എസി ഓണാക്കിയിട്ടും വിയര്‍ക്കുന്നോ? ഈ കാറുകളിലെ ഈ ഫീച്ചര്‍ വേനല്‍ക്കാലത്ത് ആശ്വാസമാകും

കേരളത്തില്‍ വേനല്‍ക്കാലം ആരംഭിച്ച് കഴിഞ്ഞു. എസി ഓണ്‍ ചെയ്താല്‍ പോലും രക്ഷയില്ലാത്ത ചൂടാണ് അനുഭവിക്കുന്നത്. എയര്‍ കണ്ടീഷനിംഗ് അല്ലാതെ യാത്രക്കാരുടെ കംഫര്‍ട്ടിനായി ഇന്ന് നിരവധി ഫീച്ചറുകള്‍ കാറുകളില്‍ ലഭ്യമാണ്. അതില്‍ ഒന്നാണ് വെന്റിലേറ്റഡ് സീറ്റുകള്‍. ചൂട് അകറ്റി സുഖശീതളിമയില്‍ ഇരുന്ന് യാത്ര ചെയ്യാന്‍ ഈ ഫീച്ചര്‍ യാത്രക്കാരെ അനുവദിക്കുന്നു. കാറുകളില്‍ ഇന്ന് വെന്റിലേറ്റഡ് സീറ്റുകള്‍ ഒരു ആഡംബര സവിശേഷതയല്ലാതായി മാറിയിട്ടുണ്ട്. കാരണം ഇത്രയും ചൂടുള്ള കാലാവസ്ഥയില്‍ യാത്ര ചെയ്യുമ്പോള്‍ കൂടുതല്‍ സൗകര്യം നല്‍കുന്ന ഇത് ഒരു അത്യാവശ്യ ഫീച്ചറായാണ് കണക്കാക്കപ്പെടുന്നത്.

പത്ത് വര്‍ഷം മുമ്പ് ഏകദേശം രൂപ 30 ലക്ഷം രൂപ വിലയുള്ള കാറുകളില്‍ മാത്രം ലഭ്യമായ ഒരു സവിശേഷതയായിരുന്നു ഇത്. എന്നാല്‍ ഇന്ന് വളരെ കുറഞ്ഞ വിലയുള്ള കാറുകളിലും ഇത് ലഭ്യമാണ്. കോംപാക്റ്റ് ഹാച്ച്ബാക്കുകളും എസ്‌യുവികളും എംപിവികളുമടക്കം 15 ലക്ഷം രൂപയില്‍ താഴെയുള്ള വിലയുള്ള കാറുകളിലും ഈ സവിശേഷത ഉള്‍പ്പെടുത്താന്‍ വാഹന നിര്‍മ്മാതാക്കള്‍ ശ്രദ്ധിക്കുന്നുണ്ട്.

kia syros rear seat ventilation

അതുകൊണ്ടാണ് യാത്രക്കാരെ തണുപ്പിക്കുന്നതിനായി വെന്റിലേറ്റഡ് സീറ്റുകള്‍ കൂടുതല്‍ മോഡലുകളില്‍ ലഭ്യമാകുന്നത്. ഇന്ത്യയില്‍ വെന്റിലേറ്റഡ് സീറ്റുകള്‍ സജ്ജീകരിച്ച ഏറ്റവും കുറഞ്ഞ വിലയുള്ള കുറച്ച് കാര്‍ മോഡലുകള്‍ ഞങ്ങള്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ ബജറ്റ് വിലയില്‍ ഏറ്റവും കൂടുതല്‍ വെന്റിലേറ്റഡ് സീറ്റുകളുള്ള കാര്‍ ഓഫര്‍ ചെയ്യുന്ന ബ്രാന്‍ഡ് ടാറ്റ മോട്ടോര്‍സ് ആണ്.

