ഔഡി കാറുടമകൾക്ക് ഒരു സന്തോഷ വാർത്തയുണ്ടേ; ഇനി വാറൻ്റിയുടെ കാര്യത്തിൽ പേടിക്കണ്ട
പുതിയ വാഹനം വാങ്ങുമ്പോൾ പലപ്പോഴും എക്സിക്യുട്ടീവുകൾ നിർബന്ധിക്കുന്ന ഒരു കാര്യമാണ് വാഹനത്തിൻ്റെ എക്സ്റ്റൻഡഡ് വാറൻ്റി. ചിലർ അത് കൂടി എടുക്കാറുണ്ട്. എന്നാൽ കമ്പനി പുതിയ വാഹനത്തിന് മൂന്ന് വർഷത്തെ വാറൻ്റി ഉൾപ്പടെയാണ് നിങ്ങൾക്ക് നൽകുന്നത്. എന്നാൽ അതിന് ശേഷം എക്സ്റ്റൻഡഡ് വാറൻ്റി എടുക്കുന്നതാണ് പതിവ്. ഇപ്പോഴിതാ ഔഡി കമ്പനി തങ്ങളുടെ വാഹനങ്ങൾക്ക് 10 വർഷത്തെ എക്സ്റ്റൻഡഡ് വാറൻ്റിയും 15 വർഷത്തെ റോഡ് സൈഡ് അസിസ്ൻ്റൻസും നൽകിയിരിക്കുകയാണ്. പുതിയ വാഹനങ്ങൾക്കും അത് പോലെ തന്നെ പഴയ വാഹനങ്ങൾക്കും ഈ സംവിധാനം പ്രയോജനപ്പെടുത്താൻ സാധിക്കും.
അധിത വാറന്റി കൂടാതെ, ഞാൻ മുകളിൽ സൂചിപ്പിച്ചത് പോലെ ഓഡി റോഡ്‌സൈഡ് അസിസ്റ്റൻസ് (RSA) പ്രോഗ്രാമും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ ദേശീയ, സംസ്ഥാന പാതകളിലും പ്രധാന ഭൂപ്രദേശത്തിനുള്ളിലെ മറ്റ് റോഡുകളിലും RSA സേവനം 24/7 അടിയന്തര സഹായം നൽകുന്നു. ഇന്ധന വിതരണം, ബാറ്ററി ജമ്പ്-സ്റ്റാർട്ട്, ടയർ റിപ്പയർ അല്ലെങ്കിൽ മാറ്റിസ്ഥാപിക്കൽ എന്നിവയ്‌ക്കൊപ്പം തന്നെ തകരാറുകൾ, അപകടങ്ങൾ അല്ലെങ്കിൽ വാഹനം നിന്ന് പോകുക എന്നിവ ഉണ്ടായാൽ ടോവിംഗ് സേവനങ്ങൾ സഹായത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നതാണ്.

ഔഡിയുടെ പുിയ വാഹനം അവതരിപ്പിച്ചതിൽ നിലവിൽ ഏറെ ജനപ്രിയമായ A4 എൻട്രി ലെവൽ സെഡാന്റെ സിഗ്നേച്ചർ എഡിഷനാണ് ഔഡി ഇന്ത്യൻ വിപണിക്കായി കൊണ്ടുവന്നിരിക്കുന്നത്. അതും തരക്കേടില്ലാത്ത വില നിർണയവും കൂടിയാവുമ്പോൾ സംഗതി ഉഷാറായിട്ടുണ്ട്. 57.11 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ഔഡി A4 സിഗ്നേച്ചർ എഡിഷൻ വിപണിയിൽ എത്തിയിരിക്കുന്നത്.
ആഡംബര സെഡാന്റെ നിലവിലുള്ള ടെക്നോളജി വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് പുതിയ സ്പെഷ്യൽ എഡിഷൻ മോഡൽ പണികഴിപ്പിച്ചിരിക്കുന്നത്. ഫാക്ടറി ഫിറ്റഡ് ആക്‌സസറികളും ചെറിയ ഡിസൈൻ മെച്ചപ്പെടുത്തലുകളുമാണ് സിഗ്നേച്ചർ എഡിഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത്തരം മാറ്റങ്ങൾ കാറിന് അഴകേകുന്നുണ്ടെങ്കിലും സ്റ്റാൻഡേർഡ് വേരിയന്റുകളിലെ അതേ മെക്കാനിക്കൽ വശങ്ങൾ തന്നെയാണ് കമ്പനി ഇതിലും നിലനിർത്തിയിരിക്കുന്നത്.

ഡിസൈനിലേക്ക് നോക്കിയാൽ സ്റ്റാൻഡേർഡ് മോഡലുകളിൽ നിന്ന് വേർതിരിച്ചറിയാൻ സിഗ്നേച്ചർ എഡിഷനിൽ രണ്ട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഔഡി റിംഗ്സ് ഡീക്കലുകൾ, ഔഡി ലോഗോയുള്ള എൽഇഡി എൻട്രി ലൈറ്റുകൾ, ഡൈനാമിക് വീൽ ഹബ് ക്യാപ്പുകൾ എന്നിവയാണ് എക്സ്റ്റീരിയറിലെ പ്രധാന നവീകരണങ്ങൾ ആയി എടുത്തു പറയാനുളളത്.
ഒപ്പം മെച്ചപ്പെട്ട എയറോഡൈനാമിക്സിനായി ഒരു അധിക സ്‌പോയിലർ ലിപ്, സ്റ്റാൻഡേർഡ് മോഡലിൽ നിന്ന് സ്പെഷ്യൽ എഡിഷനെ വേർതിരിച്ചറിയാൻ അലോയ് വീലുകളിൽ ഒരു പ്രത്യേക പെയിന്റ് ഫിനിഷ് എന്നിവയും ജർമൻ ആഡംബര വാഹന നിർമാതാക്കളായ ഔഡി A4 സിഗ്നേച്ചർ എഡിഷനിൽ ഒരുക്കിയിട്ടുണ്ട്. അകത്തളത്തിലേക്ക് കയറിയാലും പരിചിതമായ രൂപവും ഭാവവും തന്നെയാണ് കാണാനാവുന്നത്.

2.0 ലിറ്റർ ടർബോ-പെട്രോൾ (TFSI) എഞ്ചിനാണ് പുതിയ A4 സിഗ്നേച്ചർ എഡിഷന് തുടിപ്പേകാനായി എത്തിയിരിക്കുന്നത്. ഇത് 204 bhp പവറിൽ പരമാവധി 320 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 7.1 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുന്ന സെഡാന് 241 കിലോമീറ്ററാണ് പരമാവധി പുറത്തെടുക്കാനാവുന്ന വേഗം. റീജനറേറ്റീവ് ബ്രേക്കിംഗും കുറഞ്ഞ ജാരിംഗ് എഞ്ചിൻ സ്റ്റാർട്ടുകളും നൽകുന്ന 12V മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവും ഇതിന് ലഭിക്കുന്നുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








