ഈ ഗതി വെറെ ആർക്കും വരുത്തരുതേ! കാള പെറ്റുവെന്ന് കേട്ടപ്പോഴെ ഓൾ-ഇലക്ട്രിക്കിന് ശ്രമിച്ച ഔഡിക്ക് സംഭവിച്ചത്

ഇവിയോടുളള ഉപഭോക്താക്കളുടെ താൽപ്പര്യം കണ്ട് ഇവിയാണ് ഇനി എല്ലാം എന്ന് വിചാരിച്ച് മുഴുവനായി ഇലക്ട്രിക്കിലേക്ക് മാറാൻ പല കമ്പനികളും തീരുമാനമെടുത്തിരുന്നു. എന്നാൽ ഇപ്പോൾ തീരുമാനം അബദ്ധമായോ എന്നൊരു തോന്നലുളളത് പോലെയാണ് ബ്രാൻഡുകൾക്ക്. ആ കൂട്ടത്തിലുളള ആഡംബര വാഹന നിർമാതാക്കളായ ഔഡിയും ഉണ്ട് കേട്ടോ. സംഭവം ബ്രാൻഡിൻ്റെ ഒന്ന് രണ്ട് മോഡലുകൾ ഇവി വേരിയൻ്റിലുണ്ടെങ്കിലും ആളുകൾക്ക് താൽപ്പര്യം ഇപ്പോഴും ഡീസലും പെട്രോളുമൊക്കെയാണ്. അത് കൊണ്ട് തന്നെ മുഴുവനായി ഇലക്ട്രിക്കിലേക്ക് മാറിയാൽ വിൽപ്പനയെ ബാധിക്കുമെന്ന സംശയം ഉളളത് കൊണ്ട് തൽക്കാലം ഓൾ ഇലക്ട്രിക് എന്ന ആശയം ഉടനെയില്ല എന്നാണ് ബ്രാൻഡിൻ്റെ തീരുമാനം.

2026 -ൽ ICE എഞ്ചിൻ വാഹനങ്ങൾ പൂർണമായി നിർത്തി മൊത്തമായി ഇലക്ട്രിക്കിലേക്ക് കടക്കാനായിരുന്നു കമ്പനിയുടെ തീരുമാനം പക്ഷേ, ഇത് 2033-ലേക്ക് മാറ്റിയെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്. 2026 വരെയുള്ള ഐസ് എന്‍ജിന്‍, പ്ലഗ്-ഇന്‍ ഹൈബ്രിഡ് ഇലക്ട്രിക് സംവിധാനങ്ങള്‍ എന്നിവ ഔഡി വികസിപ്പിച്ചിട്ടുണ്ട്. വിപണിയില്‍ ഉണ്ടാകുന്ന മാറ്റങ്ങൾക്ക് അനുസരിച്ച് ബ്രാൻഡിന് സംവിധാനങ്ങൾ മാറ്റാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്.

audi to reconsider all electric decision

ഔഡിയുടെ പുത്തൻ വിശേഷങ്ങളിലേക്ക് നോക്കിയാൽ 57.11 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ഔഡി A4 സിഗ്നേച്ചർ എഡിഷൻ വിപണിയിൽ എത്തിച്ചിരിക്കുകയാണ്. ആഡംബര സെഡാന്റെ നിലവിലുള്ള ടെക്നോളജി വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് പുതിയ സ്പെഷ്യൽ എഡിഷൻ മോഡൽ പണികഴിപ്പിച്ചിരിക്കുന്നത്. ഫാക്ടറി ഫിറ്റഡ് ആക്‌സസറികളും ചെറിയ ഡിസൈൻ മെച്ചപ്പെടുത്തലുകളുമാണ് സിഗ്നേച്ചർ എഡിഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇത്തരം മാറ്റങ്ങൾ കാറിന് അഴകേകുന്നുണ്ടെങ്കിലും സ്റ്റാൻഡേർഡ് വേരിയന്റുകളിലെ അതേ മെക്കാനിക്കൽ വശങ്ങൾ തന്നെയാണ് കമ്പനി ഇതിലും നിലനിർത്തിയിരിക്കുന്നത്. ഡിസൈനിലേക്ക് നോക്കിയാൽ സ്റ്റാൻഡേർഡ് മോഡലുകളിൽ നിന്ന് വേർതിരിച്ചറിയാൻ സിഗ്നേച്ചർ എഡിഷനിൽ രണ്ട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഔഡി റിംഗ്സ് ഡീക്കലുകൾ, ഔഡി ലോഗോയുള്ള എൽഇഡി എൻട്രി ലൈറ്റുകൾ, ഡൈനാമിക് വീൽ ഹബ് ക്യാപ്പുകൾ എന്നിവയാണ് എക്സ്റ്റീരിയറിലെ പ്രധാന അപ്ഡേറ്റുകൾ.

