കാറുകള്‍ മാത്രമല്ല, ട്രക്കുകളും ബസുകളും വരിവരിയായെത്തും! ജനുവരിയിൽ ഉത്സവം

കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോ 2025 ജനുവരി 17 മുതല്‍ 22 വരെ നടക്കാന്‍ പോകുകയാണ്. രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടത്തിയിരുന്ന ഓട്ടോ എക്‌സ്‌പോയും ഇപ്പോള്‍ ഇതിന്റെ ഭാഗമാണ്. ദി മോട്ടോര്‍ ഷോ, ഓട്ടോ എക്സ്പോ -ദി കംപോണന്റ്സ് ഷോ, മൊബിലിറ്റി ടെക് പവലിയന്‍, അര്‍ബന്‍ മൊബിലിറ്റി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഷോ, കണ്‍സ്ട്രക്ഷന്‍ എക്യുപ്മെന്റ് എക്സ്പോ, സ്റ്റീല്‍ പവലിയന്‍, ബാറ്ററി ഷോ, ടയര്‍ ഷോ, സൈക്കിള്‍ ഷോ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. 5,000-ത്തിലധികം ആഗോള ഉപഭോക്താക്കള്‍ ഉള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഓട്ടോമോട്ടീവ് ഇവന്റുകളില്‍ ഒന്നാണിത്.

നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനും വ്യാപാരവും കയറ്റുമതിയും വിപുലീകരിക്കുന്നതിനുമുള്ള ഒരു ഇടമാണെന്നതിനാല്‍ ഓരോ ഓട്ടോ എക്‌സ്‌പോയും ഇന്‍ഡസ്ട്രിക്ക് വലിയ പ്രതീക്ഷയാണ്. ദ്വാരകയിലെ യശോഭൂമിയും ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തിന് പുറമെ ഗ്രേറ്റര്‍ നോയിഡയിലെ ഇന്ത്യ എക്സ്പോ സെന്ററും എക്‌സ്‌പോ മാര്‍ട്ടും ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോയുടെ ഭാഗമാകും.

auto expo 2025 all you need to know

800-ലധികം വാഹന ഘടക നിര്‍മ്മാതാക്കളും 1,000-ത്തിലധികം ബ്രാന്‍ഡുകളും ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോയുടെ ഭാഗമാകും. പാസഞ്ചര്‍ വാഹനങ്ങള്‍ക്ക് പുറമെ വാണിജ്യ വാഹന വിഭാഗത്തില്‍ ഒന്നിലധികം ബ്രാന്‍ഡുകള്‍ പുതിയ ട്രക്കുകള്‍, ബസുകള്‍, ത്രീ-വീലറുകള്‍ എന്നിവ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിനെ കുറിച്ച് വിശദമായി നോക്കാം.

ടാറ്റ മോട്ടോര്‍സ്: പാസഞ്ചര്‍ കാര്‍ വിഭാഗത്തില്‍ ടാറ്റ ഒരുപിടി മോഡലുകള്‍ അവതരിപ്പിക്കുമെന്ന കാര്യം നേരത്തെ ഉറപ്പായതാണ്. ഇതിന് പുറമേ ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോ 2025-ല്‍ ടാറ്റ മോട്ടോര്‍സ് പുതിയ സാങ്കേതിക വിദ്യകളോടെ ഏറ്റവും പുതിയ വാണിജ്യ വാഹനങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഏറെ സാധ്യത കല്‍പ്പിക്കപ്പെടുന്നു. പുതിയ ഇലക്ട്രിക് ട്രക്കുകളും ഹൈഡ്രജന്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന വാണിജ്യ വാഹനങ്ങളും പ്രദര്‍ശിപ്പിച്ചേക്കാം.

auto expo 2025 all you need to know

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര: അടുത്തിടെയാണ് മഹീന്ദ്ര തങ്ങളുടെ വീറോ ശ്രേണിയിലെ ഡീസല്‍ ട്രക്കുകള്‍ പുറത്തിറക്കിയത്. ഇതിന്റെ ഇലക്ട്രിക് പതിപ്പ് വൈകാതെ വരുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. മിക്കവാറും ഓട്ടോ എക്‌സ്‌പോയിലൂടെ മഹീന്ദ്ര വീറോ ഇലക്ട്രിക് ലോകത്തെ കാണിക്കുമെന്ന് കരുതുന്നു.
ഓട്ടോ എക്‌സപോയിലൂടെ വ്യത്യസ്ത ആക്സില്‍ കോണ്‍ഫിഗറേഷനുകളുള്ള മള്‍ട്ടിപ്പിള്‍ ആക്സില്‍ ട്രക്കുകളുടെ പുതിയ 'ബ്ലേസോ' ശ്രേണി മഹീന്ദ്ര പ്രദര്‍ശിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഉപഭോക്താക്കളുടെ വ്യത്യസ്ത കാര്‍ഗോ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ വാഹനങ്ങളായിരിക്കും ഇത്.

