ചെറുകിട ബിസിനസുകാർക്ക് ഇവൻ 'ദോസ്ത്' തന്നെ; ലെയ്‌ലാൻഡിൻ്റെ ചുണക്കുട്ടിയെ മനസിലായോ

ചെറിയ ബിസിനസുകാരെ സംബന്ധിച്ചിടത്തോളം ചെിയ വാണിജ്യ വാഹനങ്ങളോടായിരിക്കും താൽപ്പര്യം. അത് കൊണ്ട് തന്നെ അശോക് ലെയ്‌ലാൻഡിൻ്റെ വാഹനങ്ങളാണ് അവരുടെ ഏറ്റവും മികച്ച ഓപ്ഷൻ. ബ്രാൻഡിൻ്റെ ദോസ്ത് സീരിസ് വാണിജ്യരംഗത്ത് വലിയ വിപ്ലവം തന്നെ സൃഷ്ടിച്ച മോഡലുകളാണ്. കമ്പനി പുതുതായി അവതരിപ്പിച്ച Dost+ XL LX മോഡൽ കൂടുതൽ സ്പേസ്, മികച്ച പെർഫോമൻസ്, കുറഞ്ഞ മെയിൻ്റെനൻസ് ചിലവ് എന്നീ പ്രത്യേകതകൾ കൊണ്ട് ചെറുകിട ചരക്ക് ഗതാഗതത്തിൽ ഏവരുടേയും ആദ്യ ഓപ്ഷൻ ആയി മാറിയിട്ടുണ്ട്. വാഹനത്തെ കുറിച്ചുളള വിശദമായി വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

കൊമേഴ്ഷ്യൽ വാഹനങ്ങൾക്ക് ഭാരം വഹിക്കാനുളള ശേഷി, മികച്ച എഞ്ചിൻ എന്നിവയൊക്കെയാണ് പ്രധാനം. അത് കൊണ്ട് ആദ്യം തന്നെ വാഹനത്തിൻ്റെ പവർട്രെയിനിലേക്ക് നോക്കുകയാണെങ്കിൽ Dost+ XL LX-ൽ 1.5 ലിറ്റർ 3-സിലിണ്ടർ ടർബോ ഡീസൽ എഞ്ചിൻ ആണ് ലഭിക്കുന്നത്. ഇത് 70 HP പരമാവധി പവറും 170 Nm ടോർക്കും ഉൽപ്പാദിപ്പിക്കുന്നു.

ashok leyland dost xl

ശക്തമായ എഞ്ചിൻ ആയത് കൊണ്ട് തന്നെ മികച്ചപേലോഡ് കപ്പാസിറ്റിയിൽ പോലും വാഹനം ഏതൊരു റോഡിലുടേയും വളരെ സുഗമമായി പോകുകയും ചെയ്യുന്നു. ഗിയർ ഷിഫ്റ്റുകൾ വളരെ സ്മൂത്ത് ആകുന്നത് കൊണ്ട് നഗരത്തിലും ഹൈവേയിലും നല്ല ഡ്രൈവിംഗ് കംഫർട്ട് ലഭിക്കുന്നു. വാഹനത്തിലെ 'XL' എന്ന പേര് തന്നെയാണ് അതിന്റെ പ്രധാന ഹൈലൈറ്റായി പറയേണ്ടത്. -

Dost+ XL LX കൂടുതൽ നീളമുള്ള ബെഡിനെയാണ് വിശേഷിപ്പിക്കുന്നത്. 2,850 mm വീൽബേസ് ഉള്ള ഈ വാഹനത്തിന് 1,500 കിലോഗ്രാം വരെ പേലോഡ് കപ്പാസിറ്റി ഉണ്ട്. ഇതിലൂടെ കൂടുതൽ സാധനസാമഗ്രികൾ ഒറ്റ യാത്രയിൽ എത്തിക്കാനുള്ള സൗകര്യം ലഭിക്കുന്നു. കൊമേഴ്ഷ്യൽ വാഹനമാണെങ്കിലും സേഫ്റ്റിയുടെ കാര്യത്തിലും ഒരു വിട്ടുവീഴ്ച്ച വരുത്തിയിട്ടില്ല. ഡ്രൈവറുടെ സൗകര്യങ്ങൾ മുൻനിർത്തിയാണ് ക്യാബിൻ്റെ ഡിസൈൻ തന്നെ.

ashok leyland dost xl

എർഗോണമിക് സീറ്റുകൾ, പവർ സ്റ്റിയറിംഗ്, എസി ഓപ്ഷൻ, മികച്ച വിസിബിളിറ്റി എന്നിവയെല്ലാം തന്നെ ഡ്രൈവിംഗ് അനുഭവം കൂടുതൽ എളുപ്പമാക്കുന്നു. ബ്രേക്കിംഗ് സിസ്റ്റം ശക്തമാണ് എന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു,എത്ര ഹെവി-ഡ്യൂട്ടി സസ്പെൻഷൻ പോലും കുഴികളും ദുർഘടം നിറഞ്ഞ റോഡുകളിലും സ്ഥിരത ഉറപ്പാക്കാൻ സഹായിക്കുന്നു.

മൈലേജിൻ്റെ കാര്യത്തിലേക്ക് വന്നാൽ Dost+ XL LX മികച്ച മൈലേജും കുറഞ്ഞ മെയിന്റനൻസ് ചെലവുമാണ് ഉപഭോക്താക്കൾക്ക് നൽകുന്നത്. ഈ വിഭാഗത്തിൽ ഏറ്റവും മികച്ച ഫ്യൂവൽ എഫിഷൻസി നൽകുന്ന ലൈറ്റ് കൊമേഴ്ഷ്യൽ വാഹനങ്ങളിലൊന്നായി ദോസ്ത് മാറിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ചെറുകിട ബിസിനസുകൾക്കും ലോക്കൽ ഡെലിവറി സേവനങ്ങൾ നടത്തുന്നവർക്കും ദീർഘകാല ലാഭം ഉറപ്പാക്കുന്ന ഒരു മികച്ച നിക്ഷേപമായിരിക്കും ഈ വാഹനമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.

ashok leyland dost xl

അശോക് ലെയ്‌ലാൻഡ് Dost+ XL LX -നെ സംബന്ധിച്ചിടത്തോളം ചെറിയ ചരക്ക് ഗതാഗത മേഖലയിൽ ഉതകുന്ന എല്ലാ ഫീച്ചറുകളുമുളള ഒരു വാഹനം തന്നെയാണ്. കൂടുതൽ സ്പേസ്, മികച്ച പവർ, ഉയർന്ന ഇന്ധനക്ഷമത ഇതെല്ലാമാണല്ലോ ഒരു ചെറുകിട ബിസിനസ് നടത്തിക്കൊണ്ട് പോകുന്ന വ്യക്തിയെ സംബന്ധിച്ച് പ്രധാന ആവശ്യങ്ങൾ. അതിനെല്ലാം മികച്ച ഒരു ഓപ്ഷൻ തന്നെയാണ് ഇതെന്ന് നൂറ് ശതമാനം ഉറപ്പ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, November 4, 2025, 17:17 [IST]
English summary
Ashok leyland dost plus xl detailed review explained in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X