audi to reconsider all electric decision

ഒപ്പം മെച്ചപ്പെട്ട എയറോഡൈനാമിക്സിനായി ഒരു അധിക സ്‌പോയിലർ ലിപ്, സ്റ്റാൻഡേർഡ് മോഡലിൽ നിന്ന് സ്പെഷ്യൽ എഡിഷനെ വേർതിരിച്ചറിയാൻ അലോയ് വീലുകളിൽ ഒരു പ്രത്യേക പെയിന്റ് ഫിനിഷ് എന്നിവയും ജർമൻ ആഡംബര വാഹന നിർമാതാക്കളായ ഔഡി A4 സിഗ്നേച്ചർ എഡിഷനിൽ ഒരുക്കിയിട്ടുണ്ട്. അകത്തളത്തിലേക്ക് കയറിയാലും പരിചിതമായ രൂപവും ഭാവവും തന്നെയാണ് കാണാനാവുന്നത്.

എങ്കിലും പുതുമക്കായി സ്റ്റാൻഡേർഡ് വേരിയന്റുകളിലെ സ്റ്റാൻഡേർഡ് ട്രിം ഒഴിവാക്കിയിട്ടുണ്ട്. പകരം നാച്ചുറൽ ഗ്രേ വുഡ് ഓക്ക് ഡെക്കറേറ്റീവ് ഇൻലേയാണ് ഇൻ്റീരിയറിൽ ഒരുക്കിയിരിക്കുന്നത്. കൂടാതെ ഒരു കസ്റ്റം കീ കവറും ഔഡി A4 സിഗ്നേച്ചർ എഡിഷന്റെ ഭാഗമായി എത്തിയിട്ടുണ്ട്. ജർമൻ ബ്രാൻഡിന്റെ ജനുവിൻ ആക്‌സസറീസ് പാക്കേജിൽ സ്റ്റെയിൻലെസ് സ്റ്റീൽ പെഡൽ കവറുകളും ഒരു ഫ്രാഗ്രൻസ് ഡിസ്പെൻസറും വരെ കൊടുത്തിട്ടുണ്ട്.

A4 സെഡാന്റെ ടെക്നോളജി വേരിയന്റിലെ എല്ലാ പ്രാഥമിക സവിശേഷതകളും നിലനിർത്തിയാണ് പുതിയ സിഗ്നേച്ചർ എഡിഷനും വിപണിയിൽ എത്തിച്ചിരിക്കുന്നത്. 25.65 സെന്റിമീറ്റർ എംഎംഐ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഔഡി വെർച്വൽ കോക്ക്പിറ്റ് പ്ലസ്, വോയ്‌സ് കമാൻഡുകളുള്ള നാവിഗേഷൻ, 19 സ്പീക്കറുകളുള്ള ബാംഗ് ആൻഡ് ഒലുഫ്‌സെൻ 3D സൗണ്ട് സിസ്റ്റം എന്നിവയാൽ കാറിന്റെ അകത്തളം സമൃദ്ധമാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Sunday, June 22, 2025, 19:08 [IST]
English summary
Audi is preparing to reconsider its decision to go all electric all you need to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X