ഈ ഓണക്കാലത്ത് ആഡംബര കാറിൽ ബന്ധുവീട്ടിൽ പോകാം; കിടിലൻ ഓഫറുകളുമായി ഔഡി

ആഡംബര വാഹനം സ്വന്തമാക്കുക എന്നത് ഏതൊരാളുടേയും ആഗ്രഹമാണ്. എന്നാൽ ഒരു ലക്ഷ്വറി വാഹനം മെയിൻ്റെയിൻ ചെയ്യുന്നതിൻ്റെ ചിലവ് കൂടുതലോർത്ത് പലരും തങ്ങളുടെ സ്വപ്നം മനസിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. എന്നാൽ താരതമ്യേനെ ഒരാൾക്ക് സ്വന്തമാക്കാൻ സാധിക്കുന്ന ഒരു ബ്രാൻഡാണ് ഔഡി. ലക്ഷ്വറി ലോകത്തേക്ക് കടക്കാൻ ആഗ്രഹിക്കുന്ന തങ്ങളുടെ ഉപഭോക്താക്കൾക്ക് വേണ്ടി ഇപ്പോൾ ബ്രാൻഡ് പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ്. ഉത്സവ സീസണിൽ ഡിമാൻഡ് കൂട്ടുന്നതിനൊപ്പം തന്നെ നിലവിലെ ഉപഭോക്താക്കൾക്ക് തങ്ങളുടെ വാഹനം മാറ്റി വാങ്ങാനുമുളള അവസരം നൽകുന്നു എന്നതാണ് പ്രത്യേകത.

തങ്ങളുടെ ഉപഭോക്താക്കൾക്ക് ഒരു ഔഡി സ്വന്തമാക്കുന്നതിന്റെ സന്തോഷത്തിനൊപ്പം തന്നെ വാഹനത്തിൻ്റെ മൂല്യത്തെ കുറിച്ച് സമാധാനം ലഭിക്കുക എന്ന് കൂടിയാണ്. പുതിയതായി അവതരിപ്പിച്ച ഉറപ്പായ ബൈബാക്ക് പ്രോഗ്രാം ഉപയോഗിച്ച്, ഉപഭോക്താക്കൾക്ക് സുതാര്യമായ എക്സിറ്റ് വിലയും ലളിതമായ ധനസഹായവും ഇൻഷുറൻസ് പരിരക്ഷയും ലഭിക്കുന്നുണ്ട് എന്നതാണ് പ്രത്യേകത. ഇത് വഴി ഔഡി വാഹനം സ്വന്തമാക്കുക എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ അനുവദിക്കുകയും ചെയ്യുന്നു.

audi india launched assured buyback program

3 വർഷത്തിനുശേഷം എക്സ്-ഷോറൂം വിലയുടെ 60 ശതമാനത്തോളം വില ലഭിക്കുന്നു എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. അല്ലെങ്കിൽ 45,000 കിലോമീറ്റർ പൂർത്തിയായിരിക്കണം. അതോടൊപ്പം തന്നെ 4 വർഷത്തിനുശേഷമാണെങ്കിൽ എക്സ്-ഷോറൂം വിലയുടെ 50 ശതമാനം നിങ്ങൾക്ക് വാല്യു ലഭിക്കുന്നുണ്ട്. അല്ലെങ്കിൽ വാഹനം 60,000 കിലോമീറ്റർ പൂർത്തിയായിരിക്കണം.

ഇഎംഐ സേവനങ്ങളും ഔഡി തങ്ങളുടെ പുതിയ കസ്റ്റമേഴ്സിന് വേണ്ടി പ്രഖ്യാപിച്ചിട്ടുണ്ട്. ഔഡിയുടെ ആറ് മോഡലുകളിലുടനീളം ഔഡി A4, ഔഡി Q3, ഔഡി Q3 സ്പോർട്ബാക്ക്, ഔഡിA6, ഔഡിQ5, ഔഡി Q7 എന്നിവയിലെല്ലാം നിങ്ങൾക്ക് പുതിയ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

audi india launched assured buyback program

ഇന്ത്യയുടെ സ്റ്റാര്‍ അത്‌ലറ്റും ഒളിമ്പിക് ഇരട്ട മെഡല്‍ ജേതാവുമായ നീരജ് ചോപ്രയുമായാണ് (Neeraj Chopra) ഔഡി ഇന്ത്യ പങ്കാളിത്തത്തില്‍ ഏര്‍പെട്ടു എന്നതാണ് ഔഡിയെ കുറിച്ചുളള മറ്റ് വാർത്തകളിലേക്ക് നോക്കിയാൽ. 2020 ടോക്യോ ഒളിമ്പിക് ഗെയിംസില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണ മെഡല്‍ നേടി ചരിത്രം സൃഷ്ടിച്ച ചോപ്രയും ഔഡിയും ലോകോത്തര പെര്‍ഫോമന്‍സ്, സ്‌ഫോടനാത്മക വേഗത എന്നിവയുള്‍പ്പെടെ നിരവധി അടിസ്ഥാന മൂല്യങ്ങള്‍ പങ്കിടുന്നു.

2.49 കോടി രൂപ (എക്സ്-ഷോറൂം) വിലയുള്ള റെഗുലര്‍ Q8 എസ്‌യുവിയുടെ പെര്‍ഫോമന്‍സ് ഫോക്കസ്ഡ് വേരിയന്റ് ആണ് ഔഡി RS Q8. 631 hp പവറും 850 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് V8 എഞ്ചിനാണ് ഈ ഔഡി പെര്‍ഫോമന്‍സ് എസ്‌യുവിയുടെ ഹൃദയം.

സ്ലീക്ക് എല്‍ഇഡി ഹെഡ്ലൈറ്റുകളും ടെയില്‍ലൈറ്റുകളും, മെച്ചപ്പെടുത്തിയ എയറോഡൈനാമിക് കഴിവുകള്‍ക്കുള്ള എയര്‍ കര്‍ട്ടനുകള്‍, പനോരമിക് സണ്‍റൂഫുള്ള ചരിഞ്ഞ റൂഫ് തുടങ്ങിയ സമകാലിക ഡിസൈന്‍ ഘടകങ്ങളെല്ലാം ലഭിക്കുന്ന ഈ മോഡല്‍ അത്യന്തം സ്‌റ്റൈലിഷ് ആയി കാണപ്പെടുന്നു. എന്തായലും ഔഡിയുടെ പുതിയ പദ്ധതിയിലൂടെ വിൽപ്പനയിൽ വർധനവ് ലഭിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഈ ഓണക്കാലത്ത് ഔഡി സ്വന്തമാക്കാനുളള അവസരം പാഴാക്കരുതേ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, August 30, 2025, 12:00 [IST]
English summary
Audi india dealer partners launched new assured buyback program all you need to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X