ഹോട്ടല്‍ കണ്ടാല്‍ ചവിട്ടണ്ട, കോഫിമേക്കറടക്കം ആധുനിക ഫീച്ചറുകളുമായി ഔഡിയുടെ പുത്തന്‍ കാര്‍ ഇന്ത്യയില്‍

ഈ മാസം ആദ്യം Q 4 സിഗ്‌നേച്ചര്‍ എഡിഷന്‍ പുറത്തിറക്കിയതിന് പിന്നാലെ സിഗ്‌നേച്ചര്‍ എഡിഷന്‍ സീരീസ് Q7-ലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ് ജര്‍മന്‍ ലക്ഷ്വറി കാര്‍ ബ്രാന്‍ഡ് ആയ ഔഡി. ഔഡി Q7 സിഗ്‌നേച്ചര്‍ എഡിഷന്‍ ഇന്ത്യയില്‍ 99.81 ലക്ഷം പ്രാരംഭ വിലയില്‍ പുറത്തിറക്കി. എക്‌സ്-ഷോറൂം വിലയാണ് ഇത്. ഔഡി Q7 സിഗ്‌നേച്ചര്‍ എഡിഷന്‍ പരിമിതമായ അളവില്‍ മാത്രമേ വാഗ്ദാനം ചെയ്യുകയുള്ളൂവെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഔഡി ജനുവിന്‍ ആക്സസറീസില്‍ നിന്ന് കടമെടുത്ത നിരവധി കോസ്‌മെറ്റിക് പരിഷ്‌കാരങ്ങളുമായാണ് സിഗ്‌നേച്ചര്‍ എഡിഷന്റെ വരവ്.

സഖിര്‍ ഗോള്‍ഡ്, വൈറ്റോമോ ബ്ലൂ, മൈത്തോസ് ബ്ലാക്ക്, ഗ്ലേസിയര്‍ വൈറ്റ്, സമുറായ് ഗ്രേ എന്നിങ്ങനെ അഞ്ച് എക്‌സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളില്‍ കാര്‍ വാങ്ങാനാകും. പുതിയ സിഗ്‌നേച്ചര്‍ എഡിഷന്‍ ആഡംബര എസ്യുവിയുടെ കോര്‍ ഡിസൈനിനെയോ ബോഡി വര്‍ക്കിനെയോ മാറ്റിസ്ഥാപിക്കുന്നില്ല. അതേസമയം ആക്സസറി-ലെവലില്‍ മെച്ചപ്പെടുത്തലുകള്‍ വരുത്തിയിരിക്കുന്നു.

audi q7 signature edition launched

ഡിസൈന്‍ വശം നോക്കുമ്പോള്‍ ഔഡി ഫോര്‍ റിംഗ്‌സ് വെല്‍ക്കം എല്‍ഇഡി ലാമ്പുകള്‍, ഡൈനാമിക് വീല്‍ ഹബ് ക്യാപ്പുകള്‍, സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പെഡല്‍ ക്യാപ്പുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. അലോയ് വീലുകളുടെ ഡിസൈനില്‍ മാറ്റമില്ലെങ്കിലും പുതിയ പെയിന്റ് ഫിനിഷ് വരുന്നുണ്ട്. പാക്കേജിന്റെ ഭാഗമായി ഒരു മെറ്റാലിക് കീ കവര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇലക്ട്രിക്കലായി മടക്കാവുന്ന മൂന്നാം നിരയും സെന്‍സര്‍ അധിഷ്ഠിത ബൂട്ട് ലിഡ് ഫംഗ്ഷനുമുള്ള എസ്‌യുവി അതിന്റെ 7 സീറ്റര്‍ ലേഔട്ട് നിലനിര്‍ത്തുന്നു.

