മദ്രാസ് ഇന്റർനാഷണൽ സർക്യൂട്ടിൽ തീ പാറും, ഏസർ ഫാസ്റ്റർ അവാർഡ്‌സിന് നാളെ തുടക്കം

ഇന്ത്യൻ വാഹന പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഏസർ ഫാസ്റ്റർ അവാർഡ്‌സിന്റെ നാലാം പതിപ്പിനായുള്ള ജൂറി റൗണ്ടിന് നാളെ തുടക്കം. ചെന്നൈയിലെ പ്രശസ്തമായ മദ്രാസ് മോട്ടോർ റേസ് ട്രാക്കിൽ ഫെബ്രുവരി 26, 27 തീയതികളിലാണ് ഏസർ ഫാസ്റ്റർ അവാർഡിന്റെ 2025 പതിപ്പിനായുള്ള ജൂറി റൗണ്ട് അരങ്ങേറുന്നത്. മുൻ വർഷത്തിൽ നടന്നത് പോലെ കഴിഞ്ഞ കലണ്ടർ വർഷത്തിൽ (2024) പുറത്തിറക്കിയ എല്ലാ പുതിയ കാറുകളും ബൈക്കുകളും ഉൾപ്പെടുത്തിയാണ് അവാർഡ് നിർണയം. ജൂറി റൗണ്ടിലേക്കുള്ള അന്തിമ നോമിനേഷനുകൾ നാളെ ചെന്നൈയിലെ MMRT-യിൽ വെളിപ്പെടുത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ആറ് പേരാണ് 2025 ഏസർ ഫാസ്റ്റർ അവാർഡ്‌സ് ജൂറിയിലുളളത്.

2025 ഏസർ ഫാസ്റ്റർ അവാർഡ്‌സ് ജൂറി അംഗങ്ങൾ ഇവർ;

പ്രൊമീത് ഘോഷ് - (റിവ്യൂസ് എഡിറ്റർ, ഡ്രൈവ്സ്പാർക്ക്)

അമിത് ചങ്കാനി (എഡിറ്റർ, മോട്ടോറോയിഡ്‌സ്)

ആയുഷ് ജെയിൻ (എഡിറ്റർ, ഇന്ത്യൻ ടോർക്ക്)

ഗൗരവ് യാദവ് (എഡിറ്റർ, ഗാഡിവാഡി)

നരേന്ദ്ര ശർമ (എഡിറ്റർ, ഗിയർഫ്ലിക്ക്)

രോഹിത് ഖുറാന (എഡിറ്റർ, കാർബ്ലോഗ് ഇന്ത്യ)

റോഷൻ ജോസഫ് (എഡിറ്റർ, പൈലറ്റ് ഓൺവീൽസ്)

ഏസർ ഫാസ്റ്റർ അവാർഡുകളുടെ മുൻ പതിപ്പുകളിലെന്നപോലെ, ജൂറി അംഗങ്ങളിൽ FASTER (ഫെഡറേഷൻ ഓഫ് ഓട്ടോ സ്‌ക്രൈബ്‌സ് ഓഫ് ദി ഇലക്ട്രോണിക് റിയൽം) - കാർബ്ലോഗ്ഇന്ത്യ, ഡ്രൈവ്‌സ്പാർക്ക്, ഗാഡിവാഡി, ഗിയർഫ്ലിക്യു, മോട്ടോറോയിഡ്സ്, ഇന്ത്യൻ ടോർക്ക്, പൈലറ്റ് ഓൺ വീൽസ് എന്നിവയുടെ വിവിധ ഘടകങ്ങളിൽ നിന്നുള്ള വിദഗ്ധരാണ് ഉൾപ്പെടുന്നത്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ആറ് വ്യത്യസ്ത ഭാഷകളിലായി 250 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള ഫാസ്റ്ററിന് ഇന്ത്യൻ ഓട്ടോ മീഡിയയിൽ ഏറ്റവും സ്വാധീനമുള്ള സ്ഥാപനങ്ങളിലൊന്നാണ്.

ഓട്ടോമോട്ടീവ് ഡാറ്റ ടെസ്റ്റിംഗിൽ രാജ്യത്തെ മുൻനിര വിദഗ്ധരിൽ ഒരാളായ സെൻ മൈക്രോസിസ്റ്റംസ്, ഡാറ്റ ആൻഡ് ടെസ്റ്റിംഗ് പങ്കാളിയായി 2025 ഏസർ ഫാസ്റ്റർ അവാർഡുകളിൽ പങ്കുചേരുന്നുണ്ട്, ജൂറി റൗണ്ട് ഒരു സ്വതന്ത്ര വാലിഡേഷൻ ഏജൻസി എന്ന നിലയിൽ മാർക്കറ്റ്സ് & മാർക്കറ്റ്സ് ആയിരിക്കും നിരീക്ഷിക്കുക. ചെന്നൈയിലെ എംഎംആർടി സർക്യൂട്ട് ഇന്ത്യയിലെ മോട്ടോർസ്പോർട്സിന്റെ കേന്ദ്രങ്ങളിലൊന്നായിട്ടാണ് കണക്കാക്കപ്പെടുന്നത്.

1980 കളുടെ അവസാനത്തിൽ നിർമാണം പൂർത്തിയാകുകയും 1990 ൽ തുറന്നതുമായ എംഎംആർടിയിൽ 3.71 കിലോമീറ്റർ നീളമുള്ള 12 ടേണിങ്ങുകളും 3 സ്ട്രെയിറ്റ് സ്ട്രെച്ചുകളും നീളമുള്ള പ്രധാന സർക്യൂട്ടുള്ള രണ്ട് വ്യത്യസ്ത സർക്യൂട്ടുകളുമാണ് ഉളളത്. ഉണ്ട്. ചെറിയ ക്ലബ് സർക്യൂട്ട് 2.06 കിലോമീറ്റർ നീളമുള്ളതും 7 ടേണിങ്ങുകളുമുണ്ട്. 2014 ൽ എഫ്ഐഎ എംഎംആർടിക്ക് ഗ്രേഡ് 2 ലൈസൻസ് നൽകിയിരുന്നു. റേസ് ട്രാക്ക് 2022 ജൂലൈയിലാണ് മദ്രാസ് ഇന്റർനാഷണൽ സർക്യൂട്ട് എന്ന് പുനർനാമകരണം ചെയ്തത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, February 25, 2025, 20:10 [IST]
English summary
Acer faster awards fourth edition set to kick off to start tomorrow at mmrt details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X