കുറഞ്ഞ വിലയുള്ള ഫാമിലി കാര്‍ നോക്കുകയാണോ? 3-നിര സീറ്റുകളുള്ള മികച്ച മോഡലുകള്‍ ഇതാ...

കുടുംബമൊന്നിച്ച് യാത്ര ചെയ്യാന്‍ ഇന്ന് ഇന്ത്യക്കാര്‍ കൂടുതല്‍ സീറ്റിംഗ് കപാസിറ്റിയും യാത്രാസുഖവുമുള്ള കാറുകള്‍ പരിഗണിച്ച് തുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് സമീപകാലത്തായി രാജ്യത്ത് മൂന്നാംനിര സീറ്റുകളുമായി വരുന്ന കാറുകള്‍ക്കുള്ള ഡിമാന്‍ഡും വര്‍ധിച്ചു. കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളിക്കാമെന്ന് മാത്രമല്ല ദീര്‍ഘദൂര യാത്രകളിലും മറ്റും ആവശ്യമെങ്കില്‍ മൂന്നാം നിര സീറ്റ് മടക്കി കൂടുതല്‍ ലഗേജുകളും കൊണ്ടുപോകാം. അധിക സീറ്റുകള്‍ വന്നുവെന്ന് കരുതി മൂന്നുവരി സീറ്റുകളുള്ള കാറുകള്‍ക്ക് അധികും പണമെന്നും മുടക്കേണ്ടതില്ല. താങ്ങാവുന്ന വിലയില്‍ ഇന്ത്യയില്‍ ഡസനിനടുത്ത് കാറുകള്‍ ലഭ്യമാണ്. അതില്‍ 7 കാറുകളാണ് ഞങ്ങള്‍ പട്ടികപ്പെടുത്തിയിരിക്കുന്നത്. 15 ലക്ഷം രൂപയില്‍ താഴെ വിലയുള്ള മികച്ച മോഡലുകള്‍ പരിചയപ്പെടാം.

മാരുതി ഈക്കോ: പട്ടികയിലെ ഏറ്റവും താങ്ങാവുന്ന വിലയുള്ള മോഡല്‍ 5.73 ലക്ഷം രൂപയ്ക്ക് ലഭിക്കുന്ന മാരുതി സുസുക്കി ഈക്കോ വാന്‍ ആണ്. ഈ വാഹനം 5-സീറ്റര്‍, 7-സീറ്റര്‍ ലേഔട്ടുകളില്‍ ലഭ്യമാണ്. എന്നാല്‍ ഈക്കോയുടെ 7-സീറ്റര്‍ പതിപ്പില്‍ എയര്‍ കണ്ടീഷണറോ സിഎന്‍ജി ഓപ്ഷനോ ലഭിക്കില്ല. ഒരൊറ്റ വേരിയന്റില്‍ മാത്രമാണ്ഇത് ലഭ്യമാകുക. അതേസമയം ഈ രണ്ട് സൗകര്യങ്ങളും 5 സീറ്റര്‍ വേരിയന്റുകളില്‍ ലഭ്യമാണ്.

maruti eeco

മോണോടോണ്‍ മള്‍ട്ടി ഇന്‍ഫര്‍മേഷന്‍ ഡിസ്പ്ലേയുള്ള (MID) സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സ്ലൈഡിംഗ് ഡ്രൈവര്‍ സീറ്റ്, ഒരു ഹീറ്റര്‍, 2 എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, എല്ലാ യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റുകള്‍ എന്നിവയാണ് പ്രധാന സവിശേഷതകള്‍. ഈക്കോയുടെ 7-സീറ്റര്‍ പതിപ്പിന് 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് കരുത്ത് പകരുന്നത്. 81 PS പവര്‍ നല്‍കുന്ന ഈ എഞ്ചിന്‍ ലിറ്ററിന് 19.71 കിലോമീറ്റര്‍ ഇന്ധനക്ഷമത അവകാശപ്പെടുന്നു.

റെനോ ട്രൈബര്‍: ഇന്ത്യയില്‍ നിലവില്‍ ലഭ്യമായ ഏറ്റവും കുറഞ്ഞ വിലയുള്ള 7 സീറ്റര്‍ എംപിവിയാണ് ട്രൈബര്‍. 6 ലക്ഷം മുതല്‍ 8.97 ലക്ഷം രൂപ വരെയാണ് ഇതിന്റെ വില. RXE, RXL, RXT, RXZ എന്നിങ്ങനെ നാല് ട്രിമ്മുകളില്‍ ലഭ്യമാണ്. ഇവയെല്ലാം 7 സീറ്റര്‍ കോണ്‍ഫിഗറേഷനില്‍ വാങ്ങാം.

