രണ്ട് മോഡലുകളുടെ പേര് വെബ്സൈറ്റിൽ നിന്ന് വെട്ടി ഔഡി; ബെൻസിനും ബിഎംഡബ്ല്യുവിനും എതിരാളികളെ നഷ്ടമായി

ഔഡി എന്നും എല്ലാ വാഹന പ്രേമികളുടേയും ഇഷ്ടവാഹനമാണ്. രാജ്യത്ത് ഔഡിക്ക് വിൽപ്പനയിൽ കാര്യമായി മുന്നേറാൻ കഴിയുന്നില്ല എങ്കിൽ പോലും എതിരാളികൾക്ക് എന്നും ഒരു പേടിസ്വപ്നം തന്നെയാണ് ഈ ആഡംബര ബ്രാൻഡ്. ഇപ്പോഴിതാ തങ്ങളുടെ ഇന്ത്യയിലെ വെബ്സൈറ്റിൽ നിന്ന് രണ്ട് മോഡലുകളെ നീക്കം ചെയ്തിരിക്കുകയാണ്. A8 L സെഡാനും RS 5 സ്‌പോർട്‌ബാക്കും ആണ് കമ്പനി നീക്കിയ രണ്ട് മോഡലുകൾ. CBU യൂണിറ്റായിട്ടാണ് ഈ രണ്ട് മോഡലുകളും എത്തിച്ചിരുന്നത്. 1.63 കോടി രൂപയും 1.13 കോടി രൂപയുമാണ് രണ്ട് വാഹനങ്ങളുടെ എക്സ്ഷോറൂം വില. 2021-ലായിരുന്നു ഔഡി തങ്ങളുടെ RS5 സ്പോർട്ബാക്ക് മോഡൽ രാജ്യത്ത് അവതരിപ്പിച്ചത്.

450hp കരുത്ത് പുറപ്പെടുവിക്കുന്ന 2.9 ലിറ്റർ, ട്വിൻ-ടർബോ V6 എഞ്ചിനാണ് ഇതിന് ലഭിച്ചിരുന്നത്. 2 ഡോർ പതിപ്പിൻ്റെ പിൻഗാമിയായി രാജ്യത്ത് എത്തിയ മോഡലിന് രാജ്യത്ത് വലിയ സ്വീകാര്യത തുടക്കത്തിൽ ലഭിച്ചിരുന്നു. ഔഡി A8 -ലേക്ക് വന്നാൽ അവസാന മോഡൽ അവതരിപ്പിച്ചത് 2022-ലായിരുന്നു. A8 ഇന്ത്യയിൽ ലോംഗ്-വീൽബേസ് വേരിയൻ്റിലും 4,5 സീറ്റ് കോൺഫിഗറേഷനുകളിലും നൽകിയിരുന്നു. ക്വാട്രോ ഓൾ-വീൽ ഡ്രൈവുള്ള 340hp പരമാവധി പവർ പുറപ്പെടുവിക്കുന്ന, 3.0-ലിറ്റർ, ടർബോ-പെട്രോൾ V6 എഞ്ചിനായിരുന്നു ഇതിന് കരുത്ത് പകരുന്നത്.

ജനുവരി മുതൽ ഔഡിയും വാഹനങ്ങളുടെ വില വർധിപ്പിച്ചിരുന്നു. ഔഡിയുടെ ലൈനപ്പിലേക്ക് നോക്കിയാൽ ഇതിൽ A4, A6 പോലുള്ള എ-സീരീസ് സെഡാനുകളും അടുത്തിടെ പുറത്തിറക്കിയ Q7 ഫേസ്‌ലിഫ്റ്റ്, Q8 മോഡലുകൾ പോലുള്ള നിരവധി എസ്‌യുവികളും ഉൾപ്പെടുന്നുണ്ട് എന്നതാണ പ്രത്യേകത. ക്യൂ 3, സ്‌പോർട്ട്ബാക്ക് ഡെറിവേറ്റീവ് തുടങ്ങിയ കോംപാക്റ്റ് ഓഫറുകളും ഇ-ട്രോൺ ബാഡ്ജിന് കീഴിലുള്ള നിരവധി ഇലക്ട്രിക് മോഡലുകളും ഉയർന്ന പ്രകടനമുള്ള ആർഎസ് വാഹനങ്ങളുടെ നീണ്ട നിരയു ഔഡിയുടെ ലൈനപ്പിൽ സ്ഥാനം പിടിക്കുന്നുണ്ട്.

