ഏസര്‍ ഫാസ്റ്റര്‍ അവാര്‍ഡ്‌സ് 2025 പ്രഖ്യാപനം ഇന്ന്; മികച്ചത് ഏതെന്നറിയാന്‍ മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം
ഇന്ത്യയിലെ വാഹനപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഏസര്‍ ഫാസ്റ്റര്‍ അവാര്‍ഡ്‌സിന്റെ നാലാം എഡിഷനിലെ വിജയികളെ ഇന്ന് പ്രഖ്യാപിക്കും. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ആറ് വ്യത്യസ്ത ഭാഷകളിലായി 250 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള ഇന്ത്യന്‍ ഓട്ടോ മീഡിയയില്‍ ഏറ്റവും സ്വാധീനമുള്ള സ്ഥാപനങ്ങളിലൊന്നാണ് ഫാസ്റ്റര്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഫെഡറേഷന്‍ ഓഫ് ഓട്ടോ സ്‌ക്രൈബ്‌സ് ഓഫ് ദി ഇലക്ട്രോണിക് റിയലം. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഏറ്റവും ശ്രദ്ധേയമായ ബൈക്കുകളും കാറുകളും വിലയിരുത്തിയാണ് ഫാസ്റ്റര്‍ അംഗീകാരം നല്‍കുന്നത്.
ഏസര്‍ ഫാസ്റ്റര്‍ അവാര്‍ഡ്‌സിന്റെ ജൂറി റൗണ്ട് ഫെബ്രുവരി 26, 27 ദിവസങ്ങളിലായി മദ്രാസ് മോട്ടോര്‍ റേസ് ട്രാക്കില്‍ വെച്ച് അരങ്ങേറിയിരുന്നു. രാജ്യത്തെ ഓട്ടോമോട്ടീവ് രംഗത്ത് നിന്നുള്ള വിദഗ്ധരര്‍ അടങ്ങുന്നതാണ് ഫാസ്റ്റര്‍ അവാര്‍ഡ് 2025 ജൂറി പാനല്‍. മുന്‍ പതിപ്പുകളിലെ പോലെ ഡ്രൈവ്സ്പാര്‍ക്ക്, കാര്‍ബ്ലോഗ്ഇന്ത്യ, ഗാഡിവാഡി, ഗിയര്‍ഫ്ലിക്യു, മോട്ടറോയിഡ്സ്, പൈലറ്റ് ഓണ്‍ വീല്‍സ് എന്നിവയുള്‍പ്പെടെ ഫാസ്റ്ററില്‍ ഉള്‍പ്പെടുന്ന മുന്‍നിര പ്രസിദ്ധീകരണങ്ങളില്‍ നിന്നുള്ള പരിചയസമ്പന്നരായ വിദഗ്ധരാണ് പോയ വര്‍ഷത്തെ മികച്ച വാഹനങ്ങളെ വിലയിരുത്തിയത്.

ഡ്രൈവ്സ്പാര്‍ക്ക് റിവ്യൂസ് എഡിറ്റര്‍ പ്രോമിത് ഘോഷിനെ കൂടാതെ അമിത് ചങ്കാനി (എഡിറ്റര്‍, മോട്ടോറോയിഡ്സ്), നരേന്ദ്ര ശര്‍മ്മ (എഡിറ്റര്‍, ഗിയര്‍ഫ്ലിക്യു), രോഹിത് ഖുറാന (എഡിറ്റര്‍, കാര്‍ബ്ലോഗ്ഇന്ത്യ), ഗൗരവ് യാദവ് (എഡിറ്റര്‍, ഗാഡിവാഡി), റോഷന്‍ ജോസഫ് (എഡിറ്റര്‍, പൈലറ്റ് ഓണ്‍ വീല്‍സ്) എന്നിവര്‍ അടങ്ങുന്നതായിരുന്നു ഈ എഡിഷനിലെ അവാര്‍ഡ് ജൂറി.
നിരവധി ഉപവിഭാഗങ്ങളുള്ള അവാര്‍ഡ്സില്‍ നിന്ന് വ്യത്യസ്തമായി ഫാസ്റ്റര്‍ അവാര്‍ഡ് തെരഞ്ഞെടുത്ത പ്രധാന സെഗ്മെന്റുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇത് അനാവശ്യ സങ്കീര്‍ണ്ണതകളില്ലാതെ മികച്ച വാഹനങ്ങള്‍ എളുപ്പത്തില്‍ തിരിച്ചറിയാന്‍ ഉപഭോക്താക്കളെ സഹായിക്കുന്നു. പോയിന്റ് അധിഷ്ഠിത സംവിധാനം വഴിയാണ് ഡിസൈന്‍, പെര്‍ഫോമന്‍സ്, ടെക്നോളജി, സുരക്ഷ, പണത്തിനുള്ള മൂല്യം തുടങ്ങിയ പ്രധാന ഘടകങ്ങളില്‍ ന്യായമായ മൂല്യനിര്‍ണയം ഉറപ്പാക്കിയത്. ഒബ്ജക്റ്റീവ് സ്‌കോറിംഗ് കൃത്യത ഉറപ്പാക്കിയതിനൊപ്പം ജൂറിയുടെ വൈദഗ്ദ്ധ്യം യഥാര്‍ത്ഥ ഡ്രൈവിംഗ് സാഹചര്യങ്ങളിലെ പ്രകടനം കൂടി വിലയിരുത്തി.