renault triber

ഇനി 5 സീറ്ററായി ഉപയോഗിക്കുകയാണെങ്കില്‍ ബൂട്ട് സ്‌പേസ് 84 ലിറ്ററില്‍ നിന്ന് 625 ലിറ്ററായി വര്‍ദ്ധിപ്പിക്കാം. രണ്ടാമത്തെയും മൂന്നാമത്തെയും നിരയില്‍ ഫ്‌ലെക്‌സി-സീറ്റിംഗ് ഓപ്ഷനുമുണ്ട് എന്നതാണ് ട്രൈബറിന്റെ ഒരു പ്രത്യേകത. അതായത് യാത്രക്കാര്‍ക്കൊപ്പം ലഗോജും ഒരുമിച്ച് കൊണ്ടുപോകാം. 4 എയര്‍ബാഗുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), ഒരു ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നിവ സേഫ്റ്റി കിറ്റില്‍ വരുന്നു.

8 ഇഞ്ച് ടച്ച്സ്‌ക്രീന്‍, 7 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, 6-സ്പീക്കര്‍ സൗണ്ട് സിസ്റ്റം, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, റിയര്‍ വെന്റുകളുള്ള മാനുവല്‍ എസി എന്നിവയാണ് പ്രധാന ഫീച്ചറുകള്‍. 72 PS പവറും 96 Nm ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ള 1.0 ലിറ്റര്‍ 3-സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ട്രൈബറിന്റെ ഹൃദയം.

maruti ertiga seat

മാരുതി എര്‍ട്ടിഗ: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന എംപവിയായ എര്‍ട്ടിഗയുടെ വില 8.84 ലക്ഷം മുതല്‍ 13.13 ലക്ഷം രൂപ വരെ പോകുന്നു. LXi, VXi ZXi, ZXi പ്ലസ് എന്നീ നാല് വേരിയന്റുകളിലും 7 സീറ്റര്‍ ലേഔട്ട് സ്റ്റാന്‍ഡേര്‍ഡായി വരുന്നു. VXi, ZXi വേരിയന്റുകള്‍ CNG ഓപ്ഷനിലും വാഗ്ദാനം ചെയ്യുന്നു.

7 ഇഞ്ച് ടച്ച്സ്‌ക്രീന്‍, കളേര്‍ഡ് എംഐഡി ഉള്ള അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 6-സ്പീക്കര്‍ ആര്‍ക്കാമിസ് സൗണ്ട് സിസ്റ്റം, ക്രൂയിസ് കണ്‍ട്രോള്‍ എന്നീ സൗകര്യങ്ങള്‍ എംപിവിയില്‍ ലഭ്യമാണ്. യാത്രക്കാരുടെ സുരക്ഷക്കായി 4 എയര്‍ബാഗുകള്‍, സെന്‍സറുകളുള്ള ഒരു റിയര്‍ പാര്‍ക്കിംഗ് ക്യാമറ, ടിപിഎംഎസ്, ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറേജുകള്‍ എന്നിവ നല്‍കിയിട്ടുണ്ട്.

103 PS പവറും 139 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കുന്നു. എര്‍ട്ടിഗയുടെ പെട്രോള്‍ വേരിയന്റുകള്‍ക്ക് 21 കിലോമീറ്റര്‍ വരെയും സിഎന്‍ജി വേരിയന്റുകള്‍ക്ക് കിലോഗ്രാമിന് 26.11 കിലോമീറ്ററുമാണ് മൈലേജ് പറയുന്നത്.

മഹീന്ദ്ര ബൊലേറോ: ഈ പട്ടികയില്‍ ഇടംപിടിച്ച എസ്‌യുവിയാണ് മഹീന്ദ്ര ബൊലേറോ. 9.79 ലക്ഷം മുതല്‍ 10.91 ലക്ഷം രൂപ വരെയാണ് ഈ മോഡലിന്റെ വില. B4, B6, B6 (O) എന്നീ വേരിയന്റുകളില്‍ എല്ലാം മൂന്ന് വരി സീറ്റിംഗ് ലേഔട്ട് ലഭ്യമാണ്. മധ്യ നിരയില്‍ ബെഞ്ച് സീറ്റും അവസാന നിരയില്‍ സൈഡ് ഫെയ്‌സിംഗ് ജമ്പ് സീറ്റുകളുമാണ് നല്‍കിയിരിക്കുന്നത്.

