ജോലി തെറിപ്പിക്കാനൊരുങ്ങി ഔഡി; കടുത്ത മത്സരമാണ് കാരണമെന്ന് കമ്പനിയുടെ വിശദീകരണം

ആഡംബര വാഹനങ്ങളുടെ ലോകത്ത് കനത്ത മത്സരമില്ല എന്ന് പറയാൻ സാധിക്കില്ല. തോറ്റ് മടങ്ങുക എന്നത് കൊണ്ട് യാതൊരു പ്രയോജനവുമില്ല, പോരാടുക എന്നും എപ്പോഴും. കനത്ത മത്സരങ്ങൾ നേരിടുമ്പോൾ കമ്പനികൾ ചില വെട്ടിചുരുക്കലുകൾ നടത്തുന്നത് സ്വഭാവികമാണ്. ചിലപ്പോൾ ജോലിക്കാരെ പിരിച്ചു വിട്ടേക്കാം, ജോലി ഭാരം കൂട്ടിയേക്കാം അങ്ങനെ പല പല വഴികളുണ്ട്. എന്നാൽ ആഡംബര വാഹന നിർമാതാക്കളായ ഔഡി 7500 ജോലികൾ വെട്ടിചുരുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ചൈനീസ് ബ്രാൻഡിൽ നിന്നുളള മത്സരവും ഇവികളുടെ ഡിമാൻ്റ് കുറവുമാണ് കമ്പനിയെ ഇത്തരം തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ജർമനിയിലാണ് 7500 ജോലികൾ വെട്ടിക്കുറയ്ക്കുന്നതെങ്കിലും എല്ലാ രാജ്യത്തേക്കും വ്യാപിക്കുമോ എന്ന ആശങ്കയിലാണ് തൊഴിലാളികൾ. 2029 -ഓടെ ആയിരിക്കും ഇ വെട്ടിചുരുക്കലുകൾ നടത്തുക എന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഔഡിയുടെ രാജ്യത്തെ വാർത്തകളിലേക്ക് നോക്കിയാൽ തങ്ങളുടെ ഏറ്റവും ശക്തമായ ഐസിഇ മോഡലായ RS Q8 18 പെര്‍ഫോമന്‍സ് ഇന്ത്യയിലെത്തിച്ചിരുന്നു. കാറിന് കമ്പനി 2.49 കോടി രൂപയാണ് എക്‌സ്‌ഷോറൂം വില നിശ്ചയിച്ചിരിക്കുന്നത്.

കൂടുതല്‍ പവറും ഫീച്ചറുകളും ലഭിക്കുന്ന പുതിയ ഔഡി RS Q8 ഫെയ്സ്ലിഫ്റ്റ് കഴിഞ്ഞ വര്‍ഷമാണ് ആഗോളതലത്തില്‍ അരങ്ങേറ്റം കുറിച്ചത്. ഈ പുതിയ ഔഡി കാറില്‍ 4.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് V8 പെട്രോള്‍ എഞ്ചിന്‍ സജ്ജീകരിച്ചിരിക്കുന്നു. പരമാവധി 640 bhp പവറും 850 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തില്‍ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. ഇത് മുന്‍ഗാമിയേക്കാള്‍ 40 bhp പവറും 50 Nm പീക്ക് ടോര്‍ക്കും അധികം നല്‍കുന്നു.

ഈ എഞ്ചിന്‍ ഔഡിയുടെ ക്വാട്രോ ഓള്‍-വീല്‍-ഡ്രൈവ് സിസ്റ്റവും 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഈ പുതിയ RS Q8 ഫെയ്‌സ്‌ലിഫ്റ്റ് വെറും 3.5 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്ന് നിര്‍മാതാക്കള്‍ പറയുന്നു. പരമാവധി വേഗത മണിക്കൂറില്‍ 305 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഔഡിയുടെ ഏറ്റവും വേഗതയേറിയ എസ്‌യുവിയായി കണക്കാക്കപ്പെടുന്ന RS Q8 കഴിഞ്ഞ വര്‍ഷം നടത്തിയ പരീക്ഷണ ഓട്ടത്തില്‍ വെറും 7.36 സെക്കന്‍ഡിനുള്ളില്‍ നൂര്‍ബര്‍ഗിംഗ് ലാപ് പൂര്‍ത്തിയാക്കിയിരുന്നു.

