റോക്കറ്റ് പോലെ പായും ഇവിയുമായി എംജി; പെർഫോമൻസിൽ ഇവനോട് മുട്ടാൻ എതിരാളികളുടെ മുട്ടിടിക്കും

2025 ലെ ഭാരത് മൊബിലിറ്റി എക്‌സ്‌പോയിൽ, സൈബർസ്റ്റർ ഇലക്ട്രിക് റോഡ്‌സ്റ്റർ പ്രദർശിപ്പിച്ചുകൊണ്ട് പ്രീമിയം വിഭാഗത്തിലേക്ക് തങ്ങളുടെ ഓഫറുകൾ വ്യാപിപ്പിക്കുകയും മെച്ചപ്പെടുത്തുന്നതിനുമുളള പദ്ധതിയാണ് എംജി മോട്ടോർ ഇന്ത്യ കാഴ്ച്ചവച്ചത്. ഈ ഒരു നീക്കം കൊണ്ട് കമ്പനിയുടെ ഉൽപ്പന്ന ശ്രേണി വികസിപ്പിക്കുക എന്ന ലക്ഷ്യം മാത്രമല്ല, തങ്ങളുടെ ഉപഭോക്താക്കൾക്ക് വേണ്ടി മറ്റൊരു ഉപഭോക്തൃ അനുഭവം നൽകുന്നതിന് വേണ്ടി തങ്ങളുടെ വിൽപ്പന ചാനലായ എംജി സെലക്ട് ഡീലർഷിപ്പുകൾ വഴി ആണ് വാഹനം നിരത്തിലെത്തിക്കുന്നത്.

ഈ ഇലക്ട്രിക് റോഡ്‌സ്റ്ററിനായുള്ള പ്രീ-റിസർവേഷനുകൾ ഇതിനകം തന്നെ കമ്പനി തുറന്നിട്ടുണ്ട്, ഔദ്യോഗിക ബുക്കിംഗും ഡെലിവറി പ്രക്രിയയും യഥാക്രമം മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. സൈബർസ്റ്ററിന്റെ ഡിസൈൻ എംജിയുടെ വാഹന വിപണിയുടെ ഭാവിയിലേക്കുളള ഒരു തുടക്കമാണ് എന്നാണ് വിശേഷിപ്പിക്കേണ്ടത്.

mg cyberster showcased auto expo 2025

സ്വീപ്പ്ബാക്ക് പ്രൊജക്ടർ ഹെഡ്‌ലാമ്പുകളുള്ള ഒരു സ്ലീക്ക് എക്സ്റ്റീരിയർ, ബ്ലാങ്ക്ഡ്-ഓഫ് ഗ്രില്ലിലൂടെ അതിന്റെ ഇലക്ട്രിക് ഡിഎൻഎ എടുത്തു കാണിക്കുന്നുണ്ട്. ആകർഷകമായ ബട്ടർഫ്ലൈ ഡോറുകൾ വാഹനത്തിൻ്റെ ലുക്ക് വർധിപ്പിക്കുന്ന മറ്റൊരു ഘടകമാണ്. വലിയ ഡ്യുവൽ-ടോൺ അലോയ് വീലുകൾ, ഒരു പ്രമുഖ റിയർ ഡിഫ്യൂസർ, ഒരു എൽഇഡി ലൈറ്റ് സ്ട്രിപ്പ്, അതുല്യമായി രൂപകൽപ്പന ചെയ്ത റിയർ ടേൺ ഇൻഡിക്കേറ്ററുകൾ എന്നിവയാൽ ഇതിന്റെ റോഡ് പ്രസൻസ് വർധിപ്പിക്കുന്നു.

കൺവേർട്ടിബിൾ സോഫ്റ്റ്-ടോപ്പ് റൂഫ് അതിന്റെ സ്പോർട്സ് കാറിന്റെ ആകർഷണീയത കൂട്ടുന്നു, കൂടാതെ ഇത് നാല് ശ്രദ്ധേയമായ നിറങ്ങളിൽ ലഭ്യവുമാണ്. ഡൈനാമിക് റെഡ്, ഇൻക യെല്ലോ, കോസ്മിക് സിൽവർ, ഇംഗ്ലീഷ് വൈറ്റ് എന്നിവയാണ് കളർ ഓപ്ഷനുകൾ.ഉളളിലേക്ക് കയറിയാൽ സൈബർസ്റ്റർ ആധുനിക സാങ്കേതികവിദ്യയുടെയും ആഡംബരത്തിന്റെയും ഒരു അത്ഭുതമാണ്. മൂന്ന് ഡിജിറ്റൽ സ്‌ക്രീനുകൾ ഉൾക്കൊള്ളുന്ന ഒരു കർവ്ഡ് ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത്.

mg cyberster showcased auto expo 2025

മനോഹരമായി ഡിസൈൻ ചെയ്ത ത്രീ-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്നതും വായുസഞ്ചാരമുള്ളതുമായ സീറ്റുകൾ, അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS), 360-ഡിഗ്രി ക്യാമറ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവയാൽ ക്യാബിന്റെ ആഡംബരം വീണ്ടും കൂട്ടുന്നു, ഇത് യാത്രക്കാരുടെ യാത്രാസുഖം, സുരക്ഷ, സൗകര്യം എന്നിവയെല്ലാം ഉറപ്പാക്കുന്നു.

ഡിസൈൻ പോലെ തന്നെ ശ്രദ്ധേയമാണ് സൈബർസ്റ്ററിന്റെ പെർഫോമൻസും. രണ്ട് ഇലക്ട്രിക് മോട്ടോറുകളുമായി ജോടിയാക്കിയ 77kWh ബാറ്ററി പായ്ക്കാണ് ഇതിന് കരുത്ത് പകരുന്നത്. 510bhp പരമാവധി പവറും, 725Nm ടോർക്ക് ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്. ഇത് സ്പോർട്സ് കാറിനെ വെറും 3.2 സെക്കൻഡിനുള്ളിൽ 0-100kmph വേഗത കൈവരിക്കാൻ പ്രാപ്തമാക്കുന്നു.

mg cyberster showcased auto expo 2025

അതേസമയം ഒറ്റ ചാർജിൽ 510kmph റേഞ്ച് വാഗ്ദാനം ചെയ്യുന്നു, ഇത് ഇലക്ട്രിക് വാഹന പ്രകടനത്തിനും റേഞ്ചിനും ഒരു പുതിയ മാനദണ്ഡം തന്നെയാണ് സൃഷ്ടിക്കുന്നത്. എംജി സെലക്ട് ഡീലർഷിപ്പുകളിലൂടെ സൈബർസ്റ്ററിന്റെ വരവോടെ, പ്രീമിയം ഉപഭോക്താക്കൾക്ക് വാഹനം വാങ്ങുന്നതിൻ്റെ എല്ലാ പ്രീമിയം സംവിധാനങ്ങളും അനുഭവിക്കാൻ സാധിക്കുന്നു എന്നതാണ് എംജി ലക്ഷ്യം ഇടുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, January 17, 2025, 19:00 [IST]
English summary
Auto expo 2025 mg showcased cyberster electric roadster all details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X