എയര്‍ ഇല്ല... പഞ്ചര്‍ ഇല്ല... ടെന്‍ഷന്‍ ഒട്ടുമില്ല! ട്യൂബ്‌ലെസിന്റെ കാലം കഴിഞ്ഞു, വരുന്നു 'എയര്‍ലെസ് ടയര്‍'

ഒരു വാഹനത്തിന്റെ അവിഭാജ്യ ഘടകങ്ങളില്‍ ഒന്നാണ് ടയര്‍. വാഹനം അത് സൈക്കിളോ കാറോ ആയിക്കോട്ടെ അതിന്റെ മുഴുവന്‍ ഭാരവും വഹിക്കുകയും സുഗമവും സുരക്ഷിതവുമായ യാത്രകള്‍ ഉറപ്പാക്കുകയും ചെയ്യുന്നതില്‍ ടയര്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. വര്‍ഷങ്ങളായി ഇന്ത്യക്കാര്‍ പരമ്പരാഗതമായ ട്യൂബ് ടയറുകളും ട്യൂബ്ലെസ് ടയറുകളുമാണ് ഉപയോഗിച്ച് വരുന്നത്. കുറച്ച് കാലം മുമ്പ് വരെ ടയറുകള്‍ക്ക് പഞ്ചര്‍, എയര്‍ ലീക്കേജ്, ടയര്‍ പൊട്ടല്‍ തുടങ്ങി പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ടായിരുന്നെങ്കിലും ട്യൂബ്ലെസ് ടയറുകള്‍ (Tubeless! Tyres ) വന്നതോടെ ഇവ ഒരു പരിധിവരെ കുറഞ്ഞു.

ഇപ്പോള്‍ അതിനേക്കാള്‍ നൂതനമായ ഒരു സാങ്കേതിക വിദ്യയാണ് വാഹന ലോകത്ത് ചര്‍ച്ചയാകുന്നത്. നമ്മള്‍ പറയാന്‍ പോകുന്നത് എയര്‍ലെസ് ടയറുകളെ (Airless Tyres) കുറിച്ചാണ്. എയര്‍ അല്ലെങ്കില്‍ കാറ്റടിക്കാതെ പ്രവര്‍ത്തിക്കാന്‍ പറ്റുന്ന തരത്തിലാണ് എയര്‍ലെസ് ടയര്‍ അല്ലെങ്കില്‍ നോണ്‍ ന്യൂമാറ്റിക് ടയറുകള്‍ രൂപപ്പെടുത്തിയിരിക്കുന്നത്.

michelin gm airless tires

ടയറിനുള്ളില്‍ എയര്‍ നിറക്കുന്നതിന് പകരമായി ഫെ്ലക്സിബിള്‍ റബ്ബര്‍ സ്പോക്കുകള്‍, ശക്തിയുള്ള കോമ്പോസിറ്റ് മെറ്റീരിയലുകള്‍, സോളിഡ് സൈഡ്വാളുകള്‍ എന്നിവ ഉപയോഗിച്ച് ഈ ടയറിന് ഒരു സവിശേഷ ഘടന നല്‍കിയിരിക്കുന്നു. ഈ സവിശേഷ ഡിസൈനിന്റെ ഫലമായി എയര്‍ലെസ് ടയര്‍ ഘടിപ്പിച്ച വാഹനം ഓടിക്കുന്നവര്‍ക്ക് പഞ്ചര്‍ പേടിക്കുകയേ വേണ്ട. മാത്രമല്ല വാഹന ഉടമകളുടെ ഏറ്റവും വലിയ ആശങ്കകളില്‍ ഒന്നായ ഓട്ടത്തിനിടെ ടയര്‍ പൊട്ടുന്ന സാഹചര്യവും ഇത് ഒഴിവാക്കുന്നു.

പ്രത്യേകതകള്‍

എയര്‍ലെസ് ടയറുകളുടെ ഏറ്റവും വലിയ ഗുണം 100% പഞ്ചര്‍ ഫ്രീ ആണ് എന്നത് തന്നെയാണ്. കുണ്ടും കുഴിയും നിറഞ്ഞ ഗ്രാമീണ നിരത്തുകളിലും, ദൂരയാത്രകളിലും, ഓഫ്‌റോഡ് ട്രാക്കുകളിലും ഇത് മികച്ച പ്രകടനം കാഴ്ചവെക്കും. ഇതിന്റെ ഓപ്പണ്‍ സ്പോക്ക് ഘടന ഫ്യൂചറിസ്റ്റിക് ലുക്കും നല്‍കുന്നതോടൊപ്പം
റോഡുമായി ഏകീകൃത സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്യുന്നു.

michelin gm airless tires

എയര്‍ നിറയ്ക്കുകയോ പഞ്ചര്‍ ഒട്ടിക്കുകയോ വേണ്ടാത്തതിനാല്‍ എയര്‍ലെസ് ടയറുകൾക്ക് പരിപാലനച്ചെലവുകള്‍ നന്നേ കുറവാണ് അല്ലെങ്കില്‍ ഇല്ലെന്ന് തന്നെ പറയാം. എയര്‍ലെസ് ടയറുകളുടെ പ്രത്യേക ഘടന ടയര്‍ അസമമായി തേയുന്നത് തടയുന്നതുകൊണ്ട് കൂടുതല്‍ കാലം ഈടുനില്‍ക്കും. ഇടക്കിടക്ക് ടയർ മാറ്റാൻ വലിയ സംഖ്യ ചെലവാക്കുന്നതും കുറയ്ക്കാം.