ടാറ്റയുടെ അഞ്ച് മോഡലുകള്‍ ഈ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നു. രണ്ട് മോഡലുകളുമായി കിയയാണ് തൊട്ടുപിന്നില്‍. അതേസമയം, മാരുതി, ഹ്യുണ്ടായി, സ്‌കോഡ എന്നിവയ്ക്ക് ഓരോ മോഡലുമുണ്ട്. ഇത് ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് അവരുടെ അഭിരുചികള്‍ക്കും വ്യത്യസ്ത ഡ്രൈവിംഗ് മുന്‍ഗണനകള്‍ക്കും അനുയോജ്യമായ തെരഞ്ഞെടുക്കാനുള്ള അവസരം കൂടി നല്‍കുന്നു.

tata altroz racer

ടാറ്റ ആള്‍ട്രോസ് റേസര്‍: പട്ടികയിലുള്ള ഏക ഹാച്ച്ബാക്ക് ആണ് ടാറ്റ ആള്‍ട്രോസ് റേസര്‍. 11 ലക്ഷം രൂപയാണ് ഇതിന്റെ വില വരുന്നത്. വെന്റിലേറ്റഡ് സീറ്റുകളുമായി വരുന്ന ഏറ്റവും കുറഞ്ഞ വിലയുള്ള കാറാണ് ടാറ്റ ആള്‍ട്രോസ് റേസര്‍. ഈ സ്‌പോര്‍ട്ടിയര്‍ ഹാച്ച്ബാക്ക് മോഡലിന്റെ R3 വേരിയന്റില്‍ വെന്റിലേറ്റഡ് സീറ്റുകള്‍ ലഭിക്കുന്നു.

120 hp പവര്‍ നല്‍കുന്ന കരുത്തുറ്റ 1.2 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനാണ് ടാറ്റ ആള്‍ട്രോസ് റേസറിന്റെ ഹൃദയം. 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് ഓപ്ഷനില്‍ മാത്രമാണ് ഇത് വാങ്ങാന്‍ പറ്റുക. പെര്‍ഫോമന്‍സിനൊപ്പം സുഖസൗകര്യങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്നവര്‍ക്ക് കുറഞ്ഞ വിലയില്‍ വാങ്ങാന്‍ പറ്റുന്ന കാറാണ് ടാറ്റ ആള്‍ട്രോസ് റേസര്‍.

tata punch ev

പഞ്ച് ഇവി: ഇന്ന് വിപണിയിലെത്തുന്ന ഇലക്ട്രിക് എസ്‌യുവികള്‍ ഫീച്ചര്‍ പായ്ക്ക്ഡ് ആയാണ് വരുന്നത്. ടാറ്റ മോട്ടോര്‍സ് തങ്ങളുടെ ഇലക്ട്രിക് വാഹന ശ്രേണിയില്‍ എല്ലാ ആധുനിക സവിശേഷതകളും ഉള്‍പ്പെടുത്താന്‍ ശ്രമിക്കാറുണ്ട്. വെന്റിലേറ്റഡ് സീറ്റുകളുള്ള ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് എസ്യുവിയാണ് ടാറ്റ പഞ്ച് ഇവി. ടാറ്റ പഞ്ച് ഇവിയുടെ എംപവേര്‍ഡ് + വേരിയന്റ് മുതല്‍ മുകളിലോട്ട് വെന്റിലേറ്റഡ് സീറ്റുകള്‍ വരുന്നുണ്ട്.

ഇതിന്റെ വില 12.84 ലക്ഷം രൂപ മുതല്‍ ആരംഭിക്കുന്നു. എംപവേര്‍ഡ് +S LR ACFC വേരിയന്റിന് 14.44 ലക്ഷം രൂപയാണ് വില. 25 kWh, 35 kWh ബാറ്ററി പായ്ക്കുകളില്‍ നിന്നാണ് പഞ്ച് ഇവി പവര്‍ എടുക്കുന്നത്. 265 കിലോമീറ്ററും 365 കിലോമീറ്ററും MIDC റേഞ്ച് വാഗ്ദാനം ചെയ്യുന്നു. വെന്റിലേറ്റഡ് സീറ്റ് ഫീച്ചറുള്ള ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള ഇവിയും ഇതാണ്.

