്ധീകരണങ്ങളില്‍ നിന്നുള്ള പരിചയസമ്പന്നരായ വിദഗ്ധര്‍ അണിനിരക്കുന്നതായിരുന്നു അവാര്‍ഡ് ജൂറി.

ഈ വര്‍ഷത്തെ ജൂറിയില്‍ ഡ്രൈവ്‌സ്പാര്‍ക്ക് പ്രതിനിധിയെ കൂടാതെ അമിത് ചങ്കാനി (എഡിറ്റര്‍, മോട്ടോറോയിഡ്‌സ്), നരേന്ദ്ര ശര്‍മ്മ (എഡിറ്റര്‍, ഗിയര്‍ഫ്‌ലിക്യു), രോഹിത് ഖുറാന (എഡിറ്റര്‍, കാര്‍ബ്ലോഗ്ഇന്ത്യ), ഗൗരവ് യാദവ് (എഡിറ്റര്‍, ഗാഡിവാഡി), റോഷന്‍ ജോസഫ് (എഡിറ്റര്‍, പൈലറ്റ് ഓണ്‍ വീല്‍സ്) എന്നിവര്‍ ഉള്‍പ്പെടുന്നു.

acer faster awards 2025 jury round mmrt

ഇവരുടെ വിപുലമായ അനുഭവസമ്പത്തും ഉള്‍ക്കാഴ്ചകളും പോയ വര്‍ഷത്തെ മികച്ച വാഹനങ്ങള്‍ സമഗ്രവും വിശ്വസനീയവുമായും വിലയിരുത്താന്‍ സഹായിച്ചു. പോയിന്റ് അധിഷ്ഠിത സംവിധാനം വഴിയാണ് ഡിസൈന്‍, പെര്‍ഫോമന്‍സ്, ടെക്‌നോളജി, സുരക്ഷ, പണത്തിനുള്ള മൂല്യം തുടങ്ങിയ പ്രധാന ഘടകങ്ങളില്‍ ന്യായമായ മൂല്യനിര്‍ണയം ഉറപ്പാക്കുന്നത്. ഒബ്ജക്റ്റീവ് സ്‌കോറിംഗ് കൃത്യത ഉറപ്പാക്കുമ്പോള്‍ ജൂറിയുടെ വൈദഗ്ദ്ധ്യം യഥാര്‍ത്ഥ ഡ്രൈവിംഗ് സാഹചര്യങ്ങളിലെ പ്രകടനം കൂടി വിലയിരുത്തുന്നു.

നിരവധി ഉപവിഭാഗങ്ങളുള്ള അവാര്‍ഡ്‌സില്‍ നിന്ന് വ്യത്യസ്തമായി ഫാസ്റ്റര്‍ അവാര്‍ഡ്ഡ് തെരഞ്ഞെടുത്ത പ്രധാന സെഗ്മെന്റുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇത് അനാവശ്യ സങ്കീര്‍ണ്ണതകളില്ലാതെ മികച്ച വാഹനങ്ങള്‍ എളുപ്പത്തില്‍ തിരിച്ചറിയാന്‍ ഉപഭോക്താക്കളെ സഹായിക്കുന്നു. ഓട്ടോമോട്ടീവ് ഡാറ്റ ടെസ്റ്റിംഗില്‍ രാജ്യത്തെ മുന്‍നിര വിദഗ്ധരില്‍ ഒരാളായ സെന്‍ മൈക്രോസിസ്റ്റംസ്, ഡാറ്റ ആന്‍ഡ് ടെസ്റ്റിംഗ് പങ്കാളിയായി 2025 ഏസര്‍ ഫാസ്റ്റര്‍ അവാര്‍ഡ്‌സില്‍ പങ്കുചേരുന്നുണ്ട്.

acer faster awards 2025 jury round mmrt

ജൂറി റൗണ്ട് ഒരു സ്വതന്ത്ര വാലിഡേഷന്‍ ഏജന്‍സി എന്ന നിലയില്‍ മാര്‍ക്കറ്റ്‌സ് & മാര്‍ക്കറ്റ്‌സ് നിരീക്ഷിച്ചു. 2025 മാര്‍ച്ചിലാണ് അവാര്‍ഡ് വിതരണം നടക്കുക. ചടങ്ങ് മുന്‍നിര ഓട്ടോമോട്ടീവ് ലീഡേഴ്‌സ്, വ്യവസായ പ്രമുഖര്‍, എക്‌സിക്യൂട്ടീവുകള്‍, വാഹനപ്രേമികള്‍ എന്നിവരുടെ ഒത്തുചേരല്‍ കൂടിയായിരിക്കും. ഇനി വിജയിയെ അറിയാനുള്ള കാത്തിരിപ്പാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, February 28, 2025, 19:27 [IST]
English summary
Acer faster awards 2025 jury round finished at madras motor race track
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X