ഔഡി Q7 ടെക്‌നോളജി ട്രിമ്മിനെ അടിസ്ഥാനമാക്കിയുള്ളതാണ് സിഗ്‌നേച്ചര്‍ എഡിഷന്‍. ഇതില്‍ രണ്ട് ആക്‌സസറി ഫീച്ചറുകള്‍ ചേര്‍ത്തിട്ടുണ്ട്. ഒന്ന് ഒരു ഇന്‍-കാര്‍ കോഫി മേക്കര്‍ (എസ്‌പ്രെസോ മൊബൈല്‍ സിസ്റ്റം) ആണ്. മറ്റൊന്ന് യൂണിവേഴ്‌സല്‍ ട്രാഫിക് റെക്കോര്‍ഡറുള്ള ഒരു ഡാഷ്‌ക്യാമും. ഈ കൂട്ടിച്ചേര്‍ക്കലുകള്‍ ഇപ്പോള്‍ തന്നെ സമഗ്രമായ എസ്‌യുവിയുടെ ടെക്‌നോളജി വേരിയന്റിന്റെ ഫീച്ചര്‍ ലിസ്റ്റ് ഒന്ന്കൂടി ഉഷാറാക്കിയിരിക്കുകയാണ്.

audi q7 signature edition espresso mobile for cofee

ഔഡിയുടെ വെര്‍ച്വല്‍ കോക്ക്പിറ്റ് പ്ലസ്, ബാങ് & ഒലുഫ്സെന്‍ 3D സൗണ്ട് സിസ്റ്റം, ഡ്യുവല്‍ ടച്ച്സ്‌ക്രീനുകളുള്ള എംഎംഐ നാവിഗേഷന്‍, വയര്‍ലെസ് ചാര്‍ജിംഗ്, 4-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പാര്‍ക്ക് അസിസ്റ്റ് പ്ലസുള്ള 360-ഡിഗ്രി ക്യാമറ എന്നിവയാണ് കാറില്‍ സജ്ജീകരിച്ചിരിക്കുന്ന മറ്റ് പ്രധാനപ്പെട്ട ഫീച്ചറുകള്‍. സേഫ്റ്റി ഫീച്ചറുകളില്‍ 8 എയര്‍ബാഗുകള്‍, ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ വാണിംഗ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ എന്നിവ ഉള്‍പ്പെടുന്നു.

മെക്കാനിക്കലായി സിഗ്‌നേച്ചര്‍ എഡിഷനില്‍ മാറ്റമൊന്നുമില്ല. 3.0 ലിറ്റര്‍, V6 പെട്രോള്‍ എഞ്ചിനാണ് ഈ കാറിന് കരുത്ത് പകരുന്നത്. 340 bhp പവറും 500 Nm ടോര്‍ക്കും നല്‍കുന്ന തരത്തിലാണ് ഈ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. മെച്ചപ്പെട്ട കാര്യക്ഷമതയ്ക്കായി എഞ്ചിന്‍ 48V മൈല്‍ഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി ജോടിയാക്കിയിരിക്കുന്നു. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍, സിഗ്‌നേച്ചര്‍ ക്വാട്രോ ഓള്‍-വീല്‍-ഡ്രൈവ് സിസ്റ്റം വഴി നാല് വീലുകളിലേക്കും പവര്‍ അയയ്ക്കുന്നു.

audi q7 signature edition dash cam

അഡാപ്റ്റീവ് എയര്‍ സസ്പെന്‍ഷന്‍, ഓഫ്-റോഡ് സജ്ജീകരണം ഉള്‍പ്പെടെ ഏഴ് ഡ്രൈവിംഗ് മോഡുകള്‍ എന്നിവ എസ്‌യുവിയില്‍ തുടര്‍ന്നും ലഭിക്കും. ലിമിറ്റഡ് എഡിഷന്റെ പെര്‍ഫോമന്‍സ് കണക്കുകളില്‍ മാറ്റമില്ല. വെറും 5.6 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലാമീറ്റര്‍ വേഗത കൈവരിക്കും. പരമാവധി വേഗത മണിക്കൂറില്‍ 250 കിലോമീറ്ററാണ്. മെര്‍സിഡീസ് ബെന്‍സ് GLS, ബിഎംഡബ്ല്യു X7, വോള്‍വോ XC90 എന്നിവയാണ് നിലവില്‍ ഇന്ത്യന്‍ വിപണിയിലെ എതിരാളികള്‍.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, June 23, 2025, 13:20 [IST]
English summary
Audi q7 signature edition launched in india prices starts from rs 99 81 lakh details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X