ഇടിക്കൂട്ടിൽ അടിയും ഇടിയും വാങ്ങി നേടിയത് ഫുൾമാർക്ക്; ഔഡി Q3 ചില്ലറക്കാരനല്ല കേട്ടോ

എൻട്രി ലെവൽ വാഹനമാണെങ്കിലും ആഡംബര വാഹനങ്ങളുടെ കാര്യത്തിലാണെങ്കിലും സേഫ്റ്റിയുടെ കാര്യത്തിൽ ഉപഭോക്താക്കൾ ഒരു വിട്ടുവീഴ്ച്ചയും വരുത്താറില്ല എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. അത് കൊണ്ട് തന്നെ തങ്ങളുടെ വാഹനങ്ങളുടെ സുരക്ഷ വർധിപ്പിക്കേണ്ടി വന്നിരിക്കുകയാണ് ഒട്ടുമിക്ക ബ്രാൻഡുകൾക്കും. അത് കൊണ്ട് തന്നെ യുറോ എൻക്യാപിലും ഭാരത് എൻക്യാപിലും നിരവധി വാഹനങ്ങൾ പരീക്ഷിക്കുന്നത്. അങ്ങനെ ഇപ്പോൾ യുറോ എൻക്യാപിൽ 2025 ഔഡി Q3 ഹാച്ച്ബാക്ക് ഫൈവ്സ്റ്റാർ സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ത്യയിലേക്ക് അടുത്ത വർഷം വരാനിരിക്കുന്ന മോഡലിൻ്റെ ആഡംബര ഹാച്ച്ബാക്ക് മോഡലിൻ്റെ വിശദമായ ക്രാഷ് ടെസ്റ്റിൻ്റെ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

സൈഡ് ബാരിയർ, സൈഡ് പോൾ ടെസ്റ്റുകളിലെല്ലാം തന്നെ Q3 തൻ്റെ കരുത്ത് തെളിയിച്ചിരിക്കുകയാണ്. പിൻഭാഗത്ത് കൂട്ടിയിടി ഉണ്ടായാൽ എസ്‌യുവിയുടെ സീറ്റുകളും ഹെഡ്‌റെസ്റ്റുകളും മികച്ച സംരക്ഷണം നൽകുന്നുണ്ടെന്നും വാഹനത്തിൻ്റെ സുരക്ഷ വർധിപ്പിക്കുന്നുണ്ടെന്നുമാണ് ക്രാഷ് ടെസ്റ്റിലൂടെയുള്ള കണ്ടെത്തൽ. പലപ്പോഴും അപകടം സംഭവിച്ചാൽ പെട്ടെന്ന് അടിയന്തിര സഹായത്തിന് വിളിക്കാൻ കഴിഞ്ഞുവെന്ന് വരില്ല. ഔഡി Q3-യിൽ ഒരു ഇ-കോൾ എമർജൻസി സിസ്റ്റം ലഭിക്കുന്നുണ്ട്.

audi q3 achieved 5 star rating

മുതിർന്നവരുടെ സംരക്ഷണത്തിൽ 35 പോയിൻ്റുകൾ നേടി 87 ശതമാനം ആണ് നേടിയിരിക്കുന്നത്. അതിനൊപ്പം തന്നെ കുട്ടികളുടെ സംരക്ഷണത്തിൻ്റെ കാര്യത്തിലേക്ക് നോക്കിയാൽ 86 ശതമാനം നേടി 42.5 പോയിന്റുകൾ ആണ് കരസ്ഥമാക്കിയിരിക്കുന്നത്. മൂന്നാം തലമുറ ഔഡി Q3 ഇന്ത്യയിൽ ബ്രാൻഡിന് നിരവധി സെഗ്മെൻ്റ് ഫസ്റ്റ് ഫീച്ചറുകൾ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ വ്യക്തമാകുന്നത്.

