68000 രൂപയ്ക്ക് കിടിലൻ സേഫ്റ്റി ഫീച്ചർ; ജർമൻ ബ്രാൻഡിൻ്റെ പുതിയ സർപ്രൈസിൽ ഹാപ്പിയായി ഉടമകൾ

ഏതൊരു വാഹനത്തെ സംബന്ധിച്ചു അതിൻ്റെ ഡിമാൻ്റ് വർധിക്കുന്നതിൽ സേഫ്റ്റി ഫീച്ചറുകൾക്ക് വലിയ പ്രാധാന്യമുണെന്നത് ശരിയാണ്. കാരണം ഒരു വാഹനം വാങ്ങാൻ പോകുമ്പോൾ വണ്ടി എത്രമാത്രം സുരക്ഷ നൽകുന്നു എന്നും നോക്കാറുണ്ടല്ലോ. 6 എയർബാഗ് കൊണ്ട് മാത്രം സുരക്ഷ പൂർണമാകുന്നില്ല. വാഹനത്തിൻ്റെ സേഫ്റ്റി ഫീച്ചറുകൾ എന്നത് ഒരു കൂട്ടം ഫീച്ചറുകൾ ഒത്തുചേരുന്നതാണ്. അത്തരത്തിൽ ഔഡി ഉടമകൾക്ക് ഒരു സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് ജർമൻ ബ്രാൻഡ്. എല്ലാ ഔഡി മോഡലുകളിലും ഉപയോഗിക്കാൻ സാധിക്കുന്നത് കൊണ്ട് തന്നെ നിലവിലുളള ഉപഭോക്താക്കൾക്കും ഇത് വാങ്ങാൻ സാധിക്കും.

പരമ്പരാഗത റെക്കോർഡിംഗ് ഉപകരണങ്ങളേക്കാൾ മികവ് കാട്ടുന്ന ഈ സംവിധാനം നിങ്ങളുടെ വാഹനത്തിന് മികച്ച സംരക്ഷണം നൽകുന്നു. ഉപഭോക്താക്കൾ തിരക്കേറിയ തെരുവുകളിലൂടെ വാഹനമോടിക്കുമ്പോഴോ വാഹനങ്ങൾ പാർക്ക് ചെയ്യുമ്പോഴോ സംഭവിക്കാൻ സാധ്യതയുള്ള അപകടങ്ങളോ അത് പോലെ തന്നെ അനിഷ്ടസംഭവങ്ങളോ കണ്ടെത്താൻ സഹായിക്കുന്നതിന് ഔഡി ഡാഷ് കാം സഹായിക്കുന്നു. ക്രിസ്റ്റൽ-ക്ലിയർ ക്യുഎച്ച്ഡി റെസല്യൂഷൻ, സ്മാർട്ട് ബാറ്ററി സംരക്ഷണം, ഒരു നൂതന മൊബൈൽ ആപ്പ് വഴിയുള്ള തടസ്സമില്ലാത്ത നിയന്ത്രണം എന്നിവയെല്ലാം ലഭിക്കുന്നു.

audi officially launched dashcam at 68000

പലപ്പോഴും ഹിറ്റ്-ആൻഡ്-റൺ സംഭവങ്ങളിലോ മനപൂർവ്വം വാഹനത്തിന് കേടുപാടുകൾ സൃഷ്ടിക്കുന്ന പോലെയുളള കേസുകളിൽ ഡാഷ്ക്യാം ഒരു അവശ്യ തെളിവാണ്. ഔഡിയുടെ ഡാഷ്ക്യാമിൻ്റെ വില 68000 രൂപയാണ്. മെട്രോപൊളിറ്റൻ നഗരങ്ങളിൽ നടത്തിയ സർവേയിൽ ജനങ്ങൾ വാഹനങ്ങളിൽ കമ്പനി നിർബന്ധമായും നൽകേണ്ട ഒരു സേഫ്റ്റി ഫീച്ചറായി ആവശ്യപ്പെട്ടതും ഡാഷ്ക്യാം ആയിരുന്നു.