ഹീറ്ററുള്ള മാനുവല്‍ എസി, യുഎസ്ബി, AUX, ബ്ലൂടൂത്ത് എന്നിവയുള്ള സിംഗിള്‍-ഡിന്‍ മ്യൂസിക് സിസ്റ്റം, സെമി-ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്‌പ്ലേ, പവര്‍ വിന്‍ഡോകള്‍, 12V ചാര്‍ജിംഗ് സോക്കറ്റ് എന്നിവയുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഇതിലുണ്ട്. ഇരട്ട എയര്‍ബാഗുകളും റിവേഴ്സ് പാര്‍ക്കിംഗ് സെന്‍സറുകളും സുരക്ഷയൊരുക്കുന്നു. 76 PS പവറും 210 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ബൊലേറോയുടെ ഹൃദയം.

മഹീന്ദ്ര ബൊലേറോ നിയോ: ജനപ്രിയ എസ്‌യുവിയുടെ പ്രീമിയം പതിപ്പായ മഹീന്ദ്ര ബൊലേറോ നിയോയ്ക്കും ബൊലേറോക്ക് സമാനമായ സൈഡ് ഫേസിംഗ് ജമ്പ് സീറ്റുകളുണ്ട്. 9 ഇഞ്ച് ടച്ച്സ്‌ക്രീന്‍, മള്‍ട്ടി-ഇന്‍ഫര്‍മേഷന്‍ ഡിസ്പ്ലേ ഉള്ള അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 6 സ്പീക്കറുകള്‍, രണ്ടാം നിര യാത്രക്കാര്‍ക്കായി വെന്റുകളുള്ള മാനുവല്‍ എസി എന്നിവയാണ് പ്രധാന ഫീച്ചറുകള്‍. ടച്ച് സ്‌ക്രീനിന് ആപ്പിള്‍ കാര്‍പ്ലേ അല്ലെങ്കില്‍ ആന്‍ഡ്രോയിഡ് ഓട്ടോ പിന്തുണയില്ലെന്ന് പ്രത്യേകം ശ്രദ്ധിക്കുക.

mahindra bolero neo

2 എയര്‍ബാഗുകളും റിവേഴ്സ് പാര്‍ക്കിംഗ് സെന്‍സറുകളും സേഫ്റ്റി സ്യുട്ടില്‍ ഉള്‍പ്പെടുന്നു. 100 PS പവറും 260 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന കൂടുതല്‍ ശക്തമായ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ബൊലേറോക്ക് തുടിപ്പേകുന്നത്. 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ഇത് ഇണചേരുന്നു. ബെലേറോ നിയോക്ക് 9.95 ലക്ഷം മുതല്‍ 12.15 ലക്ഷം വരെയാണ് വില. 11.39 ലക്ഷം മുതല്‍ 12.49 ലക്ഷം രൂപ റേഞ്ചില്‍ ബൊലേറോ നിയോ പ്ലസും വാങ്ങാം.

കിയ കാരെന്‍സ്: ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയയുടെ ഏറ്റവും താങ്ങാവുന്ന വിലയില്‍ ലഭ്യമാകുന്ന എംപിവിയാണ് കിയ കാരെന്‍സ്. 6-സീറ്റര്‍, 7-സീറ്റര്‍ ഓപ്ഷനുകളില്‍ കാരെന്‍സ് വാങ്ങാം. ഇന്‍സ്ട്രുമെന്റേഷനും ഇന്‍ഫോടെയ്ന്‍മെന്റിനുമായി ഡ്യുവല്‍ 10.25-ഇഞ്ച് സ്‌ക്രീനുകള്‍, 8-സ്പീക്കര്‍ ബോസ് സൗണ്ട് സിസ്റ്റം, സിംഗിള്‍-പെയിന്‍ സണ്‍റൂഫ്, ഓട്ടോ എസി, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍ എന്നീ ഫീച്ചറുകള്‍ ഈ കാറില്‍ സജ്ജീകരിച്ചിരിക്കുന്നു.

6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി വരുന്ന ഈ കാറില്‍ ഡ്യുവല്‍ ക്യാമറ ഡാഷ്‌ക്യാം, സെന്‍സറുകളുള്ള റിയര്‍ പാര്‍ക്കിംഗ് ക്യാമറ എന്നിവ സേഫ്റ്റി കിറ്റില്‍ ഉള്‍പ്പെടുന്നു. 115 PS പവറുള്ള 1.5-ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 160 PS പവര്‍ നല്‍കുന്ന 1.5-ലിറ്റര്‍ ടര്‍ബോ-പെട്രോള്‍, 116 PS പവറുള്ള 1.5-ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ കാരെന്‍സ് വാങ്ങാം. 10.60 ലക്ഷം മുതല്‍ 19.70 ലക്ഷം രൂപ വരെയാണ് വില പോകുന്നത്.

Article Published On: Friday, April 4, 2025, 15:43 [IST]
English summary
Affordable car models offering 3 row seating in india maruti eeco to kia carens
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X