ടാറ്റ നെക്‌സോണ്‍: സബ് 4 മീറ്റര്‍ എസ്‌യുവിയുടെ ടോപ്-സ്‌പെക്ക് ഫിയര്‍ലെസ് + PS വേരിയന്റില്‍ വെന്റിലേറ്റഡ് സീറ്റുകള്‍ ലഭ്യമാണ്. 13.30 ലക്ഷം രൂപയിലാണ് വില ആരംഭിക്കുന്നത്. മാത്രമല്ല ഇതേ ട്രിം സിഎന്‍ജി പവര്‍രെടയിന്‍ ഓപ്ഷനിലും ലഭ്യമാണ്. അതുകൊണ്ട് വെന്റിലേറ്റഡ് സീറ്റുകളുള്ള ഏറ്റവും വിലകുറഞ്ഞ സിഎന്‍ജി കാര്‍ ആയി ടാറ്റ നെക്‌സോണ്‍ മാറുന്നു. നെക്‌സോണ്‍ ഇവിയിലും വെന്റിലേറ്റഡ് സീറ്റുകള്‍ ലഭ്യമാണെന്ന് ശ്രദ്ധിക്കുക.

സ്‌കോഡ കൈലാക്ക്: വെന്റിലേറ്റഡ് സീറ്റുകളുള്ള ഒരു കോംപാക്റ്റ് എസ്യുവി ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ ആകര്‍ഷകമായ ഒരു ഓപ്ഷനാണ് സ്‌കോാഡ കൈലാക്ക്. സബ് 4 മീറ്റര്‍ എസ്‌യുവിയുടെ പ്രസ്റ്റീജ് MT വേരിയന്റിന്റെ വില 13.35 ലക്ഷം രൂപയാണ് വില. ഈ സവിശേഷത വാഗ്ദാനം ചെയ്യുന്ന സെഗ്മെന്റിലെ ചുരുക്കം ചില മോഡലുകളില്‍ ഒന്നാണിത്.

skoda kylaq

മാരുതി ബ്രെസ, ടാറ്റ നെക്‌സോണ്‍, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, നിസാന്‍ മാഗ്‌നൈറ്റ് തുടങ്ങിയവയാണ് കൈലാക്കിന്റെ എതിരാളികള്‍. 115 hp പവര്‍ നല്‍കുന്ന 1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനാണ് ഈ എസ്‌യുവിയുടെ ഹൃദയം. ജര്‍മന്‍ എഞ്ചിനീയറിംഗിനൊപ്പം യാത്രാസുഖവും നല്‍കുന്ന ഈ എസ്‌യുവി ഇതിനോടകം തന്നെ ഇന്ത്യന്‍ വിപണിയില്‍ പേരെടുത്തിട്ടുണ്ട്.

കിയ സിറോസ്: കൊറിയന്‍ ബ്രാന്‍ഡ് ആയ കിയ ഏറ്റവും പുതുതായി പുറത്തിറക്കിയ സിറോസ് കോംപാക്ട് എസ്‌യുവി നിരവധി സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുകളുമായാണ് എത്തുന്നത്. ഇതിന്റെ പ്രധാന ഫീച്ചര്‍ ഹൈലൈറ്റുകളില്‍ ഒന്നാണ് വെന്റിലേറ്റഡ് സീറ്റുകള്‍. 13.30 ലക്ഷം രൂപ മുതല്‍ ആരംംഭിക്കുന്ന T-GDi HTX വേരിയന്റ് മുതലുള്ള ഉയര്‍ന്ന വേരിയന്റുകളില്‍ ഈ സവിശേഷത ലഭ്യമാണ്.