3000 കാർ ഉടമകളിലായി നടത്തിയ സർവേയിൽ 48 ശതമാനം ആളുകളും ആവശ്യപ്പെട്ടത് ഡാഷ്ക്യാമുകളാണ്. പലപ്പോഴും അപകടം സംഭവിക്കുമ്പോൾ ആരുടെ ഭാഗത്താണ് തെറ്റ് എന്ന് കണ്ടുപിടിക്കാൻ സാധിക്കാതെ വരുന്നുണ്ട്. ബസുകളിൽ പോലും ഉടമകൾ ക്യാമറകൾ ഘടിപ്പിച്ചിരിക്കുന്നത്, ഒരു അപകടം ഉണ്ടായാൽ എല്ലാവരും വലിയ വാഹനത്തിൻ്റെ ഡ്രൈവറിന് നേരെ ആയിരിക്കുമല്ലോ തിരിയുന്നത്. ഇത്തരം സാഹചര്യങ്ങളിൽ ഡാഷ്ക്യാം വളരെ പ്രയോജനകരമാണ്.

audi officially launched dashcam at 68000

നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളില്‍ മറ്റ് വാഹനങ്ങള്‍ ഇടിച്ചുണ്ടാകുന്ന അപകടങ്ങളും മോഷണ ശ്രമങ്ങളുമെല്ലാം തടയാന്‍ സഹായിക്കുന്ന ഡാഷ് ക്യാമറ വാഹനങ്ങളില്‍ ഘടിപ്പിക്കാവുന്ന ഏറ്റവും ഫലപ്രദമായ ആക്‌സസറിയാണ്. പൊതുനിരത്തുകളിലെ അപകടങ്ങളും കുറ്റകൃത്യങ്ങളും ഇതില്‍ പതിയും. അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ ഈ ദൃശ്യങ്ങള്‍ സുപ്രധാനവും നിര്‍ണായകവുമായ തെളിവുകളായി മാറുന്നു. അതിനാല്‍ തന്നെ ഇന്‍ഷുറന്‍സ് ക്ലെയിം പ്രക്രിയ എളുപ്പമാക്കുകയും ചെയ്യുന്നു. മോട്ടോര്‍ വാഹന വകുപ്പ് വരെ ഡാഷ് ക്യാമറയുടെ ഉപയോഗവും പ്രയോജനങ്ങളും വരെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.

അതിനാല്‍ തന്നെ ഡാഷ്ബോര്‍ഡ് ക്യാമറകള്‍ ഒരു കാറിനകത്ത് നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട ആക്‌സസറികളില്‍ ഒന്നായി മാറുന്നു. ഇത് യാത്രകള്‍ക്കിടെ നമ്മുടെ സുരക്ഷക്ക് ഒരു മുതല്‍ക്കൂട്ടാകും.ആയിരക്കണക്കിന് അപകടങ്ങളാണ് ഇന്ത്യൻ റോഡുകളിൽ സംഭവിക്കുന്നത്. മുന്നോട്ട് പോകും തോറും വാഹനങ്ങളുടെ എണ്ണം വർദ്ധിക്കുന്നതോടെ അപകടങ്ങളുടെ എണ്ണം കൂടുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല.

audi officially launched dashcam at 68000

പുതിയതായി ഔഡി വാഹനം വാങ്ങുന്നവർക്കും അത് പോലെ തന്നെ നിലവിൽ ഔഡി മോഡൽ ഉപയോഗിക്കുന്നവർക്കും ഇത് ഉപകാരപ്പെടുമെന്നത് കൊണ്ട് തന്നെ നിങ്ങളൊരും ഔഡി ഉടമയാണെങ്കിൽ ഒട്ടും തന്നെ സമയം കളയാതെ ഷോറൂമിൽ പോയി ഡാഷ്ക്യാമിനെ കുറിച്ച് അന്വേഷിക്കുകയും വാഹനത്തിൽ ഘടിപ്പിക്കുവാനും ശ്രമിക്കുക. വാഹനത്തിൻ്റെ സുരക്ഷയെന്നത് നിങ്ങളുടെ കൈയിലാണ് എന്നത് മറക്കരുതേ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, July 12, 2025, 14:33 [IST]
English summary
Audi officially launched dashcam priced at 68000 detailed features explained
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X