തങ്ങളുടെ മോഡൽ നിരയിലേക്ക് 2025 മോഡൽ Q7 ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കിയിരിക്കുകയാണ്. ലക്ഷ്വറി എസ്‌യുവിക്കായുള്ള ഔദ്യോഗിക ബുക്കിംഗ് നവംബറിൽ ആരംഭിച്ചിരുന്നു. 2025 മോഡൽ ഔഡി Q7 കമ്പനിയുടെ ഔറംഗബാദ് പ്ലാൻ്റിൽ പ്രാദേശികമായാണ് നിർമിക്കുന്നത്. പുത്തൻ എസ്‌യുവിയിലെ മാറ്റങ്ങളിലേക്ക് വന്നാൽ റീഡിസൈൻ ചെയ്‌ത മുൻവശമായിരിക്കും ഏറ്റവും ശ്രദ്ധേയം. നിലവിലെ മോഡലിലെ തിരശ്ചീന സ്ലാറ്റുകൾക്ക് പകരമായി ഒക്ടഗണൽ ഫ്രണ്ട് ഗ്രില്ലാണ് പ്രധാന ആകർഷണം.


ഗ്രില്ലിലെ പുതിയതും വലുതുമായ മെഷിന് സാറ്റിൻ സിൽവർ ഫിനിഷ് കമ്പനി കൊടുത്തിരിക്കുന്നത് പ്രീമിയംനെസ് ഉയർത്താൻ സഹായിച്ചിട്ടുണ്ട്. എൽഇഡി ഡിആർഎല്ലുകൾ ഇപ്പോൾ പുതിയ 'മാട്രിക്സ് എച്ച്ഡി' എൽഇഡി ലാമ്പുകൾക്കൊപ്പമാണ് കൊടുത്തിരിക്കുന്നത്. പുതിയ ലോവർ സെൻട്രൽ എയർ ഇൻടേക്കും സൈഡ് എയർ കർട്ടനുകളും സഹിതം മുന്നിലേയും പിന്നിലേയും ബമ്പറുകളും കമ്പനി പരിഷ്‌ക്കരിച്ചിരിച്ചിട്ടുണ്ട്.

വശക്കാഴ്ച്ചയിൽ പുതിയ അലോയ് വീൽ ഡിസൈനായിരിക്കും മുന്നിട്ട് നിൽക്കുക. സഖീർ ഗോൾഡ്, വൈറ്റോമോ ബ്ലൂ, മൈത്തോസ് ബ്ലാക്ക്, സമുറായി ഗ്രേ, ഗ്ലേസിയർ വൈറ്റ് എന്നിവയുൾപ്പെടെ അഞ്ച് കളർ ഓപ്ഷനുകളോടെയാണ് 2025 ഔഡി Q7 ഫെയ്‌സ്‌ലിഫ്റ്റ് വാഗ്ദാനം ചെയ്യുക. അലുമിനിയം റൂഫ് റെയിലുകൾ, പാർക്ക് അസിസ്റ്റും കോൺട്രാസ്റ്റ് സ്റ്റിച്ചിംഗുമുള്ള റിയർവ്യൂ ക്യാമറ എന്നിവയാണ് ലക്ഷ്വറി എസ്‌യുവിയുടെ മറ്റ് സവിശേഷതകൾ.

സുരക്ഷയുടെ കാര്യത്തിൽ പുതിയ Q7 ഫെയ്‌സ്‌ലിഫ്റ്റിൽ എട്ട് എയർബാഗുകൾ, 360-ഡിഗ്രി പാർക്കിംഗ് ക്യാമറ, ഇബിഡി ഉള്ള എബിഎസ് എന്നിവയും സജ്ജീകരിച്ചിരിക്കുന്നു. 3.0 ലിറ്റർ V6 ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് പുതിയ Q7 എസ്‌യുവിയുടെ ഹൃദയം. 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി വരുന്ന എഞ്ചിന് 335 bhp പവറിൽ പരമാവധി 500 Nm torque വരെ നൽകാനാവും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, February 13, 2025, 14:42 [IST]
English summary
Audi delisted the a8 l sedan and rs 5 sportback from their india website details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X