കാര്‍ ഓഫ് ദി ഇയര്‍, ബൈക്ക് ഓഫ് ദി ഇയര്‍, പ്രീമിയം കാര്‍ ഓഫ് ദി ഇയര്‍, പ്രീമിയം ബൈക്ക് ഓഫ് ദി ഇയര്‍, സ്‌കൂട്ടര്‍ ഓഫ് ദി ഇയര്‍, ഇവി ഫോര്‍ വീലര്‍ ഓഫ് ദി ഇയര്‍, ഇവി ടു വീലര്‍ ഓഫ് ദി ഇയര്‍, അപ്ഡേറ്റ് ഓഫ് ദ ഇയര്‍, അള്‍ട്ടിമേറ്റ് ഐക്കണ്‍ അവാര്‍ഡ് എന്നിങ്ങനെ ഒമ്പത് വിഭാഗങ്ങളിലായാണ് 2025 ഏസര്‍ ഫാസ്റ്റര്‍ അവാര്‍ഡ്‌സ് വിതരണം ചെയ്യുക.
ഓട്ടോമോട്ടീവ് ഡാറ്റ ടെസ്റ്റിംഗില്‍ രാജ്യത്തെ മുന്‍നിര വിദഗ്ധരില്‍ ഒരാളായ സെന്‍ മൈക്രോസിസ്റ്റംസ് ഡാറ്റ ആന്‍ഡ് ടെസ്റ്റിംഗ് പങ്കാളിയായി 2025 ഏസര്‍ ഫാസ്റ്റര്‍ അവാര്‍ഡ്സിന്റെ കൂടെയുണ്ട്. ഒരു സ്വതന്ത്ര വാലിഡേഷന്‍ ഏജന്‍സി എന്ന നിലയില്‍ മാര്‍ക്കറ്റ്സ് & മാര്‍ക്കറ്റ്സ് ആയിരുന്നു നിരീക്ഷിച്ചത്. 2025 ഏസര്‍ ഫാസ്റ്റര്‍ അവാര്‍ഡ്‌സ് വിതരണ ചടങ്ങ് മുന്‍നിര ഓട്ടോമോട്ടീവ് വ്യവസായ രംഗത്തെ പ്രമുഖര്‍, എക്സിക്യൂട്ടീവുകള്‍, വാഹനപ്രേമികള്‍ എന്നിവരുടെ ഒത്തുചേരല്‍ കൂടിയായിരിക്കും.

ഇന്ന് വൈകീട്ട് 6:30 മുതല്‍ ഗുരുഗ്രാമിലെ ഹയാത്ത് റീജന്‍സിയില്‍ വെച്ചാണ് അവാര്‍ഡ് ദാന ചടങ്ങ് നടക്കുക. ഓട്ടേറെ മികച്ച കാറുകളും ബൈക്കുകളും പുറത്തിറങ്ങിയ വര്‍ഷമാണ് കഴിഞ്ഞ് പോയത്. അതുകൊണ്ട് തന്നെ അതിലെ ഏറ്റവും മികച്ച പെര്‍ഫോമര്‍മാര്‍ ആരാണെന്നറിയാന്‍ ഏവര്‍ക്കും താല്‍പര്യമുണ്ടാകും. ഏതായാലും ഇനി അതിന് മണിക്കൂറുകളുടെ മാത്രം കാത്തിരിപ്പ് മതി.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