മുന്നിലും പിന്നിലും വെന്റിലേറ്റഡ് സീറ്റുകള്‍ വാഗ്ദാനം ചെയ്തുകൊണ്ട് സെഗ്‌മെന്റില്‍ വേറിട്ടുനില്‍ക്കുന്നു. മുന്‍ സീറ്റുകള്‍ പൂര്‍ണ്ണമായി തണുപ്പിക്കമ്പോള്‍ റിയര്‍ സീറ്റില്‍ ഇരിക്കുന്നവരുടെ തുടകളും പിന്‍ഭാഗവും മാത്രം തണുപ്പിക്കുന്ന തരത്തിലാണ് സീറ്റുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഈ വില ശ്രേണിയില്‍ റിയര്‍ സീറ്റ് വെന്റിലേഷന്‍ ഉള്‍പ്പെടുത്തുക വഴി എല്ലാ യാത്രക്കാര്‍ക്കും സുഖകരമായ യാത്ര സമ്മാനിക്കാനാണ് കമ്പനി ശ്രമിക്കുന്നത്.

ഹ്യുണ്ടായി വെര്‍ണ: ഈ പട്ടികയിലുള്ള ഏക സെഡാന്‍ ഹ്യുണ്ടായി വെര്‍ണയാണ്. മിഡ്‌സൈസ് സെഡാന്‍ വിഭാഗത്തില്‍ പെടുന്ന ഒരു കാര്‍ ആണിത്. വെന്റിലേറ്റഡ് സീറ്റുകളുള്ള SX(O) വേരിയന്റിന്റെ വില 14.83 ലക്ഷം രൂപ മുതല്‍ ആരംഭിക്കുന്നു. 115hp, 1.5-ലിറ്റര്‍ പെട്രോള്‍, 160hp, 1.5 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എന്നിവയാണ് വെര്‍ണയിലെ എഞ്ചിന്‍ ഓപ്ഷന്‍. കുറഞ്ഞ വിലയില്‍ ആഡംബരപൂര്‍ണ്ണമായ ഡ്രൈവിംഗ് അനുഭവം പ്രദാനം ചെയ്യുന്ന സെഡാന്‍ പ്രേമികള്‍ക്ക് വെര്‍ണ മികച്ച ചോയ്‌സാണ്.

മാരുതി സുസുക്കി XL6: വലിയ കുടുംബങ്ങള്‍ക്ക് അല്ലെങ്കില്‍ കൂടുതല്‍ സ്‌പെയ്‌സ് ഉള്ള കാര്‍ തേടുന്നവര്‍ക്ക് വെന്റിലേറ്റഡ് സീറ്റുകളുള്ള മാരുതി സുസുക്കി XL6 ഉണ്ട്. എംപിവിയുടെ ആല്‍ഫ+ MT, ആല്‍ഫ +AT വേരിയന്റുകളില്‍ ഈ ഫീച്ചര്‍ ലഭ്യമാണ്. യഥാക്രമം 13.31 ലക്ഷം, 14.71 ലക്ഷം എന്നിങ്ങനെയാണ് ഇവയുടെ വില. വെന്റിലേറ്റഡ് സീറ്റുകളുള്ള കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു വാഹനം തിരയുന്നവര്‍ക്ക് XL6 ആകര്‍ഷകമായ ഓപ്ഷന്‍ ആയിരിക്കും.

കിയ സോനെറ്റ്: സബ് 4 മീറ്റര്‍ എസ്‌യുവിയായ സോനെറ്റിന്റെ GTX+, X-ലൈന്‍ വേരിയന്റുകളില്‍ മാത്രമേ കൂള്‍ഡ് ഫ്രണ്ട് സീറ്റുകള്‍ ലഭ്യമാകൂ. വെന്റിലേറ്റഡ് സീറ്റുകളുള്ള സോനെറ്റ് വാങ്ങാന്‍ 14.80 ലക്ഷം മുതല്‍ 15.60 ലക്ഷം രൂപ വരെ മുടക്കണം. ഈ ശ്രേണിയിലുള്ള ടോപ്് വേരിയന്റുകള്‍ക്ക് 1.0-ലിറ്റര്‍ ടര്‍ബോ-പെട്രോള്‍, 1.5-ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളാണ് തുടിപ്പേകുന്നത്. 6-സ്പീഡ് iMT, 7-സ്പീഡ് ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക്, 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിവ ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ വരുന്നു.

More from DriveSpark

Article Published On: Wednesday, March 26, 2025, 18:35 [IST]
English summary
Affordable cars offering ventilated seats priced under rs 15 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X