ആഡംബര എസ്‌യുവികളുടെ സിഗ്നേച്ചർ ലൈൻ; 52 ലക്ഷത്തിന് ഔഡി നിങ്ങളുടെ വീട്ടുമുറ്റത്ത്

ആഡംബര വാഹനമെന്നാൽ അത് ജർമൻ ബ്രാൻഡായ ഔഡി തന്നെ. സെലിബ്രിറ്റികൾക്കാണെങ്കിലും ബിസിനസ് പ്രമുഖകർക്കാണെങ്കിലും തങ്ങളുടെ യാത്രകളിൽ കൂട്ടായി ഔഡിയുടെ വാഹനങ്ങൾ സ്വന്തമാക്കാറുണ്ട്. ബ്രാൻഡ് ഇപ്പോൾ പുതിയ Q3,Q5 മോഡലുകളുടെ സിഗ്നേച്ചർ ലൈൻ പുറത്തിറക്കിയിരിക്കുകയാണ്. എക്‌സ്‌ക്ലൂസീവ് ഡിസൈൻ എലമെന്റുകൾ ഉൾപ്പടെ, പ്രീമിയം ഡീറ്റെയിലിംഗ് എന്നിവയെല്ലാം നൽകി പുതുക്കി അവതരിപ്പിച്ചിരിക്കുകയാണ്. സിഗ്നേച്ചർ ലൈൻ പാക്കേജ്, പ്രശസ്‌തമായ ഔഡി ക്യു3, ഔഡി ക്യു5 മോഡലുകൾക്ക് വ്യത്യസ്തമായ ഒരു ലുക്ക് നൽകുന്നുണ്ട്. പുത്തൻ ആഡംബര കാറിൽ വന്നിരിക്കുന്ന പ്രധാന മാറ്റങ്ങളൊന്ന് വിശദമായി നോക്കിയാലോ.

ഔഡി റിംഗ്സ് എൻട്രി എൽഇഡി ലാമ്പുകൾ, കസ്റ്റമൈസ് ചെയ്യാൻ സാധിക്കുന്ന ഔഡി ഡെക്കലുകൾ, മികച്ച ലോഗോ ഓറിയന്റേഷൻ നിലനിർത്തുന്ന ഡൈനാമിക് വീൽ ഹബ് ക്യാപ്പുകൾ എന്നിവയെല്ലാം സിഗ്നേച്ചർ മോഡലിൽ ഉൾപ്പെടുന്നു. ഇതിനെല്ലാം പുറമേ ഒരു ക്യാബിൻ ഫ്രഗ്മെന്റ് ഡിസ്പെൻസർ, ഒരു മെറ്റാലിക് കീ കവർ, സ്റ്റെയിൻലെസ്-സ്റ്റീൽ പെഡൽ സെറ്റ് എന്നിവയൊക്കെ കാണാൻ സാധിക്കും.

Audi India Launched Audi Q3 And Q5 Signature Line

കൂടാതെ, ഓഡി ക്യു3 സിഗ്നേച്ചർ ലൈനിൽ പാർക്ക് അസിസ്റ്റ് പ്ലസ്, പുതിയ ആർ18, 5-വി-സ്‌പോക്ക് (എസ് ഡിസൈൻ) അലോയ് വീലുകൾ, ഒരു 12-വി ഔട്ട്‌ലെറ്റ്, പിൻ സീറ്റിലെ യാത്രക്കാർക്ക് വേണ്ടി 2 യുഎസ്ബി പോർട്ടുകൾ എന്നിവയെല്ലാം ചേർത്തിട്ടുണ്ട്. ഔഡി ക്യു5 സിഗ്നേച്ചർ ലൈനിന് പുതിയ ആർ19, 5-ട്വിൻ, ഗ്രാഫൈറ്റ് ഗ്രേ, ഗ്ലോസ് ടേൺഡ് ഫിനിഷ് അലോയ് വീലുകൾ എന്നിവ കാറിന്റെ മൊത്തത്തിലുള്ള ലുക്ക് തന്നെ വർദ്ധിപ്പിക്കുന്നുണ്ട്.