വെല്ലുവിളികള്‍ എന്താണ്?

പ്രയോജനങ്ങള്‍ കൂടുതലുണ്ടെങ്കിലും എയര്‍ലെസ് ടയറുകള്‍ക്ക് ചില പരിമിതികളും ഉണ്ട്. ഇപ്പോഴത്തെ പ്രധാന പ്രശ്നം വില തന്നെയാണ്. ഇന്ത്യയില്‍ ലഭ്യമായ എയര്‍ലെസ് ടയറുകള്‍ 10,000 മുതല്‍ 20,000 രൂപ വരെയാണ് വില. വളരെ ഉയര്‍ന്ന വേഗത കൈകാര്യം ചെയ്യാന്‍ ഇതുവരെ പ്രാപ്തമായിട്ടില്ലാത്തതിനാല്‍ ഈ ടയറുകള്‍ പെര്‍ഫോമന്‍സ് കാറുകളില്‍ ഘടിപ്പിക്കാന്‍ പറ്റില്ല. കുറച്ച് റോഡ് നോയിസ് ഉണ്ടാകാനും സാധ്യതയുണ്ട്. ഇന്ത്യന്‍ വിപണിയിലെ പരിമിതമായ ലഭ്യത മെച്ചപ്പെടുത്താനും ബ്രാന്‍ഡുകള്‍ ശ്രമിക്കുന്നുണ്ട്.

michelin gm airless tires

നിലവില്‍ ഉപയോഗത്തിലുള്ളത് എന്തില്‍?

കാറുകളില്‍ എയര്‍ലെസ് ടയറുകളുടെ ഉപയോഗം അത്ര വ്യാപകമായിട്ടില്ല. അതേസമയം സൈക്കിളുകള്‍, ലോണ്‍മോവറുകള്‍, വീല്‍ചെയറുകള്‍, റോബോട്ടിക് ഉപകരണങ്ങള്‍, സൈനിക വാഹനങ്ങള്‍, ഇന്‍ഡസ്ട്രിയല്‍ മെഷീനുകള്‍ എന്നിവയില്‍ എയര്‍ലെസ് ടയര്‍ വ്യാപകമായി ഉപയോഗിക്കുന്നു.
കാറുകളില്‍ ഉപയോഗിക്കാന്‍ പാകത്തിനുള്ള എയര്‍ലെസ് ടയറുകള്‍ നിര്‍മ്മിക്കാനുള്ള പരീക്ഷണങ്ങള്‍ കമ്പനികള്‍ നടത്തി വരികയാണ്. ഉല്‍പ്പാദനം കൂടുന്നതോടെ രാജ്യത്ത് ഈ ടയറുകളുടെ വില ഗണ്യമായി കുറയുമെന്ന് പ്രതീക്ഷയുണ്ട്. ഏതായാലും സാധാരണ കാറുകളില്‍ ഈ ടയര്‍ ഇടംപിടിക്കാന്‍ അല്‍പ്പം കൂടി കാത്തിരിക്കേണ്ടി വരും.

ഭാവി

പഞ്ചര്‍ പേടിക്കേണ്ട ആവശ്യമില്ലാത്ത ടയര്‍ എന്ന ആശയം ഇന്ത്യയിലെ ഡ്രൈവര്‍മാര്‍ക്ക് വലിയ ആശ്വാസമാണ്. പരിപാലനച്ചെലവില്ലാത്ത, മികച്ച സുരക്ഷ പ്രദാനം ചെയ്യുന്ന ഈ ടയറുകള്‍ക്ക് ദീര്‍ഘഘായുസും കൂടി ഉള്ളതിനാല്‍ അധികം വൈകാതെ സാധാരണ കാറുകളിലും ഇലക്ട്രിക് കാറുകളിലുമെല്ലാം കാണാന്‍ കഴിഞ്ഞേക്കും. ട്യൂബ്ലെസ് ടയറുകളെ പോലെ തന്നെ എയര്‍ലെസ് ടയറുകളും വാഹനലോകത്ത് വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്ന് തീര്‍ച്ച.

More from DriveSpark

Article Published On: Saturday, November 15, 2025, 14:43 [IST]
English summary
Airless tyres to become game changer in automotive landscape no air no punctures zero maintenance
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X