പണക്കാരുടെ പ്രിയപ്പെട്ട മോഡൽ ഉടനെത്തും; 2026 ഔഡി തൂക്കുമെന്ന് ഉറപ്പ്
ആഡംബര ബ്രാൻഡുകളിൽ ഏറെ പ്രിയപ്പെട്ട മോഡലാണ് ഔഡി. ഈ വർഷം ജൂണിലായിരുന്നു മൂന്നാം തലമുറ ഔഡി Q3 ആഗോള വിപണിയിൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം ഇന്ത്യയിലേക്ക് എത്താൻ ഇനി അധികം സമയം എടുക്കില്ല എന്നാണ് പുറത്ത് വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. ഔഡി ക്യു3 യുടെ ഉൾഭാഗം വിശാലവും പ്രവർത്തനക്ഷമവുമായ ഒരു ഇന്റീരിയർ ആണ് ലഭിക്കുന്നത്. മെച്ചപ്പെട്ട ഡിസൈൻ ഘടകങ്ങളോടെയാണ് ഈ മോഡൽ വരുന്നത്. സെന്റർ കൺസോളിൽ കൂടുതൽ സ്റ്റോറേജ് സ്പേസിന് വേണ്ടി സ്റ്റിയറിംഗ് വീൽ കൺട്രോൾ യൂണിറ്റ് റീഡിസൈൻ ചെയ്തിട്ടുണ്ട്.
ബൂട്ട് സ്പേസ് 488 ലിറ്റർ നൽകുന്നു, സീറ്റുകൾ മടക്കിവെച്ചാൽ ഇത് 1,386 ലിറ്ററായി വികസിപ്പിക്കാമെന്നതാണ് പ്രത്യേകത. ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ MQB പ്ലാറ്റ്‌ഫോമിന്റെ ഏറ്റവും പുതിയ പതിപ്പിനെ അടിസ്ഥാനമാക്കിയുള്ളതാണ് മൂന്നാം തലമുറ Q3. പുതിയ ഓഡി ക്യു3യിൽ ഐസിഇ എഞ്ചിനുകളും പ്ലഗ്-ഇൻ ഹൈബ്രിഡ് മോഡലും ഉൾപ്പെടെ വിവിധ എഞ്ചിൻ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

എൻട്രി ലെവൽ ടിഎഫ്എസ്ഐ 150 പിഎസിൽ മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുണ്ട്, കൂടാതെ 150 bhp പവർ നൽകുന്നു. കൂടുതൽ പവർ ആഗ്രഹിക്കുന്നവർക്ക്, ടിഎഫ്എസ്ഐ ക്വാട്രോ 265 bhp 400 nm ടോർക്കും വാഗ്ദാനം ചെയ്യുന്നു. ഇ-ഹൈബ്രിഡ് വേരിയന്റിന് 74 മൈൽ വരെ ഇലക്ട്രിക് റേഞ്ച് ഉണ്ട്. പുതിയ തലമുറ Q3 നിലവിലെ മോഡലിനേക്കാൾ ഏകദേശം 40 mm നീളമുള്ളതാണ്, എസ്‌യുവി കൂടുതൽ വ്യക്തമായ ഓവർഹാംഗുകൾ ഉൾക്കൊള്ളുന്നുണ്ട്.
ജനപ്രിയമായ A4 എൻട്രി ലെവൽ സെഡാന്റെ സിഗ്നേച്ചർ എഡിഷന് ഔഡി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരുന്നു. 57.11 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ഔഡി A4 സിഗ്നേച്ചർ എഡിഷൻ വിപണിയിൽ എത്തിയത്. ആഡംബര സെഡാന്റെ നിലവിലുള്ള ടെക്നോളജി വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് പുതിയ സ്പെഷ്യൽ എഡിഷൻ മോഡൽ പണികഴിപ്പിച്ചിരിക്കുന്നത്. ഫാക്ടറി ഫിറ്റഡ് ആക്‌സസറികളും ചെറിയ ഡിസൈൻ മെച്ചപ്പെടുത്തലുകളുമാണ് സിഗ്നേച്ചർ എഡിഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇത്തരം മാറ്റങ്ങൾ കാറിന് അഴകേകുന്നുണ്ടെങ്കിലും സ്റ്റാൻഡേർഡ് വേരിയന്റുകളിലെ അതേ മെക്കാനിക്കൽ വശങ്ങൾ തന്നെയാണ് കമ്പനി ഇതിലും നിലനിർത്തിയിരിക്കുന്നത്. ഡിസൈനിലേക്ക് നോക്കിയാൽ സ്റ്റാൻഡേർഡ് മോഡലുകളിൽ നിന്ന് വേർതിരിച്ചറിയാൻ സിഗ്നേച്ചർ എഡിഷനിൽ രണ്ട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഔഡി റിംഗ്സ് ഡീക്കലുകൾ, ഔഡി ലോഗോയുള്ള എൽഇഡി എൻട്രി ലൈറ്റുകൾ, ഡൈനാമിക് വീൽ ഹബ് ക്യാപ്പുകൾ എന്നിവയാണ് എക്സ്റ്റീരിയറിലെ പ്രധാന നവീകരണങ്ങൾ.
ഒപ്പം മെച്ചപ്പെട്ട എയറോഡൈനാമിക്സിനായി ഒരു അധിക സ്‌പോയിലർ ലിപ്, സ്റ്റാൻഡേർഡ് മോഡലിൽ നിന്ന് സ്പെഷ്യൽ എഡിഷനെ വേർതിരിച്ചറിയാൻ അലോയ് വീലുകളിൽ ഒരു പ്രത്യേക പെയിന്റ് ഫിനിഷ് എന്നിവയും ജർമൻ ആഡംബര വാഹന നിർമാതാക്കളായ ഔഡി A4 സിഗ്നേച്ചർ എഡിഷനിൽ ഒരുക്കിയിട്ടുണ്ട്. അകത്തളത്തിലേക്ക് കയറിയാലും പരിചിതമായ രൂപവും ഭാവവും തന്നെയാണ് കാണാനാവുന്നത്.
എങ്കിലും പുതുമക്കായി സ്റ്റാൻഡേർഡ് വേരിയന്റുകളിലെ സ്റ്റാൻഡേർഡ് ട്രിം ഒഴിവാക്കിയിട്ടുണ്ട്. പകരം നാച്ചുറൽ ഗ്രേ വുഡ് ഓക്ക് ഡെക്കറേറ്റീവ് ഇൻലേയാണ് ഇൻ്റീരിയറിൽ ഒരുക്കിയിരിക്കുന്നത്. കൂടാതെ ഒരു കസ്റ്റം കീ കവറും ഔഡി A4 സിഗ്നേച്ചർ എഡിഷന്റെ ഭാഗമായി എത്തിയിട്ടുണ്ട്. ജർമൻ ബ്രാൻഡിന്റെ ജനുവിൻ ആക്‌സസറീസ് പാക്കേജിൽ സ്റ്റെയിൻലെസ് സ്റ്റീൽ പെഡൽ കവറുകളും ഒരു ഫ്രാഗ്രൻസ് ഡിസ്പെൻസറും വരെ കൊടുത്തിട്ടുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