ഇനി മോഡലുകളുടെ വിശദമായ എക്സ്ഷോറൂം നോക്കിയാൽ ഔഡി Q3-യുടെ വില 5,231,000 രൂപയാണ്.ഔഡി Q3 സ്‌പോർട്‌ബാക്കിൻ്റെ എക്സ്ഷോറൂം വില എന്നത് 5,355,000 രൂപയാണ്. അതേ സമയം ഔഡി Q5 മോഡലിന് 6,986,000 രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്. ഈ രണ്ട് മോഡലുകളും തങ്ങളുടെ ലൈനപ്പിലെ ഏറ്റവും മികച്ച ഓപ്ഷനുകളായിട്ടാണ് തങ്ങൾ കരുതുന്നത് എന്നാണ് ഔഡി ഇന്ത്യ മേധാവി ബൽബീർ സിംഗ് ധില്ലൺ പറഞ്ഞത്.

Audi India Launched Audi Q3 And Q5 Signature Line

യുറോ എൻക്യാപിൽ 2025 ഔഡി Q3 ഹാച്ച്ബാക്ക് ഫൈവ്സ്റ്റാർ സ്വന്തമാക്കിയിരുന്നു. സൈഡ് ബാരിയർ, സൈഡ് പോൾ ടെസ്റ്റുകളിലെല്ലാം തന്നെ Q3 തൻ്റെ കരുത്ത് തെളിയിച്ചിരിക്കുകയാണ്. പിൻഭാഗത്ത് കൂട്ടിയിടി ഉണ്ടായാൽ എസ്‌യുവിയുടെ സീറ്റുകളും ഹെഡ്‌റെസ്റ്റുകളും മികച്ച സംരക്ഷണം നൽകുന്നുണ്ടെന്നും വാഹനത്തിൻ്റെ സുരക്ഷ വർധിപ്പിക്കുന്നുണ്ടെന്നുമാണ് ക്രാഷ് ടെസ്റ്റിലൂടെയുള്ള കണ്ടെത്തൽ.

പലപ്പോഴും അപകടം സംഭവിച്ചാൽ പെട്ടെന്ന് അടിയന്തിര സഹായത്തിന് വിളിക്കാൻ കഴിഞ്ഞുവെന്ന് വരില്ല. ഔഡി Q3-യിൽ ഒരു ഇ-കോൾ എമർജൻസി സിസ്റ്റം ലഭിക്കുന്നുണ്ട്. മുതിർന്നവരുടെ സംരക്ഷണത്തിൽ 35 പോയിൻ്റുകൾ നേടി 87 ശതമാനം ആണ് നേടിയിരിക്കുന്നത്. അതിനൊപ്പം തന്നെ കുട്ടികളുടെ സംരക്ഷണത്തിൻ്റെ കാര്യത്തിലേക്ക് നോക്കിയാൽ 86 ശതമാനം നേടി 42.5 പോയിന്റുകൾ ആണ് കരസ്ഥമാക്കിയിരിക്കുന്നത്.

Audi India Launched Audi Q3 And Q5 Signature Line

മൂന്നാം തലമുറ ഔഡി Q3 ഇന്ത്യയിൽ ബ്രാൻഡിന് നിരവധി സെഗ്മെൻ്റ് ഫസ്റ്റ് ഫീച്ചറുകൾ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ വ്യക്തമാകുന്നത്. അപ്ഡേറ്റഅ ചെയ്ത സുരക്ഷയും സാങ്കേതിക പാക്കേജും ഉപയോഗിച്ച്, എസ്‌യുവി BMW X1, മെഴ്‌സിഡസ് ബെൻസ് GLA പോലുള്ള പ്രീമിയം എതിരാളികളോട് മുട്ടി നിൽക്കുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, November 11, 2025, 7:00 [IST]
English summary
Audi india launches audi q3 q5 signature line all you need to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X