വോള്‍വോ ഐഷര്‍ കൊമേഴ്സ്യല്‍ വെഹിക്കിള്‍സ് (VECV): ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോയില്‍ VECV തങ്ങളുടെ നിലവിലെ ബസുകള്‍ ഇന്ത്യന്‍ വിപണിക്കായി പ്രദര്‍ശിപ്പിക്കും. ഇന്ത്യയിലെ വാണിജ്യ വാഹന വിപണിയും ഇപ്പോള്‍ സുസ്ഥിര മൊബിലിറ്റി സൊല്യൂഷന്‍സിലേക്ക് തിരിയുകയാണ്. ഈ സാഹചര്യം മുതലെടുക്കാനായാണ് വോള്‍വോ ഐഷര്‍ കൊമേഴ്ഷ്യല്‍ വെഹിക്കിള്‍സ് ഇലക്ട്രിക് ബസുകളും ട്രക്കുകളും ഇന്ത്യക്ക് പരിചയപ്പെടുത്തുന്നത്.

auto expo 2025 all you need to know

അശോക് ലെയ്ലന്‍ഡ്: മുമ്പത്തെ ഓട്ടോ എക്സ്പോയില്‍ വെച്ച് കമ്പനി 'ദോസ്ത' പ്ലാറ്റ്ഫോമില്‍ ലാസ്റ്റ് മൈല്‍ ഡെലിവറി സര്‍വീസുകള്‍ക്കായുള്ള ഒരു വാന്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പ്രൊഡക്ഷന്‍ റെഡി മോഡല്‍ ആണെന്ന് തോന്നിയെങ്കിലും അന്ന് വില പ്രഖ്യാപനം നടത്തിയിരുന്നില്ല. അതുകൊണ്ട് ഈ വര്‍ഷം ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോയില്‍ വെച്ച് കമ്പനി പുത്തന്‍ വാന്‍ പുറത്തിറക്കിയേക്കും. കൂടാതെ, എല്‍എന്‍ജി, ഹൈഡ്രജന്‍ പവര്‍ ട്രക്കുകള്‍ ഉള്‍പ്പെടെയുള്ള പുതിയ ഉല്‍പ്പന്നങ്ങളും അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ടിഐ ക്ലീന്‍ മൊബിലിറ്റി: ടിഐ ക്ലീന്‍ മൊബിലിറ്റിയുടെ മോണ്‍ട്ര ഇലക്ട്രിക് ഫോര്‍ വീലര്‍ ട്രക്ക് അടുത്തിടെ തമിഴ്നാട്ടിലെ ചെന്നൈയില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ സ്‌പൈ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഈ വാഹനം 2025 ഓട്ടോ എക്‌സ്‌പോയില്‍ വെച്ച് പുറത്തിറക്കാന്‍ സാധ്യത ഏറെയാണ്. ടിഐ ക്ലീന്‍ മൊബിലിറ്റി സെഗ്മെന്റ് ബെസ്റ്റ് ഫീച്ചറുകളുമായി വരുന്ന മറ്റ് ചില വാണിജ്യ വാഹനങ്ങളുടെ മൂടുപടമഴിക്കാനും സാധ്യത കാണുന്നു.

കമ്മിന്‍സ്: കുറഞ്ഞ പാരിസ്ഥിതിക ആഘാതമുള്ള നൂതന പവര്‍ട്രെയിനുകളും ഘടകങ്ങളും ഉള്‍ക്കൊള്ളുന്ന വൈവിധ്യമാര്‍ന്ന തങ്ങളുടെ പോര്‍ട്ട്ഫോളിയോ ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിക്കുമെന്ന് കമ്മിന്‍സ് അറിയിച്ചു. ന്യൂ ഡല്‍ഹിയിലെ പ്രഗതി മൈതാനത്തുള്ള ഭാരത് മണ്ഡപത്തിലെ ഹാള്‍ രണ്ടിലെ ബൂത്ത് രണ്ടിലാണ് കമ്മിന്‍സിന്റെ സ്റ്റാള്‍. ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ ഇന്ധനക്ഷമതയുള്ള പവര്‍ട്രെയിനുകളും സീറോ-എമിഷന്‍ പ്ലാറ്റ്ഫോമുകളും കമ്മിന്‍സ് അവതരിപ്പിക്കും.

More from DriveSpark

Article Published On: Wednesday, January 1, 2025, 9:07 [IST]
English summary
Auto expo 2025 major commercial vehicles brands showcasing products
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X