മുന്‍ഗാമിയില്‍ നിന്ന് പുതിയ ഔഡി RS Q8 ഫെയ്സ്ലിഫ്റ്റിന്റെ ഘടനയില്‍ ചെറിയ മാറ്റങ്ങളുണ്ട്. കൂപ്പെ റൂഫ്ലൈന്‍ വ്യത്യസ്തമായി തുടരുമ്പോള്‍ ഹണികോമ്പ് പാറ്റേണ്‍ മെഷ് ഉള്ള പുതിയ ബ്ലാക്ക്-ഔട്ട് ഗ്രില്‍, പുതിയ ഡാര്‍ക്ക് എല്‍ഇഡി ഹെഡ്ലാമ്പുകള്‍, സ്ലീക്ക് എല്‍ഇഡി ഡിആര്‍എല്‍ എന്നിവ നിങ്ങള്‍ക്ക് ലഭിക്കും. സ്പോര്‍ടി ടച്ചിനായി പൂര്‍ണമായും ബ്ലാക്ക്-ഔട്ട് ചെയ്തിരിക്കുന്ന 23 ഇഞ്ച് ഫോര്‍ജഡ് അലോയ് വീലുകളിലാണ് എസ്‌യുവി ഓടുക.

പുതിയ OLED ടെയില്‍ലൈറ്റുകള്‍ ഉപയോഗിച്ച് ഔഡി റിയര്‍ സെക്ഷന്‍ നവീകരിച്ചതിനൊപ്പം ഒരു പുതിയ റിയര്‍ ഡിഫ്യൂസറും ചേര്‍ത്തു.സ്പോര്‍ട്ടി ഫ്രണ്ട് സീറ്റുകള്‍, അല്‍കാന്താര ലെതര്‍ അപ്ഹോള്‍സ്റ്ററി, കോണ്‍ട്രാസ്റ്റ് സ്റ്റിച്ചിംഗ്, സ്പോര്‍ട്ടിയര്‍ സ്റ്റിയറിംഗ് വീല്‍ എന്നിവയുള്‍പ്പെടെ ക്യാബിനില്‍ എല്ലായിടത്തും RS ട്രീറ്റ്മെന്റ് ലഭിക്കുന്നു. ഡ്യുവല്‍ സ്‌ക്രീന്‍ സജ്ജീകരണം അതേപടി തുടരുന്നു. ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനും ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍ ഫംഗ്ഷനുള്ള ഡിസ്‌പ്ലേയും സെന്‍ട്രല്‍ കണ്‍സോളില്‍ ആധിപത്യം പുലര്‍ത്തുന്നു.

Take a Poll

അതേസമയം വെര്‍ച്വല്‍ കോക്ക്പിറ്റ് ചില നല്ല ഗ്രാഫിക്‌സുകള്‍ക്കൊപ്പം അവശ്യ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. ഡാഷ്ബോര്‍ഡിലെ ഗ്ലോസ്-ബ്ലാക്ക് ഫിനിഷ്, സ്റ്റിയറിംഗ് വീലിലെ അല്‍കന്റാര ഫിനിഷ്, ഗിയര്‍ നോബ്, ഡോര്‍ പാനലുകള്‍ തുടങ്ങി നിരവധി സ്പോര്‍ട്ടി ടച്ചുകള്‍ ക്യാബിനിന്റെ ഫീല്‍ മൊത്തത്തില്‍ ഉയര്‍ത്തുന്നു. വയര്‍ലെസ് ചാര്‍ജിംഗ്, ഫോര്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ആംബിയന്റ് ലൈറ്റിംഗ്, പനോരമിക് സണ്‍റൂഫ്, പവര്‍ഡ് ടെയില്‍ഗേറ്റ് തുടങ്ങി നിരവധി സവിശേഷതകള്‍ RS Q8 ഫെയ്‌സ്‌ലിഫ്റ്റില്‍ ലഭ്യമാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

FAQs
RS Q8 18 പെര്‍ഫോമന്‍സ് മോഡലിൻ്റെ വില എത്രയാണ്?

കാറിന് കമ്പനി 2.49 കോടി രൂപയാണ് എക്‌സ്‌ഷോറൂം വില നിശ്ചയിച്ചിരിക്കുന്നത്

DriveSpark Automotive

More from DriveSpark

Article Published On: Tuesday, March 18, 2025, 14:48 [IST]
English summary
Audi to cut 7500 jobs by 2029 amid industry challenges full details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X