മാട്രിക്സ് LED, OLED ലൈറ്റിംഗ് സാങ്കേതികവിദ്യയ്‌ക്കൊപ്പം മൈൽഡ്-ഹൈബ്രിഡ്, പ്ലഗ്-ഇൻ ഹൈബ്രിഡ് പവർട്രെയിൻ ഓപ്ഷനുകളും ആഡംബര ഹാച്ച്ബാക്കിൽ ഔഡി വാഗ്ദാനം ചെയ്യുന്നുണ്ട്. അപ്ഡേറ്റഅ ചെയ്ത സുരക്ഷയും സാങ്കേതിക പാക്കേജും ഉപയോഗിച്ച്, എസ്‌യുവി BMW X1, മെഴ്‌സിഡസ് ബെൻസ് GLA പോലുള്ള പ്രീമിയം എതിരാളികളോട് മുട്ടി നിൽക്കുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.

audi q3 achieved 5 star rating

ബൂട്ട് സ്പേസ് 488 ലിറ്റർ നൽകുന്നു, സീറ്റുകൾ മടക്കിവെച്ചാൽ ഇത് 1,386 ലിറ്ററായി വികസിപ്പിക്കാമെന്നതാണ് പ്രത്യേകത. ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ MQB പ്ലാറ്റ്‌ഫോമിന്റെ ഏറ്റവും പുതിയ പതിപ്പിനെ അടിസ്ഥാനമാക്കിയുള്ളതാണ് മൂന്നാം തലമുറ Q3. പുതിയ ഓഡി ക്യു3യിൽ ഐസിഇ എഞ്ചിനുകളും പ്ലഗ്-ഇൻ ഹൈബ്രിഡ് മോഡലും ഉൾപ്പെടെ വിവിധ എഞ്ചിൻ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

എൻട്രി ലെവൽ ടിഎഫ്എസ്ഐ 150 പിഎസിൽ മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുണ്ട്, കൂടാതെ 150 bhp പവർ നൽകുന്നു. കൂടുതൽ പവർ ആഗ്രഹിക്കുന്നവർക്ക്, ടിഎഫ്എസ്ഐ ക്വാട്രോ 265 bhp 400 nm ടോർക്കും വാഗ്ദാനം ചെയ്യുന്നു. ഇ-ഹൈബ്രിഡ് വേരിയന്റിന് 74 മൈൽ വരെ ഇലക്ട്രിക് റേഞ്ച് ഉണ്ട്. പുതിയ തലമുറ Q3 നിലവിലെ മോഡലിനേക്കാൾ ഏകദേശം 40 mm നീളമുള്ളതാണ്, എസ്‌യുവി കൂടുതൽ വ്യക്തമായ ഓവർഹാംഗുകൾ ഉൾക്കൊള്ളുന്നുണ്ട്.

audi q3 achieved 5 star rating

ഔഡി ക്യു3 യുടെ ഉൾഭാഗം വിശാലവും പ്രവർത്തനക്ഷമവുമായ ഒരു ഇന്റീരിയർ ആണ് ലഭിക്കുന്നത്. മെച്ചപ്പെട്ട ഡിസൈൻ ഘടകങ്ങളോടെയാണ് ഈ മോഡൽ വരുന്നത്. സെന്റർ കൺസോളിൽ കൂടുതൽ സ്റ്റോറേജ്​​സ്പേസിന് വേണ്ടി സ്റ്റിയറിംഗ് വീൽ കൺട്രോൾ യൂണിറ്റ് റീഡിസൈൻ ചെയ്തിട്ടുണ്ട്. എന്തായാലും അടുത്ത വർഷം ആഡംബര ഹാച്ച്ബാക്ക് സെഗ്മെൻ്റ് ഭരിക്കാൻ പോകുന്നത് ഔഡി ആയിരിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട.

audi q3 achieved 5 star rating

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, October 22, 2025, 9:25 [IST]
English summary
Audi q3 scored five star rating in euro ncap crash test details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X